വിവരങ്ങള്‍ കാണിക്കുക

യുവജനങ്ങൾ ചോദി​ക്കു​ന്നു

സൃഷ്ടി​യോ പരിണാ​മ​മോ?—ഭാഗം 2: പരിണാ​മം ചോദ്യം ചെയ്യ​പ്പെ​ടേ​ണ്ടത്‌ എന്തു​കൊണ്ട്‌?

സൃഷ്ടി​യോ പരിണാ​മ​മോ?—ഭാഗം 2: പരിണാ​മം ചോദ്യം ചെയ്യ​പ്പെ​ടേ​ണ്ടത്‌ എന്തു​കൊണ്ട്‌?

അലക്‌സ്‌ ആകെ ചിന്താ​ക്കു​ഴ​പ്പ​ത്തി​ലാണ്‌. അവൻ ദൈവ​ത്തി​ലും സൃഷ്ടി​യി​ലും വിശ്വ​സി​ച്ചി​രു​ന്ന ആളാണ്‌. എന്നാൽ പരിണാ​മം ഒരു വസ്‌തു​ത​യാ​ണെ​ന്നു ജീവശാ​സ്‌ത്ര​ക്ലാ​സി​ലെ അധ്യാ​പ​കൻ ശക്തമായി വാദിച്ചു. അത്‌ വിശ്വ​സ​നീ​യ​മാ​യ ശാസ്‌ത്രീ​യ​ഗ​വേ​ഷ​ണ​ങ്ങ​ളു​ടെ അടിസ്ഥാ​ന​ത്തി​ലു​ള്ള​താ​ണെന്ന്‌ അദ്ദേഹം തറപ്പി​ച്ചു​പ​റ​ഞ്ഞു. ഏതായാ​ലും മറ്റുള്ളവർ തന്നെ ഒരു വിഡ്‌ഢി​യാ​യി കാണാൻ അലക്‌സ്‌ ആഗ്രഹി​ക്കു​ന്നി​ല്ല. ‘അല്ല, പരിണാ​മം സത്യമാ​ണെ​ന്നു ശാസ്‌ത്ര​ജ്ഞ​ന്മാർ തെളി​യി​ച്ച​താ​ണെ​ങ്കിൽപ്പി​ന്നെ അതു ചോദ്യം ചെയ്യാൻ ഞാൻ ആരാണ്‌,’ അലക്‌സ്‌ മനസ്സിൽ പറഞ്ഞു.

 ഇങ്ങനെ​യൊ​രു സാഹച​ര്യം നിങ്ങൾക്ക്‌ എപ്പോ​ഴെ​ങ്കി​ലും ഉണ്ടായി​ട്ടു​ണ്ടോ? ബൈബി​ളിൽ പറഞ്ഞി​രി​ക്കു​ന്ന​തു​പോ​ലെ “ദൈവം ആകാശ​വും ഭൂമി​യും സൃഷ്ടിച്ചു” എന്നായി​രി​ക്കാം നിങ്ങൾ ഇത്രയും നാൾ വിശ്വ​സി​ച്ചി​രു​ന്നത്‌. (ഉൽപത്തി 1:1) പക്ഷേ, സൃഷ്ടി എന്നത്‌ ഒരു സങ്കൽപ്പം മാത്ര​മാ​ണെ​ന്നും പരിണാ​മ​മാണ്‌ സത്യം എന്നും ഇപ്പോൾ ആളുകൾ നിങ്ങളെ ബോധ്യ​പ്പെ​ടു​ത്താൻ ശ്രമി​ക്കു​ന്നു. അതു നിങ്ങൾ വിശ്വ​സി​ക്ക​ണോ? പരിണാ​മം ചോദ്യം ചെയ്യ​പ്പെ​ടേ​ണ്ടത്‌ എന്തു​കൊണ്ട്‌?

 പരിണാ​മം ചോദ്യം ചെയ്യ​പ്പെ​ടേ​ണ്ട​തി​ന്റെ രണ്ട്‌ കാരണങ്ങൾ

  1.   പരിണാമത്തിന്റെ കാര്യ​ത്തിൽ ശാസ്‌ത്ര​ജ്ഞർക്കി​ട​യിൽത്തന്നെ യോജി​പ്പി​ല്ല. ദശാബ്ദ​ങ്ങ​ളാ​യി ഗവേഷ​ണ​ങ്ങൾ നടത്തി​യി​ട്ടും, പരിണാ​മ​ത്തെ​ക്കു​റിച്ച്‌ അവർക്ക്‌ എല്ലാവർക്കും യോജി​ക്കാ​നാ​കു​ന്ന ഒരു വിശദീ​ക​ര​ണ​ത്തിൽ എത്താൻ ഇപ്പോ​ഴും കഴിഞ്ഞി​ട്ടി​ല്ല.

     ചിന്തി​ക്കാൻ: വിദഗ്‌ധ​രെ​ന്നു പറയ​പ്പെ​ടു​ന്ന ശാസ്‌ത്ര​ജ്ഞർക്കു​പോ​ലും യോജി​ക്കാൻ കഴിയാത്ത പരിണാ​മ​സി​ദ്ധാ​ന്ത​ത്തെ നമുക്ക്‌ എന്തു​കൊണ്ട്‌ ചോദ്യം ചെയ്‌തു​കൂ​ടാ?—സങ്കീർത്ത​നം 10:4.

  2.   എന്തു വിശ്വ​സി​ക്കു​ന്നു എന്നതു പ്രധാ​ന​മാണ്‌. “ജീവൻ ആകസ്‌ക​മി​ക​മാ​യി ഉണ്ടായ​താ​ണെ​ങ്കിൽ നമ്മുടെ ജീവി​ത​ത്തി​നും പ്രപഞ്ച​ത്തി​ലു​ള്ള ഒന്നിനും ഒരു അർഥവും ഇല്ലെന്നു​വ​രും” എന്നു സെഖരി എന്ന ചെറു​പ്പ​ക്കാ​രൻ പറയുന്നു. സെഖരി പറഞ്ഞതിൽ കാര്യ​മുണ്ട്‌. പരിണാ​മം സത്യമാ​ണെ​ങ്കിൽ, ജീവി​ത​ത്തി​നു നിലനിൽക്കു​ന്ന ഒരു ഉദ്ദേശ്യ​വും ഇല്ലെന്നു​വ​രും. (1 കൊരി​ന്ത്യർ 15:32) നേരെ മറിച്ച്‌, എല്ലാം സൃഷ്ടി​ക്ക​പ്പെ​ട്ട​താ​ണെ​ങ്കിൽ ജീവി​ത​ത്തി​ന്റെ ഉദ്ദേശ്യ​ത്തെ​ക്കു​റി​ച്ചും ഭാവി​യെ​ക്കു​റി​ച്ചും ഉള്ള ചോദ്യ​ങ്ങൾക്കു തൃപ്‌തി​ക​ര​മാ​യ ഉത്തരം കണ്ടെത്താ​നാ​കും.—യിരെമ്യ 29:11.

     ചിന്തി​ക്കാൻ: പരിണാ​മ​ത്തെ​യും സൃഷ്ടി​യെ​യും കുറി​ച്ചു​ള്ള സത്യം അറിയു​ന്നത്‌ നിങ്ങളു​ടെ ജീവി​ത​ത്തിൽ എന്തു മാറ്റമാ​ണു വരുത്തു​ന്നത്‌?—എബ്രായർ 11:1.

 ചിന്തി​ക്കേണ്ട ചില ചോദ്യ​ങ്ങൾ

 അവകാ​ശ​വാ​ദം: ‘പ്രപഞ്ച​ത്തി​ലു​ള്ള എല്ലാം യാദൃ​ച്ഛി​ക​മാ​യ ഒരു മഹാസ്‌ഫോ​ട​ന​ത്തി​ലൂ​ടെ ഉണ്ടായ​താണ്‌.’

  •   ഈ മഹാസ്‌ഫോ​ട​നം എങ്ങനെ ഉണ്ടായി, ആരായി​രു​ന്നു അതിനു പിന്നിൽ?

  •   ഒന്നുമി​ല്ലാ​യ്‌മ​യിൽനിന്ന്‌ എല്ലാം ഉണ്ടായി എന്നു പറയു​ന്ന​താ​ണോ അതോ എല്ലാം ഉണ്ടായ​തി​നു​പി​ന്നിൽ ആരെങ്കി​ലും ഉണ്ട്‌ എന്നു പറയു​ന്ന​താ​ണോ ബുദ്ധി​ക്കും യുക്തി​ക്കും നിരക്കു​ന്നത്‌?

 അവകാ​ശ​വാ​ദം: ‘മനുഷ്യൻ മൃഗങ്ങ​ളിൽനിന്ന്‌ പരിണ​മിച്ച്‌ ഉണ്ടായ​താണ്‌.’

  •   മനുഷ്യർ മൃഗത്തിൽനിന്ന്‌, ഉദാഹ​ര​ണ​ത്തിന്‌ ആൾക്കു​ര​ങ്ങിൽനിന്ന്‌, പരിണ​മിച്ച്‌ ഉണ്ടായ​താ​ണെ​ങ്കിൽപ്പി​ന്നെ ബുദ്ധി​പ​ര​മാ​യ കഴിവു​ക​ളു​ടെ കാര്യ​ത്തിൽ മനുഷ്യ​രും ആൾക്കു​ര​ങ്ങു​ക​ളും തമ്മിൽ ഇത്ര വലിയ വ്യത്യാ​സം വന്നത്‌ എങ്ങനെ​യാണ്‌? a

  •   ഏറ്റവും “അടിസ്ഥാന” ജീവരൂ​പ​ങ്ങൾ എന്നു പറയു​ന്ന​വ​പോ​ലും അതിശ​യി​പ്പി​ക്കു​ന്ന വിധത്തിൽ ഇത്ര സങ്കീർണ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? b

 അവകാ​ശ​വാ​ദം: ‘പരിണാ​മം തെളി​യി​ക്ക​പ്പെട്ട ഒരു വസ്‌തു​ത​യാണ്‌.’

  •   ഇങ്ങനെ വാദി​ക്കു​ന്ന വ്യക്തി അതിനുള്ള തെളി​വു​കൾ സ്വയം പരി​ശോ​ധിച്ച്‌ നോക്കി​യി​ട്ടു​ണ്ടോ?

  •   ബുദ്ധി​ശാ​ലി​ക​ളാ​യ ആളുക​ളെ​ല്ലാം പരിണാ​മ​ത്തി​ലാണ്‌ വിശ്വ​സി​ക്കു​ന്നത്‌ എന്ന്‌ പറഞ്ഞു​കേ​ട്ട​തു​കൊ​ണ്ടു​മാ​ത്രം പരിണാ​മ​ത്തിൽ വിശ്വ​സി​ക്കു​ന്ന എത്രയോ ആളുക​ളുണ്ട്‌.

a മനുഷ്യരുടെ തലച്ചോർ കുരങ്ങു​ക​ളു​ടേ​തി​നെ​ക്കാൾ വലുതാ​യ​തു​കൊ​ണ്ടാണ്‌ മനുഷ്യർക്കു കൂടുതൽ ബുദ്ധി​യു​ള്ള​തെ​ന്നു ചിലർ അവകാ​ശ​പ്പെ​ടാ​റുണ്ട്‌. ആ വാദത്തിൽ കഴമ്പി​ല്ലാ​ത്ത​തി​ന്റെ കാരണങ്ങൾ അറിയാൻ ജീവന്റെ ഉത്ഭവം—പ്രസക്തമായ അഞ്ചു ചോദ്യ​ങ്ങൾ എന്ന ലഘുപ​ത്രി​ക​യു​ടെ 28-ാം പേജ്‌ കാണുക.