വിവരങ്ങള്‍ കാണിക്കുക

യുവജനങ്ങൾ ചോദി​ക്കു​ന്നു

ഞാൻ ഇപ്പോൾ സ്‌നാ​ന​പ്പെ​ട​ണോ?—ഭാഗം 2: സ്‌നാ​ന​ത്തി​നു​വേണ്ടി തയ്യാ​റെ​ടു​ക്കാം

ഞാൻ ഇപ്പോൾ സ്‌നാ​ന​പ്പെ​ട​ണോ?—ഭാഗം 2: സ്‌നാ​ന​ത്തി​നു​വേണ്ടി തയ്യാ​റെ​ടു​ക്കാം

 നിങ്ങൾ ബൈബി​ള​നു​സ​രിച്ച്‌ ജീവി​ക്കുന്ന ഒരാളാ​ണോ? ദൈവ​ത്തോട്‌ അടുക്കാൻ ശ്രമി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണോ? എങ്കിൽ നിങ്ങൾ സ്‌നാ​ന​ത്തെ​ക്കു​റിച്ച്‌ ചിന്തി​ക്കു​ന്നു​ണ്ടാ​കും. സ്‌നാ​ന​പ്പെ​ടാൻ നിങ്ങൾ റെഡി​യാ​യോ എന്ന്‌ എങ്ങനെ അറിയാം? a

ഈ ലേഖന​ത്തിൽ

 ഞാൻ എത്ര​ത്തോ​ളം കാര്യങ്ങൾ അറിയണം?

 സ്‌നാ​ന​ത്തി​നു തയ്യാറാ​കു​മ്പോൾ പരീക്ഷ​യ്‌ക്കു പഠിക്കു​ന്ന​തു​പോ​ലെ കുറെ കാര്യങ്ങൾ മനഃപാ​ഠ​മാ​ക്കു​കയല്ല വേണ്ടത്‌. പകരം “ചിന്താ​പ്രാ​പ്‌തി” ഉപയോ​ഗി​ക്കണം. (റോമർ 12:1) അങ്ങനെ​യാ​കു​മ്പോൾ ബൈബിൾ പറയു​ന്നത്‌ സത്യമാ​ണെന്നു നിങ്ങൾക്ക്‌ ഉറപ്പാ​കും. ചില ഉദാഹ​ര​ണങ്ങൾ നോക്കാം:

  •   ദൈവ​മു​ണ്ടെ​ന്നും ദൈവം നിങ്ങളു​ടെ ആരാധന അർഹി​ക്കു​ന്നു​ണ്ടെ​ന്നും നിങ്ങൾക്ക്‌ ഉറപ്പു​ണ്ടോ?

     ബൈബിൾ പറയു​ന്നത്‌: “ദൈവത്തെ സമീപി​ക്കു​ന്നവൻ ദൈവ​മു​ണ്ടെ​ന്നും തന്നെ ആത്മാർഥ​മാ​യി അന്വേ​ഷി​ക്കു​ന്ന​വർക്കു ദൈവം പ്രതി​ഫലം നൽകു​ന്നെ​ന്നും വിശ്വ​സി​ക്കേ​ണ്ട​താണ്‌.”—എബ്രായർ 11:6.

     നിങ്ങ​ളോ​ടു​ത​ന്നെ ചോദി​ക്കുക: ‘ഞാൻ ദൈവ​ത്തിൽ വിശ്വ​സി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?’ (എബ്രായർ 3:4) ‘ദൈവം എന്റെ ആരാധന അർഹി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?’—വെളി​പാട്‌ 4:11.

     സഹായം വേണോ?സൃഷ്ടി​യോ പരിണാ​മ​മോ?—ഭാഗം 1: ദൈവ​ത്തിൽ വിശ്വ​സി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?” എന്ന ലേഖനം കാണുക.

  •   ബൈബി​ളി​ലെ സന്ദേശം ദൈവ​ത്തി​ന്റേ​താ​ണെന്ന്‌ നിങ്ങൾക്ക്‌ ഉറപ്പു​ണ്ടോ?

     ബൈബിൾ പറയു​ന്നത്‌: “തിരു​വെ​ഴു​ത്തു​കൾ മുഴുവൻ ദൈവ​പ്ര​ചോ​ദി​ത​മാ​യി എഴുതി​യ​താണ്‌. അവ പഠിപ്പി​ക്കാ​നും ശാസി​ക്കാ​നും കാര്യങ്ങൾ നേരെ​യാ​ക്കാ​നും നീതി​യിൽ ശിക്ഷണം നൽകാ​നും ഉപകരി​ക്കു​ന്നു.”—2 തിമൊ​ഥെ​യൊസ്‌ 3:16.

     നിങ്ങ​ളോ​ടു​ത​ന്നെ ചോദി​ക്കുക: ‘മനുഷ്യ​രു​ടെ ആശയങ്ങൾ അടങ്ങിയ ഒരു പുസ്‌ത​കമല്ല ബൈബിൾ എന്നു ഞാൻ വിശ്വ​സി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?’—യശയ്യ 46:10; 1 തെസ്സ​ലോ​നി​ക്യർ 2:13.

     സഹായം വേണോ?ബൈബി​ളിൽനിന്ന്‌ എനിക്ക്‌ എങ്ങനെ പ്രയോ​ജനം കിട്ടും?—ഭാഗം 1: ബൈബിൾത്താ​ളു​ക​ളി​ലൂ​ടെ” എന്ന ലേഖനം കാണുക.

  •   തന്റെ ഇഷ്ടം നിറ​വേ​റ്റാ​നാ​യി യഹോവ ക്രിസ്‌തീ​യ​സ​ഭയെ ഉപയോ​ഗി​ക്കു​ന്നു​ണ്ടെന്നു നിങ്ങൾക്ക്‌ ഉറപ്പു​ണ്ടോ?

     ബൈബിൾ പറയു​ന്നത്‌: “സഭയാ​ലും ക്രിസ്‌തു​യേ​ശു​വി​നാ​ലും തലമു​റ​ത​ല​മു​റ​യോ​ളം, എന്നു​മെ​ന്നേ​ക്കും (ദൈവ​ത്തിന്‌) മഹത്ത്വം ഉണ്ടാകട്ടെ. ആമേൻ.”—എഫെസ്യർ 3:21.

     നിങ്ങ​ളോ​ടു​ത​ന്നെ ചോദി​ക്കുക: ‘മീറ്റി​ങ്ങു​ക​ളിൽ ബൈബി​ളിൽനിന്ന്‌ ഞാൻ പഠിക്കുന്ന കാര്യങ്ങൾ മനുഷ്യ​രു​ടേ​താ​യി​ട്ടാ​ണോ അതോ യഹോ​വ​യു​ടേ​താ​യി​ട്ടാ​ണോ ഞാൻ കാണു​ന്നത്‌?’ (മത്തായി 24:45) ‘പപ്പയ്‌ക്കും മമ്മിക്കും മീറ്റിം​ഗി​നു വരാൻ കഴിയാ​ത്ത​പ്പോ​ഴും (അവർ അനുവ​ദി​ക്കു​ന്നെ​ങ്കിൽ) ഞാൻ പോകാ​റു​ണ്ടോ?’—എബ്രായർ 10:24, 25.

     സഹായം വേണോ?രാജ്യ​ഹാ​ളിൽ മീറ്റി​ങ്ങു​കൾക്കു പോകു​ന്നത്‌ എന്തിന്‌?” എന്ന ലേഖനം കാണുക.

 ഞാൻ എന്തൊ​ക്കെ​യാണ്‌ ചെയ്യേ​ണ്ടത്‌?

 സ്‌നാ​ന​പ്പെ​ടാൻ നിങ്ങൾ എല്ലാം തികഞ്ഞ, പൂർണ​നാ​യി​രി​ക്കണം എന്നൊ​ന്നു​മില്ല. എങ്കിലും ‘മോശ​മായ കാര്യങ്ങൾ വിട്ടകന്ന്‌ നല്ലതു ചെയ്യാൻ’ നിങ്ങൾക്കു ശരിക്കും ആഗ്രഹ​മു​ണ്ടെന്നു കാണി​ക്കണം. (സങ്കീർത്തനം 34:14) ചില ഉദാഹ​ര​ണങ്ങൾ നോക്കാം:

  •   യഹോ​വ​യു​ടെ നിലവാ​ര​ങ്ങ​ള​നു​സ​രി​ച്ചാ​ണോ നിങ്ങൾ ജീവി​ക്കു​ന്നത്‌?

     ബൈബിൾ പറയു​ന്നത്‌: “എപ്പോ​ഴും ഒരു നല്ല മനസ്സാക്ഷി കാത്തു​സൂ​ക്ഷി​ക്കുക.”—1 പത്രോസ്‌ 3:16.

     നിങ്ങ​ളോ​ടു​ത​ന്നെ ചോദി​ക്കുക: ‘“ശരിയും തെറ്റും വേർതി​രി​ച്ച​റി​യാ​നാ​യി” എന്റെ “വിവേ​ച​നാ​പ്രാ​പ്‌തി​യെ” പരിശീ​ലി​പ്പി​ച്ചി​ട്ടു​ണ്ടെന്ന്‌ ഞാൻ എങ്ങനെ​യാണ്‌ തെളി​യി​ച്ചി​രി​ക്കു​ന്നത്‌?’ (എബ്രായർ 5:14) ‘തെറ്റു ചെയ്യാൻ കൂട്ടു​കാർ നിർബ​ന്ധി​ച്ച​പ്പോൾ ഞാൻ അതു ചെയ്യാ​തി​രുന്ന സന്ദർഭങ്ങൾ ഏതൊ​ക്കെ​യാണ്‌? ശരി ചെയ്യാൻ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​വ​രാ​ണോ എന്റെ കൂട്ടു​കാർ?’—സുഭാ​ഷി​തങ്ങൾ 13:20.

     സഹായം വേണോ?മനസ്സാ​ക്ഷി​യെ എനിക്ക്‌ എങ്ങനെ പരിശീ​ലി​പ്പി​ക്കാം?” എന്ന ലേഖനം കാണുക.

  •   നിങ്ങൾ ചെയ്യു​ന്ന​തി​ന്റെ ഉത്തരവാ​ദി​ത്വം നിങ്ങൾ ഏറ്റെടുക്കാറുണ്ടോ?

     ബൈബിൾ പറയു​ന്നത്‌: “അതു​കൊണ്ട്‌ നമ്മൾ ഓരോ​രു​ത്ത​രും ദൈവ​ത്തോ​ടു കണക്കു ബോധി​പ്പി​ക്കേ​ണ്ടി​വ​രും.”—റോമർ 14:12.

     നിങ്ങ​ളോ​ടു​ത​ന്നെ ചോദി​ക്കുക: ‘ഞാൻ എന്നോ​ടും മറ്റുള്ള​വ​രോ​ടും സത്യസ​ന്ധ​നാ​ണോ?’ (എബ്രായർ 13:18) ‘ഞാൻ എന്റെ തെറ്റുകൾ സമ്മതി​ക്കാ​റു​ണ്ടോ? അതോ അത്‌ മൂടി​വെ​ക്കാ​നും മറ്റുള്ള​വ​രു​ടെ​മേൽ തെറ്റ്‌ കെട്ടി​വെ​ക്കാ​നും ആണോ ഞാൻ നോക്കു​ന്നത്‌?’—സുഭാ​ഷി​തങ്ങൾ 28:13.

     സഹായം വേണോ?തെറ്റു​ക​ളെ എങ്ങനെ കൈകാ​ര്യം ചെയ്യാം?” എന്ന ലേഖനം കാണുക.

  •   യഹോ​വ​യു​മാ​യി എനിക്ക്‌ നല്ല അടുപ്പമുണ്ടോ?

     ബൈബിൾ പറയു​ന്നത്‌: “ദൈവ​ത്തോട്‌ അടുത്ത്‌ ചെല്ലുക; അപ്പോൾ ദൈവം നിങ്ങ​ളോട്‌ അടുത്ത്‌ വരും.”—യാക്കോബ്‌ 4:8.

     നിങ്ങ​ളോ​ടു​ത​ന്നെ ചോദി​ക്കുക: ‘യഹോ​വ​യോട്‌ കൂടു​തൽക്കൂ​ടു​തൽ അടുക്കാൻ ഞാൻ എന്തെല്ലാ​മാണ്‌ ചെയ്യു​ന്നത്‌?’ ഉദാഹ​ര​ണ​ത്തിന്‌, ‘ഞാൻ എത്ര കൂടെ​ക്കൂ​ടെ ബൈബിൾ വായി​ക്കാ​റുണ്ട്‌?’ (സങ്കീർത്തനം 1:1, 2) ‘ഞാൻ ക്രമമാ​യി പ്രാർഥി​ക്കു​ന്നു​ണ്ടോ?’ (1 തെസ്സ​ലോ​നി​ക്യർ 5:17) ‘കാര്യങ്ങൾ എടുത്തു​പ​റഞ്ഞ്‌ ഞാൻ പ്രാർഥി​ക്കാ​റു​ണ്ടോ? എന്റെ കൂട്ടു​കാർ യഹോ​വ​യു​ടെ​യും കൂട്ടു​കാ​രാ​ണോ?’—സങ്കീർത്തനം 15:1, 4.

     സഹായം വേണോ?ബൈബി​ളിന്‌ എങ്ങനെ എന്നെ സഹായി​ക്കാ​നാ​കും?—ഭാഗം 2: ബൈബിൾവാ​യന രസകര​മാ​ക്കുക” എന്ന ലേഖന​വും “ഞാൻ എന്തിനു പ്രാർഥി​ക്കണം?” എന്ന ലേഖന​വും കാണുക.

 ചെയ്യാ​നാ​കു​ന്നത്‌: സ്‌നാ​ന​ത്തിന്‌ തയ്യാ​റെ​ടു​ക്കാൻ യുവജ​നങ്ങൾ ചോദി​ക്കുന്ന ചോദ്യ​ങ്ങ​ളും പ്രാ​യോ​ഗി​ക​മായ ഉത്തരങ്ങ​ളും, വാല്യം 2 (ഇംഗ്ലീഷ്‌) പുസ്‌ത​ക​ത്തി​ന്റെ 37-ാം അധ്യായം വായി​ക്കുക. (മലയാ​ള​ത്തിൽ ഇത്‌, “ഞാൻ സ്‌നാ​ന​മേൽക്ക​ണോ?” എന്ന വെബ്‌​സൈറ്റ്‌ ലേഖന​ത്തി​ലാ​ണു​ള്ളത്‌.) 308, 309 പേജു​ക​ളി​ലെ അഭ്യാ​സ​ത്തിന്‌ പ്രത്യേ​ക​ശ്രദ്ധ കൊടു​ക്കുക.

aഞാൻ ഇപ്പോൾ സ്‌നാ​ന​പ്പെ​ട​ണോ?—ഭാഗം 1” എന്ന ലേഖനം വായി​ക്കുക. നിങ്ങ​ളെ​ത്തന്നെ ദൈവ​ത്തി​നു സമർപ്പിച്ച്‌ സ്‌നാ​ന​മേൽക്കു​ന്ന​തി​ന്റെ അർഥവും പ്രാധാ​ന്യ​വും ആ ലേഖനം ചർച്ച ചെയ്യുന്നു.