വിവരങ്ങള്‍ കാണിക്കുക

യുവജനങ്ങൾ ചോദിക്കുന്നു

സ്‌നാ​ന​പ്പെട്ട്‌ കഴിഞ്ഞു; ഇനി ഞാൻ എന്തു ചെയ്യണം?—ഭാഗം 1: ചില കാര്യങ്ങൾ തുടർന്നും ചെയ്യുക

സ്‌നാ​ന​പ്പെട്ട്‌ കഴിഞ്ഞു; ഇനി ഞാൻ എന്തു ചെയ്യണം?—ഭാഗം 1: ചില കാര്യങ്ങൾ തുടർന്നും ചെയ്യുക

 വീടോ കാറോ പോലെ നിങ്ങളു​ടെ വിലപി​ടി​പ്പുള്ള വസ്‌തു​ക്കൾ നശിച്ചു​പോ​കാ​തി​രി​ക്ക​ണ​മെ​ങ്കിൽ അതു നന്നായി നോ​ക്കേ​ണ്ട​തുണ്ട്‌. ദൈവ​വു​മാ​യുള്ള സൗഹൃ​ദ​ത്തി​ന്റെ കാര്യ​വും അങ്ങനെ​ത​ന്നെ​യാണ്‌. അത്‌ നിലനി​റു​ത്തി​ക്കൊ​ണ്ടു​പോ​കാൻ സ്‌നാ​ന​ത്തി​നു​ശേ​ഷ​വും നിങ്ങൾ ചില കാര്യങ്ങൾ ചെയ്യണം. എന്താണ്‌ അത്‌?

ഈ ലേഖന​ത്തിൽ

 തുടർന്നും ദൈവ​വ​ചനം പഠിക്കുക

 തിരു​വെ​ഴുത്ത്‌: ‘ദൈവ​ത്തെ​ക്കു​റി​ച്ചുള്ള ശരിയായ അറിവിൽ വളരു​ക​യും എല്ലാ സത്‌പ്ര​വൃ​ത്തി​ക​ളി​ലും ഫലം കായ്‌ക്കു​ക​യും ചെയ്യുക.’—കൊ​ലോ​സ്യർ 1:10.

 എന്താണ്‌ അർഥം: സ്‌നാ​ന​പ്പെട്ട്‌ കഴിഞ്ഞും നിങ്ങൾ ബൈബിൾ വായി​ക്കണം. വായി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ നന്നായി ചിന്തി​ക്കു​ക​യും വേണം.—സങ്കീർത്തനം 25:4; 119:97.

 എന്ത്‌ സംഭവി​ച്ചേ​ക്കാം: ചില സമയത്ത്‌ നിങ്ങൾക്ക്‌ പഠിക്കാ​നൊ​ന്നും മൂഡ്‌ തോന്നി​യെന്നു വരില്ല. ‘ഞാനൊ​രു പഠിപ്പിസ്റ്റ്‌ അല്ലല്ലോ, അതു​കൊ​ണ്ടാ ഇങ്ങനെ’ എന്നു നിങ്ങൾ ചിന്തി​ച്ചേ​ക്കാം.

 എന്ത്‌ ചെയ്യാം: ബൈബി​ളിൽ നിങ്ങൾക്ക്‌ ഇഷ്ടമുള്ള വിഷയ​ങ്ങ​ളെ​ക്കു​റിച്ച്‌ കൂടുതൽ പഠിക്കുക. എന്ത്‌ പഠിക്കണം, എപ്പോൾ പഠിക്കണം എന്നൊക്കെ നിങ്ങൾക്കു​തന്നെ തീരു​മാ​നി​ക്കാം. അങ്ങനെ നിങ്ങൾക്കു പറ്റുന്ന ഒരു പ്ലാൻ തയ്യാറാ​ക്കു​ന്നെ​ങ്കിൽ പഠനം ഒരു ഭാരമാ​യി​രി​ക്കില്ല. യഹോ​വ​യോ​ടും ബൈബി​ളി​നോ​ടും ഉള്ള നിങ്ങളു​ടെ ഇഷ്ടം കൂടി​ക്കൂ​ടി വരണം. അതിനു​വേ​ണ്ടി​യാണ്‌ നിങ്ങൾ പഠിക്കു​ന്നത്‌. ഇങ്ങനെ ബൈബിൾ പഠിക്കു​മ്പോൾ പ്രയോ​ജനം കിട്ടു​മെന്നു മാത്രമല്ല, നിങ്ങൾക്ക്‌ അത്‌ എൻജോയ്‌ ചെയ്യാ​നും പറ്റും.—സങ്കീർത്തനം 16:11.

 ഒരു ടിപ്പ്‌: ഒച്ചയും ബഹളവും ഒന്നുമി​ല്ലാത്ത ഒരു സ്ഥലം കണ്ടുപി​ടി​ക്കുക. ഏകാ​ഗ്ര​ത​യോ​ടെ പഠിക്കു​മ്പോൾ നിങ്ങൾക്ക്‌ കൂടുതൽ പ്രയോ​ജനം കിട്ടും.

 കൂടുതൽ ഹെൽപ്പ്‌ വേണോ?

 തുടർന്നും യഹോ​വ​യോ​ടു പ്രാർഥി​ക്കു​ക

 തിരു​വെ​ഴുത്ത്‌: “ഒന്നി​നെ​ക്കു​റി​ച്ചും ഉത്‌ക​ണ്‌ഠ​പ്പെ​ടേണ്ടാ. കാര്യം എന്തായാ​ലും പ്രാർഥ​ന​യി​ലൂ​ടെ​യും ഉള്ളുരു​കി​യുള്ള യാചന​യി​ലൂ​ടെ​യും നിങ്ങളു​ടെ അപേക്ഷകൾ നന്ദിവാ​ക്കു​ക​ളോ​ടെ ദൈവത്തെ അറിയി​ക്കുക.”—ഫിലി​പ്പി​യർ 4:6.

 എന്താണ്‌ അർഥം: ദൈവ​വ​ചനം വായി​ക്കു​മ്പോൾ നിങ്ങൾ ദൈവം പറയു​ന്നത്‌ കേൾക്കു​ക​യാണ്‌. എന്നാൽ അതുമാ​ത്രം പോരാ. നിങ്ങൾ ദൈവ​ത്തോട്‌ സംസാ​രി​ക്കു​ക​യും വേണം. പ്രാർഥി​ക്കു​മ്പോൾ നിങ്ങൾ അതാണ്‌ ചെയ്യു​ന്നത്‌. അപ്പോൾ നിങ്ങളു​ടെ ആവശ്യങ്ങൾ പറയാം, ദൈവം തന്ന അനു​ഗ്ര​ഹ​ങ്ങൾക്കു നന്ദിയും പറയാം.

 എന്ത്‌ സംഭവി​ച്ചേ​ക്കാം: ചില​പ്പോൾ നിങ്ങളു​ടെ പ്രാർഥ​നകൾ വെറും ചടങ്ങു​പോ​ലെ ആയി​പ്പോ​യേ​ക്കാം. ഒരേ കാര്യ​മാ​യി​രി​ക്കും തന്നെയും​പി​ന്നെ​യും പറയു​ന്നത്‌. ദൈവം ഇതൊക്കെ കേൾക്കു​ന്നു​ണ്ടോ, കേൾക്കാൻ ദൈവ​ത്തി​നു താത്‌പ​ര്യ​മു​ണ്ടോ എന്നു​പോ​ലും നിങ്ങൾ ചിന്തി​ച്ചു​തു​ട​ങ്ങി​യേ​ക്കാം.—സങ്കീർത്തനം 10:1.

 എന്ത്‌ ചെയ്യാം: നിങ്ങൾക്ക്‌ പ്രാർഥി​ക്കാൻ പറ്റുന്ന കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ദിവസം മുഴു​വ​നും ചിന്തി​ക്കാം. ചില കാര്യങ്ങൾ മനസ്സിൽവ​രുന്ന ഉടനെ പ്രാർഥി​ക്കാൻ പറ്റി​യെന്നു വരില്ല. പക്ഷേ സാരമില്ല. അത്‌ ഓർത്തു​വെ​ച്ചാൽ അന്നുതന്നെ മറ്റൊരു സമയത്ത്‌ പ്രാർഥി​ക്കാ​മ​ല്ലോ. ഇനി, നിങ്ങളു​ടെ കാര്യങ്ങൾ മാത്രമല്ല, മറ്റുള്ള​വ​രു​ടെ ആവശ്യ​ങ്ങ​ളെ​ക്കു​റി​ച്ചു​കൂ​ടെ ചിന്തി​ക്കണം. അതും പ്രാർഥ​ന​യിൽ ഉൾപ്പെ​ടു​ത്തുക.—ഫിലി​പ്പി​യർ 2:4.

 ഒരു ടിപ്പ്‌: നിങ്ങളു​ടെ പ്രാർഥ​നകൾ അത്ര ശരിയാ​കു​ന്നി​ല്ലെന്നു തോന്നു​ന്നെ​ങ്കിൽ അതി​നെ​ക്കു​റി​ച്ചും യഹോ​വ​യോ​ടു പറയുക. കാരണം എല്ലാ വിഷമ​ങ്ങ​ളും നിങ്ങൾ പറയണ​മെ​ന്നാണ്‌ യഹോ​വ​യു​ടെ ആഗ്രഹം. അത്‌ പ്രാർഥ​ന​യെ​ക്കു​റിച്ച്‌ ഉള്ളതാ​ണെ​ങ്കിൽപ്പോ​ലും.—1 യോഹ​ന്നാൻ 5:14.

 കൂടുതൽ ഹെൽപ്പ്‌ വേണോ?

 തുടർന്നും നിങ്ങളു​ടെ വിശ്വാ​സ​ങ്ങ​ളെ​ക്കു​റിച്ച്‌ മറ്റുള്ള​വ​രോട്‌ പറയുക

 തിരു​വെ​ഴുത്ത്‌: “നിനക്കും നിന്റെ പഠിപ്പി​ക്ക​ലി​നും എപ്പോ​ഴും ശ്രദ്ധ കൊടു​ക്കുക. . . . എങ്കിൽ, നിന്നെ​ത്ത​ന്നെ​യും നിന്നെ ശ്രദ്ധി​ക്കു​ന്ന​വ​രെ​യും നീ രക്ഷിക്കും.”—1 തിമൊ​ഥെ​യൊസ്‌ 4:16.

 എന്താണ്‌ അർഥം: നിങ്ങളു​ടെ വിശ്വാ​സ​ങ്ങ​ളെ​ക്കു​റിച്ച്‌ മറ്റുള്ള​വ​രോട്‌ പറഞ്ഞാൽ നിങ്ങളു​ടെ​തന്നെ വിശ്വാ​സം ശക്തമാ​കും. അങ്ങനെ​യാ​കു​മ്പോൾ നിങ്ങൾ പറയു​ന്നത്‌ കേൾക്കു​ന്ന​വ​രു​ടെ ജീവനും നിങ്ങളു​ടെ​തന്നെ ജീവനും രക്ഷിക്കാ​നാ​യേ​ക്കും.

 എന്ത്‌ സംഭവി​ച്ചേ​ക്കാം: ചില​പ്പോ​ഴൊ​ക്കെ നിങ്ങളു​ടെ വിശ്വാ​സ​ങ്ങ​ളെ​ക്കു​റിച്ച്‌ മറ്റുള്ള​വ​രോ​ടു പറയാൻ നിങ്ങൾക്കു തോന്നു​ന്നു​ണ്ടാ​കില്ല. മറ്റു ചില​പ്പോൾ പേടി​യും തോന്നി​യേ​ക്കാം, പ്രത്യേ​കി​ച്ചും സ്‌കൂ​ളി​ലൊ​ക്കെ.

 എന്ത്‌ ചെയ്യാം: പേടിച്ച്‌ മാറി​നിൽക്കി​ല്ലെന്ന്‌ തീരു​മാ​നി​ച്ചു​റ​യ്‌ക്കുക. അപ്പോ​സ്‌ത​ല​നായ പൗലോസ്‌ എഴുതി: “ഞാൻ അതു ചെയ്യു​ന്നതു (സന്തോ​ഷ​വാർത്ത അറിയി​ക്കു​ന്നതു) മനസ്സോ​ടെ​യ​ല്ലെ​ങ്കിൽപ്പോ​ലും, അതു ചെയ്യാൻ ഒരു കാര്യ​സ്ഥ​നാ​യി എന്നെ നിയോ​ഗി​ച്ചി​ട്ടു​ള്ള​തു​കൊണ്ട്‌ ഞാൻ അതു ചെയ്‌തേ മതിയാ​കൂ.”—1 കൊരി​ന്ത്യർ 9:16, 17.

 ഒരു ടിപ്പ്‌: മാതാ​പി​താ​ക്ക​ളു​ടെ അനുവാ​ദ​ത്തോ​ടെ, നിങ്ങളെ സഹായി​ക്കാൻ പറ്റുന്ന ഒരാളെ കണ്ടുപി​ടി​ക്കുക—ശുശ്രൂഷ നന്നായി ചെയ്യുന്ന ഒരു സഹവി​ശ്വാ​സി​യെ.—സുഭാ​ഷി​തങ്ങൾ 27:17.

 കൂടുതൽ ഹെൽപ്പ്‌ വേണോ?

 തുടർന്നും ക്രിസ്‌തീ​യ​യോ​ഗ​ങ്ങ​ളിൽ പങ്കെടു​ക്കു​ക

 തിരു​വെ​ഴുത്ത്‌: “സ്‌നേ​ഹി​ക്കാ​നും നല്ല കാര്യങ്ങൾ ചെയ്യാ​നും വേണ്ടി പരസ്‌പരം എങ്ങനെ പ്രചോ​ദി​പ്പി​ക്കാ​മെന്നു നന്നായി ചിന്തി​ക്കുക. . . . നമ്മുടെ യോഗ​ങ്ങൾക്കു കൂടി​വ​രാ​തി​രി​ക്ക​രുത്‌.”—എബ്രായർ 10:24, 25.

 എന്താണ്‌ അർഥം: നമ്മൾ മീറ്റി​ങ്ങി​നു പോകു​ന്നത്‌ പ്രധാ​ന​മാ​യും യഹോ​വയെ ആരാധി​ക്കാ​നാണ്‌. പക്ഷേ അതു കൂടാതെ രണ്ടു ഗുണങ്ങൾ കൂടെ​യുണ്ട്‌. ഒന്ന്‌, നിങ്ങളു​ടെ സഹവി​ശ്വാ​സി​ക​ളിൽനിന്ന്‌ നിങ്ങൾക്ക്‌ പ്രോ​ത്സാ​ഹനം കിട്ടും. രണ്ട്‌, നിങ്ങൾ മീറ്റി​ങ്ങി​നു വന്ന്‌ ഉത്തരം പറയു​ക​യും പരിപാ​ടി നടത്തു​ക​യും ഒക്കെ ചെയ്യു​ന്നതു കാണു​മ്പോൾ തിരിച്ച്‌ അവർക്കും പ്രോ​ത്സാ​ഹനം കിട്ടും.—റോമർ 1:11, 12.

 എന്ത്‌ സംഭവി​ച്ചേ​ക്കാം: ചില​പ്പോൾ നിങ്ങൾ മീറ്റിങ്ങ്‌ കൂടു​ന്നു​ണ്ടാ​കും. പക്ഷേ മീറ്റി​ങ്ങി​ന്റെ സമയത്ത്‌ നിങ്ങൾ വേറെ കാര്യ​ങ്ങ​ളൊ​ക്കെ ചിന്തി​ച്ചി​രി​ക്കു​ക​യാ​യി​രി​ക്കും. അങ്ങനെ​യാ​കു​മ്പോൾ അവിടെ പഠിപ്പി​ക്കുന്ന പല കാര്യ​ങ്ങ​ളിൽനി​ന്നും നിങ്ങൾക്കു ഗുണം കിട്ടില്ല. അല്ലെങ്കിൽ മീറ്റി​ങ്ങു​കൾ മുടക്കാൻ നിങ്ങൾക്കു തോന്നി​യേ​ക്കാം. ചില​പ്പോൾ സ്‌കൂ​ളി​ലെ പഠനത്തി​നോ മറ്റു കാര്യ​ങ്ങൾക്കോ ഒക്കെ കൂടുതൽ പ്രാധാ​ന്യം കൊടു​ക്കു​ന്ന​തു​കൊ​ണ്ടാ​യി​രി​ക്കാം അങ്ങനെ സംഭവി​ക്കു​ന്നത്‌.

 എന്തു ചെയ്യാം: സ്‌കൂ​ളി​ലെ കാര്യങ്ങൾ ഒഴിവാ​ക്കാ​തെ​തന്നെ എല്ലാ മീറ്റി​ങ്ങു​ക​ളും കൂടു​മെന്ന്‌ ഒരു തീരു​മാ​ന​മെ​ടു​ക്കുക. പരമാ​വധി വിവരങ്ങൾ പഠി​ച്ചെ​ടു​ക്കുക എന്നതാ​യി​രി​ക്കണം ലക്ഷ്യം. കൈ പൊക്കി ഉത്തരം പറയാൻ ശ്രമി​ക്കുക. മീറ്റിങ്ങ്‌ കഴിഞ്ഞ്‌ ഒരാ​ളോ​ടെ​ങ്കി​ലും അവരുടെ പരിപാ​ടി നന്നായി​രു​ന്നെ​ന്നോ ഉത്തരം നന്നായി​രു​ന്നെ​ന്നോ പറയുക.

 ഒരു ടിപ്പ്‌: മീറ്റി​ങ്ങിന്‌ നേര​ത്തേ​തന്നെ പഠിച്ചി​ട്ടു വരുക. JW ലൈ​ബ്രറി ആപ്പ്‌ ഡൗൺലോഡ്‌ ചെയ്യുക. ഓരോ മീറ്റി​ങ്ങി​ലും ചർച്ച ചെയ്യുന്ന വിവരങ്ങൾ ഏതാ​ണെന്ന്‌ അറിയാൻ “മീറ്റി​ങ്ങു​കൾ” എന്ന ഭാഗം നോക്കുക.

 കൂടുതൽ ഹെൽപ്പ്‌ വേണോ?