വിവരങ്ങള്‍ കാണിക്കുക

യുവജനങ്ങൾ ചോദി​ക്കു​ന്നു

സൃഷ്ടി​യോ പരിണാ​മ​മോ?—ഭാഗം 3: സൃഷ്ടി​യിൽ വിശ്വ​സി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

സൃഷ്ടി​യോ പരിണാ​മ​മോ?—ഭാഗം 3: സൃഷ്ടി​യിൽ വിശ്വ​സി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

“സൃഷ്ടി​യിൽ വിശ്വ​സി​ച്ചാൽ നിങ്ങൾ വിവര​മി​ല്ലാ​ത്ത​യാ​ളാ​ണെ​ന്നോ അച്ഛനും അമ്മയും പഠിപ്പി​ച്ചത്‌ ഏറ്റുപാ​ടു​ന്ന​യാ​ളാ​ണെ​ന്നോ അല്ലെങ്കിൽ മതം നിങ്ങളെ പറഞ്ഞു​പ​റ്റി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നോ ഒക്കെ മറ്റുള്ളവർ ചിന്തി​ച്ചേ​ക്കാം.”​—ജാനറ്റ്‌.

 ജാനറ്റി​നെ​പ്പോ​ലെ​യാ​ണോ നിങ്ങളും ചിന്തി​ക്കു​ന്നത്‌? സൃഷ്ടി​യി​ലു​ള്ള നിങ്ങളു​ടെ വിശ്വാ​സ​ത്തിന്‌ ഇളക്കം തട്ടിയി​ട്ടു​ണ്ടോ? എന്തായാ​ലും, വിവര​മി​ല്ലാ​ത്ത​യാ​ളാ​യി അറിയ​പ്പെ​ടാൻ ആരും ഇഷ്ടപ്പെ​ടി​ല്ല​ല്ലോ! എന്താണ്‌ പരിഹാ​രം?

 വിശ്വ​സി​ക്കാ​നു​ള്ള തടസ്സങ്ങൾ

 1. സൃഷ്ടിയിൽ വിശ്വ​സി​ച്ചാൽ നിങ്ങൾ ശാസ്‌ത്ര​ത്തിന്‌ എതിരാ​ണെന്ന്‌ ആളുകൾ കരുതും.

 “എന്റെ ടീച്ചർ പറഞ്ഞത്‌, ലോകത്ത്‌ നടക്കുന്ന കാര്യങ്ങൾ വിശദീ​ക​രി​ക്കാൻ കഴിയാത്ത മടിയ​ന്മാ​രാണ്‌ സൃഷ്ടി​യിൽ വിശ്വ​സി​ക്കു​ന്നത്‌ എന്നാണ്‌.”​—മരിയ.

 നിങ്ങൾ അറിഞ്ഞി​രി​ക്കേ​ണ്ടത്‌: വസ്‌തു​ത​കൾ മനസ്സി​ലാ​ക്കാ​ത്ത​വ​രാണ്‌ അങ്ങനെ​യൊ​ക്കെ പറയു​ന്നത്‌. പ്രശസ്‌ത ശാസ്‌ത്ര​ജ്ഞ​ന്മാ​രാ​യ ഗലീലി​യോ, ഐസക്‌ ന്യൂട്ടൺ എന്നിവ​രെ​പ്പോ​ലെ​യു​ള്ളവർ ഒരു സ്രഷ്ടാ​വിൽ വിശ്വ​സി​ച്ചി​രു​ന്നു. അവരുടെ വിശ്വാ​സം ശാസ്‌ത്ര​ത്തോ​ടു​ള്ള അവരുടെ സ്‌നേ​ഹ​ത്തിന്‌ എതിരാ​യി​രു​ന്നി​ല്ല. ഇന്നും ചില ശാസ്‌ത്ര​ജ്ഞ​ന്മാർക്ക്‌ ശാസ്‌ത്ര​വും സൃഷ്ടി​യി​ലു​ള്ള വിശ്വാ​സ​വും തമ്മിൽ ഒരു വൈരു​ധ്യ​വും കാണാ​നാ​കു​ന്നി​ല്ല.

 ശ്രമി​ച്ചു​നോ​ക്കൂ: വാച്ച്‌ടവർ ഓൺലൈൻ ലൈ​ബ്ര​റിയി​ലെ “തിരയുക”എന്ന കോള​ത്തിൽ “തന്റെ വിശ്വാ​സ​ത്തെ​പ്പ​റ്റി വിവരി​ക്കു​ന്നു” എന്ന്‌ (ഉദ്ധരണി​ചി​ഹ്നം ഉൾപ്പെടെ) ടൈപ്പു ചെയ്യുക. സൃഷ്ടി​യിൽ വിശ്വ​സി​ക്കു​ന്ന, വൈദ്യ​ശാ​സ്‌ത്ര​രം​ഗ​ത്തും ശാസ്‌ത്രീ​യ​രം​ഗ​ത്തും ഉള്ളവരു​ടെ അനുഭ​വ​ങ്ങൾ അവിടെ കാണാം. അവർ അങ്ങനെ വിശ്വ​സി​ക്കാ​നു​ള്ള കാരണങ്ങൾ വായി​ച്ചു​മ​ന​സ്സി​ലാ​ക്കുക.

 ചുരു​ക്കി​പ്പ​റ​ഞ്ഞാൽ: സൃഷ്ടി​യിൽ വിശ്വ​സി​ക്കു​ന്ന​തു​കൊണ്ട്‌ നിങ്ങൾ ശാസ്‌ത്ര​ത്തിന്‌ എതിരാ​ണെന്ന്‌ അർഥമില്ല. ശരിക്കും പറഞ്ഞാൽ പ്രകൃ​തി​യെ​ക്കു​റിച്ച്‌ കൂടുതൽ പഠിക്കു​ന്നത്‌ സൃഷ്ടി​യി​ലു​ള്ള നിങ്ങളു​ടെ വിശ്വാ​സം ശക്തമാ​ക്കും.—റോമർ 1:20.

2. സൃഷ്ടിയെക്കുറിച്ച്‌ ബൈബി​ളിൽ പറയുന്ന കാര്യങ്ങൾ വിശ്വ​സി​ക്കു​ന്നെ​ങ്കിൽ, നിങ്ങൾ ഒരു മതഭ്രാ​ന്ത​നാ​ണെന്ന്‌ ആളുകൾ വിചാ​രി​ക്കും.

 “സൃഷ്ടി​യി​ലു​ള്ള വിശ്വാ​സ​ത്തെ ഒരു തമാശ​യാ​യി​ട്ടാണ്‌ പലരും കാണു​ന്നത്‌. ഉൽപത്തി പുസ്‌ത​ക​ത്തി​ലെ വിവരണം വെറു​മൊ​രു കഥയാ​ണെന്ന്‌ അവർ പറയുന്നു.”​—ജാസ്‌മിൻ.

 നിങ്ങൾ അറിഞ്ഞി​രി​ക്കേ​ണ്ടത്‌: സൃഷ്ടി​യെ​ക്കു​റിച്ച്‌ ബൈബിൾ പറയുന്ന കാര്യ​ങ്ങ​ളിൽ പലർക്കും തെറ്റി​ദ്ധാ​ര​ണ​ക​ളുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, ചില സൃഷ്ടി​വാ​ദി​കൾ അവകാ​ശ​പ്പെ​ടു​ന്നത്‌, ഭൂമിയെ അടുത്ത​കാ​ല​ത്താണ്‌ സൃഷ്ടി​ച്ച​തെ​ന്നും 24 മണിക്കൂ​റു​ള്ള ആറു ദിവസ​ങ്ങൾക്കൊ​ണ്ടാണ്‌ ജീവജാ​ല​ങ്ങ​ളെ സൃഷ്ടി​ച്ച​തെ​ന്നും ഒക്കെയാണ്‌. ഇതൊ​ന്നും ബൈബിൾ പറയുന്ന കാര്യ​ങ്ങ​ളല്ല.

  •   ഉൽപത്തി 1:1 പറയുന്നത്‌ ഇങ്ങനെ​യാണ്‌: “ആരംഭ​ത്തിൽ ദൈവം ആകാശ​വും ഭൂമി​യും സൃഷ്ടിച്ചു.” ഭൂമിക്ക്‌ കോടി​ക്ക​ണ​ക്കി​നു വർഷം പ്രായം ഉണ്ടെന്ന ശാസ്‌ത്രീ​യ​തെ​ളി​വിന്‌ എതിരല്ല ഇത്‌.

  •   ഉൽപത്തി​യിൽ പറഞ്ഞി​രി​ക്കു​ന്ന “ദിവസം” ദീർഘ​മാ​യ കാലഘ​ട്ട​ത്തെ അർഥമാ​ക്കു​ന്നു. വാസ്‌ത​വ​ത്തിൽ, ഉൽപത്തി 2:4-ൽ പറഞ്ഞി​രി​ക്കു​ന്ന “ദിവസം” എന്ന പദം സൃഷ്ടി നടത്തിയ ആറ്‌ ദിവസ​ങ്ങ​ളെ​യും സൂചി​പ്പി​ക്കു​ന്നു.

 ചുരു​ക്കി​പ്പ​റ​ഞ്ഞാൽ: സൃഷ്ടി​യെ​ക്കു​റിച്ച്‌ ബൈബി​ളിൽ പറഞ്ഞി​രി​ക്കു​ന്നത്‌ ശാസ്‌ത്രീ​യ​സ​ത്യ​ങ്ങ​ളു​മാ​യി യോജി​പ്പി​ലാണ്‌.

 നിങ്ങളു​ടെ വിശ്വാ​സ​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കു​ക

 സൃഷ്ടി​യി​ലു​ള്ള വിശ്വാ​സം “അന്ധമായ വിശ്വാ​സം” അല്ല. അതിന്‌ ഈടുറ്റ തെളി​വു​ക​ളുണ്ട്‌. ഇത്‌ ചിന്തി​ക്കു​ക:

 രൂപസം​വി​ധാ​നം എവി​ടെ​യു​ണ്ടോ അവിടെ ഒരു രൂപസം​വി​ധാ​യ​കൻ ഉണ്ടെന്നു വ്യക്തമാണ്‌. ജീവി​ത​ത്തിൽ കാണുന്ന എല്ലാ കാര്യ​ങ്ങ​ളിൽനി​ന്നും നമുക്ക്‌ ഇതു മനസ്സി​ലാ​ക്കാം. ഒരു ക്യാമ​റ​യോ വിമാ​ന​മോ വീടോ കാണു​മ്പോൾ അതെല്ലാം ആരോ രൂപസം​വി​ധാ​നം ചെയ്‌ത​താ​ണെ​ന്നു നമ്മൾ മനസ്സി​ലാ​ക്കു​ന്നു. അങ്ങനെ​യെ​ങ്കിൽ, മനുഷ്യ​ന്റെ കണ്ണ്‌, ആകാശത്ത്‌ പറക്കുന്ന പക്ഷി, നമ്മുടെ വീടായ ഭൂമി എന്നിവ​യു​ടെ കാര്യ​ത്തിൽ മാത്രം ആ യുക്തി അവഗണി​ക്കു​ന്നത്‌ എന്തിനാണ്‌?

 ചിന്തി​ക്കാൻ: തങ്ങളുടെ കണ്ടുപി​ടു​ത്ത​ങ്ങൾ മെച്ച​പ്പെ​ടു​ത്താ​നാ​യി പ്രകൃ​തി​യിൽ കാണുന്ന പല രൂപമാ​തൃ​ക​ക​ളും എഞ്ചിനീയർമാർ പകർത്താ​റുണ്ട്‌. തങ്ങളുടെ കണ്ടുപി​ടു​ത്ത​ങ്ങ​ളെ മറ്റുള്ളവർ അംഗീ​ക​രി​ക്കാൻ അവർ ആഗ്രഹി​ക്കു​ന്നു. മനുഷ്യ​ന്റെ കണ്ടുപി​ടു​ത്ത​ങ്ങ​ളെ​യും അതു കണ്ടുപി​ടി​ച്ച​വ​രെ​യും അംഗീ​ക​രി​ക്കു​ന്ന​വർക്ക്‌ എന്തു​കൊ​ണ്ടാണ്‌ ഒരു സ്രഷ്ടാ​വി​നെ​യും സ്രഷ്ടാ​വി​ന്റെ അതി​ശ്രേ​ഷ്‌ഠ​മാ​യ രൂപസം​വി​ധാ​ന​ത്തെ​യും അംഗീ​ക​രി​ക്കാൻ കഴിയാ​തെ​പോ​കു​ന്നത്‌?

ഒരു വിമാനം രൂപക​ല്‌പന ചെയ്യാൻ ഒരാൾ വേണ​മെ​ന്നി​രി​ക്കെ ഒരു പക്ഷിയു​ടെ കാര്യ​ത്തിൽ അതു വേണ്ടെന്നു പറയു​ന്നത്‌ എത്ര ബുദ്ധി​ശൂ​ന്യ​മാണ്‌!

 തെളി​വു​കൾ പരി​ശോ​ധി​ക്കാൻ സഹായി​ക്കു​ന്ന കാര്യങ്ങൾ

 പ്രകൃ​തി​യിൽ കാണുന്ന തെളിവ്‌ പരി​ശോ​ധി​ച്ചാൽ സൃഷ്ടി​യി​ലു​ള്ള നിങ്ങളു​ടെ ബോധ്യം ശക്തമാ​കും.

 ശ്രമിച്ചുനോക്കൂ: വാച്ച്‌ടവർ ഓൺലൈൻ ലൈ​ബ്ര​റിയി​ലെ “തിരയുക”എന്ന കോള​ത്തിൽ “ആരുടെ കരവി​രുത്‌” എന്ന്‌ (ഉദ്ധരണി​ചി​ഹ്നം ഉൾപ്പെടെ) ടൈപ്പു ചെയ്യുക. ഉണരുക!–യിലെ “ആരുടെ കരവിരുത്‌?” എന്ന പരമ്പര​യിൽനിന്ന്‌ നിങ്ങൾക്ക്‌ ഇഷ്ടമുള്ള വിഷയങ്ങൾ തിര​ഞ്ഞെ​ടു​ക്കു​ക. ഓരോ ലേഖന​ത്തി​ലും പറഞ്ഞി​രി​ക്കു​ന്ന പ്രകൃ​തി​യി​ലെ എടുത്തു​പ​റ​യ​ത്തക്ക സവി​ശേ​ഷത കണ്ടുപി​ടി​ക്കു​ക. ഒരു രൂപസം​വി​ധാ​യ​ക​നു​ണ്ടെന്ന്‌ അതു നിങ്ങളെ എങ്ങനെ​യാ​ണു ബോധ്യ​പ്പെ​ടു​ത്തു​ന്നത്‌?

 ആഴത്തിൽ കുഴി​ക്കു​ക: താഴെ പറയുന്ന ലഘുപ​ത്രി​ക​കൾ ഉപയോ​ഗിച്ച്‌ സൃഷ്ടി​യെ​ക്കു​റിച്ച്‌ കൂടുതൽ തെളി​വു​കൾ മനസ്സി​ലാ​ക്കു​ക.

  •  ജീവൻ സൃഷ്ടിക്കപ്പെട്ടതോ? (ഇംഗ്ലീഷ്‌)

    •   ജീവൻ നിലനി​റു​ത്താൻ പറ്റിയ വിധത്തി​ലാണ്‌ ഭൂമി​യു​ടെ സ്ഥാനം ക്രമീ​ക​രി​ച്ചി​രി​ക്കു​ന്നത്‌. ജീവൻ നിലനി​റു​ത്താൻ വേണ്ട​തെ​ല്ലാം ഭൂമി​യി​ലുണ്ട്‌.— 4-10 വരെ പേജുകൾ കാണുക.

    •   രൂപക​ല്‌പ​ന​യു​ടെ തെളി​വു​കൾ പ്രകൃ​തി​യിൽ കാണാം.—11-17 വരെയുള്ള പേജുകൾ കാണുക.

    •   സൃഷ്ടി​യെ​ക്കു​റി​ച്ചു​ള്ള ഉൽപത്തി​യി​ലെ വിവരണം ശാസ്‌ത്ര​വു​മാ​യി യോജി​പ്പി​ലാണ്‌.—24-28 വരെയുള്ള പേജുകൾ കാണുക.

  •  ജീവന്റെ ഉത്ഭവം—പ്രസക്തമായ അഞ്ചു ചോദ്യ​ങ്ങൾ

    •   ജീവനി​ല്ലാ​ത്ത വസ്‌തു​ക്ക​ളിൽനിന്ന്‌ ആകസ്‌മി​ക​മാ​യി ഉണ്ടായതല്ല ജീവൻ.— 4-7 വരെയുള്ള പേജുകൾ കാണുക.

    •   അതിസ​ങ്കീർണ​മാ​യ ഘടനയാ​ണു ജീവി​ക​ളു​ടേത്‌. അത്‌ ആകസ്‌മി​ക​മാ​യി, ആസൂ​ത്ര​ണ​മി​ല്ലാ​തെ ഉളവാ​കി​ല്ല.—8-12 വരെയുള്ള പേജുകൾ കാണുക.

    •   ജീനു​ക​ളി​ലെ വിവര​സം​ഭ​ര​ണ​ശേ​ഷി, ആധുനി​ക​സാ​ങ്കേ​തി​ക വിദ്യയെ കവച്ചു​വെ​ക്കു​ന്ന​താണ്‌.— 13-21 വരെയുള്ള പേജുകൾ കാണുക.

    •   എല്ലാ ജീവി​ക​ളും ഒരു പൊതു​പൂർവി​ക​നിൽനിന്ന്‌ ഉളവാ​യ​തല്ല. ഫോസിൽരേ​ഖ​ക​ള​നു​സ​രിച്ച്‌ പല തരം മൃഗങ്ങ​ളും പടിപ​ടി​യാ​യി​ട്ടല്ല, പെട്ടെന്ന്‌ ഉണ്ടായ​താ​യി കാണുന്നു.—22-29 വരെയുള്ള പേജുകൾ കാണുക.

 “ദൈവ​മു​ണ്ടെന്ന്‌ പ്രകൃതി എന്നെ ബോധ്യ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. ഭൂമി​യി​ലു​ള്ള ജീവജാ​ല​ങ്ങ​ളും, പ്രപഞ്ച​വും അതിൽക്കാ​ണു​ന്ന ക്രമവും അതാണു തെളി​യി​ക്കു​ന്നത്‌.”—തോമസ്‌.