വിവരങ്ങള്‍ കാണിക്കുക

യുവജ​ന​ങ്ങൾ ചോദി​ക്കു​ന്നു

ലൈംഗികപീഡനം—ഞാൻ അറിഞ്ഞിരിക്കേണ്ടത്‌?—ഭാഗം 1: മുൻക​രു​ത​ലു​കൾ

ലൈംഗികപീഡനം—ഞാൻ അറിഞ്ഞിരിക്കേണ്ടത്‌?—ഭാഗം 1: മുൻക​രു​ത​ലു​കൾ

 എന്താണ്‌ ലൈം​ഗി​ക​പീ​ഡ​നം?

 ഈ പദത്തിന്‌ പ്രദേ​ശ​ങ്ങൾക്ക​നു​സ​രിച്ച്‌ അർഥവ്യ​ത്യാ​സം കണ്ടേക്കാ​മെ​ങ്കി​ലും ഒരു വ്യക്തി ആഗ്രഹി​ക്കാ​ത്ത ലൈം​ഗി​ക​സ​മ്പർക്ക​ത്തെ​യാണ്‌ ഇത്‌ പൊതു​വെ അർഥമാ​ക്കു​ന്നത്‌. ഇതിൽ ഒരുപക്ഷേ, ബലപ്ര​യോ​ഗ​വും ഉൾപ്പെ​ട്ടേ​ക്കാം. കുട്ടി​ക​ളെ​യോ കൗമാ​ര​പ്രാ​യ​ക്കാ​രെ​യോ ദുരു​പ​യോ​ഗം ചെയ്യു​ന്നത്‌, അടുത്ത ബന്ധുക്ക​ളോ​ടു​ള്ള ലൈം​ഗി​ക​ദു​ഷ്‌പെ​രു​മാ​റ്റം, ബലാത്സം​ഗം എന്നിവ​യ്‌ക്കു പുറമെ വിശ്വ​സി​ക്കാ​വു​ന്ന ആളുക​ളിൽനി​ന്നു​ള്ള—ഡോക്‌ടർമാർ, അധ്യാ​പ​കർ, മതാചാ​ര്യ​ന്മാർ പോ​ലെ​യു​ള്ള​വ​രു​ടെ—ദുഷ്‌പെ​രു​മാ​റ്റ​വും ഇതിൽ ഉൾപ്പെ​ട്ടേ​ക്കാം. നടന്ന സംഭവം പുറം​ലോ​കം അറിയ​രു​തെ​ന്നും അക്രമി​കൾ ഭീഷണി​പ്പെ​ടു​ത്താ​റുണ്ട്‌.

 ഒരു കണക്കനു​സ​രിച്ച്‌ ഓരോ വർഷവും ഐക്യ​നാ​ടു​ക​ളിൽ മാത്രം രണ്ടര ലക്ഷത്തി​ല​ധി​കം ആളുക​ളാണ്‌ ലൈം​ഗി​ക​മാ​യ ആക്രമ​ണ​ങ്ങൾക്ക്‌ വിധേ​യ​രാ​കു​ന്നത്‌. ഇതിൽ പകുതി​യോ​ളം പേരും 12-നും 18-നും ഇടയ്‌ക്ക്‌ പ്രായ​മു​ള്ള​വ​രാണ്‌.

 നിങ്ങൾ അറിഞ്ഞി​രി​ക്കേ​ണ്ടത്‌?

  •   ലൈം​ഗി​കാ​തി​ക്ര​മത്തെ ബൈബിൾ കുറ്റ​പ്പെ​ടു​ത്തു​ന്നു. ഏകദേശം 4,000 വർഷം മുമ്പ്‌ യഹോവ ഒരു നഗരത്തെ നശിപ്പി​ക്കാ​നു​ണ്ടാ​യ സാഹച​ര്യ​ത്തെ​ക്കു​റിച്ച്‌ ബൈബിൾ പറയുന്നു; സൊ​ദോം എന്ന ആ നഗരത്തെ സന്ദർശി​ക്കാ​നെ​ത്തി​യ രണ്ടു പുരു​ഷ​ന്മാ​രെ ലൈം​ഗി​ക​മാ​യി ദുരു​പ​യോ​ഗം ചെയ്യു​ന്ന​തിന്‌ വിട്ടു​ത​രാൻ ലൈം​ഗി​ക​ഭ്രാ​ന്തു​പി​ടിച്ച അവിടത്തെ ജനക്കൂട്ടം ആവശ്യ​പ്പെ​ട്ടു. (ഉല്‌പത്തി 19:4-13) പിന്നീട്‌ 500 വർഷത്തി​നു ശേഷം ദൈവം മോശ​യ്‌ക്കു കൊടുത്ത നിയമ​ത്തിൽ അടുത്ത കുടും​ബാം​ഗ​ങ്ങ​ളോ​ടുള്ള ലൈം​ഗി​ക​ദു​ഷ്‌പെ​രു​മാ​റ്റ​വും ബന്ധു​വേ​ഴ്‌ച​യും നിരോ​ധി​ച്ചി​രു​ന്നു.—ലേവ്യ​പു​സ്‌ത​കം 18:6.

  •   ലൈം​ഗി​കാ​തി​ക്ര​മ​ങ്ങ​ളിൽ ഭൂരി​ഭാ​ഗ​വും പരിച​യ​മു​ള്ള​വ​രിൽനി​ന്നാണ്‌ നേരി​ടേ​ണ്ടി​വ​രു​ന്നത്‌. “ബലാത്സം​ഗ​കേ​സു​ക​ളിൽ മൂന്നിൽ രണ്ടെണ്ണ​ത്തി​ലും ഇരയായ വ്യക്തി​യു​ടെ പരിച​യ​ക്കാ​രാണ്‌ ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌. അല്ലാതെ, എവി​ടെ​യെ​ങ്കി​ലും പതുങ്ങി​യി​രുന്ന്‌ ഇരയു​ടെ​മേൽ ചാടി​വീ​ഴു​ന്ന ഒരു അപരി​ചി​തൻ ആയിരി​ക്കി​ല്ല” എന്ന്‌ ലൈം​ഗി​ക വിഷയങ്ങൾ കുട്ടി​ക​ളോ​ടു എങ്ങനെ സംസാ​രി​ക്കാം? (ഇംഗ്ലീഷ്‌) എന്ന പുസ്‌ത​കം പറയുന്നു.

  •   ലൈം​ഗി​കാ​തി​ക്ര​മ​ങ്ങൾക്ക്‌ ലിംഗ​ഭേ​ദ​മി​ല്ല. ഐക്യ​നാ​ടു​ക​ളിൽ പത്തു ശതമാ​ന​ത്തോ​ളം പുരു​ഷ​ന്മാർ ഇതിന്‌ ഇരയാ​കു​ന്നുണ്ട്‌. ഇത്തരം പെരു​മാ​റ്റ​ങ്ങൾക്ക്‌ വിധേ​യ​രാ​കു​ന്ന പുരു​ഷ​ന്മാർ “തങ്ങളെ ഇത്‌ ഒരു സ്വവർഗ​പ്രേ​മി​യോ ‘പുരു​ഷ​ത്വ​മി​ല്ലാ​ത്ത​വ​നോ’ ആക്കിത്തീർക്കു​മെന്ന്‌ ഭയപ്പെ​ടു​ന്ന​താ​യി” റെയിൻ എന്ന സംഘടന (Rape, Abuse & Incest National Network) അഭി​പ്രാ​യ​പ്പെ​ടു​ന്നു.

  •   ലൈം​ഗി​ക​ദു​ഷ്‌പെ​രു​മാ​റ്റം വർധി​ച്ചു​വ​രു​ന്ന​തിൽ അതിശ​യി​ക്കാ​നി​ല്ല. “അന്ത്യകാ​ലത്ത്‌” ജീവി​ക്കു​ന്ന​വർ “സഹജസ്‌നേ​ഹ​മി​ല്ലാ​ത്ത​വ​രും” “ആത്മനി​യ​ന്ത്ര​ണ​മി​ല്ലാ​ത്ത​വ​രും നിഷ്‌ഠു​ര​ന്മാ​രും” ആയിരി​ക്കു​മെന്ന്‌ ബൈബിൾ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​ട്ടുണ്ട്‌. (2 തിമൊ​ഥെ​യൊസ്‌ 3:1-3) ഇത്തരം സ്വഭാ​വ​സ​വി​ശേ​ഷ​ത​കൾ ഉള്ളവരാണ്‌ മറ്റുള്ള​വ​രെ ലൈം​ഗി​ക​മാ​യി ചൂഷണം ചെയ്യു​ന്നത്‌.

  •   ഇരയാ​കു​ന്ന വ്യക്തി​യു​ടെ പിഴവല്ല ലൈം​ഗി​കാ​തി​ക്ര​മ​ങ്ങൾക്കു കാരണം. ലൈം​ഗി​കാ​തി​ക്ര​മങ്ങൾ ചെയ്യു​ന്ന​വ​രെ ഒരുവി​ധ​ത്തി​ലും ന്യായീ​ക​രി​ക്കാ​നാ​വില്ല. ഇതിന്റെ പൂർണ​മാ​യ ഉത്തരവാ​ദി​ത്വം അക്രമി​ക്കു മാത്ര​മാണ്‌. എന്നിരു​ന്നാ​ലും, ലൈം​ഗി​കാ​തി​ക്ര​മ​ങ്ങൾക്കുള്ള സാധ്യത കുറയ്‌ക്കാൻ ചില പടികൾ നിങ്ങൾക്കു സ്വീക​രി​ക്കാ​നാ​കും.

 നിങ്ങൾക്കു ചെയ്യാ​നാ​കു​ന്നത്‌

  •   ഒരുങ്ങി​യി​രി​ക്കു​ക. ആരെങ്കി​ലും അതായത്‌, ഒരു ബന്ധുവോ നിങ്ങൾ വിവാഹം കഴിക്കാൻ ഉദ്ദേശി​ക്കു​ന്ന വ്യക്തി​യോ ലൈം​ഗി​ക​ബ​ന്ധ​ത്തിന്‌ സമ്മർദം ചെലു​ത്തി​യാൽ എന്തു ചെയ്യാ​നാ​കു​മെന്ന്‌ മുന്നമേ ചിന്തിച്ച്‌ ഒരുങ്ങി​യി​രി​ക്കു​ക. തരപ്പടി​ക്കാ​രിൽനിന്ന്‌ സമ്മർദം ഉണ്ടാ​യേ​ക്കാൻ സാധ്യ​ത​യു​ള്ള സാഹച​ര്യ​ങ്ങൾ എന്തൊ​ക്കെ​യെ​ന്നും അത്‌ കൈകാ​ര്യം ചെയ്യേ​ണ്ടത്‌ എങ്ങനെ​യെ​ന്നും പരിശീ​ലി​ച്ചു​നോ​ക്കുക എന്നാണ്‌ യുവതി​യാ​യ എറിന്റെ അഭി​പ്രാ​യം. “ഇങ്ങനെ പരിശീ​ലി​ക്കു​ന്നത്‌ ഒരു നിസ്സാ​ര​കാ​ര്യ​മാ​ണെന്ന്‌ തോന്നി​യേ​ക്കാ​മെ​ങ്കി​ലും സമാന​മാ​യ സാഹച​ര്യ​ങ്ങൾ യഥാർഥ​ജീ​വി​ത​ത്തിൽ ഉണ്ടാകു​മ്പോൾ അതിന്‌ ഇരയാ​കാ​നു​ള്ള സാധ്യത വളരെ കുറവാ​യി​രി​ക്കും.”

     ബൈബിൾ പറയുന്നു: ‘എങ്ങനെ നടക്കു​ന്നു​വെ​ന്ന​തി​നു സൂക്ഷ്‌മ​ശ്രദ്ധ നൽകു​വിൻ; ഭോഷ​ന്മാ​രാ​യി​ട്ടല്ല, ജ്ഞാനി​ക​ളാ​യി​ട്ടു​ത​ന്നെ നടക്കു​വിൻ. ഇത്‌ ദുഷ്‌കാ​ല​മാണ്‌.’—എഫെസ്യർ 5:15, 16.

     സ്വയം ചോദി​ക്കു​ക: ‘അരുതാത്ത രീതി​യിൽ ഒരാൾ എന്നെ സ്‌പർശി​ച്ചാൽ ഞാൻ എന്തു ചെയ്യണം?’

  •   പുറത്തു​ക​ട​ക്കാ​നു​ള്ള വഴി കണ്ടു​വെ​ക്കു​ക. “ആരു​ടെ​യെ​ങ്കി​ലും ഒപ്പമാ​യി​രി​ക്കു​ന്നത്‌ അത്ര പന്തിയ​ല്ലെന്ന്‌ നിങ്ങൾക്കു തോന്നു​ന്നെ​ങ്കിൽ, അക്കാര്യം നിങ്ങളു​ടെ കുടും​ബാം​ഗ​ങ്ങ​ളെ​യോ സുഹൃ​ത്തു​ക്ക​ളെ​യോ അറിയി​ക്കു​ന്ന​തിന്‌ ചില കോഡു വാക്കുകൾ ഉണ്ടായി​രി​ക്കു​ന്നത്‌ നല്ലതാണ്‌. അങ്ങനെ​യാ​കു​മ്പോൾ നിങ്ങളു​ടെ ഒപ്പമുള്ള ആൾ അറിയാ​തെ​ത​ന്നെ നിങ്ങളു​ടെ വിഷമാ​വസ്ഥ വേണ്ട​പ്പെ​ട്ട​വ​രെ അറിയി​ക്കാ​നും അവർക്ക്‌ അപ്പോൾ എന്തെങ്കി​ലും ഒഴിക​ഴിവ്‌ പറഞ്ഞു​കൊണ്ട്‌ ആ സാഹച​ര്യ​ത്തിൽനി​ന്നു നിങ്ങളെ വിടു​വി​ക്കാ​നും കഴിയും” എന്ന്‌ മുമ്പ്‌ പരാമർശി​ച്ച റെയിൻ എന്ന സംഘടന പറയുന്നു. ഇത്തരം ആപത്‌ക​ര​മാ​യ സാഹച​ര്യ​ങ്ങ​ളിൽ ചെന്നു​പെ​ടാ​തി​രി​ക്കു​ന്ന​താണ്‌ പല പ്രശ്‌ന​ങ്ങ​ളും ഒഴിവാ​ക്കാ​നു​ള്ള ഏറ്റവും നല്ല മാർഗം.

     ബൈബിൾ പറയുന്നു: “വിവേ​ക​മു​ള്ള​വൻ അനർത്ഥം കണ്ടു ഒളിച്ചു​കൊ​ള്ളു​ന്നു; അല്‌പ​ബു​ദ്ധി​ക​ളോ നേരെ ചെന്നു ചേത​പ്പെ​ടു​ന്നു.”—സദൃശ​വാ​ക്യ​ങ്ങൾ 22:3.

     നിങ്ങ​ളോ​ടു​ത​ന്നെ ചോദി​ക്കു​ക: ‘അത്തരം സാഹച​ര്യ​ത്തിൽനി​ന്നു പുറത്തു​ക​ട​ക്കാൻ എന്താണ്‌ ഞാൻ ആസൂ​ത്ര​ണം ചെയ്‌തി​രി​ക്കു​ന്നത്‌?’

    എല്ലായ്‌പോഴും പുറത്തു​ക​ട​ക്കാ​നു​ള്ള വഴി കണ്ടു​വെ​ക്കു​ക

  •   അതിർവ​ര​മ്പു​കൾ വെക്കുക, പറ്റിനിൽക്കു​ക. ഉദാഹ​ര​ണ​ത്തിന്‌, നിങ്ങൾ ഡേറ്റി​ങ്ങിൽ ഏർപ്പെ​ടു​ക​യാ​ണെ​ങ്കിൽ എന്തെല്ലാ​മാണ്‌ ഉചിത​മ​ല്ലാ​ത്ത നടത്തയിൽ ഉൾപ്പെ​ടു​ന്നത്‌ എന്നതി​നെ​ക്കു​റിച്ച്‌ ഇരുവ​രും ചർച്ച ചെയ്യണം. ഇത്തരം അതിർവ​ര​മ്പു​കൾ വെക്കു​ന്ന​തിൽ വലിയ കാര്യ​മൊ​ന്നു​മി​ല്ല എന്നാണ്‌ നിങ്ങളു​ടെ പങ്കാളി ചിന്തി​ക്കു​ന്ന​തെ​ങ്കിൽ, നിങ്ങളു​ടെ മൂല്യ​ങ്ങ​ളെ വിലമ​തി​ക്കു​ന്ന മറ്റൊരു പങ്കാളി​യെ കണ്ടെത്താ​നു​ള്ള സമയമാ​യി എന്നതിന്റെ സൂചന​യാണ്‌ അത്‌.

     ബൈബിൾ പറയുന്നു: “സ്‌നേഹം ... അയോ​ഗ്യ​മാ​യി പെരു​മാ​റു​ന്നി​ല്ല; തൻകാ​ര്യം അന്വേ​ഷി​ക്കു​ന്നി​ല്ല;”—1 കൊരി​ന്ത്യർ 13:4, 5.

     നിങ്ങ​ളോ​ടു​ത​ന്നെ ചോദി​ക്കു​ക: ‘ഞാൻ വിലമ​തി​ക്കു​ന്ന മൂല്യങ്ങൾ എന്തൊ​ക്കെ​യാണ്‌? മാന്യ​ത​യു​ടെ അതിർവ​ര​മ്പു​കൾ ലംഘി​ക്കു​ന്ന പെരു​മാ​റ്റ​ങ്ങൾ എന്തെല്ലാം?’