വിവരങ്ങള്‍ കാണിക്കുക

യുവജ​നങ്ങൾ ചോദി​ക്കു​ന്നു

എനിക്ക്‌ എങ്ങനെ സമീകൃ​താ​ഹാ​രം കഴിക്കാം?

എനിക്ക്‌ എങ്ങനെ സമീകൃ​താ​ഹാ​രം കഴിക്കാം?

 സമീകൃ​താ​ഹാ​രം കഴിച്ചി​ല്ലെ​ങ്കിൽ ആരോ​ഗ്യം മോശ​മാ​കു​മെന്ന കാര്യം നിങ്ങൾക്ക്‌ അറിയാ​മാ​യി​രി​ക്കും. ആരോ​ഗ്യ​ത്തി​നു ഗുണം ചെയ്യാത്ത ഭക്ഷണം കഴിക്കുന്ന ചെറു​പ്പ​ക്കാർ മുതിർന്നാ​ലും അതേ ശീലം തുടരും. അതു​കൊണ്ട്‌ നല്ല ഭക്ഷണശീ​ലങ്ങൾ ചെറു​പ്പ​ത്തി​ലേ തുടങ്ങുക.

 എന്താണു സമീകൃ​താ​ഹാ​രം?

 ‘ശീലങ്ങ​ളിൽ മിതത്വം പാലി​ക്കാൻ’ ബൈബിൾ പറയുന്നു. അതിൽ നമ്മുടെ ഭക്ഷണശീ​ല​ങ്ങ​ളും ഉൾപ്പെ​ടു​ന്നുണ്ട്‌. (1 തിമൊ​ഥെ​യൊസ്‌ 3:11) ആ തത്ത്വം മനസ്സിൽപ്പി​ടി​ച്ചു​കൊണ്ട്‌ ചില കാര്യങ്ങൾ നമുക്കു നോക്കാം.

  •   സമീകൃ​താ​ഹാ​ര​ത്തിൽ എല്ലാ തരം ഭക്ഷണവും ഉൾപ്പെ​ടു​ന്നു. പാൽ ഉത്‌പ​ന്നങ്ങൾ, മാംസ്യം (പ്രോ​ട്ടീ​നു​കൾ), പഴങ്ങൾ, പച്ചക്കറി​കൾ, ധാന്യങ്ങൾ എന്നീ അഞ്ചു തരം ഭക്ഷണവും ഉൾപ്പെ​ടു​ന്ന​താണ്‌ സമീകൃ​താ​ഹാ​രം. ചിലയാ​ളു​കൾ ഇതിലെ ഒന്നോ അതിൽ അധിക​മോ ഭക്ഷണസാ​ധ​നങ്ങൾ ഒഴിവാ​ക്കു​ന്നു. തടി കുറയു​മെന്ന ചിന്തയാണ്‌ അവർക്കു​ള്ളത്‌. എന്നാൽ അങ്ങനെ ചെയ്‌താൽ ശരീര​ത്തി​നു​വേണ്ട പോഷ​കങ്ങൾ നമ്മൾ നിഷേ​ധി​ക്കു​ക​യാണ്‌.

     ചെയ്‌തു​നോ​ക്കൂ: ചില ഭക്ഷണസാ​ധ​നങ്ങൾ കഴി​ക്കേ​ണ്ടതു പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌ എന്ന കാര്യം ഗവേഷണം ചെയ്യുക, അല്ലെങ്കിൽ ഒരു ഡോക്ട​റോ​ടു ചോദിച്ച്‌ മനസ്സി​ലാ​ക്കുക. ഉദാഹ​ര​ണ​ത്തിന്‌: അന്നജം നിങ്ങൾക്കു​വേണ്ട ഊർജം തരു​മ്പോൾ മാംസ്യം നിങ്ങളു​ടെ പ്രതി​രോ​ധ​ശേഷി വർധി​പ്പി​ക്കു​ക​യും പുതിയ കോശങ്ങൾ നിർമി​ക്കു​ക​യും അവ പുതു​ക്കി​പ്പ​ണി​യു​ക​യും ചെയ്യും. ശരിയായ അളവി​ലുള്ള ചില കൊഴു​പ്പു​കൾ ഹൃ​ദ്രോ​ഗ​ത്തി​നുള്ള സാധ്യത കുറയ്‌ക്കു​ന്നു. ഉന്മേഷം നിലനി​റു​ത്താൻ സഹായി​ക്കു​ന്നു.

     “എല്ലാ തരം ഭക്ഷണസാ​ധ​ന​ങ്ങ​ളും ഉൾപ്പെ​ടു​ത്തി​ക്കൊ​ണ്ടുള്ള സമീകൃ​താ​ഹാ​രം കഴിക്കാൻ ഞാൻ ശ്രമി​ക്കാ​റുണ്ട്‌. വല്ലപ്പോ​ഴും ഒരു മിഠായി കഴിക്കു​ന്ന​തി​ലും ഫാസ്റ്റ്‌ ഫുഡ്‌ കഴിക്കു​ന്ന​തി​ലും തെറ്റി​ല്ലെ​ന്നാണ്‌ എനിക്കു തോന്നു​ന്നത്‌. എന്നാൽ ഇതു​പോ​ലു​ള്ളവ മാത്രം കഴിക്കു​ന്ന​തി​നോട്‌ എനിക്കു വലിയ അഭി​പ്രാ​യ​മില്ല. എല്ലാത്തി​നും ഒരു പരിധി വെക്കു​ന്നതു നല്ലതാണ്‌.”—ബ്രെൻഡ.

    പോഷകമൂല്യം കുറഞ്ഞ ഭക്ഷണം കഴിക്കു​ന്നത്‌ ഒരു കാലി​ല്ലാത്ത കസേര​യിൽ ഇരിക്കു​ന്ന​തു​പോ​ലെ​യാ​യി​രി​ക്കും

  •   ‘അങ്ങേയ​റ്റ​വും ഇങ്ങേയ​റ്റ​വും വേണ്ട.’ ആവശ്യ​ത്തി​നു കഴിക്കാ​തി​രി​ക്കുക, കുറെ പട്ടിണി കിടന്നിട്ട്‌ പിന്നെ വലിച്ചു​വാ​രി കഴിക്കുക, ഇഷ്ടമുള്ള ചില ഭക്ഷണസാ​ധ​നങ്ങൾ പൂർണ​മാ​യി ഒഴിവാ​ക്കുക—സമീകൃ​താ​ഹാ​രം എന്നു പറഞ്ഞാൽ ഇതൊ​ന്നു​മല്ല.

     ചെയ്‌തു​നോ​ക്കൂ: ഒരു മാസ​ത്തേക്കു നിങ്ങളു​ടെ ഭക്ഷണശീ​ല​മൊ​ന്നു ശ്രദ്ധി​ക്കുക. നിങ്ങൾ ‘അങ്ങേയ​റ്റ​വും ഇങ്ങേയ​റ്റ​വും’ എത്ര കൂടെ​ക്കൂ​ടെ പോകു​ന്നുണ്ട്‌? സമീകൃ​താ​ഹാ​രം കഴിക്കാൻ എന്തൊക്കെ കാര്യങ്ങൾ ചെയ്യാൻ കഴിയും?

     ചില ദിവസ​ങ്ങ​ളിൽ കൂടുതൽ കലോറി അടങ്ങിയ ഭക്ഷണങ്ങൾ ഞാൻ അമിത​മാ​യി കഴിക്കും. ചില​പ്പോൾ ഞാൻ കടുത്ത നിയ​ന്ത്രണം വെക്കും, കലോറി കുറഞ്ഞ ഭക്ഷണം കഴിക്കും. ഒടുവിൽ, ഞാൻ എത്ര കലോറി കഴിക്കു​ന്നു എന്നു നോക്കു​ന്നതു നിറുത്തി. അമിത​മാ​യി ഭക്ഷണം കഴിക്കാ​തെ, വയറു നിറയു​മ്പോൾത്തന്നെ നിറു​ത്തും. ഇതിന്‌ കുറച്ച്‌ സമയ​മെ​ടു​ത്തെ​ങ്കി​ലും ഇപ്പോൾ ഞാൻ സമീകൃ​താ​ഹാ​ര​മാ​ണു കഴിക്കു​ന്നത്‌.—ഹെയ്‌ലി.

എനിക്ക്‌ എങ്ങനെ സമീകൃ​താ​ഹാ​രം ശീലമാ​ക്കാം?

  •    മുന്നമേ ചിന്തി​ക്കുക. ബൈബിൾ പറയുന്നു: “പരി​ശ്ര​മ​ശാ​ലി​യു​ടെ പദ്ധതികൾ വിജയി​ക്കും.” (സുഭാ​ഷി​തങ്ങൾ 21:5) നല്ല ഭക്ഷണശീ​ലം ഉണ്ടായി​രി​ക്കാൻ മുൻകൂ​ട്ടി​യുള്ള പ്ലാനിങ്‌ വേണ​മെന്ന്‌ അർഥം.

     “നല്ല ഭക്ഷണസാ​ധ​നങ്ങൾ കഴിക്കാൻ നല്ല ആസൂ​ത്രണം വേണം. വീട്ടി​ലു​ണ്ടാ​ക്കുന്ന ഭക്ഷണമാണ്‌ ഏറ്റവും നല്ലത്‌. കുറച്ച്‌ ബുദ്ധി​മു​ട്ടാ​ണെ​ങ്കി​ലും ഗുണം നോക്കു​മ്പോൾ അതാണു നല്ലത്‌. നിങ്ങളു​ടെ പണം പോക്ക​റ്റി​ലി​രി​ക്കു​ക​യും ചെയ്യും.”—തോമസ്‌.

  •   നല്ല ഭക്ഷണസാ​ധ​നങ്ങൾ കഴിക്കുക. ‘പ്രാ​യോ​ഗി​ക​ജ്ഞാ​നം കാത്തു​സൂ​ക്ഷി​ക്കുക’ എന്നു ബൈബിൾ പറയുന്നു. (സുഭാ​ഷി​തങ്ങൾ 3:21, അടിക്കു​റിപ്പ്‌) ആരോ​ഗ്യ​ത്തി​നു ഗുണം ചെയ്യുന്ന ഭക്ഷണം കഴിക്കാ​നുള്ള വഴികൾ കണ്ടെത്താ​നും നല്ല ആഹാര​ശീ​ലങ്ങൾ വളർത്തി​യെ​ടു​ക്കാ​നും പ്രാ​യോ​ഗി​ക​ജ്ഞാ​നം നിങ്ങളെ സഹായി​ക്കും.

     “ദിവസ​വും ഗുണമി​ല്ലാത്ത ഓരോ ഭക്ഷണം ഒഴിവാ​ക്കി​യിട്ട്‌ അതിനു പകരം ഗുണമുള്ള മറ്റൊരു ഭക്ഷണം കഴിക്കാൻ തുടങ്ങി. ഇതായി​രു​ന്നു ആദ്യ പടി. ഉദാഹ​ര​ണ​ത്തിന്‌, ഒരു മിഠായി കഴിക്കു​ന്ന​തി​നു പകരം ഒരു ആപ്പിൾ കഴിക്കുക. അങ്ങനെ കുറച്ച്‌ കാലം​കൊണ്ട്‌, ഗുണം ചെയ്യാത്ത പലപല ഭക്ഷണങ്ങൾ ഒഴിവാ​ക്കി അതിനു പകരം എന്നും നല്ല ഭക്ഷണം കഴിക്കാൻ തുടങ്ങി!”—കിയ.

  •   ന്യായ​മായ പ്രതീ​ക്ഷ​കളേ വെക്കാവൂ. “ആനന്ദ​ത്തോ​ടെ നിന്റെ ഭക്ഷണം കഴിക്കുക” എന്നു ബൈബിൾ പറയുന്നു. (സഭാ​പ്ര​സം​ഗകൻ 9:7) സമീകൃ​താ​ഹാ​രം കഴിക്കുക എന്നു പറഞ്ഞാൽ ഒരു രുചി​യും ഇല്ലാത്ത ആഹാരം കഴിക്കുക എന്നല്ല അർഥം. അതു​പോ​ലെ​തന്നെ നിങ്ങൾ കഴിക്കുന്ന ഓരോ ഭക്ഷണവും നല്ലതാ​ണോ ചീത്തയാ​ണോ എന്നു ചിന്തിച്ച്‌ ഉത്‌ക​ണ്‌ഠ​പ്പെ​ടേ​ണ്ട​തും ഇല്ല. തടി കുറയ്‌ക്കാ​നാണ്‌ നിങ്ങൾ നോക്കു​ന്ന​തെ​ങ്കി​ലും ആരോ​ഗ്യം കാത്തു​സൂ​ക്ഷി​ക്കാൻ മറക്കരുത്‌. ഇക്കാര്യ​ത്തി​ലും ന്യായ​മായ പ്രതീ​ക്ഷയേ വെക്കാവൂ.

     “ഈ അടുത്ത കാലത്ത്‌ ഞാൻ13.5 കിലോ കുറഞ്ഞു. പക്ഷേ അതിനു​വേണ്ടി ഞാൻ പട്ടിണി കിടക്കു​ക​യോ ഏതെങ്കി​ലും തരം ഭക്ഷണം ഒഴിവാ​ക്കു​ക​യോ ചെയ്‌തില്ല. അതു​പോ​ലെ ഐസ്‌ക്രീ​മോ മധുര​പ​ല​ഹാ​ര​മോ കഴിച്ചാൽ, ഒരു വലിയ തെറ്റു ചെയ്‌തെന്നു ഞാൻ ചിന്തി​ക്കാ​റില്ല. ഒറ്റ രാത്രി​കൊ​ണ്ടൊ​ന്നും തടി കുറയില്ല എന്നു ഞാൻ മനസ്സി​ലാ​ക്കി. ഞാൻ മാറ്റം വരു​ത്തേ​ണ്ടി​യി​രു​ന്നത്‌ എന്റെ ഭക്ഷണശീ​ല​ത്തി​നാ​യി​രു​ന്നു.”—മെലാനി.