വിവരങ്ങള്‍ കാണിക്കുക

യുവജ​നങ്ങൾ ചോദി​ക്കു​ന്നു

മാന്ത്രി​കം കളിതമാശയോ?

മാന്ത്രി​കം കളിതമാശയോ?

 നിങ്ങൾക്ക്‌ എന്തു തോന്നു​ന്നു?

  •   ജാതകം നോക്കു​ന്ന​തി​ലോ ഭാവി നോക്കു​ന്ന​തി​ലോ ഓജോ ബോർഡ്‌ ഉപയോ​ഗി​ക്കു​ന്ന​തി​ലോ എന്തെങ്കി​ലും കുഴപ്പ​മു​ണ്ടോ?

  •   മാന്ത്രി​ക​ക​ഥകൾ, നന്മയും തിന്മയും തമ്മിലുള്ള വെറും പോരാ​ട്ട​ത്തി​ന്റെ കഥകൾ മാത്ര​മാ​ണോ, അതോ കൂടു​ത​ലാ​യി അതിൽ എന്തെങ്കി​ലു​മു​ണ്ടോ?

 ആത്മവിദ്യ ഇത്ര ആകർഷ​ക​മാ​യി തോന്നു​ന്നത്‌ എന്തു​കൊ​ണ്ടാ​ണെ​ന്നും അക്കാര്യ​ത്തിൽ ശ്രദ്ധി​ക്കേ​ണ്ടത്‌ എന്തു​കൊ​ണ്ടാ​ണെ​ന്നും ഈ ലേഖന​ത്തിൽ കാണാം.

 അതിനെ ആകർഷ​ക​മാ​ക്കു​ന്നത്‌ എന്താണ്‌?

 മാന്ത്രി​ക​വി​ഷ​യങ്ങൾ അവതരി​പ്പി​ച്ചു​കൊ​ണ്ടാണ്‌ ഇന്നത്തെ വിനോ​ദ​മേഖല കാശു വാരു​ന്നത്‌. ഇതിനെ ചുറ്റി​പ്പ​റ്റി​യാ​ണു മിക്ക സിനി​മ​ക​ളും ടിവി പരിപാ​ടി​ക​ളും വീഡി​യോ ഗെയി​മു​ക​ളും പുസ്‌ത​ക​ങ്ങ​ളും തയ്യാറാ​ക്കി​യി​രി​ക്കു​ന്നത്‌. പല ചെറു​പ്പ​ക്കാർക്കും ജ്യോ​തി​ഷം, ഭൂതവി​ദ്യ, യക്ഷി, പ്രേതം എന്നീ വിഷയ​ങ്ങ​ളി​ലാ​ണു ഹരം. എന്താണ്‌ അതിനു കാരണം? ചിലത്‌ ഇതാണ്‌:

  •   ആകാംക്ഷ: ആത്മാക്ക​ളു​ണ്ടോ എന്നു കണ്ടുപി​ടി​ക്കാൻ

  •   ആകുലത: ഭാവി​യിൽ എന്തു സംഭവി​ക്കു​മെന്നു കണ്ടുപി​ടി​ക്കാൻ

  •   ബന്ധപ്പെ​ടാൻ: മരിച്ചു​പോയ പ്രിയ​പ്പെ​ട്ട​വ​രോ​ടു സംസാ​രി​ക്കാൻ

 ഈ ആഗ്രഹ​ങ്ങ​ളൊ​ന്നും അതിൽത്തന്നെ തെറ്റല്ല. ഉദാഹ​ര​ണ​ത്തിന്‌, ഭാവി അറിയാ​നും മരിച്ചു​പോയ പ്രിയ​പ്പെ​ട്ട​വരെ കാണാ​നും ഉള്ള ആഗ്രഹം സ്വാഭാ​വി​ക​മാണ്‌. എന്നാൽ നിങ്ങൾ അറിഞ്ഞി​രി​ക്കേണ്ട ചില അപകട​ങ്ങ​ളു​മുണ്ട്‌.

 ശ്രദ്ധി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

 ബൈബിൾ, ആത്മവി​ദ്യ​യു​മാ​യി ബന്ധപ്പെട്ട എല്ലാത്തി​നും എതിരെ ശക്തമായ മുന്നറി​യി​പ്പു തരുന്നു. ഉദാഹ​ര​ണ​ത്തിന്‌, ബൈബിൾ പറയുന്നു:

 “ഭാവി​ഫലം പറയുന്നവൻ, മന്ത്രവാദി, ശകുനം നോക്കുന്നവൻ, ആഭിചാരകൻ, മന്ത്രവി​ദ്യ​യാൽ ആളുകളെ ദ്രോ​ഹി​ക്കു​ന്നവൻ, ആത്മാക്ക​ളു​ടെ ഉപദേശം തേടു​ന്ന​വ​ന്റെ​യോ ഭാവി പറയു​ന്ന​വ​ന്റെ​യോ സഹായം തേടുന്നവൻ, മരിച്ച​വ​രോട്‌ ഉപദേശം തേടു​ന്നവൻ എന്നിങ്ങ​നെ​യു​ള്ളവർ നിങ്ങൾക്കി​ട​യിൽ കാണരുത്‌. ഇക്കാര്യ​ങ്ങൾ ചെയ്യു​ന്ന​വരെ യഹോ​വ​യ്‌ക്ക്‌ അറപ്പാണ്‌.”—ആവർത്തനം 18:10-12.

 ബൈബിൾ എന്തു​കൊ​ണ്ടാണ്‌ ആത്മവി​ദ്യ​യെ ശക്തമായി എതിർക്കു​ന്നത്‌?

  •   ആത്മവിദ്യ ഭൂതങ്ങ​ളു​മാ​യി സമ്പക്കർത്തിൽ വരാൻ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. ബൈബിൾ പഠിപ്പി​ക്കു​ന്ന​ത​നു​സ​രിച്ച്‌ ചില ദൂതന്മാർ ദൈവത്തെ ധിക്കരിച്ച്‌ ദൈവ​ത്തി​ന്റെ ശത്രു​ക്ക​ളാ​യി മാറി. (ഉൽപത്തി 6:2; യൂദ 6) ഈ ദുഷ്ടരായ ദൂതന്മാ​രെ ഭൂതങ്ങൾ എന്നാണു വിളി​ക്കു​ന്നത്‌. അവർ ആത്മാക്ക​ളു​ടെ ഉപദേശം തേടു​ന്ന​വ​രി​ലൂ​ടെ​യും ഭാവി പറയു​ന്ന​വ​രി​ലൂ​ടെ​യും ജ്യോ​തി​ഷ​ക്കാ​രി​ലൂ​ടെ​യും ആളുകളെ വഴി തെറ്റി​ക്കു​ന്നു. അതു​കൊണ്ട്‌ ഈ കാര്യങ്ങൾ ചെയ്‌താൽ നമ്മൾ ദൈവ​ത്തി​ന്റെ ശത്രു​ക്ക​ളു​മാ​യി കൂട്ടു​കൂ​ടു​ന്ന​തു​പോ​ലെ​യാ​യിരി​ക്കും.

  •   ചില ആളുകൾക്കു ഭാവി മുൻകൂ​ട്ടി​പ്പ​റ​യാൻ കഴിയു​മെന്ന തെറ്റായ വിശ്വാ​സം ആത്മവി​ദ്യ​യു​ടെ ഭാഗമാണ്‌. എന്നാൽ ‘തുടക്കം​മു​തലേ, ഒടുക്കം എന്തായി​രി​ക്കു​മെന്നു മുൻകൂ​ട്ടി​പ്പ​റ​യാ​നും, ഇതുവരെ സംഭവി​ച്ചി​ട്ടി​ല്ലാ​ത്തവ പുരാ​ത​ന​കാ​ലം​മു​തലേ പ്രവചി​ക്കാ​നും’ ദൈവ​ത്തി​നു മാത്രമേ കഴിയൂ.—യശയ്യ 46:10; യാക്കോബ്‌ 4:13, 14.

  •   മരിച്ചു​പോ​യ​വർക്കു ജീവി​ച്ചി​രി​ക്കു​ന്ന​വ​രു​മാ​യി സംസാ​രി​ക്കാൻ പറ്റുമെന്ന തെറ്റായ വിശ്വാ​സം ആത്മവി​ദ്യ​യി​ലൂ​ടെ പ്രചരി​ക്കു​ന്നു. എന്നാൽ ബൈബിൾ പറയു​ന്നതു“മരിച്ചവർ ഒന്നും അറിയു​ന്നില്ല. . . . ശവക്കു​ഴി​യിൽ പ്രവൃ​ത്തി​യും ആസൂ​ത്ര​ണ​വും അറിവും ജ്ഞാനവും ഒന്നുമില്ല” എന്നാണ്‌.—സഭാപ്രസംഗകൻ 9:5, 10.

 ഈ കാരണ​ങ്ങൾകൊണ്ട്‌ യഹോ​വ​യു​ടെ സാക്ഷികൾ ആത്മവി​ദ്യ​യു​മാ​യി ബന്ധപ്പെട്ട കാര്യ​ങ്ങ​ളെ​ല്ലാം ഒഴിവാ​ക്കു​ന്നു. ഭൂത​പ്രേ​ത​പി​ശാ​ചു​ക്ക​ളു​മാ​യി ബന്ധപ്പെട്ട വിനോ​ദ​പ​രി​പാ​ടി​ക​ളും അവർ ഒഴിവാ​ക്കു​ന്നു. മരിയ എന്ന ചെറു​പ്പ​ക്കാ​രി പറയുന്നു: “ആത്മവി​ദ്യ​യു​മാ​യി ബന്ധപ്പെട്ട എന്തെങ്കി​ലും കാര്യ​ങ്ങ​ളു​ണ്ടെ​ങ്കിൽ പിന്നെ ഞാൻ ആ പരിപാ​ടി കാണില്ല.” a

നിങ്ങളുടെ മരിച്ചു​പോയ പ്രിയ​പ്പെ​ട്ട​വ​രെ​പ്പോ​ലെ നടിക്കുന്ന ഭൂതങ്ങൾ വ്യക്തി​ത്വം മറച്ചു​പി​ടിച്ച്‌ നിങ്ങളെ വഞ്ചിക്കാൻ ശ്രമി​ക്കുന്ന ഒരു കുറ്റവാ​ളി​യെ​പ്പോ​ലെ​യാണ്‌

 നിങ്ങൾക്കു ചെയ്യാ​നാ​കു​ന്നത്‌

  •   മാന്ത്രി​ക​വി​ദ്യ​യു​മാ​യി ബന്ധപ്പെട്ട വിനോ​ദ​പ​രി​പാ​ടി​ക​ളും മറ്റെല്ലാ കാര്യ​ങ്ങ​ളും ഒഴിവാ​ക്കി​ക്കൊണ്ട്‌ യഹോ​വ​യു​ടെ മുമ്പാകെ “ശുദ്ധമായ ഒരു മനസ്സാക്ഷി കാത്തു​സൂ​ക്ഷി​ക്കാൻ” നിങ്ങൾ തീരു​മാ​നിച്ച്‌ ഉറയ്‌ക്കുക.—പ്രവൃ​ത്തി​കൾ 24:16.

  •   മാന്ത്രി​ക​വി​ദ്യ​യു​മാ​യി ബന്ധപ്പെട്ട്‌ നിങ്ങളു​ടെ കൈയി​ലുള്ള എല്ലാ സാധന​ങ്ങ​ളും നശിപ്പി​ക്കുക. പ്രവൃ​ത്തി​കൾ 19:19, 20-ൽനിന്ന്‌ ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​കൾ ഈ കാര്യ​ത്തിൽ വെച്ച നല്ല മാതൃക വായിച്ച്‌ മനസ്സി​ലാ​ക്കൂ.

 ഓർക്കുക: മാന്ത്രി​ക​വി​ദ്യ​യു​മാ​യി ബന്ധപ്പെട്ട വിനോ​ദ​പ​രി​പാ​ടി​കൾ ഉൾപ്പെടെ എല്ലാം ഒഴിവാ​ക്കു​മ്പോൾ നിങ്ങൾ യഹോ​വ​യു​ടെ പക്ഷത്തു നിൽക്കു​ക​യാണ്‌. അത്‌ യഹോ​വ​യു​ടെ ഹൃദയത്തെ സന്തോ​ഷി​പ്പി​ക്കും.—സുഭാ​ഷി​തങ്ങൾ 27:11.

a എല്ലാ കല്‌പി​ത​ക​ഥ​ക​ളും ആത്മവി​ദ്യ​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​താ​ണെന്ന്‌ ഇതിന്‌ അർഥമില്ല. എങ്കിലും ആത്മവി​ദ്യ​യു​മാ​യി ബന്ധപ്പെട്ട വിനോ​ദ​പ​രി​പാ​ടി​കൾ ഉൾപ്പെടെ എല്ലാ കാര്യ​ങ്ങ​ളും ഒഴിവാ​ക്കാൻ ക്രിസ്‌ത്യാ​നി​കൾ അവരുടെ ബൈബിൾപ​രി​ശീ​ലിത മനസ്സാക്ഷി ഉപയോ​ഗി​ക്കു​ന്നു.—2 കൊരി​ന്ത്യർ 6:17; എബ്രായർ 5:14.