വിവരങ്ങള്‍ കാണിക്കുക

യുവജനങ്ങൾ ചോദി​ക്കു​ന്നു

ഞാൻ ഇപ്പോൾ സ്‌നാ​ന​പ്പെ​ട​ണോ?—ഭാഗം 1: സ്‌നാ​ന​ത്തി​ന്റെ അർഥം

ഞാൻ ഇപ്പോൾ സ്‌നാ​ന​പ്പെ​ട​ണോ?—ഭാഗം 1: സ്‌നാ​ന​ത്തി​ന്റെ അർഥം

 ഓരോ വർഷവും ധാരാളം യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ മക്കൾ സ്‌നാ​ന​പ്പെ​ടു​ന്നുണ്ട്‌. നിങ്ങളു​ടെ കാര്യ​മോ? സ്‌നാ​ന​പ്പെ​ടു​ന്ന​തി​നെ​ക്കു​റിച്ച്‌ നിങ്ങൾ ഇപ്പോൾ ചിന്തി​ക്കു​ന്നു​ണ്ടോ? അങ്ങനെ​യെ​ങ്കിൽ ആദ്യം സമർപ്പ​ണ​വും സ്‌നാ​ന​വും എന്താ​ണെന്ന്‌ മനസ്സി​ലാ​ക്കു​ന്നത്‌ നല്ലതാണ്‌.

 എന്താണ്‌ സ്‌നാനം?

 ബൈബി​ളിൽ സ്‌നാനം എന്നു പറയു​മ്പോൾ അർഥമാ​ക്കു​ന്നത്‌ വെള്ളത്തിൽ പൂർണ​മാ​യും മുങ്ങു​ന്ന​തി​നെ​യാണ്‌, അല്ലാതെ വെള്ളം തളിക്കു​ന്ന​തി​നെയല്ല. ഇങ്ങനെ മുങ്ങി​പ്പൊ​ങ്ങു​ന്ന​തിന്‌ കൂടു​ത​ലായ ചില അർഥങ്ങ​ളുണ്ട്‌.

  •   വെള്ളത്തിൽ പൂർണ​മാ​യി മുങ്ങു​മ്പോൾ നിങ്ങൾ ഇനി ജീവി​ക്കു​ന്നത്‌ നിങ്ങളു​ടെ ഇഷ്ടത്തിന്‌ അനുസ​രി​ച്ചല്ല എന്നു പരസ്യ​മാ​യി കാണി​ക്കു​ന്നു.

  •   അതു​പോ​ലെ, വെള്ളത്തിൽനിന്ന്‌ പൊങ്ങു​മ്പോൾ നിങ്ങൾ ഇനി ദൈവ​ത്തി​ന്റെ ഇഷ്ടത്തിനു ചേർച്ച​യിൽ ഒരു പുതിയ ജീവിതം ആരംഭി​ക്കു​ക​യാ​ണെന്ന്‌ മറ്റുള്ള​വരെ അറിയി​ക്കു​ന്നു.

 അതായത്‌, സ്‌നാ​ന​പ്പെ​ടു​മ്പോൾ ശരിയും തെറ്റും തീരു​മാ​നി​ക്കാ​നുള്ള അധികാ​രം യഹോ​വ​യ്‌ക്കാണ്‌ എന്നു നിങ്ങൾ പരസ്യ​മാ​യി അംഗീ​ക​രി​ക്കു​ക​യാണ്‌. അതിലൂ​ടെ ദൈവ​ത്തി​ന്റെ ഇഷ്ടത്തി​ന​നു​സ​രിച്ച്‌ ജീവി​ക്കാ​നുള്ള നിങ്ങളു​ടെ തീരു​മാ​നം മറ്റുള്ളവർ അറിയു​ക​യും ചെയ്യുന്നു.

 ചിന്തി​ക്കാ​നാ​യി: ഇനിമു​തൽ യഹോ​വയെ അനുസ​രി​ച്ചു​കൊണ്ട്‌ ജീവി​ക്കു​മെന്ന്‌ ഞാൻ പരസ്യ​മാ​യി അറിയി​ക്കാൻ ആഗ്രഹി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? 1 യോഹ​ന്നാൻ 4:19-ഉം വെളി​പാട്‌ 4:11-ഉം കാണുക.

 എന്താണ്‌ സമർപ്പണം?

 സ്‌നാ​ന​പ്പെ​ടു​ന്ന​തി​നു​മുമ്പ്‌ നിങ്ങൾ വ്യക്തി​പ​ര​മാ​യി യഹോ​വ​യ്‌ക്കു സമർപ്പി​ക്കണം. എങ്ങനെ​യാണ്‌ അതു ചെയ്യു​ന്നത്‌?

 പ്രാർഥ​ന​യി​ലൂ​ടെ. എന്തൊക്കെ തടസ്സങ്ങൾ ഉണ്ടായാ​ലും, മറ്റുള്ളവർ എന്തു തീരു​മാ​നി​ച്ചാ​ലും ശരി എല്ലാക്കാ​ല​വും നിങ്ങൾ യഹോ​വയെ സേവി​ക്കു​മെ​ന്നും ദൈവ​ത്തി​ന്റെ ഇഷ്ടം ചെയ്യു​മെ​ന്നും ദൈവ​ത്തി​നു വാക്കു​കൊ​ടു​ക്കു​ന്നു.

 സ്‌നാ​ന​പ്പെ​ടു​മ്പോൾ നിങ്ങൾ അങ്ങനെ വ്യക്തി​പ​ര​മാ​യി സമർപ്പി​ച്ചു​വെന്ന്‌ മറ്റുള്ള​വരെ അറിയി​ക്കു​ക​യാണ്‌. ഇനി നിങ്ങൾ നിങ്ങളു​ടെ സ്വന്തമല്ല, യഹോ​വ​യു​ടേ​താണ്‌ എന്ന്‌ അങ്ങനെ മറ്റുള്ളവർ അറിയും.—മത്തായി 16:24.

 ചിന്തി​ക്കാ​നാ​യി: ഞാൻ യഹോ​വ​യു​ടേത്‌ ആകു​മ്പോൾ എന്റെ ജീവിതം എങ്ങനെ മെച്ച​പ്പെ​ടും? യശയ്യ 48:17, 18-ഉം എബ്രായർ 11:6-ഉം കാണുക.

 സ്‌നാ​ന​പ്പെ​ടു​ന്നത്‌ പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

 തന്റെ ശിഷ്യ​നാ​ക​ണ​മെ​ങ്കിൽ ഒരാൾ സ്‌നാ​ന​പ്പെ​ട​ണ​മെന്ന്‌ യേശു പറഞ്ഞു. (മത്തായി 28:19, 20) അതു​കൊണ്ട്‌ ഇന്നും ഒരാൾ ക്രിസ്‌ത്യാ​നി ആകണ​മെ​ങ്കിൽ സ്‌നാ​ന​പ്പെ​ടേ​ണ്ട​തുണ്ട്‌. ശരിക്കും, സ്‌നാ​ന​പ്പെ​ട്ടെ​ങ്കി​ലേ രക്ഷ കിട്ടൂ എന്നാണ്‌ ബൈബിൾ പറയു​ന്നത്‌.—1 പത്രോസ്‌ 3:21.

 എങ്കിലും യഹോ​വ​യോ​ടുള്ള സ്‌നേ​ഹ​വും വിലമ​തി​പ്പും കൊണ്ടാ​യി​രി​ക്കണം നിങ്ങൾ സ്‌നാ​ന​പ്പെ​ടാൻ ആഗ്രഹി​ക്കു​ന്നത്‌. അങ്ങനെ​യാ​കു​മ്പോൾ ഈ സങ്കീർത്തനം എഴുതിയ ആളെ​പ്പോ​ലെ ആയിരി​ക്കും നിങ്ങളും ചിന്തി​ക്കു​ന്നത്‌: “യഹോവ ചെയ്‌തു​തന്ന സകല നന്മകൾക്കും ഞാൻ എന്തു പകരം കൊടു​ക്കും? ഞാൻ . . . യഹോ​വ​യു​ടെ പേര്‌ വിളി​ച്ച​പേ​ക്ഷി​ക്കും. ഞാൻ യഹോ​വ​യ്‌ക്കു നേർന്ന നേർച്ചകൾ . . . നിറ​വേ​റ്റും.”—സങ്കീർത്തനം 116:12-14.

 ചിന്തി​ക്കാ​നാ​യി: എന്തൊക്കെ നല്ല കാര്യ​ങ്ങ​ളാണ്‌ യഹോവ എനിക്കു തന്നിട്ടു​ള്ളത്‌? അതി​നൊ​ക്കെ ഞാൻ എന്തു പകരം കൊടു​ക്കും? ആവർത്തനം 10:12, 13-ഉം റോമർ 12:1-ഉം കാണുക.