വിവരങ്ങള്‍ കാണിക്കുക

യുവജ​ന​ങ്ങൾ ചോ​ദി​ക്കു​ന്നു

വീട്ടിലെ ഓരോ നിയമങ്ങൾ! ഇതി​ന്റെ​യൊ​ക്കെ ആവശ്യമുണ്ടോ?

വീട്ടിലെ ഓരോ നിയമങ്ങൾ! ഇതി​ന്റെ​യൊ​ക്കെ ആവശ്യമുണ്ടോ?

 വീട്ടിലെ നിയമങ്ങൾ ഒരു കൂച്ചു​വി​ല​ങ്ങാ​യി നിങ്ങൾക്കു തോന്നു​ന്നു​ണ്ടോ? ഈ ലേഖന​വും അതി​നോ​ട​നു​ബ​ന്ധി​ച്ചുള്ള അഭ്യാ​സ​വും ഈ വിഷയം മാതാ​പി​താ​ക്ക​ളു​മാ​യി സംസാരിക്കാൻ നിങ്ങളെ സഹായി​ക്കും.

 ശരിയായ വീക്ഷണം

 തെറ്റി​ദ്ധാ​രണ: വീട്ടിൽനിന്ന്‌ ഇറങ്ങിയാൽപ്പിന്നെ ഒരു നിയമ​ത്തെ​ക്കു​റി​ച്ചും ചിന്തി​ക്കേ​ണ്ട​തി​ല്ല.

 വസ്‌തുത: വീട്ടിൽനിന്ന്‌ പുറത്തു​ക​ട​ന്നു എന്നതു​കൊണ്ട്‌ നിങ്ങൾ നിയമ​ത്തി​ന്റെ പിടിയിൽനിന്ന്‌ ഒഴിവു​ള്ള​വ​രാ​കു​ന്നി​ല്ല. നിങ്ങൾ അപ്പോ​ഴും പലരോ​ടും കണക്കു​ബോ​ധി​പ്പി​ക്കേ​ണ്ടി​വ​രും. ഒരുപക്ഷേ, നിങ്ങളു​ടെ ഉദ്യോ​ഗ​സ്ഥ​നോ​ടോ വാടക​വീ​ട്ടു​ട​മ​സ്ഥ​നോ​ടോ ഗവൺമെന്റിനോടുപോലുമോ ഉത്തരം പറയേ​ണ്ടി​വ​ന്നേ​ക്കാം. “വീട്ടിലെ നിയമങ്ങൾ അനുസരിക്കാൻ കഴിയാത്ത യുവാക്കൾ സ്വന്തമാ​യി ജീവിതം ആരംഭിക്കുമ്പോൾ നിയമങ്ങൾ അനുസരിക്കാൻ നിർബന്ധിതരായേക്കാം. അത്‌ അവർക്കു ചിലപ്പോൾ താങ്ങാൻ കഴിയു​ന്ന​തിന്‌ അപ്പുറ​മാ​യേ​ക്കും എന്നാണ്‌ എനിക്കു തോന്നു​ന്നത്‌” എന്ന്‌ 19 വയസ്സു​കാ​ര​നാ​യ ഡാനിയേൽ അഭി​പ്രാ​യ​പ്പെ​ടു​ന്നു.

 ബൈബിൾ പറയു​ന്നത്‌: “വാഴ്‌ച​കൾക്കും അധികാ​ര​ങ്ങൾക്കും കീഴ്‌പെ​ട്ടി​രി​ക്കു​ക.” (തീത്തോസ്‌ 3:1) മാതാപിതാക്കൾ വെക്കുന്ന നിയമ​ങ്ങ​ളു​മാ​യി ഒത്തുപോകാൻ പരിശീ​ലി​ക്കു​ന്നത്‌ പ്രായപൂർത്തിയാകുമ്പോൾ വിവിധപരിശോധനകൾ നേരിടാൻ നിങ്ങളെ പ്രാപ്‌ത​രാ​ക്കും.

 നിങ്ങൾക്ക്‌ എന്തു ചെയ്യാം?: നിയമ​ങ്ങ​ളു​ടെ നല്ല വശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പഠിക്കുക. “മാതാപിതാക്കൾ വെച്ച നിയമങ്ങൾ അനുസരിക്കാൻ പഠിച്ചത്‌ നല്ല സുഹൃ​ത്തു​ക്ക​ളെ തിര​ഞ്ഞെ​ടു​ക്കാ​നും മെച്ചമാ​യി സമയം ചെലവ​ഴി​ക്കാ​നും എന്നെ സഹായി​ച്ചു. മാത്രമല്ല ഒരുപാ​ടു സമയം ടി.വി. കാണാ​തി​രി​ക്കാ​നും വീഡി​യോ ഗെയിം കളിക്കാ​തി​രി​ക്കാ​നും പ്രയോ​ജ​ന​പ്ര​ദ​മാ​യ കാര്യങ്ങളിൽ മുഴു​കാ​നും എന്നെ സഹായി​ച്ചു. അവയിൽ ചിലത്‌ ഇപ്പോ​ഴും ഞാൻ ആസ്വദി​ക്കു​ന്നു” എന്ന്‌ ജെറമി എന്ന യുവാവ്‌ പറയുന്നു.

 ശരിയായ സമീപനം

 എന്നാൽ മാതാപിതാക്കൾ വെക്കുന്ന നിയമം അത്‌ അത്ര ശരിയല്ല എന്നു തോന്നു​ന്നെ​ങ്കി​ലോ? ഉദാഹ​ര​ണ​ത്തിന്‌, “എന്റെ മാതാപിതാക്കൾ എന്നെ മറ്റൊരു രാജ്യ​ത്തേ​ക്കു പോകാൻ ഒരു മടിയും കൂടാതെ അനുവ​ദി​ച്ചു. എന്നാൽ വീട്ടിൽ തിരി​ച്ചെ​ത്തി​യ എന്നെ 20 മിനിട്ടു മാത്രം ദൂരമുള്ള സ്ഥലത്തേക്കു വണ്ടി ഓടിച്ചുപോകാൻ അനുവ​ദി​ച്ചി​ല്ല” എന്ന്‌ തമാര പറയുന്നു.

 നിങ്ങൾ അത്തരം ഒരു സാഹചര്യത്തിലാണെങ്കിൽ മാതാ​പി​താ​ക്ക​ളോ​ടു അതെക്കു​റിച്ച്‌ സംസാ​രി​ക്കു​ന്നത്‌ തെറ്റാ​ണോ? ഒരിക്ക​ലു​മല്ല. എന്നാൽ നിങ്ങൾ എപ്പോൾ, എങ്ങനെ സംസാ​രി​ക്ക​ണ​മെ​ന്നു അറിഞ്ഞി​രി​ക്കു​ന്ന​തി​ലാ​ണു കാര്യം.

 എപ്പോൾ? “ഏതെങ്കി​ലും ഒരു നിയമം പൊരു​ത്ത​പ്പെ​ടു​ത്ത​ണ​മെന്ന്‌ ആവശ്യപ്പെടാൻ തുടങ്ങു​ന്ന​തി​നു മുമ്പ്‌ ഉത്തരവാദിത്വങ്ങൾ ഭംഗി​യാ​യി ചെയ്‌തു​കൊണ്ട്‌ മാതാ​പി​താ​ക്ക​ളു​ടെ വിശ്വാ​സം നിങ്ങൾ നേടി​യെ​ടു​ത്തി​ട്ടു​ണ്ടാ​കണം. എങ്കിൽ മാത്രമേ അവരോ​ടു സംസാ​രി​ക്കാ​നു​ള്ള സ്വാത​ന്ത്ര്യം ലഭിക്കു​ക​യു​ള്ളൂ” എന്ന്‌ അമാൻഡ എന്ന കൗമാ​ര​ക്കാ​രി പറയുന്നു.

 അതു ശരിയാ​ണെ​ന്നു ഡാരിയ എന്ന പെൺകുട്ടിയും സമ്മതി​ക്കു​ന്നു. അവൾ പറയുന്നു: “ഞാൻ പതിവാ​യി അനുസ​രി​ക്കു​ന്നു എന്നു കണ്ടശേഷം മാത്രമേ ഏതെങ്കി​ലും നിയമത്തിൽ മാറ്റം വരുത്തു​ന്ന​തി​നെ​ക്കു​റിച്ച്‌ മമ്മി ചിന്തി​ക്കാ​റു​ള്ളൂ.” ഓർക്കുക, വിശ്വാ​സം നേടി​യേ​ടു​ക്കേണ്ട ഒന്നാണ്‌. അല്ലാതെ അതു പിടി​ച്ചു​വാ​ങ്ങേണ്ട ഒന്നല്ല.

മാതാപിതാക്കളുടെ നിയമങ്ങൾ അനുസ​രി​ക്കാ​ത്ത ഒരു കുടുംബത്തിൽ ജീവി​ക്കു​ന്നത്‌ നിയമങ്ങൾ അനുസ​രി​ക്കു​ന്നി​ല്ലാ​ത്ത ഒരു വിമാനത്താവളത്തിൽ വിമാനം ഇറക്കാൻ ശ്രമി​ക്കു​ന്ന​തു​പോ​ലെ​യാണ്‌

 ബൈബിൾ പറയു​ന്നത്‌: “നിന്റെ അപ്പന്റെ കല്‌പന പ്രമാണിക്ക; അമ്മയുടെ ഉപദേശം ഉപേക്ഷിക്കയുമരുതു.” (സദൃശവാക്യങ്ങൾ 6:20) ഈ ഉപദേശം അനുസ​രി​ച്ചു​കൊണ്ട്‌ നിങ്ങളു​ടെ മാതാ​പി​താ​ക്ക​ളു​ടെ വിശ്വാ​സം നേടിയെടുക്കുന്നെങ്കിൽ മാത്രമേ അവരോട്‌ ഇക്കാര്യ​ത്തെ​ക്കു​റിച്ച്‌ പറയാ​നു​ള്ള അവകാശം നിങ്ങൾക്കു ലഭിക്കു​ക​യു​ള്ളൂ.

 എങ്ങനെ? “ആദര​വോ​ടെ​യും ശാന്തത​യോ​ടെ​യും മാതാ​പി​താ​ക്ക​ളോ​ടു സംസാ​രി​ക്കു​ന്ന​താണ്‌ കരയു​ന്ന​തി​നെ​ക്കാ​ളും ബഹളം​വെ​ക്കു​ന്ന​തി​നെ​ക്കാ​ളും നല്ലത്‌” എന്ന്‌ യുവാ​വാ​യ സ്റ്റീവൻ പറയുന്നു.

 മുമ്പ്‌ പരാമർശിച്ച ഡാരിയ പറയുന്നു: “മമ്മിയു​മാ​യി തർക്കിക്കുകയാണെങ്കിൽ ഒരു കാര്യ​ത്തി​ലും മമ്മി വിട്ടു​വീ​ഴ്‌ച ചെയ്യാ​റി​ല്ല. ചിലപ്പോൾ നിയമങ്ങൾ അൽപ്പംകൂടെ കർക്കശമാക്കാനേ അത്‌ ഉപകരി​ക്കാ​റു​ള്ളൂ.”

 ബൈബിൾ പറയു​ന്നത്‌: “മൂഢൻ ത​ന്റെ കോപത്തെ മുഴു​വ​നും വെളിപ്പെടുത്തുന്നു; ജ്ഞാനി​യോ അതിനെ അടക്കി ശമിപ്പിക്കുന്നു.” (സദൃശവാക്യങ്ങൾ 29:11) തന്നെത്താൻ നിയന്ത്രിക്കാൻ പഠിക്കു​ന്ന​തു​കൊണ്ട്‌ വീട്ടിൽ മാത്രമല്ല, സ്‌കൂ​ളി​ലും ജോലി​സ്ഥ​ല​ത്തും മറ്റെല്ലാ​യി​ട​ത്തും നിങ്ങൾക്ക്‌ അതു ഗുണം ചെയ്യും.

 നിങ്ങൾക്ക്‌ എന്തു ചെയ്യാം?: സംസാരിക്കാൻ തുടങ്ങു​ന്ന​തി​നു മുമ്പ്‌ ചിന്തി​ക്കു​ക. ഒരു സമയത്തെ ദേഷ്യ​പ്ര​ക​ട​നം ദീർഘനാൾകൊണ്ട്‌ നിങ്ങൾ നേടി​യെ​ടു​ത്ത വിശ്വാ​സം കളഞ്ഞു​കു​ളി​ക്കും. അതു​കൊ​ണ്ടാണ്‌ “ദീർഘ​ക്ഷ​മ​യു​ള്ള​വൻ മ​ഹാ​ബു​ദ്ധി​മാൻ” എന്നു ബൈബിൾ പറയു​ന്നത്‌.—സദൃശവാക്യങ്ങൾ 14:29.

 ചെയ്‌തു​നോ​ക്കുക: നിങ്ങളു​ടെ മേൽ വെച്ചി​രി​ക്കു​ന്ന നിയമ​ങ്ങ​ളെ​ക്കു​റിച്ച്‌ ന്യായ​ബോ​ധ​ത്തോ​ടെ ചിന്തിക്കാൻ ഇതി​നോ​ടു ബന്ധപ്പെട്ട അഭ്യാസം ഉപയോ​ഗി​ക്കു​ക. ആവശ്യമെങ്കിൽ, ഈ വിഷയ​ത്തെ​ക്കു​റിച്ച്‌ മാതാ​പി​താ​ക്ക​ളു​മാ​യി ചർച്ച ചെയ്യുക.