വിവരങ്ങള്‍ കാണിക്കുക

യുവജനങ്ങൾ ചോദി​ക്കു​ന്നു

ഞാനൊ​രു നാണം​കു​ണു​ങ്ങി ആയി​പ്പോ​യ​ല്ലോ!

ഞാനൊ​രു നാണം​കു​ണു​ങ്ങി ആയി​പ്പോ​യ​ല്ലോ!

 അതു​കൊ​ണ്ടുള്ള കുഴപ്പം: നാണം കാരണം നിങ്ങൾക്ക്‌ ചില​പ്പോൾ നഷ്ടപ്പെ​ടു​ന്നത്‌ നല്ല സൗഹൃ​ദ​ങ്ങ​ളും ജീവി​ത​ത്തി​ലെ ചില നല്ല നിമി​ഷ​ങ്ങ​ളും ആയിരി​ക്കും.

 അതു​കൊ​ണ്ടു​ള്ള മെച്ചം: നാണമുള്ള സ്വഭാ​വം​കൊണ്ട്‌ പ്രയോ​ജ​ന​ങ്ങ​ളു​മുണ്ട്‌. അങ്ങനെ​യാ​കു​മ്പോൾ സംസാ​രി​ക്കു​ന്ന​തി​നു മുമ്പ്‌ നിങ്ങൾ ഒന്നു ചിന്തി​ക്കും. അതു​പോ​ലെ കാര്യങ്ങൾ നന്നായി നിരീ​ക്ഷി​ക്കാ​നും മറ്റുള്ളവർ പറയു​ന്നത്‌ ക്ഷമയോ​ടെ കേട്ടി​രി​ക്കാ​നും നിങ്ങൾ മനസ്സു​ള്ളവർ ആയിരി​ക്കും.

 പ്രതീ​ക്ഷ​യ്‌ക്ക്‌ വകയു​ണ്ടോ: ഇത്‌ ഒരിക്ക​ലും മാറ്റം വരുത്താൻ പറ്റാത്ത ഒരു പ്രശ്‌നമല്ല. അതു​കൊണ്ട്‌ ഉണ്ടാകുന്ന കുഴപ്പങ്ങൾ നിയ​ന്ത്രി​ക്കാൻ നിങ്ങൾക്കാ​കും. അത്‌ എങ്ങനെ കഴിയു​മെന്ന്‌ ഈ ലേഖനം കാണി​ച്ചു​ത​രും.

 പേടി തോന്നാ​നുള്ള കാരണങ്ങൾ തിരി​ച്ച​റി​യു​ക

 നിങ്ങ​ളൊ​രു നാണം​കു​ണു​ങ്ങി ആണെങ്കിൽ മറ്റുള്ള​വ​രോട്‌ നേരിട്ട്‌ സംസാ​രി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ ചിന്തി​ക്കു​മ്പോൾത്തന്നെ ചില​പ്പോൾ നിങ്ങളു​ടെ കൈയും കാലും വിറയ്‌ക്കും. അങ്ങനെ മറ്റുള്ള​വ​രിൽനിന്ന്‌ ഒറ്റപ്പെ​ടു​ന്ന​തു​പോ​ലെ തോന്നും, ഇരുട്ടുള്ള ഒരു മുറി​യിൽ തനിച്ചി​രി​ക്കു​ന്ന​തു​പോ​ലെ. അത്‌ നിങ്ങളെ വിഷമി​പ്പി​ക്കും. പക്ഷേ നിങ്ങളു​ടെ ഉള്ളിലെ പേടി എന്താ​ണെ​ന്നു​ള്ളത്‌ തിരി​ച്ച​റി​ഞ്ഞാൽ അത്‌ അത്ര വലിയ കാര്യ​മ​ല്ലെന്ന്‌ നിങ്ങൾക്കു​തന്നെ മനസ്സി​ലാ​കും. പൊതു​വേ ആളുകളെ പുറ​കോ​ട്ടു വലിക്കുന്ന മൂന്നു കാരണങ്ങൾ നോക്കാം.

  •   പേടി തോന്നാ​നുള്ള ഒന്നാമത്തെ കാരണം: “എന്താണു സംസാ​രി​ക്കേ​ണ്ടത്‌ എന്ന്‌ എനിക്ക​റി​യില്ല.”

     സത്യാവസ്ഥ: പൊതു​വേ നിങ്ങൾ എന്തു പറയുന്നു എന്നതി​നെ​ക്കാൾ നിങ്ങൾ അവരോട്‌ എങ്ങനെ ഇടപെ​ടു​ന്നു എന്നതാ​യി​രി​ക്കും അവർ ഓർത്തി​രി​ക്കുക. അതു​കൊണ്ട്‌ മറ്റുള്ളവർ സംസാ​രി​ക്കു​മ്പോൾ ശ്രദ്ധ​യോ​ടെ കേൾക്കാം. അങ്ങനെ നന്നായി കേട്ടി​രി​ക്കുന്ന ഒരാളാ​കു​മ്പോൾ ഈ പേടി ഒരു കുഴപ്പം അല്ലാ​തെ​യാ​കും.

     ചിന്തി​ക്കാ​നാ​യി: എങ്ങനെ​യുള്ള ഒരു കൂട്ടു​കാ​ര​നെ​യാണ്‌ നിങ്ങൾ ഇഷ്ടപ്പെ​ടുക? എപ്പോ​ഴും വാതോ​രാ​തെ സംസാ​രി​ക്കുന്ന ഒരാ​ളെ​യാ​ണോ? അതോ നന്നായി ശ്രദ്ധി​ച്ചു​കേൾക്കുന്ന ഒരാ​ളെ​യാ​ണോ?

  •   പേടി തോന്നാ​നുള്ള രണ്ടാമത്തെ കാരണം: “ഞാൻ ഒരു ബോറ​നാ​ണെന്ന്‌ ആളുകൾ ചിന്തി​ച്ചാ​ലോ.”

     സത്യാവസ്ഥ: നിങ്ങൾ നാണി​ച്ചി​രു​ന്നാ​ലും ഇല്ലെങ്കി​ലും ആളുകൾക്ക്‌ എന്തായാ​ലും നിങ്ങളെ കുറിച്ച്‌ ഒരു അഭി​പ്രാ​യം ഉണ്ടാകും. അതു​കൊണ്ട്‌ ഈ പേടി മാറ്റി വെച്ച്‌ നിങ്ങൾ ശരിക്കും എങ്ങനെ​യു​ള്ള​വ​രാ​ണെന്ന്‌ അവർക്ക്‌ കാണി​ച്ചു​കൊ​ടു​ക്കുക. അങ്ങനെ​യാ​കു​മ്പോൾ കുറച്ചു​കൂ​ടി നല്ല അഭി​പ്രാ​യം ആളുകൾക്ക്‌ നിങ്ങ​ളെ​പ്പറ്റി ഉണ്ടാകും.

     ചിന്തി​ക്കാ​നാ​യി: എല്ലാവ​രും നിങ്ങ​ളെ​ക്കു​റിച്ച്‌ മോശ​മാ​യി ചിന്തി​ക്കും എന്നായി​രി​ക്കാം നിങ്ങൾ കരുതു​ന്നത്‌. പക്ഷേ അവർ അങ്ങനെ ചിന്തി​ക്കു​മെന്ന്‌ നിങ്ങൾ പേടി​ച്ചാൽ ശരിക്കും നിങ്ങളല്ലേ അവരെ​ക്കു​റിച്ച്‌ എഴുതാ​പ്പു​റം വായി​ക്കു​ന്നത്‌?

  •   പേടി തോന്നാ​നുള്ള മൂന്നാ​മത്തെ കാരണം: “പറഞ്ഞത്‌ എന്തെങ്കി​ലും തെറ്റി​പ്പോ​യാൽ ഞാനാകെ നാണം​കെ​ടി​ല്ലേ.”

     സത്യാവസ്ഥ: ഇടയ്‌ക്കൊ​ക്കെ എല്ലാവർക്കും അങ്ങനെ​യൊ​ക്കെ സംഭവി​ക്കും. ആ പേടി മാറ്റാ​നുള്ള വഴി ഇതാണ്‌: മണ്ടത്തര​ങ്ങ​ളൊ​ക്കെ പറ്റു​മ്പോൾ നിങ്ങൾ നിങ്ങ​ളെ​ക്കു​റി​ച്ചു​തന്നെ അധികം ചിന്തി​ക്കു​ന്നി​ല്ലെന്നു കാണി​ക്കാ​നുള്ള അവസര​ങ്ങ​ളാ​യി അതിനെ കാണാം.

     ചിന്തി​ക്കാ​നാ​യി: എനിക്ക്‌ തെറ്റു​ക​ളൊ​ക്കെ പറ്റുന്നുണ്ട്‌ എന്നു സമ്മതി​ക്കുന്ന ഒരാ​ളോ​ടു കൂട്ടു​കൂ​ടാൻ നിങ്ങൾക്ക്‌ ഇഷ്ടമല്ലേ?

 നിങ്ങൾക്ക്‌ അറിയാ​മോ? കുറെ മെസ്സേ​ജു​കൾ അയക്കു​ന്ന​തു​കൊണ്ട്‌ തങ്ങൾ നാണം​കു​ണു​ങ്ങി​കൾ അല്ലെന്ന്‌ ചിലർ ചിന്തി​ക്കു​ന്നു. പക്ഷേ യഥാർഥ സൗഹൃ​ദങ്ങൾ ഉണ്ടാക​ണ​മെ​ങ്കിൽ നമ്മൾ ആളുകളെ നേരിട്ട്‌ കണ്ട്‌ സംസാ​രി​ക്കണം. സൈ​ക്കോ​ള​ജി​സ്റ്റും സാങ്കേ​തി​ക​വി​ദ​ഗ്‌ധ​യു​മായ ഷെറി ടർക്കിൾ എഴുതു​ന്നു: “നമ്മൾ ആളുകളെ നേരിട്ട്‌ കാണു​ക​യും അവരുടെ ശബ്ദം കേൾക്കു​ക​യും ചെയ്യു​മ്പോ​ഴേ ശരിക്കും പരസ്‌പരം അടുക്കാൻ കഴിയൂ.” a

നിങ്ങളുടെ പേടി നിങ്ങൾക്ക്‌ നിയ​ന്ത്രി​ക്കാ​നാ​യാൽ ആളുകളെ നേരി​ട്ടു​കണ്ട്‌ സംസാ​രി​ക്കു​ന്നത്‌ മുമ്പ​ത്തെ​പ്പോ​ലെ പിന്നെ​യൊ​രു പ്രശ്‌ന​മാ​യി​രി​ക്കില്ല

 നിങ്ങൾ ചെയ്യേ​ണ്ടത്‌

  •   താരത​മ്യ​പ്പെ​ടു​ത്താ​തി​രി​ക്കുക. നിങ്ങൾ എപ്പോ​ഴും ആളുകളെ രസിപ്പി​ക്കുന്ന ഒരാൾ ആയിരി​ക്ക​ണ​മെ​ന്നില്ല. പകരം പുറ​കോ​ട്ടു​വ​ലി​യുന്ന നിങ്ങളു​ടെ ശീലം കുറയ്‌ക്കുക എന്നതാണ്‌ ലക്ഷ്യം. അങ്ങനെ​യാ​കു​മ്പോൾ നല്ല സൗഹൃ​ദ​ങ്ങ​ളും ജീവി​ത​ത്തി​ലെ നല്ല നിമി​ഷ​ങ്ങ​ളും നിങ്ങൾക്ക്‌ നഷ്ടമാ​കില്ല.

     “നിങ്ങൾ നിറു​ത്താ​തെ സംസാ​രി​ച്ചു​കൊ​ണ്ടി​രി​ക്കണം എന്നോ എല്ലാവ​രു​ടെ​യും ശ്രദ്ധപി​ടി​ച്ചു​പ​റ്റണം എന്നോ ഒന്നുമില്ല. നിങ്ങ​ളെ​ത്തന്നെ ഒന്നു പരിച​യ​പ്പെ​ടു​ത്തുക അല്ലെങ്കിൽ അവരോട്‌ എന്തെങ്കി​ലും ചോദി​ക്കുക.”—അലീസിയ.

     ബൈബിൾ തത്ത്വം: ഓരോ​രു​ത്ത​രും സ്വന്തം പ്രവൃത്തി വിലയി​രു​ത്തട്ടെ. അപ്പോൾ, തന്നെ മറ്റാരു​മാ​യും താരത​മ്യ​പ്പെ​ടു​ത്താ​തെ തന്നിൽത്തന്നെ അഭിമാ​നി​ക്കാൻ അയാൾക്കു വകയു​ണ്ടാ​കും.”—ഗലാത്യർ 6:4.

  •   നന്നായി നിരീ​ക്ഷി​ക്കുക. എളുപ്പം ആളുക​ളോട്‌ അടുക്കാൻ കഴിയു​ന്ന​വരെ നിരീ​ക്ഷി​ക്കുക. അവർ എങ്ങനെ​യാണ്‌ മറ്റുള്ള​വ​രോ​ടു സംസാ​രി​ക്കു​ന്നത്‌ എന്നു ശ്രദ്ധി​ക്കുക. എന്താണ്‌ അവരുടെ വിജയം? അവർക്കും എന്തൊക്കെ അബദ്ധങ്ങൾ പറ്റാറുണ്ട്‌? അവരുടെ എന്തെല്ലാം നല്ല കഴിവു​കൾ നിങ്ങൾക്ക്‌ പകർത്താൻ കഴിയും?

     “പെട്ടെന്ന്‌ ആളുക​ളോട്‌ കൂട്ടു​കൂ​ടാൻ കഴിയു​ന്ന​വരെ കണ്ടു പഠിക്കുക. ആദ്യമേ കണ്ടുമു​ട്ടു​ന്ന​വ​രോട്‌ അവർ എങ്ങനെ​യാണ്‌ സംസാ​രി​ക്കു​ന്നത്‌, എങ്ങനെ​യാണ്‌ ഇടപെ​ടു​ന്നത്‌ എന്നൊക്കെ ശ്രദ്ധി​ക്കുക.”—ആരെൻ.

     ബൈബിൾ തത്ത്വം: ഇരുമ്പ്‌ ഇരുമ്പി​നു മൂർച്ച കൂട്ടുന്നു; മനുഷ്യൻ കൂട്ടു​കാ​രനു മൂർച്ച കൂട്ടുന്നു.”—സുഭാ​ഷി​തങ്ങൾ 27:17.

  •   ചോദ്യ​ങ്ങൾ ചോദി​ക്കുക. ഒരു കാര്യ​ത്തെ​ക്കു​റിച്ച്‌ എന്താണു തോന്നു​ന്ന​തെന്ന്‌ പറയാൻ ആളുകൾക്ക്‌ പൊതു​വേ ഇഷ്ടമാണ്‌. അതു​കൊണ്ട്‌ സംസാ​രി​ച്ചു​തു​ട​ങ്ങാ​നുള്ള നല്ലൊരു വഴി അവരോട്‌ എന്തെങ്കി​ലും ചോദ്യ​ങ്ങൾ ചോദി​ക്കു​ന്ന​താണ്‌. അങ്ങനെ​യാ​കു​മ്പോൾ നിങ്ങളി​ലേക്ക്‌ അധികം ശ്രദ്ധ വരില്ല.

     “മുന്നമേ ഒന്നു റെഡി ആയിരി​ക്കു​ന്നത്‌ ടെൻഷൻ കുറയ്‌ക്കാൻ നല്ലതാണ്‌. ഒരു പരിപാ​ടിക്ക്‌ പോകു​ന്ന​തി​നു മുമ്പ്‌ എന്തി​നെ​ക്കു​റി​ച്ചൊ​ക്കെ ആളുക​ളോ​ടു സംസാ​രി​ക്കാം, എന്തൊക്കെ അവരോ​ടു ചോദി​ക്കാം എന്നൊക്കെ ചിന്തിച്ചു വെക്കു​ക​യാ​ണെ​ങ്കിൽ പുതിയ ആളുകളെ പരിച​യ​പ്പെ​ടാൻ നിങ്ങൾക്ക്‌ പേടി തോന്നില്ല.”—അലന.

     ബൈബിൾ തത്ത്വം: നിങ്ങൾ സ്വന്തം താത്‌പ​ര്യം മാത്രം നോക്കാ​തെ മറ്റുള്ള​വ​രു​ടെ താത്‌പ​ര്യ​വും​കൂ​ടെ നോക്കണം.”—ഫിലി​പ്പി​യർ 2:4.

a ആശയവിനിമയം പുനരാ​രം​ഭി​ക്കു​ന്നു (ഇംഗ്ലീഷ്‌) എന്ന പുസ്‌ത​ക​ത്തിൽനിന്ന്‌.