റോമി​ലു​ള്ള​വർക്ക്‌ എഴുതിയ കത്ത്‌ 14:1-23

14  വിശ്വാ​സ​ത്തിൽ ബലഹീ​ന​നായ ആളെ സന്തോ​ഷ​ത്തോ​ടെ സ്വീക​രി​ക്കുക.*+ അയാൾക്കു മറ്റൊരു അഭിപ്രായമുണ്ട്‌* എന്നതിന്റെ പേരിൽ അയാളെ വിധി​ക്ക​രുത്‌.  ഒരാളുടെ വിശ്വാ​സം എല്ലാം കഴിക്കാൻ അയാളെ അനുവ​ദി​ച്ചേ​ക്കാം. എന്നാൽ ബലഹീ​ന​നായ ആൾ സസ്യാ​ഹാ​രം മാത്രം കഴിക്കു​ന്നു.  കഴിക്കുന്നയാൾ കഴിക്കാ​ത്ത​യാ​ളെ പുച്ഛി​ക്ക​രുത്‌. കഴിക്കാ​ത്ത​യാൾ കഴിക്കു​ന്ന​യാ​ളെ വിധി​ക്കു​ക​യു​മ​രുത്‌.+ കാരണം ദൈവം അയാളെ സ്വീക​രി​ച്ച​താണ്‌.  മറ്റൊരാളുടെ ദാസനെ വിധി​ക്കാൻ നീ ആരാണ്‌?+ അയാൾ നിന്നാ​ലും വീണാ​ലും അത്‌ അയാളു​ടെ യജമാ​നന്റെ കാര്യം.+ അയാൾ നിൽക്കു​ക​തന്നെ ചെയ്യും. കാരണം യഹോവയ്‌ക്ക്‌* അയാളെ നിറു​ത്താൻ കഴിയും.  ഒരാൾ ഒരു ദിവസത്തെ മറ്റൊരു ദിവസ​ത്തെ​ക്കാൾ മാനി​ക്കു​ന്നു.+ മറ്റൊ​രാൾ എല്ലാ ദിവസ​ങ്ങ​ളെ​യും ഒരു​പോ​ലെ മാനി​ക്കു​ന്നു.+ ഓരോ​രു​ത്തർക്കും സ്വന്തം മനസ്സിൽ പൂർണ​ബോ​ധ്യ​മു​ണ്ടാ​യി​രി​ക്കട്ടെ.  ഒരു പ്രത്യേ​ക​ദി​വസം ആചരി​ക്കു​ന്ന​യാൾ യഹോവയ്‌ക്കുവേണ്ടി* അത്‌ ആചരി​ക്കു​ന്നു. ഭക്ഷണം കഴിക്കു​ന്ന​യാൾ യഹോവയ്‌ക്കുവേണ്ടി* കഴിക്കു​ന്നു. കാരണം അയാൾ ദൈവ​ത്തോ​ടു നന്ദി പറയുന്നു.+ കഴിക്കാ​ത്ത​യാൾ യഹോവയ്‌ക്കുവേണ്ടി* കഴിക്കാ​തി​രി​ക്കു​ന്നു. എന്നാൽ അയാളും ദൈവ​ത്തി​നു നന്ദി നൽകുന്നു.+  നമ്മളിൽ ആരും തനിക്കു​വേണ്ടി മാത്രം ജീവി​ക്കു​ന്നില്ല.+ ആരും തനിക്കു​വേണ്ടി മാത്രം മരിക്കു​ന്നു​മില്ല.  ജീവിക്കുന്നെങ്കിൽ നമ്മൾ യഹോവയ്‌ക്കുവേണ്ടി* ജീവി​ക്കു​ന്നു.+ മരിക്കു​ന്നെ​ങ്കിൽ നമ്മൾ യഹോവയ്‌ക്കുവേണ്ടി* മരിക്കു​ന്നു. അതു​കൊണ്ട്‌ ജീവി​ച്ചാ​ലും മരിച്ചാ​ലും നമ്മൾ യഹോ​വ​യ്‌ക്കു​ള്ള​വ​രാണ്‌.*+  ജീവിച്ചിരിക്കുന്നവർക്കും മരിച്ച​വർക്കും കർത്താ​വാ​കേ​ണ്ട​തി​നാ​ണ​ല്ലോ ക്രിസ്‌തു മരിക്കു​ക​യും വീണ്ടും ജീവി​ക്കു​ക​യും ചെയ്‌തത്‌.+ 10  ആ സ്ഥിതിക്ക്‌, നീ നിന്റെ സഹോ​ദ​രനെ വിധി​ക്കു​ന്നത്‌ എന്തിനാ​ണ്‌?+ നീ നിന്റെ സഹോ​ദ​രനെ പുച്ഛി​ക്കു​ന്നത്‌ എന്തിനാ​ണ്‌? നമ്മളെ​ല്ലാ​വ​രും ദൈവ​ത്തി​ന്റെ ന്യായാസനത്തിനു* മുന്നിൽ നിൽക്കേ​ണ്ട​വ​രാണ്‌.+ 11  “‘ഞാനാണെ,+ എന്റെ മുന്നിൽ എല്ലാ മുട്ടും മടങ്ങും, എല്ലാ നാവും ദൈവത്തെ പരസ്യ​മാ​യി അംഗീ​ക​രി​ച്ചു​പ​റ​യും’+ എന്ന്‌ യഹോവ* പറയുന്നു” എന്ന്‌ എഴുതി​യി​ട്ടു​ണ്ട​ല്ലോ. 12  അതുകൊണ്ട്‌ നമ്മൾ ഓരോ​രു​ത്ത​രും ദൈവ​ത്തോ​ടു കണക്കു ബോധി​പ്പി​ക്കേ​ണ്ടി​വ​രും.+ 13  അങ്ങനെയാണെങ്കിൽ നമുക്ക്‌ ഇനി അന്യോ​ന്യം വിധി​ക്കാ​തി​രി​ക്കാം.+ സഹോ​ദരൻ ഇടറി​വീ​ഴാൻ ഇടയാ​ക്കുന്ന എന്തെങ്കി​ലു​മോ ഒരു തടസ്സമോ അയാളു​ടെ മുന്നിൽ വെക്കില്ല എന്നു തീരു​മാ​നി​ച്ചു​റ​യ്‌ക്കുക.+ 14  ഒന്നും സ്വതവെ മലിനമല്ല+ എന്നു കർത്താ​വായ യേശു​വിൽ എനിക്ക്‌ അറിയാം. അത്‌ എനിക്കു ബോധ്യ​പ്പെ​ടു​ക​യും ചെയ്‌തി​ട്ടുണ്ട്‌. പക്ഷേ എന്തെങ്കി​ലും മലിന​മാ​ണെന്ന്‌ ഒരാൾ വിചാ​രി​ക്കു​ന്നെ​ങ്കിൽ അത്‌ അയാൾക്കു മലിന​മാണ്‌. 15  സഹോദരനു ബുദ്ധി​മുട്ട്‌ ഉണ്ടാക്കുന്ന ഭക്ഷണമാ​ണു നീ കഴിക്കു​ന്ന​തെ​ങ്കിൽ അതു സ്‌നേ​ഹമല്ല.+ ക്രിസ്‌തു ആർക്കു​വേണ്ടി മരിച്ചോ അയാളെ നിന്റെ ഭക്ഷണം​കൊണ്ട്‌ നശിപ്പി​ക്ക​രുത്‌.+ 16  അതുകൊണ്ട്‌ നിങ്ങൾ ചെയ്യുന്ന നല്ലൊരു കാര്യം മോശ​മാ​ണെന്ന്‌ ആരും പറയാൻ ഇടവരു​ത്ത​രുത്‌. 17  ദൈവരാജ്യം എന്നതു തീറ്റി​യും കുടി​യും അല്ല,+ പരിശു​ദ്ധാ​ത്മാ​വി​നാ​ലുള്ള സന്തോ​ഷ​വും നീതി​യും സമാധാ​ന​വും ആണ്‌. 18  ഈ വിധത്തിൽ ക്രിസ്‌തു​വി​നു​വേണ്ടി ഒരു അടിമ​യെ​പ്പോ​ലെ പണി​യെ​ടു​ക്കുന്ന ഏതൊ​രാ​ളും ദൈവ​ത്തി​നു സ്വീകാ​ര്യ​നാണ്‌. മനുഷ്യ​രും അയാളെ അംഗീ​ക​രി​ക്കും. 19  അതുകൊണ്ട്‌ സമാധാ​നം ഉണ്ടാക്കാനും+ അന്യോ​ന്യം ബലപ്പെ​ടു​ത്താ​നും വേണ്ടി നമ്മളാ​ലാ​കു​ന്ന​തെ​ല്ലാം നമുക്കു ചെയ്യാം.+ 20  ദൈവം പണിതു​ണ്ടാ​ക്കി​യ​തി​നെ വെറും ഭക്ഷണത്തി​ന്റെ പേരിൽ ഇടിച്ചു​ക​ള​യ​രുത്‌.+ എല്ലാം ശുദ്ധി​യു​ള്ള​താണ്‌. പക്ഷേ അതു കഴിക്കു​ന്ന​തു​കൊണ്ട്‌ മറ്റാ​രെ​ങ്കി​ലും വിശ്വാ​സ​ത്തിൽനിന്ന്‌ വീണുപോകുമെങ്കിൽ*+ അതു ദോഷം ചെയ്യും.* 21  മാംസം കഴിക്കു​ന്ന​തു​കൊ​ണ്ടോ വീഞ്ഞു കുടി​ക്കു​ന്ന​തു​കൊ​ണ്ടോ സഹോ​ദരൻ വിശ്വാ​സ​ത്തിൽനിന്ന്‌ വീണു​പോ​കു​മെ​ങ്കിൽ അത്‌ ഒഴിവാ​ക്കു​ന്ന​താ​ണു നല്ലത്‌.+ 22  നിന്റെ വിശ്വാ​സം നിനക്കും ദൈവ​ത്തി​നും ഇടയിൽ മാത്ര​മാ​യി ഇരിക്കട്ടെ. എന്നാൽ തനിക്കു ശരി​യെന്നു തോന്നുന്ന ഒരു കാര്യ​ത്തി​ന്റെ പേരിൽ തന്നെത്തന്നെ കുറ്റം വിധി​ക്കേ​ണ്ടി​വ​രാ​ത്തവൻ സന്തുഷ്ടൻ. 23  എന്നാൽ സംശയ​ത്തോ​ടെ കഴിക്കു​ന്ന​യാൾ ന്യായം വിധി​ക്ക​പ്പെ​ട്ടു​ക​ഴി​ഞ്ഞു. കാരണം വിശ്വാ​സ​ത്തി​ന്റെ അടിസ്ഥാ​ന​മി​ല്ലാ​തെ​യാണ്‌ അയാൾ അതു കഴിച്ചത്‌. വിശ്വാ​സ​ത്തിൽ അടിസ്ഥാ​ന​മി​ല്ലാ​ത്ത​തെ​ല്ലാം പാപമാ​ണ്‌.

അടിക്കുറിപ്പുകള്‍

മറ്റൊരു സാധ്യത “അയാൾക്കു മനസ്സിൽ ചോദ്യ​ങ്ങ​ളു​ണ്ട്‌.”
അഥവാ “സ്വാഗതം ചെയ്യുക.”
അനു. എ5 കാണുക.
അനു. എ5 കാണുക.
അനു. എ5 കാണുക.
അനു. എ5 കാണുക.
അനു. എ5 കാണുക.
അനു. എ5 കാണുക.
അനു. എ5 കാണുക.
അതായത്‌, ന്യായാ​ധി​പന്റെ ഇരിപ്പി​ടം.
അനു. എ5 കാണുക.
അഥവാ “മറ്റാ​രെ​ങ്കി​ലും ഇടറി​പ്പോ​കു​മെ​ങ്കിൽ.”
അഥവാ “അതു കഴിക്കു​ന്നതു തെറ്റാണ്‌.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം