വിവരങ്ങള്‍ കാണിക്കുക

യുവജ​ന​ങ്ങൾ ചോദി​ക്കു​ന്നു

എനിക്ക്‌ മാതാ​പി​താ​ക്ക​ളു​മാ​യി എങ്ങനെ യോജിച്ചുപോകാം?

എനിക്ക്‌ മാതാ​പി​താ​ക്ക​ളു​മാ​യി എങ്ങനെ യോജിച്ചുപോകാം?

  ശണ്‌ഠ​യ്‌ക്കു കാരണ​മാ​യ വാക്കു​തർക്ക​ങ്ങൾ

  •   മാതാ​പി​താ​ക്ക​ളിൽ ആരോ​ടാണ്‌ നിങ്ങൾ ശണ്‌ഠ​യി​ടാൻ സാധ്യത കൂടുതൽ?

    •  അച്ഛൻ

    •  അമ്മ

  •   എത്ര കൂടെ​ക്കൂ​ടെ നിങ്ങൾ ശണ്‌ഠ​യി​ടും?

    •  അപൂർവമായി

    •  ഇടയ്‌ക്കിടെ

    •  മിക്കപ്പോഴും

  •   ശണ്‌ഠ എത്ര​ത്തോ​ളം തീവ്ര​മാണ്‌?

    •  പെട്ടെന്ന്‌ സമാധാ​ന​പ​ര​മാ​യി പരിഹ​രി​ക്കും.

    •  വളരെ​യ​ധി​കം വാക്കു​തർക്ക​ത്തി​നു ശേഷം മാത്രം പരിഹ​രി​ക്കും

    •  ഏറെ വാക്കു​തർക്കം ഉണ്ടായാ​ലും പരിഹ​രി​ക്കു​ക​യി​ല്ല.

 മാതാ​പി​താ​ക്ക​ളോ​ടു ചേർന്നു​പോ​കാൻ കഴിയി​ല്ലെന്ന്‌ തോന്നു​മ്പോൾ നിങ്ങൾ ഇങ്ങനെ വിചാ​രി​ച്ചേ​ക്കാം, ‘സാഹച​ര്യം മെച്ച​പ്പെ​ടു​ത്താൻ അവർക്കെ​ന്തെ​ങ്കി​ലും ചെയ്‌തു​കൂ​ടേ?’ എന്നാൽ ശണ്‌ഠ​ക​ളു​ടെ എണ്ണം കുറയ്‌ക്കാ​നും തീവ്രത ശമിപ്പി​ക്കാ​നും നിങ്ങൾക്ക്‌ സ്വീക​രി​ക്കാ​വു​ന്ന ചില പടിക​ളുണ്ട്‌. ഒന്നാമ​താ​യി. . .

 ശണ്‌ഠ ഉണ്ടാകു​ന്നത്‌ എന്തു​കൊണ്ട്‌

  •   ചിന്തി​ക്കാ​നു​ള്ള കഴിവ്‌. കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌, കുട്ടി​യാ​യി​രു​ന്ന​പ്പോൾ ചിന്തി​ച്ച​തി​നേ​ക്കാൾ ആഴത്തിൽ നിങ്ങൾ വളർന്നു​വ​ര​വെ ചിന്തി​ക്കാൻ തുടങ്ങും. ചില ഉറച്ച​ബോ​ധ്യ​ങ്ങൾ ഉണ്ടാ​യേ​ക്കാം. അവയിൽ ചിലത്‌ മാതാ​പി​താ​ക്ക​ളു​ടെ ചിന്തയിൽനി​ന്നും വ്യത്യാ​സ​പ്പെ​ട്ട​തു​മാ​കാം. എന്നാൽ, ബൈബിൾ ആവശ്യ​പ്പെ​ടു​ന്നത്‌: “നിന്റെ അപ്പനെ​യും അമ്മയെ​യും ബഹുമാ​നി​ക്ക” എന്നാണ്‌.—പുറപ്പാടു 20:12.

     വസ്‌തുത: പക്വത​യും ശണ്‌ഠ​യി​ല്ലാ​തെ കാര്യങ്ങൾ തുറന്നു​പ​റ​യാ​നു​ള്ള കഴിവും പതി​യെ​പ്പ​തി​യെ മാത്രമേ വളർന്നു​വ​രി​ക​യു​ള്ളൂ.

  •   സ്വാത​ന്ത്ര്യം. പക്വത കൈവ​രി​ക്കു​ന്തോ​റും, മാതാ​പി​താ​ക്കൾ നിങ്ങൾക്ക്‌ കൂടു​തൽക്കൂ​ടു​തൽ സ്വാത​ന്ത്ര്യം അനുവ​ദി​ച്ചു​ത​രാ​നി​ട​യുണ്ട്‌. എന്നാൽ അതിൽ നിങ്ങൾ ആഗ്രഹി​ക്കു​ന്ന അത്രയും സ്വാത​ന്ത്ര്യം കാണണ​മെ​ന്നി​ല്ല; ആഗ്രഹി​ക്കു​ന്ന സമയത്തു​ത​ന്നെ അത്‌ കിട്ടണ​മെ​ന്നും ഇല്ല. ഇതും ശണ്‌ഠ​യ്‌ക്കു കാരണ​മാ​യേ​ക്കാം. പക്ഷേ ബൈബിൾ പറയു​ന്നത്‌, “നിങ്ങളു​ടെ അമ്മയപ്പ​ന്മാ​രെ ... അനുസ​രി​പ്പിൻ” എന്നാണ്‌.—എഫെസ്യർ 6:1.

     വസ്‌തുത: മാതാ​പി​താ​ക്കൾ കൂടുതൽ സ്വാത​ന്ത്ര്യം അനുവ​ദി​ക്കു​ന്നത്‌, നിങ്ങൾ ഇപ്പോ​ഴു​ള്ള സ്വാത​ന്ത്ര്യം എങ്ങനെ വിനി​യോ​ഗി​ക്കു​ന്നു എന്നതിനെ അനുസ​രി​ച്ചി​രി​ക്കും.

 നിങ്ങൾക്ക്‌ ചെയ്യാ​വു​ന്നത്‌

  •   നിങ്ങളു​ടെ കടമ ശ്രദ്ധി​ക്കു​ക. ശണ്‌ഠ​യു​ടെ മുഴുവൻ കുറ്റവും മാതാ​പി​താ​ക്ക​ളു​ടെ തലയിൽ കെട്ടി​വെ​ക്കു​ന്ന​തിന്‌ പകരം സമാധാ​നം ഉണ്ടാക്കാൻ നിങ്ങൾക്ക്‌ എന്തു​ചെ​യ്യാൻ കഴിയു​മെ​ന്നു നോക്കുക. ജഫ്രി എന്ന ചെറു​പ്പ​ക്കാ​രൻ പറയുന്നു: “മാതാ​പി​താ​ക്ക​ളു​ടെ ഭാഗത്താ​യി​രി​ക്ക​ണ​മെ​ന്നില്ല തെറ്റ്‌. മിക്ക​പ്പോ​ഴും ശണ്‌ഠ ആളിക്ക​ത്തി​ക്കു​ന്നത്‌ നിങ്ങളു​ടെ പ്രതി​ക​ര​ണ​മാ​യി​രി​ക്കും. സമാധാ​ന​പ​ര​മാ​യി സംസാ​രി​ക്കു​ന്നത്‌ പ്രശ്‌ന​ങ്ങ​ളെ നല്ലരീ​തി​യിൽ കൈകാ​ര്യം ചെയ്യാൻ സഹായി​ക്കും.”

     ബൈബിൾ പറയു​ന്നത്‌: “സകല മനുഷ്യ​രോ​ടും സമാധാ​ന​ത്തിൽ വർത്തി​ക്കാൻ (നിങ്ങൾ) പരമാ​വ​ധി ശ്രമിക്കുവിൻ.”—റോമർ 12:18.

  •   ശ്രദ്ധി​ക്കു​ക. 17-വയസ്സുള്ള സമന്ത പറയുന്നു: “ചെയ്യാ​വു​ന്ന​തിൽവെച്ച്‌ ഏറ്റവും ബുദ്ധി​മു​ട്ടു​ള്ള സംഗതി​യാണ്‌ ഇതെന്ന്‌ ഞാൻ കണ്ടെത്തി​യി​രി​ക്കു​ന്നു. നിങ്ങൾ മാതാ​പി​താ​ക്ക​ളെ ശ്രദ്ധി​ക്കു​ന്ന​താ​യി അവർക്കു തോന്നി​യാൽ അവർ നിങ്ങൾ പറയു​ന്ന​തും ശ്രദ്ധി​ക്കാൻ സാധ്യ​ത​യുണ്ട്‌.”

     ബൈബിൾ പറയു​ന്നത്‌: “കേൾക്കാൻ തിടു​ക്ക​വും സംസാ​രി​ക്കാൻ സാവകാ​ശ​വും കാണി​ക്ക​ട്ടെ.”—യാക്കോബ്‌ 1:19.

    ശണ്‌ഠ തീ പോ​ലെ​യാണ്‌—നിയ​ന്ത്രി​ച്ചി​ല്ലെ​ങ്കിൽ അത്‌ ആളിക്ക​ത്തി​യേ​ക്കാം

  •   ഒരു ‘ടീമി’ലെ അംഗ​ത്തെ​പ്പോ​ലെ ചിന്തി​ക്കു​ക. ശണ്‌ഠ കൂടു​ന്നത്‌ ഒരു ടെന്നിസ്‌ കളിയു​മാ​യി താരത​മ്യ​പ്പെ​ടു​ത്താം. വലയുടെ അപ്പുറത്ത്‌ വരേണ്ടത്‌ പ്രശ്‌ന​മാണ്‌, അല്ലാതെ മാതാ​പി​താ​ക്കൾ അല്ല. ആദം എന്നു പേരുള്ള ചെറു​പ്പ​ക്കാ​രൻ പറയുന്നു: “മാതാ​പി​താ​ക്കൾ കൗമാ​ര​ത്തി​ലു​ള്ള കുട്ടിക്ക്‌ ഏറ്റവും നല്ലതെന്ന്‌ തങ്ങൾക്കു തോന്നുന്ന കാര്യ​മാണ്‌ ആഗ്രഹി​ക്കു​ന്നത്‌, ശണ്‌ഠ ഉണ്ടാകുന്ന സാഹച​ര്യ​ത്തിൽപ്പോ​ലും. അതേസ​മ​യം കൗമാ​ര​ക്കാ​രൻ ഏറ്റവും നല്ലതെന്നു തോന്നു​ന്നത്‌ തനിക്കു​വേ​ണ്ടി ആഗ്രഹി​ക്കു​ന്നു. അതു​കൊണ്ട്‌ തത്ത്വത്തിൽ രണ്ടുകൂ​ട്ട​രും പ്രവർത്തി​ക്കു​ന്നത്‌ ഒരേ ലക്ഷ്യത്തി​ലാണ്‌.”

     ബൈബിൾ പറയു​ന്നത്‌: ‘സമാധാ​ന​ത്തിന്‌ ഉതകുന്ന കാര്യങ്ങൾ പിൻപ​റ്റാം.’—റോമർ 14:19.

  •  പരസ്‌പ​രം മനസ്സി​ലാ​ക്കു​ക. കൗമാ​ര​ക്കാ​രി​യാ​യ സാറാ​യു​ടെ അഭി​പ്രാ​യം ഇതാണ്‌: “മാതാ​പി​താ​ക്കൾക്ക്‌ അവരുടെ പ്രശ്‌ന​ങ്ങ​ളു​മാ​യി മല്ലി​ടേ​ണ്ട​തുണ്ട്‌. ഇത്‌ ഓർക്കു​ന്നത്‌ പലപ്പോ​ഴും എന്നെ സഹായി​ച്ചി​ട്ടുണ്ട്‌. നമുക്കു​ള്ള​തു​പോ​ലെ​തന്നെ കുഴപ്പി​ക്കു​ന്ന പ്രശ്‌ന​ങ്ങൾ അവർക്കും ഉണ്ട്‌.” ഇതി​നോ​ടു ചേരു​ന്ന​താണ്‌ മറ്റൊരു കൗമാ​ര​ക്കാ​രി​യാ​യ കാർല​യു​ടെ വാക്കുകൾ. അവൾ പറയുന്നു: “മാതാ​പി​താ​ക്ക​ളു​ടെ സ്ഥാനത്ത്‌ ഞാൻ എന്നെത്തന്നെ നിറു​ത്തും. ഇതു​പോ​ലൊ​രു സാഹച​ര്യ​ത്തിൽ ഞാൻ ഒരു കുട്ടിയെ വളർത്തി​ക്കൊ​ണ്ടു​വ​രി​ക​യാ​ണെ​ങ്കിൽ എനിക്ക്‌ എന്തു തോന്നും? എന്റെ കുട്ടിക്ക്‌ ഏറ്റവും നല്ലത്‌ കൊടു​ക്കാ​ന​ല്ലേ ഞാൻ ആഗ്രഹി​ക്കു​ക?”

     ബൈബിൾ പറയു​ന്നത്‌: “ഓരോ​രു​ത്ത​രും സ്വന്തം താത്‌പ​ര്യം മാത്രം നോക്കാ​തെ മറ്റുള്ള​വ​രു​ടെ താത്‌പ​ര്യ​വും​കൂ​ടെ നോക്കണം.”—ഫിലിപ്പിയർ 2:4.

  •   അനുസ​രി​ക്കു​ക. ബൈബിൾ നിങ്ങ​ളോ​ടു പറയു​ന്ന​തും ഇതുത​ന്നെ​യാണ്‌. (കൊലോസ്യർ 3:20) നിങ്ങൾ അനുസ​രി​ക്കു​ക​യാ​ണെ​ങ്കിൽ കാര്യ​ങ്ങ​ളെ​ല്ലാം വളരെ എളുപ്പ​മാ​യി​ത്തീ​രും. കാരൻ എന്ന യുവതി പറയുന്നു: “മാതാ​പി​താ​ക്കൾ പറയു​ന്നത്‌ അനുസ​രി​ക്കു​മ്പോൾ ജീവി​ത​ത്തിൽ സമ്മർദം തീരെ കുറവാണ്‌. അവർ എനിക്കു​വേ​ണ്ടി ഇപ്പോൾത്ത​ന്നെ വളരെ​യ​ധി​കം ത്യാഗങ്ങൾ ചെയ്‌തി​ട്ടുണ്ട്‌. അതു​കൊണ്ട്‌ എനിക്ക്‌ ചെയ്യാൻ കഴിയുന്ന ഏറ്റവും ലളിത​മാ​യ കാര്യം അവരെ അനുസ​രി​ക്കു​ന്ന​താണ്‌.” ശണ്‌ഠ​യ്‌ക്കു​ള്ള ഏറ്റവും നല്ല മറുമ​രുന്ന്‌ അനുസ​ര​ണം തന്നെയാണ്‌.

     ബൈബിൾ പറയു​ന്നത്‌: “വിറകു ഇല്ലാഞ്ഞാൽ തീ കെട്ടു​പോ​കും.”—സദൃശവാക്യങ്ങൾ 26:20.

 ചെയ്യാൻ കഴിയു​ന്നത്‌. നിങ്ങൾക്ക്‌ കാര്യങ്ങൾ തുറന്നു പറയു​ന്നത്‌ ബുദ്ധി​മു​ട്ടാ​യി തോന്നു​ന്നെ​ങ്കിൽ, നിങ്ങളു​ടെ ചിന്തകൾ ഒരു കുറി​പ്പിൽ എഴുതു​ക​യോ അല്ലെങ്കിൽ മെസേ​ജു​കൾ അയയ്‌ക്കു​ക​യോ ചെയ്യാം. കൗമാ​ര​ക്കാ​രി​യാ​യ ആലിസ​യു​ടെ വാക്കുകൾ ഇങ്ങനെ​യാണ്‌: “സംസാ​രി​ക്കാ​നു​ള്ള മാനസി​കാ​വസ്ഥ ഇല്ലെങ്കിൽ ഞാൻ ഇങ്ങനെ​യാണ്‌ ചെയ്യാ​റു​ള്ളത്‌. വഴക്കി​ടാ​തെ​യും പിന്നീട്‌ ഖേദം തോന്നുന്ന കാര്യങ്ങൾ വിളി​ച്ചു​പ​റ​യാ​തെ​യും എന്നെത്തന്നെ വെളി​പ്പെ​ടു​ത്താൻ ഇത്‌ സഹായി​ച്ചി​രി​ക്കു​ന്നു.”