വിവരങ്ങള്‍ കാണിക്കുക

യുവജനങ്ങൾ ചോദി​ക്കു​ന്നു

ഞാൻ സ്വയം മുറി​വേൽപ്പി​ക്കു​ന്നത്‌ എന്തുകൊണ്ടാണ്‌?

ഞാൻ സ്വയം മുറി​വേൽപ്പി​ക്കു​ന്നത്‌ എന്തുകൊണ്ടാണ്‌?

 സ്വയം മുറി​വേൽപ്പി​ക്കു​ക​യെ​ന്നാൽ എന്താണ്‌?

 മൂർച്ച​യു​ള്ള എന്തെങ്കി​ലും ഉപയോ​ഗിച്ച്‌ മനഃപൂർവം സ്വയം മുറി​വേൽപ്പി​ക്കു​ന്ന സ്വഭാ​വ​മാണ്‌ ഇത്‌. സ്വയം പരി​ക്കേൽപ്പി​ക്കു​ന്ന രീതി​ക​ളിൽ ഒന്നാണ്‌ ഇത്‌. സ്വയം പൊള്ള​ലേൽപ്പി​ക്കു​ക, ചതവു​ണ്ടാ​ക്കു​ക, ഇടിക്കുക എന്നിവ​യാണ്‌ മറ്റു ചില രീതികൾ. സ്വയം മുറി​വേൽപ്പി​ക്കു​ന്ന​തി​നെ​പ്പ​റ്റി​യാണ്‌ ഈ ലേഖനം ചർച്ച ചെയ്യു​ന്നത്‌. പക്ഷേ ഇതിലെ തത്ത്വങ്ങൾ സ്വയം പരി​ക്കേൽപ്പി​ക്കു​ന്ന മറ്റെല്ലാ രീതി​കൾക്കും ബാധക​മാണ്‌.

 ശരിയോ തെറ്റോ എന്നു പറയുക:

  1.   പെൺകുട്ടികൾ മാത്ര​മാണ്‌ സ്വയം മുറി​വേൽപ്പി​ക്കു​ന്നത്‌

  2.   സ്വയം മുറി​വേൽപ്പി​ക്കു​ന്നത്‌ ലേവ്യ 19:28-ലെ ബൈബിൾ കല്‌പ​ന​യു​ടെ ലംഘന​മാണ്‌. അവിടെ പറയുന്നു: “നിങ്ങളു​ടെ ശരീര​ത്തിൽ മുറി​വു​കൾ ഉണ്ടാക്കരുത്‌.”

 ശരിയു​ത്ത​രം:

  1.   തെറ്റ്‌. പെൺകു​ട്ടി​കൾക്കി​ട​യി​ലാണ്‌ ഈ പ്രശ്‌നം കൂടുതൽ കണ്ടുവ​രു​ന്ന​തെ​ങ്കി​ലും ചില ആൺകു​ട്ടി​ക​ളും സ്വയം മുറി​വേൽപ്പി​ക്കു​ക​യോ പരി​ക്കേൽപ്പി​ക്കു​ക​യോ ചെയ്യാ​റുണ്ട്‌

  2.   തെറ്റ്‌. പുരാ​ത​ന​കാ​ല​ത്തെ വ്യാജാ​രാ​ധ​ന​യു​മാ​യി ബന്ധപ്പെട്ട ഒരു ആചാര​ത്തെ​ക്കു​റി​ച്ചാണ്‌ ലേവ്യ 19:28 പറയു​ന്നത്‌. അല്ലാതെ ഈ ലേഖന​ത്തിൽ ചർച്ച ചെയ്യാൻ പോകുന്ന സ്വയം മുറി​വേൽപ്പി​ക്കു​ന്ന ശീല​ത്തെ​ക്കു​റി​ച്ചല്ല. എന്തായാ​ലും സ്‌നേ​ഹ​മു​ള്ള നമ്മുടെ സ്രഷ്ടാവ്‌ നമ്മൾ സ്വയം മുറി​വേൽപ്പി​ക്കാൻ ആഗ്രഹി​ക്കു​ന്നി​ല്ലെന്ന്‌ ഈ വാക്യം തെളി​യി​ക്കു​ന്നു.—1 കൊരി​ന്ത്യർ 6:12; 2 കൊരി​ന്ത്യർ 7:1; 1 യോഹ​ന്നാൻ 4:8.

 എന്തു​കൊ​ണ്ടാണ്‌ ചിലർ അങ്ങനെ ചെയ്യു​ന്നത്‌?

 താഴെ പറയു​ന്ന​തിൽ ഏതു പ്രസ്‌താ​വ​ന​യാ​ണു ശരി?

 ആളുകൾ സ്വയം മുറി​വേൽപ്പി​ക്കു​ന്നത്‌ . . .

  1.   വൈകാ​രി​ക​ത്ത​കർച്ച​യെ തരണം ചെയ്യാൻവേ​ണ്ടി​യാണ്‌.

  2.   ആത്മഹത്യ ചെയ്യാൻവേ​ണ്ടി​യാണ്‌.

 ശരിയു​ത്ത​രം: എ. സ്വയം മുറി​വേൽപ്പി​ക്കു​ന്ന പലർക്കും മരിക്കാൻ ആഗ്രഹ​മി​ല്ല. വൈകാ​രി​ക​മാ​യ സമ്മർദ​ത്തിൽനിന്ന്‌ കരകയ​റാ​നാണ്‌ അവർ അങ്ങനെ ചെയ്യു​ന്നത്‌.

 സ്വയം മുറി​വേൽപ്പി​ക്കു​ന്ന സ്വഭാ​വ​മു​ള്ള ചില ചെറു​പ്പ​ക്കാർ പറയു​ന്നത്‌ എന്താ​ണെ​ന്നു കേൾക്കൂ.

 സീലിയ: “അത്‌ എനിക്ക്‌ എന്തോ ഒരു ആശ്വാസം തരുന്നു.”

 റ്റമാറ: “അത്‌ ഒരുതരം രക്ഷപ്പെ​ട​ലാണ്‌. വൈകാ​രി​ക​മാ​യ വേദന​യെ​ക്കാൾ ഭേദം ശരീര​ത്തി​ലെ വേദന​യാണ്‌.”

 ക്യാരി: “ദുഃഖി​ച്ചി​രി​ക്കാൻ എനിക്ക്‌ ഇഷ്ടമേയല്ല! ദുഃഖം തോന്നു​മ്പോൾ ഞാൻ സ്വയം മുറി​വേൽപ്പി​ക്കും. അപ്പോൾ എന്റെ ശ്രദ്ധ ശരീര​ത്തി​ലെ വേദന​യി​ലാ​കും, ദുഃഖം മറക്കാ​നും കഴിയും.”

 ജെറിൻ: “സ്വയം മുറി​വേൽപ്പി​ക്കു​മ്പോൾ ഞാൻ എന്റെ ചുറ്റും നടക്കുന്ന കാര്യ​ങ്ങ​ളെ​ല്ലാം മറക്കും. പിന്നെ എനിക്ക്‌ എന്റെ പ്രശ്‌ന​ങ്ങ​ളൊ​ന്നും കൈകാ​ര്യം ചെയ്യേ​ണ്ട​ല്ലോ! ഈ ഒരു മാറ്റം എനിക്ക്‌ ഇഷ്ടമാണ്‌!”

 ഈ പ്രശ്‌ന​ത്തിൽനിന്ന്‌ എങ്ങനെ കരകയറാം?

 യഹോ​വ​യോ​ടു പ്രാർഥി​ക്കു​ന്ന​താണ്‌ പ്രശ്‌നം പരിഹ​രി​ക്കു​ന്ന​തി​നു​ള്ള പ്രധാ​ന​മാർഗം. ബൈബിൾ പറയുന്നു: “ദൈവം നിങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തയു​ള്ള​വ​നാ​യ​തു​കൊണ്ട്‌ നിങ്ങളു​ടെ എല്ലാ ഉത്‌ക​ണ്‌ഠ​ക​ളും ദൈവ​ത്തി​ന്റെ മേൽ ഇടുക.”—1 പത്രോസ്‌ 5:7.

 ചെയ്‌തു​നോ​ക്കൂ: തുടക്ക​ത്തിൽ വളരെ ചെറിയ പ്രാർഥന മതിയാ​കും, “എന്നെ സഹായി​ക്ക​ണേ യഹോവേ” എന്നതു​പോ​ലെ. പതി​യെ​പ്പ​തി​യെ, ‘ഏതു സാഹച​ര്യ​ത്തി​ലും ആശ്വാസം തരുന്ന ദൈവ​ത്തോട്‌’ ഹൃദയ​ത്തി​ലു​ള്ള​തെ​ല്ലാം പറയാൻ നിങ്ങൾക്കു കഴിയും.—2 കൊരി​ന്ത്യർ 1:3, 4.

 താത്‌കാ​ല​ത്തേ​ക്കു മനസ്സിനെ താങ്ങുന്ന ഒരു ഊന്നു​വ​ടി​യല്ല പ്രാർഥന. നിങ്ങളു​ടെ സ്വർഗീ​യ​പി​താ​വു​മാ​യുള്ള ഒരു തുറന്ന സംഭാ​ഷ​ണ​മാണ്‌ അത്‌. ദൈവം ഇങ്ങനെ ഉറപ്പു​ത​രു​ന്നു: “ഞാൻ നിന്നെ . . . സഹായി​ക്കും, എന്റെ നീതി​യു​ള്ള വല​ങ്കൈ​കൊണ്ട്‌ ഞാൻ നിന്നെ മുറുകെ പിടി​ക്കും.”—യശയ്യ 41:10.

 സ്വയം മുറി​വേൽപ്പി​ക്കു​ന്ന ശീലമുള്ള പലർക്കും മാതാ​പി​താ​ക്ക​ളോ​ടോ പക്വത​യു​ള്ള ആരോ​ടെ​ങ്കി​ലു​മോ സംസാ​രി​ച്ച​പ്പോൾ ആശ്വാസം കിട്ടി​യി​ട്ടുണ്ട്‌. അങ്ങനെ ചെയ്‌ത മൂന്നു ചെറു​പ്പ​ക്കാർക്കു പറയാ​നു​ള്ളത്‌ എന്താ​ണെ​ന്നു കേൾക്കാം.

 ചിന്തി​ക്കാ​നു​ള്ള ചോദ്യ​ങ്ങൾ

  • സഹായം ആവശ്യ​മാ​ണെ​ന്നു തോന്നു​മ്പോൾ നിങ്ങൾ ആരെ സമീപി​ക്കും?

  • പ്രാർഥി​ക്കു​മ്പോൾ ഇക്കാര്യ​ത്തെ​പ്പ​റ്റി യഹോ​വ​യോട്‌ എന്താണ്‌ പറയാൻ കഴിയുക?

  • ഉത്‌ക​ണ്‌ഠ​യു​ടെ​യും പിരി​മു​റു​ക്ക​ത്തി​ന്റെ​യും പിടി​യിൽനിന്ന്‌ പുറത്തു​വ​രാൻ, സ്വയം മുറി​വേൽപ്പി​ക്കു​ന്ന​ത​ല്ലാ​തെ​യുള്ള രണ്ടു മാർഗങ്ങൾ പറയുക.