വിവരങ്ങള്‍ കാണിക്കുക

യുവജ​നങ്ങൾ ചോദി​ക്കു​ന്നു

വീട്ടിലെ നിയമം ഞാൻ തെറ്റി​ച്ച​ല്ലോ. . . ഇനി എന്തു ചെയ്യും?

വീട്ടിലെ നിയമം ഞാൻ തെറ്റി​ച്ച​ല്ലോ. . . ഇനി എന്തു ചെയ്യും?

 മിക്ക കുടും​ബ​ങ്ങ​ളി​ലും ചില നിയമങ്ങൾ ഉണ്ടായി​രി​ക്കും. വീട്ടിൽ തിരി​ച്ചെ​ത്താ​നുള്ള സമയം, ഇല​ക്ട്രോ​ണിക്‌ ഉപകര​ണങ്ങൾ എത്ര സമയം ഉപയോ​ഗി​ക്കണം, മറ്റുള്ള​വ​രോട്‌ എങ്ങനെ പെരു​മാ​റണം, അങ്ങനെ പലപല നിയമങ്ങൾ.

 വീട്ടിലെ ഒരു നിയമം നിങ്ങൾ തെറ്റി​ച്ചെ​ങ്കി​ലോ? കഴിഞ്ഞതു കഴിഞ്ഞു, അത്‌ മാറ്റാൻ നിങ്ങൾക്കു കഴിയില്ല. പക്ഷേ കാര്യങ്ങൾ കൂടുതൽ വഷളാ​കാ​തി​രി​ക്കാൻ നിങ്ങൾക്കു ചിലതു ചെയ്യാൻ കഴിയും. അത്‌ എങ്ങനെ​യാ​ണെന്ന്‌ ഈ ലേഖനം കാണി​ച്ചു​ത​രും.

 നിങ്ങൾ ചെയ്യാൻ പാടി​ല്ലാ​ത്തത്‌

  •   നിങ്ങൾ ഒരു നിയമം തെറ്റിച്ച കാര്യം മാതാ​പി​താ​ക്കൾ അറിഞ്ഞി​ട്ടി​ല്ലെ​ങ്കിൽ, അതു മൂടി​വെ​ക്കാൻ നിങ്ങൾക്കു തോന്നി​യേ​ക്കാം.

  •   ഇനി, ആ കാര്യം അവർ അറി​ഞ്ഞെ​ങ്കിൽ, ഒഴിക​ഴി​വു​കൾ പറയാ​നോ കുറ്റം മറ്റുള്ള​വ​രു​ടെ​മേൽ കെട്ടി​വെ​ക്കാ​നോ നിങ്ങൾക്കു തോന്നി​യെന്നു വരാം.

 ഈ രണ്ടു വഴിക​ളും ശരിക്കും പറഞ്ഞാൽ ബുദ്ധിയല്ല. അതെന്താ? കാരണം, ചെയ്‌ത കാര്യം മറച്ചു​വെ​ക്കു​ന്ന​തും മുടന്തൻ ന്യായങ്ങൾ പറയു​ന്ന​തും പക്വത​യു​ടെ ലക്ഷണമല്ല. അങ്ങനെ ചെയ്യു​മ്പോൾ നിങ്ങൾ ഇനിയും കുറെ​ക്കൂ​ടി വളരാ​നുണ്ട്‌ എന്നു മാതാ​പി​താ​ക്കൾക്കു കാണി​ച്ചു​കൊ​ടു​ക്കു​ക​യാണ്‌.

 “കള്ളം പറയു​ന്നത്‌ നല്ലൊരു ഐഡിയ അല്ല. ഏതായാ​ലും, എപ്പോ​ഴെ​ങ്കി​ലു​മൊ​ക്കെ സത്യം പുറത്തു​വ​രും, നേരത്തേ കാര്യം തുറന്നു പറഞ്ഞി​രു​ന്നെ​ങ്കിൽ കിട്ടു​മാ​യി​രു​ന്ന​തി​നെ​ക്കാൾ കട്ടിയാ​യി​രി​ക്കും അപ്പോൾ നിങ്ങൾക്കു കിട്ടുന്ന ശിക്ഷ.”—ഡയാന.

 ഒരു മെച്ചപ്പെട്ട സമീപനം

  •   പറ്റിയ തെറ്റ്‌ തുറന്നു​പ​റ​യുക. ബൈബിൾ പറയുന്നു: “സ്വന്തം തെറ്റുകൾ മൂടി​വെ​ക്കു​ന്നവൻ വിജയി​ക്കില്ല” (സുഭാ​ഷി​തങ്ങൾ 28:13) നിങ്ങൾക്ക്‌ തെറ്റുകൾ പറ്റു​മെന്ന്‌ മാതാ​പി​താ​ക്കൾക്കും അറിയാം. പക്ഷേ നിങ്ങൾക്കു സത്യം പറയാ​നാ​കി​ല്ലേ?

     “നിങ്ങൾ സത്യം പറയു​ക​യാ​ണെ​ങ്കിൽ മാതാ​പി​താ​ക്കൾക്കു ക്ഷമിക്കാൻ കൂടുതൽ എളുപ്പ​മാ​യി​രി​ക്കും. നിങ്ങളു​ടെ സത്യസന്ധത അവർക്കു നിങ്ങളി​ലുള്ള വിശ്വാ​സം കൂട്ടും.”—ഒലീവിയ.

  •   ക്ഷമ ചോദി​ക്കുക. ‘താഴ്‌മ ധരിക്കാൻ’ ബൈബിൾ പറയുന്നു. (1 പത്രോസ്‌ 5:5) ന്യായങ്ങൾ പറയാതെ ക്ഷമ ചോദി​ക്കാൻ നിങ്ങളു​ടെ ഭാഗത്ത്‌ താഴ്‌മ വേണം.

     “ന്യായങ്ങൾ പറയു​ന്നത്‌ ഒരു ശീലമാ​ക്കി​യാൽ നിങ്ങൾക്ക്‌ പതി​യെ​പ്പ​തി​യെ കുറ്റ​ബോ​ധം തോന്നാ​തെ​യാ​കും. അങ്ങനെ അവസാനം തെറ്റുകൾ ചെയ്യു​മ്പോൾ നിങ്ങൾക്ക്‌ ഒട്ടും വിഷമം തോന്നില്ല.”—ഹെതർ.

  •   ശിക്ഷ സ്വീക​രി​ക്കുക. ‘തിരുത്തൽ കേട്ടനു​സ​രി​ക്കാൻ’ ബൈബിൾ പറയുന്നു. (സുഭാ​ഷി​തങ്ങൾ 8:33) മാതാ​പി​താ​ക്കൾ വെക്കുന്ന നിയ​ന്ത്ര​ണങ്ങൾ ഒരു പരാതി​യും കൂടാതെ, മനസ്സോ​ടെ അനുസ​രി​ക്കുക.

     “കിട്ടുന്ന ശിക്ഷ​യെ​ക്കു​റിച്ച്‌ എത്ര​ത്തോ​ളം പരാതി​പ്പെ​ടു​ന്നോ, അത്ര​ത്തോ​ളം കാര്യങ്ങൾ വഷളാ​കു​കയേ ഉള്ളൂ. നിങ്ങൾക്കു നഷ്ടപ്പെ​ടു​ന്നത്‌ എന്തൊ​ക്കെ​യാ​ണെന്നു ചിന്തി​ക്കാ​തെ, മാതാ​പി​താ​ക്കൾ വെക്കുന്ന നിയ​ന്ത്ര​ണങ്ങൾ സമ്മതി​ക്കാൻ നോക്കുക.”—ജേസൺ.

  •   വിശ്വാ​സം നേടി​യെ​ടു​ക്കാൻ പരി​ശ്ര​മി​ക്കുക. ബൈബിൾ പറയുന്നു: ‘നിങ്ങളു​ടെ കഴിഞ്ഞ​കാ​ലത്തെ ജീവി​ത​രീ​തി​ക്കു ചേർച്ച​യി​ലുള്ള പഴയ വ്യക്തി​ത്വം ഉരിഞ്ഞു​ക​ള​യണം.’ (എഫെസ്യർ 4:22) ഉത്തരവാ​ദി​ത്വ​ബോ​ധ​മു​ണ്ടെന്നു കാണി​ച്ചു​കൊണ്ട്‌ മാതാ​പി​താ​ക്ക​ളു​ടെ വിശ്വാ​സം നേടി​യെ​ടു​ക്കുക.

     “നിങ്ങൾ എപ്പോ​ഴും ചിന്തിച്ച്‌ തീരു​മാ​നങ്ങൾ എടുത്തു​കൊണ്ട്‌ പഴയ തെറ്റ്‌ ഇനി ആവർത്തി​ക്കി​ല്ലെന്നു തെളി​യി​ച്ചു​കൊ​ടു​ത്താൽ, പതിയെ അവർ നിങ്ങളെ വീണ്ടും വിശ്വ​സി​ക്കാൻ തുടങ്ങും.”—കാരെൻ.

 ചെയ്യാ​നാ​കു​ന്നത്‌: മാതാ​പി​താ​ക്കൾ പ്രതീ​ക്ഷി​ക്കു​ന്ന​തി​ലും കൂടുതൽ കാര്യങ്ങൾ ചെയ്‌തു​കൊണ്ട്‌, നിങ്ങളെ വിശ്വ​സി​ക്കാൻ പറ്റു​മെന്നു കാണി​ക്കുക. ഉദാഹ​ര​ണ​ത്തിന്‌, അടുത്ത പ്രാവ​ശ്യം നിങ്ങൾ പുറത്ത്‌ പോയിട്ട്‌ തിരിച്ചു വരു​മ്പോൾ, ‘വന്നു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌, താമസി​ക്കില്ല’ എന്ന്‌ അവരെ വിളി​ച്ചു​പ​റ​യുക. ഇങ്ങനെ ചെയ്യു​മ്പോൾ, മാതാ​പി​താ​ക്കൾ നിങ്ങളെ വീണ്ടും വിശ്വ​സി​ക്കാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നെന്ന്‌ അവരോ​ടു പറയു​ന്ന​തു​പോ​ലെ ആയിരി​ക്കും.