വിവരങ്ങള്‍ കാണിക്കുക

യുവജനങ്ങൾ ചോദി​ക്കു​ന്നു

ഇലക്‌​ട്രോ​ണിക്‌ ഗെയി​മു​ക​ളെ​ക്കു​റിച്ച്‌ ഞാൻ എന്തൊക്കെ അറിഞ്ഞി​രി​ക്ക​ണം?

ഇലക്‌​ട്രോ​ണിക്‌ ഗെയി​മു​ക​ളെ​ക്കു​റിച്ച്‌ ഞാൻ എന്തൊക്കെ അറിഞ്ഞി​രി​ക്ക​ണം?

 ഇലക്‌​ട്രോ​ണിക്‌ ഗെയിം ക്വിസ്‌

 ഇലക്‌​ട്രോ​ണിക്‌ ഗെയി​മു​കൾക്കാ​യി കോടി​കൾ പൊടി​ക്കു​ന്ന അമേരി​ക്കൻ ഐക്യ​നാ​ടു​ക​ളിൽ. . .

  1.   ഇലക്‌​ട്രോ​ണിക്‌ ഗെയിം കളിക്കു​ന്ന​വ​രു​ടെ ശരാശരി പ്രായം എത്രയാണ്‌?

    1.   18

    2.   30

  2.   ഇലക്‌​ട്രോ​ണിക്‌ ഗെയിം കളിക്കു​ന്ന​വ​രു​ടെ സ്‌ത്രീ​പു​രു​ഷ അനുപാ​തം എത്രയാണ്‌?

    1.   55 ശതമാനം ആൺകു​ട്ടി​കൾ; 45 ശതമാനം പെൺകു​ട്ടി​കൾ

    2.   15 ശതമാനം ആൺകു​ട്ടി​കൾ; 85 ശതമാനം പെൺകു​ട്ടി​കൾ

  3.   ഈ രണ്ടു കൂട്ടങ്ങ​ളിൽ ഗെയിം കളിക്കു​ന്ന​വ​രിൽ ബഹുഭൂ​രി​പ​ക്ഷ​വും ആരാണ്‌?

    1.   18-ഉം അതിനു മുകളി​ലും പ്രായ​മു​ള്ള സ്‌ത്രീ​കൾ

    2.   17-ഉം അതിനു താഴെ​യും പ്രായ​മു​ള്ള ആൺകു​ട്ടി​കൾ

 ഉത്തരം (2013-ലെ കണക്കനു​സ​രിച്ച്‌):

  1.   B. 30.

  2.   A. മൊത്തം കളിക്കാ​രിൽ പകുതി​യോ​ളം, അതായത്‌ 45 ശതമാനം, പെൺകു​ട്ടി​കൾ.

  3.   A. കളിക്കാ​രിൽ 18-ഉം അതിനു മുകളി​ലും പ്രായ​മു​ള്ള സ്‌ത്രീ​കൾ 31 ശതമാ​ന​വും 17-ഉം അതിനു താഴെ പ്രായ​മു​ള്ള ആൺകു​ട്ടി​കൾ 19 ശതമാ​ന​വും.

 ആരാണു ഗെയിം കളിക്കു​ന്നത്‌ എന്നു മനസ്സി​ലാ​ക്കാൻ ഈ സ്ഥിതി​വി​വ​ര​പ്പ​ട്ടി​ക നിങ്ങളെ സഹായി​ച്ചേ​ക്കാം. എന്നാൽ ഇലക്‌​ട്രോ​ണിക്‌ ഗെയി​മു​കൾ കളിക്കു​ന്ന​തി​ന്റെ ഫലം, അതായത്‌ അതു നിങ്ങൾക്കു ഗുണം ചെയ്യു​മോ ദോഷം ചെയ്യു​മോ എന്ന്‌, അതു പറയു​ന്നി​ല്ല.

 നല്ല വശം

 ഇലക്‌​ട്രോ​ണിക്‌ ഗെയി​മു​ക​ളോ​ടു​ള്ള ബന്ധത്തിൽ താഴെ പറയുന്ന ഏതു പ്രസ്‌താ​വ​ന​ക​ളോ​ടാ​ണു നിങ്ങൾ യോജി​ക്കു​ക?

  •  “കുടും​ബാം​ഗ​ങ്ങ​ളും സുഹൃ​ത്തു​ക്ക​ളു​മാ​യി അടുക്കാ​നു​ള്ള രസകര​മാ​യ ഒരു വഴി.”—ഐറിൻ

  •  “യാഥാർഥ്യ​ങ്ങ​ളിൽനിന്ന്‌ ഒളി​ച്ചോ​ടാ​നു​ള്ള ഒരു വഴി.”—അനീറ്റ്‌

  •  “നിങ്ങളു​ടെ പ്രതി​ക​ര​ണ​ശേ​ഷി വർധി​പ്പി​ക്കു​ന്നു.”—ക്രിസ്റ്റഫർ

  •  “പ്രശ്‌ന​ങ്ങൾ പരിഹ​രി​ക്കാ​നു​ള്ള കഴിവ്‌ വളർത്തു​ന്നു.”—അമി

  •  “മനസ്സിനു വ്യായാ​മം കിട്ടുന്നു; ചിന്തി​ക്കാ​നും ആസൂ​ത്ര​ണം ചെയ്യാ​നും ആവിഷ്‌ക​രി​ക്കാ​നും സഹായി​ക്കു​ന്നു.”—ആന്തണി

  •  “കൂട്ടു​കാ​രോ​ടൊ​പ്പം ഒന്നിച്ചു​പ്ര​വർത്തി​ക്കാൻ ചില ഗെയി​മു​കൾ പഠിപ്പി​ക്കു​ന്നു.”—തോമസ്‌

  •  “കണക്കു​കൂ​ട്ടി കാര്യങ്ങൾ ചെയ്യാൻ ചില ഗെയി​മു​കൾ പഠിപ്പി​ക്കു​ന്നു.”—ജൈൽ

 മേൽപ്പറഞ്ഞ ചില (അല്ലെങ്കിൽ എല്ലാ) പ്രസ്‌താ​വ​ന​ക​ളു​മാ​യി നിങ്ങൾ യോജി​ക്കു​ന്നോ? വീഡി​യോ ഗെയി​മു​കൾക്ക്‌ മാനസി​ക​വും ശാരീ​രി​ക​വും ആയി ഗുണം ചെയ്യാൻ കഴിയും. ചില ഗെയി​മു​കൾ കളിക്കു​ന്നത്‌ വെറു​മൊ​രു രസത്തി​നു​വേ​ണ്ടി​യാണ്‌. മറ്റു ചിലത്‌ അനറ്റ്‌ പറയു​ന്ന​തു​പോ​ലെ ‘യാഥാർഥ്യ​ങ്ങ​ളിൽനിന്ന്‌ ഒളി​ച്ചോ​ടാ​നു​ള്ള ഒരു വഴിയാണ്‌.’ അത്തരം കളിക​ളിൽ ഏർപ്പെ​ടു​ന്നത്‌ തെറ്റാ​യി​രി​ക്ക​ണം എന്നില്ല.

 ● ബൈബിൾ പറയുന്നു: “ആകാശ​ത്തിൻകീ​ഴെ നടക്കുന്ന ഓരോ കാര്യ​ത്തി​നും ഒരു സമയമുണ്ട്‌.” (സഭാ​പ്ര​സം​ഗ​കൻ 3:1-4) അതു​കൊണ്ട്‌ കളിക്കു​ന്ന​തി​നും ഒരു സമയമുണ്ട്‌.

 മോശം വശം

 ഇലക്‌​ട്രോ​ണിക്‌ ഗെയി​മു​കൾ നിങ്ങളു​ടെ സമയം കവർന്നെ​ടു​ക്കു​ന്നു​ണ്ടോ?

 “കളിച്ചു​തു​ട​ങ്ങി​യാൽ പിന്നെ അതു നിറു​ത്താൻ വലിയ ബുദ്ധി​മു​ട്ടാണ്‌. ‘ഒറ്റ ലെവൽകൂ​ടെ’ എന്നു പറഞ്ഞങ്ങ്‌ തുടരും. അറിയാ​തെ മണിക്കൂ​റു​കൾ കടന്നു​പോ​കും! അങ്ങനെ കളിച്ചു​ക​ളിച്ച്‌ ഒരുപാട്‌ സമയം കളയും.”​—അനറ്റ്‌

 “വീഡി​യോ ഗെയി​മു​കൾ സമയം​കൊ​ല്ലി​ക​ളാ​യി​ത്തീർന്നേ​ക്കാം. മണിക്കൂ​റു​കൾ കളിച്ച്‌ അഞ്ചു ഗെയിം ജയിച്ചു​ക​ഴി​യു​മ്പോൾ എന്തൊ​ക്കെ​യോ നേടി​യ​തു​പോ​ലെ തോന്നും. പക്ഷേ വാസ്‌ത​വ​ത്തിൽ നിങ്ങൾ ഒന്നും നേടി​യി​ട്ടി​ല്ല.”​—സെറീന

 ചുരു​ക്കി​പ്പ​റ​ഞ്ഞാൽ: പണം നഷ്ടപ്പെ​ട്ടാൽ അതു വീണ്ടും സമ്പാദി​ക്കാ​നാ​യേ​ക്കും. എന്നാൽ സമയം നഷ്ടപ്പെ​ട്ടാൽ അതു സമ്പാദി​ക്കാൻ കഴിയില്ല. അതു​കൊണ്ട്‌ ഒരു അർഥത്തിൽ സമയത്തി​നു പണത്തെ​ക്കാൾ മൂല്യ​മുണ്ട്‌. അതു​കൊണ്ട്‌ നിങ്ങളു​ടെ സമയം മോഷ്ടി​ക്കാൻ ഒന്നി​നെ​യും അനുവ​ദി​ക്ക​രുത്‌.

 ● ബൈബിൾ പറയുന്നു: “എപ്പോ​ഴും ജ്ഞാന​ത്തോ​ടെ പെരു​മാ​റു​ക. സമയം എറ്റവും നന്നായി ഉപയോ​ഗി​ക്കു​ക.”—കൊ​ലോ​സ്യർ 4:5.

 ഇലക്‌​ട്രോ​ണിക്‌ ഗെയി​മു​കൾ നിങ്ങളു​ടെ ചിന്താ​ഗ​തി​യെ ബാധി​ക്കു​ന്നു​ണ്ടോ?

 “വീഡി​യോ ഗെയി​മു​കൾ കളിക്കു​ന്ന​വർ ഒരു കൂസലും കൂടാതെ അതിൽ ‘ചെയ്യുന്ന’ കുറ്റകൃ​ത്യ​ങ്ങൾ, ശരിക്കുള്ള ജീവി​ത​ത്തിൽ ജയിൽശി​ക്ഷ​യോ വധശി​ക്ഷ​യോ കിട്ടാ​വു​ന്ന​വ​യാണ്‌.”​—സേത്ത്‌.

 “ജയിക്കു​ന്ന​തി​നു​വേ​ണ്ടി ശത്രു​ക്ക​ളെ പരാജ​യ​പ്പെ​ടു​ത്തു​ന്ന​താ​ണു പല കളിക​ളും. ഗെയി​മു​ക​ളിൽ പലപ്പോ​ഴും അതിദാ​രു​ണ​മാ​യി ശത്രു​ക്ക​ളെ കൊല്ലു​ക​യാ​ണു ചെയ്യാറ്‌.”​—അനറ്റ്‌

 “ചില​പ്പോൾ, ചിന്തി​ക്കാൻപോ​ലും പറ്റാത്ത വാക്കു​ക​ളാണ്‌ കളിക്കു​മ്പോൾ നിങ്ങൾ കൂട്ടു​കാ​രോ​ടു പറയു​ന്നത്‌. ‘നീ ചാക്‌!’ ‘ഞാൻ നിന്നെ കൊല്ലും!’ എന്നൊക്കെ.”​—നേഥൻ

 ചുരു​ക്കി​പ്പ​റ​ഞ്ഞാൽ: ദൈവം വെറു​ക്കു​ന്ന കളികൾ ഒഴിവാ​ക്കു​ക. കുറ്റകൃ​ത്യം, അധാർമി​കത, ഭൂതവി​ദ്യ എന്നിവ ഉൾപ്പെ​ടു​ന്ന കളികൾ അതിൽപ്പെ​ടും.​—ഗലാത്യർ 5:19-21; എഫെസ്യർ 5:10; 1 യോഹ​ന്നാൻ 2:15, 16.

 ● ബൈബിൾ പറയുന്നു: “അക്രമം ഇഷ്ടപ്പെ​ടു​ന്ന​വ​നെ ദൈവം വെറു​ക്കു​ന്നു.” (സങ്കീർത്ത​നം 11:5) അക്രമം ചെയ്യു​ന്ന​വ​നെ മാത്രമല്ല ദൈവം വെറു​ക്കു​ന്നത്‌ എന്ന കാര്യം ശ്രദ്ധി​ച്ചോ? നിങ്ങൾ കളിക്കുന്ന ഗെയി​മു​കൾ നോക്കി​യാൽ ഭാവി​യിൽ നിങ്ങൾ എങ്ങനെ​യു​ള്ള ആളായി​ത്തീ​രു​മെ​ന്നു പറയാ​നാ​കി​ല്ലാ​യി​രി​ക്കും. പക്ഷേ നിങ്ങൾ ഇപ്പോൾ എങ്ങനെ​യു​ള്ള ആളാ​ണെന്ന്‌ അതു വെളി​പ്പെ​ടു​ത്തു​ന്നു.

 ചിന്തി​ക്കാൻ: ഒന്ന്‌ തണുക്കാൻ (ഇംഗ്ലീഷ്‌) എന്ന പുസ്‌ത​കം പറയുന്നു: “ക്രൂര​മാ​യ വീഡി​യോ ഗെയി​മു​കൾ കളിക്കു​ന്നത്‌ ടെലി​വി​ഷൻ കാണു​ന്ന​തി​നെ​ക്കാൾ സ്വഭാ​വ​ദൂ​ഷ്യ​ത്തിന്‌ ഇടയാ​ക്കി​യേ​ക്കാം. കാരണം വീഡി​യോ ഗെയി​മു​ക​ളിൽ, രക്തം ചൊരി​യു​ന്ന ക്രൂര​നാ​യ നായകനെ കുട്ടികൾ കാണു​ക​യല്ല ചെയ്യു​ന്നത്‌ പകരം കളിക്കുന്ന കുട്ടി​ത​ന്നെ​യാണ്‌ അതിലെ നായക​നാ​യി മാറു​ന്നത്‌. ഒരു ടീച്ചർ ക്ലാസ്സിൽ പഠിപ്പി​ക്കു​ന്ന​തു​പോ​ലെ​യാ​ണു ഗെയി​മു​കൾ പഠിപ്പി​ക്കു​ന്നത്‌. അവ പഠിപ്പി​ക്കു​ന്ന​തോ എങ്ങനെ കുറ്റകൃ​ത്യം ചെയ്യാ​മെന്ന്‌.”​—യശയ്യ 2:4 താരത​മ്യം ചെയ്യുക.

 യാഥാർഥ്യം

 അനേകം യുവജ​ന​ങ്ങൾ ഇലക്‌​ട്രോ​ണിക്‌ ഗെയി​മു​ക​ളെ ഉചിത​മാ​യ സ്ഥാനത്തു നിറു​ത്താൻ പഠിച്ചി​രി​ക്കു​ന്നു. രണ്ട്‌ ഉദാഹ​ര​ണ​ങ്ങൾ നോക്കാം.

 “‘എനിക്ക്‌ അഞ്ചു മണിക്കൂർ ഉറക്കം മതിയ​ല്ലോ. അതു​കൊണ്ട്‌ രാത്രി വൈകി വീഡി​യോ ഗെയിം കളിക്കു​ന്നത്‌ എനിക്ക്‌ ഒരു ശീലമാ​യി​രു​ന്നു. ഒരു ലെവൽകൂ​ടി മാത്രം എന്നു പറഞ്ഞ്‌ ഇരിക്കും.’ എന്നാൽ ഇപ്പോൾ ഗെയി​മു​ക​ളെ അതി​ന്റേ​താ​യ സ്ഥാനത്ത്‌ നിറു​ത്താൻ ഞാൻ പഠിച്ചു. ഇടയ്‌ക്കൊ​ക്കെ ഏർപ്പെ​ടാ​വു​ന്ന ഒരു നല്ല വിനോ​ദ​മാ​യി​ട്ടാ​ണു ഞാൻ അതിനെ കാണു​ന്നത്‌. പക്ഷേ അമിത​മാ​യി​പ്പോ​ക​രുത്‌ എന്നു മാത്രം.”​—ജോസഫ്‌.

 “കളി കുറച്ച​തു​കൊണ്ട്‌ എനിക്കു മറ്റു പലതും ചെയ്യാ​നാ​കു​ന്നു. ശുശ്രൂ​ഷ​യിൽ കൂടുതൽ ചെയ്യാ​നാ​കു​ന്നു, സഭയിലെ സഹോ​ദ​ര​ങ്ങ​ളെ സഹായി​ക്കാ​നാ​കു​ന്നു, കൂടാതെ പിയാ​നോ പഠിക്കാ​നും കഴിയു​ന്നു. കളി മാത്രമല്ല ലോകം എന്നു ഞാൻ മനസ്സി​ലാ​ക്കി.”—ഡേവിഡ്‌.

 ● പക്വത​യു​ള്ള സ്‌ത്രീ​പു​രു​ഷ​ന്മാർ “ശീലങ്ങ​ളിൽ മിതത്വം പാലി​ക്കു​ന്നവ”രാണെന്നു ബൈബിൾ പറയുന്നു. (1 തിമൊ​ഥെ​യൊസ്‌ 3:2, 11) അവർ വിനോ​ദ​പ​രി​പാ​ടി​ക​ളിൽ ഏർപ്പെ​ടും, പക്ഷേ എപ്പോൾ നിറു​ത്ത​ണ​മെന്ന്‌ അവർക്ക്‌ അറിയാം. അവർ സമയത്ത്‌ നിറു​ത്തു​ക​യും ചെയ്യും. അവർ ആത്മനി​യ​ന്ത്ര​ണ​മു​ള്ള​വ​രാണ്‌.—എഫെസ്യർ 5:10.

 ചുരു​ക്കി​പ്പ​റ​ഞ്ഞാൽ: ശരിയായ സ്ഥാനത്ത്‌ നിറു​ത്തു​ക​യാ​ണെ​ങ്കിൽ ഗെയിം കളിക്കു​ന്നത്‌ ഒരു നല്ല നേരം​പോ​ക്കാണ്‌. എന്നാൽ കളി നിങ്ങളു​ടെ ജീവി​ത​ത്തെ നിയ​ന്ത്രി​ക്കാൻ അനുവ​ദി​ക്ക​രുത്‌, ജീവി​ത​ത്തി​ലെ പ്രധാ​ന​പ്പെട്ട കാര്യ​ങ്ങ​ളിൽനിന്ന്‌ ശ്രദ്ധ മാറാൻ ഇടയാ​ക്ക​രുത്‌. കളിയിൽ വിജയി​ക്കു​ന്ന​തിന്‌ ഒരുപാ​ടു ശ്രദ്ധ നൽകു​ന്ന​തി​നു പകരം, നിങ്ങളു​ടെ സമയവും ശ്രമവും ജീവി​ത​ല​ക്ഷ്യ​ങ്ങൾ നേടി​യെ​ക്കു​ന്ന​തി​നു​വേണ്ടി ഉപയോ​ഗി​ക്കു​ന്നെ​ങ്കിൽ ജീവി​ത​ത്തിൽ നിങ്ങൾ വിജയി​ക്കും.