വിവരങ്ങള്‍ കാണിക്കുക

യുവജനങ്ങൾ ചോദി​ക്കു​ന്നു

എനിക്ക്‌ എന്റെ ടീച്ചറു​മാ​യി എങ്ങനെ ഒത്തു​പോ​കാം?

എനിക്ക്‌ എന്റെ ടീച്ചറു​മാ​യി എങ്ങനെ ഒത്തു​പോ​കാം?

 അധ്യാ​പകർ പേടി​സ്വ​പ്‌ന​മാ​കു​മ്പോൾ

 എല്ലാ കുട്ടി​ക​ളു​ടെ ജീവി​ത​ത്തി​ലും ഒരിക്ക​ലെ​ങ്കി​ലും കർക്കശ​ക്കാ​രായ, എപ്പോ​ഴും ദേഷ്യ​പ്പെ​ടുന്ന അധ്യാ​പ​കരെ കാണേ​ണ്ടി​വ​രും.

  •   21 വയസ്സുള്ള ലുയിസ്‌ പറയുന്നു, “കുട്ടി​ക​ളോട്‌ മര്യാ​ദ​യി​ല്ലാ​തെ ഇടപെ​ടുന്ന, എപ്പോ​ഴും മോശം വാക്കുകൾ ഉപയോ​ഗി​ക്കുന്ന ഒരു ടീച്ചർ എനിക്കു​ണ്ടാ​യി​രു​ന്നു. അടുത്തു​തന്നെ റിട്ടയർ ആകാൻ പോകു​ന്ന​തു​കൊണ്ട്‌ തന്നെ ഇതിന്റെ പേരിൽ പിരി​ച്ചു​വി​ടി​ല്ലെ​ന്നാ​യി​രി​ക്കാം അവർ ചിന്തി​ച്ചത്‌.”

  •   25 വയസ്സുള്ള മെലാനി തന്നെ എപ്പോ​ഴും ഒറ്റപ്പെ​ടു​ത്തിയ ഒരു ടീച്ച​റെ​ക്കു​റിച്ച്‌ പറയുന്നു. “എന്റെ മതത്തിന്റെ പേരി​ലാ​യി​രു​ന്നു എന്നെ കളിയാ​ക്കി​യി​രു​ന്നത്‌. ‘നിന്റെ ഈ മതത്തെ ആരാ കളിയാ​ക്കാ​ത്തത്‌?’ എന്നായി​രു​ന്നു ടീച്ചർ പറഞ്ഞത്‌.”

 ഇങ്ങനെ​യു​ള്ള അധ്യാ​പകർ നിങ്ങൾക്കു​മു​ണ്ടെ​ങ്കിൽ ഈ അധ്യയ​ന​വർഷ​വും പോ​യെന്നു തോന്നി​യേ​ക്കാം. എങ്കിൽ പിൻവ​രുന്ന നിർദേ​ശങ്ങൾ ഒന്നു പരീക്ഷി​ച്ചു​നോ​ക്കൂ.

 എങ്ങനെ ഒത്തു​പോ​കാം?

  •   ഇഷ്ടം അറിഞ്ഞ്‌ പ്രവർത്തി​ക്കുക. ഓരോ അധ്യാ​പ​ക​രും ഓരോ​ന്നാ​യി​രി​ക്കും കുട്ടി​ക​ളിൽനിന്ന്‌ പ്രതീ​ക്ഷി​ക്കു​ന്നത്‌. നിങ്ങളിൽനിന്ന്‌ നിങ്ങളു​ടെ ടീച്ചർ എന്താണു പ്രതീ​ക്ഷി​ക്കു​ന്ന​തെന്ന്‌ മനസ്സി​ലാ​ക്കുക. എന്നിട്ട്‌ ടീച്ചർ ആഗ്രഹി​ക്കു​ന്ന​തു​പോ​ലെ കാര്യങ്ങൾ ചെയ്യാൻ പറ്റുമോ എന്നു നോക്കുക.

     ബൈബിൾ തത്ത്വം: “ബുദ്ധി​യു​ള്ളവൻ ശ്രദ്ധി​ച്ചു​കേട്ട്‌ കൂടുതൽ ഉപദേശം സ്വീക​രി​ക്കു​ന്നു.”—സുഭാ​ഷി​തങ്ങൾ 1:5.

     “ടീച്ചറി​ന്റെ സ്റ്റൈല​നു​സ​രിച്ച്‌ കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു. അതാണ്‌ നല്ലതെന്ന്‌ എനിക്കു തോന്നി. അങ്ങനെ ടീച്ചറു​മാ​യി ഒത്തു​പോ​കാൻ എനിക്കു കഴിഞ്ഞു.”—ക്രിസ്റ്റഫർ.

  •   ആദരവു​ണ്ടാ​യി​രി​ക്കുക. അധ്യാ​പ​ക​രോട്‌ എപ്പോ​ഴും ബഹുമാ​ന​ത്തോ​ടെ സംസാ​രി​ക്കുക. അവർ നിങ്ങ​ളോട്‌ മോശ​മാ​യി പെരു​മാ​റു​മ്പോൾ അതേ രീതി​യിൽത്തന്നെ തിരി​ച്ച​ടി​ക്കാൻ നിങ്ങൾക്കു തോന്നി​യേ​ക്കാം. പക്ഷേ ഓർക്കുക, അവർ നിങ്ങളെ കാണു​ന്നത്‌ കൂടെ ജോലി ചെയ്യുന്ന ഒരാളാ​യി​ട്ടല്ല, വിദ്യാർഥി​ക​ളാ​യി​ട്ടാണ്‌.

     ബൈബിൾ തത്ത്വം: “എപ്പോ​ഴും നിങ്ങളു​ടെ വാക്കുകൾ, ഉപ്പു ചേർത്ത്‌ രുചി​വ​രു​ത്തി​യ​തു​പോ​ലെ ഹൃദ്യ​മാ​യി​രി​ക്കട്ടെ. അങ്ങനെ​യാ​കു​മ്പോൾ, ഓരോ​രു​ത്തർക്കും എങ്ങനെ മറുപടി കൊടു​ക്ക​ണ​മെന്നു നിങ്ങൾ അറിഞ്ഞി​രി​ക്കും.”—കൊ​ലോ​സ്യർ 4:6.

     “മിക്ക കുട്ടി​ക​ളും ടീച്ചർമാ​രെ എപ്പോ​ഴും ബഹുമാ​നി​ക്കാ​റൊ​ന്നു​മില്ല. പക്ഷേ നിങ്ങൾ അവരോട്‌ ആദര​വോ​ടെ സംസാ​രി​ച്ചാൽ അവർ അതു ശ്രദ്ധി​ക്കും; നിങ്ങളെ കൂടുതൽ ഇഷ്ടപ്പെ​ടും.”—സിയാറ.

  •   അവരെ മനസ്സി​ലാ​ക്കുക. അധ്യാ​പ​കർക്കും നമ്മളെ​പ്പോ​ലെ​തന്നെ കുറെ പ്രശ്‌ന​ങ്ങ​ളും ടെൻഷ​നു​ക​ളും ഒക്കെയുണ്ട്‌. അതു​കൊണ്ട്‌ അവരെ നിങ്ങൾ പെട്ടെ​ന്നു​തന്നെ വെറു​ക്ക​രുത്‌. ‘ഈ ടീച്ചർ എന്തൊരു സാധന​മാണ്‌’ എന്നു ചിന്തി​ക്കു​ന്ന​തി​നു മുമ്പ്‌ അവരെ മനസ്സി​ലാ​ക്കാൻ ശ്രമി​ക്കുക.

     ബൈബിൾ തത്ത്വം: “നമു​ക്കെ​ല്ലാം തെറ്റുകൾ പറ്റാറു​ണ്ട​ല്ലോ.”—യാക്കോബ്‌ 3:2, അടിക്കു​റിപ്പ്‌.

     “ടീച്ചർമാ​രെ ശരിക്കും സമ്മതി​ക്കണം. ക്ലാസ്സി​ലുള്ള കുട്ടി​ക​ളെ​യൊ​ക്കെ പിടി​ച്ചി​രു​ത്തി പഠിപ്പി​ക്കു​ന്നത്‌ അത്ര എളുപ്പമല്ല. അതു​കൊണ്ട്‌ ഞാൻ മര്യാ​ദ​യ്‌ക്ക്‌ ഇരുന്നാൽ ടീച്ചറു​ടെ തലവേദന കുറ​ച്ചെ​ങ്കി​ലും കുറയു​മ​ല്ലോ.”—അലെക്‌സിസ്‌.

  •   മാതാ​പി​താ​ക്ക​ളോ​ടു പറയുക. നിങ്ങളെ ഏറ്റവും നന്നായി സഹായി​ക്കാൻ കഴിയു​ന്നത്‌ മാതാ​പി​താ​ക്കൾക്കാണ്‌. നിങ്ങൾ നന്നായി പഠിച്ചു​കാ​ണാൻ അവർ ആഗ്രഹി​ക്കു​ന്നുണ്ട്‌. പ്രശ്‌ന​ക്കാ​രായ അധ്യാ​പ​ക​രോട്‌ എങ്ങനെ ഇടപെ​ട​ണ​മെന്ന്‌ അവർക്ക്‌ പറഞ്ഞു​ത​രാ​നാ​കും.

     ബൈബിൾ തത്ത്വം: “കൂടി​യാ​ലോ​ചി​ക്കാ​ത്ത​പ്പോൾ പദ്ധതികൾ തകരുന്നു.”—സുഭാ​ഷി​തങ്ങൾ 15:22.

     “മാതാ​പി​താ​ക്കൾക്ക്‌ ഇതു​പോ​ലുള്ള പ്രശ്‌നങ്ങൾ കൈകാ​ര്യം ചെയ്‌ത്‌ കുറച്ചു​കൂ​ടെ പരിച​യ​മു​ണ്ടാ​കും. അതു​കൊണ്ട്‌ അവർക്ക്‌ എന്താ​ണെ​ങ്കി​ലും നിങ്ങളെ സഹായി​ക്കാൻ കഴിയും.”—ഒലീവിയ.

 ടീച്ച​റോട്‌ എങ്ങനെ സംസാ​രി​ക്കാം?

 ഈ പ്രശ്‌നം നിങ്ങളെ കൂടുതൽ ബുദ്ധി​മു​ട്ടി​ക്കു​ന്നെ​ങ്കിൽ ടീച്ച​റോട്‌ അതു തുറന്നു​പ​റ​യു​ന്നതു നല്ലതാ​യി​രി​ക്കും. കാര്യങ്ങൾ തുറന്നു​പ​റ​ഞ്ഞാൽ ടീച്ചർ എങ്ങാനും ചൂടാ​കു​മോ, പ്രശ്‌നം കൂടുതൽ വഷളാ​കു​മോ എന്നൊക്കെ നമുക്കു പേടി തോന്നി​യേ​ക്കാം. ഓർക്കുക, നമ്മൾ തർക്കി​ക്കു​ന്നില്ല. കാര്യം പറയു​ന്നെ​ന്നേ​യു​ള്ളൂ. പലപ്പോ​ഴും നമ്മൾ ചിന്തി​ച്ചു​കൂ​ട്ടു​ന്ന​തി​നെ​ക്കാൾ എളുപ്പ​മാ​യി​രി​ക്കും ഇങ്ങനെ സംസാ​രി​ക്കാൻ. പ്രശ്‌നം പരിഹ​രി​ക്കാ​നും ഇതു നമ്മളെ സഹായി​ക്കും.

 ബൈബിൾ തത്ത്വം: ‘സമാധാ​നം ഉണ്ടാക്കാൻവേണ്ടി നമ്മളാ​ലാ​കു​ന്ന​തെ​ല്ലാം ചെയ്യാം.’—റോമർ 14:19.

 “നിങ്ങ​ളോ​ടു മാത്ര​മാണ്‌ ടീച്ചർ എപ്പോ​ഴും ദേഷ്യ​പ്പെ​ടു​ന്നത്‌ എന്നു ചില​പ്പോൾ തോന്നി​യേ​ക്കാം. അങ്ങനെ​യെ​ങ്കിൽ, വിഷമി​പ്പി​ക്കുന്ന എന്തെങ്കി​ലും ഞാൻ ചെയ്‌തി​ട്ടു​ണ്ടോ എന്നു ടീച്ച​റോ​ടു​തന്നെ ചോദി​ക്കുക. ഏതു കാര്യ​ത്തിൽ മാറ്റം വരുത്ത​ണ​മെന്ന്‌ മനസ്സി​ലാ​ക്കാൻ അതു നിങ്ങളെ സഹായി​ക്കും.”—ജൂലി​യാന.

 “പ്രശ്‌ന​ത്തെ​ക്കു​റിച്ച്‌ ക്ലാസ്സിൽവെച്ച്‌ സംസാ​രി​ക്കു​ന്ന​തി​നു പകരം ടീച്ചറെ ഒറ്റയ്‌ക്കു കണ്ട്‌ കാര്യങ്ങൾ പറയു​ന്ന​താ​യി​രി​ക്കും നല്ലത്‌. മിക്കവാ​റും ടീച്ചർ നിങ്ങളെ മനസ്സി​ലാ​ക്കും. നിങ്ങൾ സംസാ​രിച്ച രീതി​യും അവർക്ക്‌ ഇഷ്ടപ്പെ​ടും.”—ബെഞ്ചമിൻ.

 ഒരു അനുഭവം

 “ഞാൻ പഠിക്കാൻ തീരെ മോശ​മാ​യി​രു​ന്നു, മാർക്കും കുറവാ​യി​രു​ന്നു. എന്റെ ടീച്ചർ എന്നെ ഒട്ടും സഹായി​ച്ചില്ല. എപ്പോ​ഴും എന്നെ കുറ്റ​പ്പെ​ടു​ത്തി. ആ ടീച്ചർ കാരണം എനിക്കു സ്‌കൂ​ളിൽ പോകാ​നേ തോന്നി​യില്ല.

 “എന്റെ ഈ പ്രശ്‌നം ഞാൻ മറ്റൊരു സാറി​നോ​ടു പറഞ്ഞു, അപ്പോ സാർ പറഞ്ഞു: ‘ടീച്ചറി​ന്റെ പ്രശ്‌നം എന്താ​ണെന്ന്‌ നിനക്കും അറിയില്ല, നിന്റെ പ്രശ്‌നം എന്താ​ണെന്ന്‌ ടീച്ചറി​നും അറിയില്ല. നീ ആദ്യം നിന്റെ വിഷമം പറയ്‌. മറ്റു കുട്ടി​കൾക്കും ഇതേ പ്രശ്‌ന​മൊ​ക്കെ ഉണ്ടാകും, പക്ഷേ പേടി കാരണം ടീച്ചറി​നോട്‌ ഇതൊ​ന്നും പറയാ​ത്ത​താ​യി​രി​ക്കും.‘

 “ആദ്യം എനിക്കും ഒട്ടും ധൈര്യ​മു​ണ്ടാ​യി​രു​ന്നില്ല. പക്ഷേ സാർ പറഞ്ഞതി​നെ​ക്കു​റിച്ച്‌ ഞാൻ ആലോ​ചി​ച്ചു. സംസാ​രി​ക്കു​ന്ന​താണ്‌ നല്ലതെന്ന്‌ എനിക്കും തോന്നി. കാര്യങ്ങൾ ശരിയാ​ക​ണ​മെ​ങ്കിൽ ഞാൻതന്നെ മുൻ​കൈ​യെ​ടു​ക്കണം.

 “തൊട്ട​ടുത്ത ദിവസം ഞാൻ ടീച്ചറെ കണ്ട്‌ സംസാ​രി​ച്ചു. ‘ടീച്ചറി​ന്റെ ക്ലാസ്സ്‌ എനിക്ക്‌ ഒരുപാട്‌ ഇഷ്ടമാണ്‌, നന്നായി പഠിക്ക​ണ​മെ​ന്നു​മുണ്ട്‌. പക്ഷേ എനിക്കു പറ്റുന്നില്ല, എന്തു ചെയ്യണ​മെന്ന്‌ എനിക്ക്‌ അറിയില്ല.’ എനിക്കു ചെയ്യാൻ കഴിയുന്ന കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ടീച്ചർ പറഞ്ഞു​തന്നു. ക്ലാസ്സിനു ശേഷം​പോ​ലും എന്നെ പഠിപ്പി​ക്കാൻ റെഡി​യാ​യി.

 “ഞാനിത്‌ ഒട്ടും പ്രതീ​ക്ഷി​ച്ചില്ല. ശരിക്കും അങ്ങനെ സംസാ​രിച്ച്‌ കഴിഞ്ഞ​പ്പോ ടീച്ചർക്ക്‌ എന്നെയും മനസ്സി​ലാ​ക്കാൻ പറ്റി, എനിക്കു ടീച്ച​റെ​യും മനസ്സി​ലാ​ക്കാൻ പറ്റി. പിന്നീട്‌ കാര്യ​ങ്ങ​ളൊ​ക്കെ കുഴപ്പ​മി​ല്ലാ​തെ പോയി.”—മരിയ.

 ഒരു കാര്യം: നിങ്ങൾക്ക്‌ അധ്യാ​പ​ക​രു​മാ​യി ഒത്തു​പോ​കാൻ ബുദ്ധി​മു​ട്ടാ​ണെ​ങ്കിൽ വിഷമി​ക്കേണ്ട, അതിനെ ഭാവി​യി​ലേ​ക്കുള്ള ഒരു പരിശീ​ല​ന​മാ​യി കാണുക. 22 വയസ്സുള്ള കാറ്റി പറയുന്നു: “പഠനം കഴിഞ്ഞാ​ലും ഇതു​പോ​ലുള്ള ആളുകളെ നിങ്ങൾക്കു വീണ്ടും കണ്ടുമു​ട്ടേ​ണ്ടി​വ​രും. ജോലി​സ്ഥ​ലത്ത്‌ നിങ്ങൾക്ക്‌ എല്ലായ്‌പോ​ഴും നല്ലൊരു ബോസി​നെ കിട്ടണ​മെ​ന്നില്ല. ഇപ്പോൾത്തന്നെ ടീച്ചർമാ​രു​മാ​യി ഒത്തു​പോ​കാൻ കഴിഞ്ഞാൽ ഭാവി​യി​ലും ഇതു​പോ​ലുള്ള ആളുകൾ നിങ്ങൾക്ക്‌ വലി​യൊ​രു പ്രശ്‌ന​മാ​യി​രി​ക്കില്ല.”