വിവരങ്ങള്‍ കാണിക്കുക

യുവജനങ്ങൾ ചോദി​ക്കു​ന്നു

സോഷ്യൽ മീഡിയ ഉപയോ​ഗി​ക്കാൻ എന്നെ മാതാ​പി​താ​ക്കൾ സമ്മതി​ക്കു​ന്നി​ല്ലെ​ങ്കി​ലോ?

സോഷ്യൽ മീഡിയ ഉപയോ​ഗി​ക്കാൻ എന്നെ മാതാ​പി​താ​ക്കൾ സമ്മതി​ക്കു​ന്നി​ല്ലെ​ങ്കി​ലോ?

 ചില​പ്പോൾ നിങ്ങളു​ടെ കൂട്ടു​കാർക്കെ​ല്ലാം സോഷ്യൽ മീഡിയ അക്കൗണ്ടു​കൾ ഉണ്ടായി​രി​ക്കും. അതെക്കു​റി​ച്ചാ​യി​രി​ക്കും എപ്പോ​ഴും അവരുടെ സംസാരം. നിങ്ങൾക്ക്‌ ഒരു അക്കൗണ്ട്‌ ഇല്ലാത്ത​തു​കൊണ്ട്‌ അവർ നിങ്ങളെ കളിയാ​ക്കി​യേ​ക്കാം. എന്നാൽ നിങ്ങൾ അറിഞ്ഞി​രി​ക്കേ​ണ്ടത്‌ എന്തെല്ലാ​മാണ്‌? എന്താണ്‌ നിങ്ങൾക്കു ചെയ്യാ​നാ​കുക?

നിങ്ങൾ അറിഞ്ഞി​രി​ക്കേ​ണ്ടത്‌

 നിങ്ങൾ ഒറ്റയ്‌ക്കല്ല. പല മാതാ​പി​താ​ക്ക​ളും അവരുടെ മക്കളെ സോഷ്യൽ മീഡിയ ഉപയോ​ഗി​ക്കാൻ അനുവ​ദി​ക്കാ​റില്ല. പിൻവ​രുന്ന കാരണ​ങ്ങൾകൊ​ണ്ടാ​യി​രി​ക്കാം അവർ അങ്ങനെ ചെയ്യു​ന്നത്‌:

  •   വിഷാ​ദ​ത്തി​നോ മറ്റു മാനസി​കാ​രോ​ഗ്യ​പ്ര​ശ്‌ന​ങ്ങൾക്കോ അത്‌ കാരണ​മാ​കും.

  •   അശ്ലീലം കാണാ​നോ സെക്‌സ്റ്റിങ്‌ ചെയ്യാ​നോ സൈബർ ആക്രമണം ഉണ്ടാകാ​നോ സാധ്യ​ത​യുണ്ട്‌.

  •   കൂട്ടു​കാർക്കി​ട​യിൽ ആവശ്യ​മി​ല്ലാ​തെ തെറ്റി​ദ്ധാ​ര​ണകൾ ഉണ്ടാകും.

 സോഷ്യൽ മീഡിയ ഉപയോ​ഗി​ക്കു​ന്നതു നിറു​ത്താൻ പല ചെറു​പ്പ​ക്കാ​രും തീരു​മാ​നി​ച്ചി​രി​ക്കു​ന്നു. ഇത്‌ ഉപയോ​ഗി​ക്കു​മ്പോൾ ഗുണ​ത്തെ​ക്കാൾ കൂടുതൽ ദോഷ​മാണ്‌ ഉള്ളതെന്ന്‌ അവർതന്നെ തിരി​ച്ച​റി​ഞ്ഞി​രി​ക്കു​ന്നു. പിൻവ​രുന്ന അനുഭ​വങ്ങൾ നോക്കുക:

  •   പ്രയോ​ജ​ന​മുള്ള കാര്യ​ങ്ങൾക്കാ​യി ഉപയോ​ഗി​ക്കേണ്ട സമയം ഇതിനു​വേണ്ടി പോകു​ന്നെന്ന്‌ പ്രിസി​ല്ല​യ്‌ക്കു മനസ്സി​ലാ​യി.

  •   സോഷ്യൽ മീഡിയ തുറന്നാൽ മോശ​മായ കാര്യ​ങ്ങ​ളെ​ല്ലാം തെളി​ഞ്ഞു​വ​രും. അതിനു തടയി​ടാൻ കഴിയാ​ത്ത​തു​കൊണ്ട്‌ ജെറമിക്ക്‌ സോഷ്യൽ മീഡി​യ​യോ​ടുള്ള താത്‌പ​ര്യം നഷ്ടപ്പെട്ടു.

  •   സോഷ്യൽ മീഡിയ ഉപയോ​ഗി​ക്കു​ക​യാ​ണെ​ങ്കിൽ എപ്പോ​ഴും മറ്റുള്ളവർ എന്താണ്‌ ചെയ്യു​ന്നത്‌ എന്നായി​രി​ക്കും ചിന്ത എന്നു ബെഥനി മനസ്സി​ലാ​ക്കി.

 “ഞാൻ എന്റെ സോഷ്യൽ മീഡിയ ആപ്ലി​ക്കേഷൻ ഡിലീറ്റ്‌ ചെയ്യാൻ തീരു​മാ​നി​ച്ചു. അങ്ങനെ ചെയ്‌ത​തിൽ എനിക്കു സന്തോ​ഷമേ ഉള്ളൂ, ഒരു നഷ്ടബോ​ധ​വും ഇല്ല. ഇപ്പോൾ എനിക്ക്‌ പ്രധാ​ന​പ്പെട്ട പല കാര്യ​ങ്ങ​ളും ചെയ്യാൻ സമയം കിട്ടു​ന്നുണ്ട്‌.”—സിയെറ.

 “സോഷ്യൽ മീഡിയ എപ്പോ​ഴും ഉപയോ​ഗി​ച്ചാൽ അതിന്‌ അഡിക്‌റ്റ്‌ ആകാനുള്ള സാധ്യ​ത​യുണ്ട്‌. അത്‌ എനിക്ക്‌ ഇഷ്ടമല്ല. ഞാൻ ഒരു പോസ്റ്റ്‌ ഇട്ടാൽ ആളുകൾ അതി​നോട്‌ എങ്ങനെ പ്രതി​ക​രി​ക്കും എന്നായി​രി​ക്കും പിന്നെ ചിന്ത. സോഷ്യൽ മീഡിയ അക്കൗണ്ട്‌ ഡിലീറ്റ്‌ ചെയ്യാൻ എനിക്ക്‌ അത്ര എളുപ്പ​മ​ല്ലാ​യി​രു​ന്നു. എന്നാൽ അതു ചെയ്‌ത​പ്പോൾ എനിക്കു നല്ല ആശ്വാസം തോന്നി, നല്ല സമാധാ​ന​വും കിട്ടി.”—കെയ്‌റ്റ്‌.

നിങ്ങൾക്കു ചെയ്യാ​നാ​കു​ന്നത്‌

 മാതാ​പി​താ​ക്കൾ വെച്ചി​രി​ക്കുന്ന നിയമങ്ങൾ അനുസ​രി​ക്കുക. അവരോ​ടു ദേഷ്യ​പ്പെ​ടു​ക​യോ പരാതി​പ്പെ​ടു​ക​യോ ചെയ്യു​ന്ന​തി​നു പകരം അവർ വെക്കുന്ന നിയമങ്ങൾ അനുസ​രി​ച്ചു​കൊണ്ട്‌ പക്വത​യു​ണ്ടെന്നു തെളി​യി​ക്കുക.

 ബൈബിൾത​ത്ത്വം: “വിഡ്‌ഢി ദേഷ്യം മുഴുവൻ വെളി​പ്പെ​ടു​ത്തു​ന്നു; എന്നാൽ ബുദ്ധി​മാൻ സ്വയം നിയ​ന്ത്രി​ക്കു​ന്നു.”—സുഭാ​ഷി​തങ്ങൾ 29:11.

 മാതാ​പി​താ​ക്കൾ അറിയാ​തെ സോഷ്യൽ മീഡിയ ഉപയോ​ഗി​ക്കാ​നോ അതിൽ അക്കൗണ്ട്‌ തുടങ്ങാ​നോ ആരെങ്കി​ലും നിങ്ങ​ളോ​ടു പറഞ്ഞേ​ക്കാം. എന്നാൽ അതു മണ്ടത്തര​മാണ്‌. കാരണം അങ്ങനെ ചെയ്‌താൽ നിങ്ങൾക്ക്‌ ടെൻഷ​നും കുറ്റ​ബോ​ധ​വും തോന്നും. മാത്രമല്ല, മാതാ​പി​താ​ക്കൾ അതു കണ്ടുപി​ടി​ച്ചാൽ അവർക്കു നിങ്ങളി​ലുള്ള വിശ്വാ​സ​വും തകരും.

 ബൈബിൾത​ത്ത്വം: “എല്ലാത്തി​ലും സത്യസ​ന്ധ​രാ​യി​രി​ക്കാൻ ഞങ്ങൾ ആഗ്രഹി​ക്കു​ന്നു.”—എബ്രായർ 13:18.

 നിങ്ങളു​ടെ​തന്നെ തീരു​മാ​ന​മാ​ക്കുക. മുകളിൽ കണ്ട ചെറു​പ്പ​ക്കാ​രെ​പ്പോ​ലെ സോഷ്യൽ മീഡിയ ഒഴിവാ​ക്കു​ന്ന​തി​നുള്ള കാരണങ്ങൾ നിങ്ങളും കണ്ടെത്തി​യേ​ക്കാം. സോഷ്യൽ മീഡിയ ഉപയോ​ഗി​ക്കാ​ത്ത​താണ്‌ നല്ലതെന്നു നിങ്ങൾക്കു തോന്നു​ന്നു​ണ്ടെ​ങ്കിൽ അത്‌ ഒഴിവാ​ക്കുക. പക്ഷേ അങ്ങനെ ചെയ്യു​ന്നത്‌ മാതാ​പി​താ​ക്കൾ പറഞ്ഞതു​കൊണ്ട്‌ മാത്ര​മാ​യി​രി​ക്ക​രുത്‌. നിങ്ങൾക്കും​കൂ​ടെ തോന്നി​യിട്ട്‌ എടുത്ത തീരു​മാ​ന​മാ​യി​രി​ക്കണം അത്‌. അങ്ങനെ​യാ​കു​മ്പോൾ സമപ്രാ​യ​ക്കാർ നിങ്ങ​ളോട്‌ അതെക്കു​റിച്ച്‌ ചോദി​ച്ചാ​ലും നിങ്ങൾക്ക്‌ ചമ്മലൊ​ന്നും തോന്നില്ല. അവർ നിങ്ങളെ കളിയാ​ക്കാ​നുള്ള സാധ്യ​ത​യും കുറവാ​യി​രി​ക്കും.

 ചുരു​ക്കി​പ്പ​റ​ഞ്ഞാൽ: മാതാ​പി​താ​ക്ക​ളോ​ടു സഹകരി​ക്കുക. അവർ പറയു​ന്ന​തി​ലെ ന്യായം മനസ്സി​ലാ​ക്കുക. അങ്ങനെ​യാ​കു​മ്പോൾ അത്‌ അവരുടെ മാത്രം തീരു​മാ​ന​മാ​യി​രി​ക്കില്ല. നിങ്ങളു​ടെ​യും​കൂ​ടെ തീരു​മാ​ന​മാ​യി​രി​ക്കും. തത്‌കാ​ല​ത്തേ​ക്കെ​ങ്കി​ലും നിങ്ങൾക്കു സോഷ്യൽ മീഡിയ ഇല്ലാതെ ജീവി​ക്കാൻ കഴിയും.