വിവരങ്ങള്‍ കാണിക്കുക

യുവജനങ്ങൾ ചോദി​ക്കു​ന്നു

സംസാ​രി​ക്കാ​നുള്ള കഴിവ്‌ എനിക്ക്‌ എങ്ങനെ മെച്ച​പ്പെ​ടു​ത്താം?

സംസാ​രി​ക്കാ​നുള്ള കഴിവ്‌ എനിക്ക്‌ എങ്ങനെ മെച്ച​പ്പെ​ടു​ത്താം?

 ആളുക​ളോട്‌ നേരിൽ കണ്ട്‌ സംസാ​രി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

 മെസ്സേജ്‌ അയയ്‌ക്കു​ന്ന​തു​വെച്ച്‌ നോക്കു​മ്പോൾ നേരിട്ട്‌ സംസാ​രി​ക്കാൻ വലിയ ബുദ്ധി​മു​ട്ടാണ്‌, പേടി തോന്നും എന്നൊക്കെ ചിലർ പറയുന്നു.

 “നേരിട്ട്‌ സംസാ​രി​ക്കാൻ നല്ല ടെൻഷൻ തോന്നും. കാരണം നമ്മൾ എന്തെങ്കി​ലും പറഞ്ഞു​ക​ഴി​ഞ്ഞാൽ അത്‌ മായ്‌ച്ചു​ക​ള​യാ​നോ തിരു​ത്താ​നോ കഴിയി​ല്ല​ല്ലോ.”—അന്ന.

 “മെസ്സേജ്‌ അയയ്‌ക്കു​ന്നത്‌, മുന്നമേ റെക്കോർഡ്‌ ചെയ്‌തു​വെച്ച പരിപാ​ടി​പോ​ലെ​യാണ്‌. എന്നാൽ ഒരാ​ളോട്‌ നേരിട്ട്‌ സംസാ​രി​ക്കു​ന്നത്‌ ലൈവാ​യി നടത്തു​ന്ന​തു​പോ​ലെ​യും. അതു​കൊണ്ട്‌ ആരോ​ടെ​ങ്കി​ലും സംസാ​രി​ക്കു​മ്പോൾ ശ്രദ്ധിച്ച്‌ സംസാ​രി​ക്കാൻ ഞാൻ എന്നെത്തന്നെ ഓർമി​പ്പി​ക്കും.”—ജീൻ.

 എന്തായാ​ലും ജീവി​ത​ത്തിൽ നിങ്ങൾ ആളുക​ളോട്‌ നേരിൽ കണ്ട്‌ സംസാ​രി​ക്കേണ്ട സാഹച​ര്യം വരും. ഉദാഹ​ര​ണ​ത്തിന്‌, പുതിയ കൂട്ടു​കാ​രെ കിട്ടാ​നും ഒരു ജോലി നേടാ​നും അത്‌ മുന്നോട്ട്‌ കൊണ്ടു​പോ​കാ​നും വിവാ​ഹ​പ്രാ​യ​മാ​കു​മ്പോൾ എതിർലിം​ഗ​ത്തിൽപ്പെട്ട ഒരാ​ളോട്‌ സംസാ​രി​ക്കാ​നും എല്ലാം ഈ കഴിവ്‌ നിങ്ങൾക്ക്‌ ആവശ്യ​മാണ്‌.

 എന്നാൽ നിങ്ങൾക്കു നേരിട്ട്‌ സംസാ​രി​ക്കാ​നാ​കു​ന്നില്ല എന്നോർത്ത്‌ വിഷമി​ക്കേണ്ടാ. അത്‌ നിങ്ങൾക്ക്‌ പഠി​ച്ചെ​ടു​ക്കാ​നാ​കും, നിങ്ങൾ ഒരു നാണം​കു​ണു​ങ്ങി​യാ​ണെ​ങ്കി​ലും.

 “ചില​പ്പോ​ഴൊ​ക്കെ പറയു​ന്നത്‌ തെറ്റി​പ്പോ​കു​ന്ന​തും ചമ്മൽ തോന്നു​ന്ന​തും എല്ലാം സ്വാഭാ​വി​ക​മാണ്‌. അതൊരു തമാശ​യാ​യി കണ്ട്‌ വിട്ടു​ക​ള​യണം.”—നീൽ.

 എങ്ങനെ ഒരു സംഭാ​ഷണം തുടങ്ങാം?

  •   ചോദ്യ​ങ്ങൾ ചോദി​ക്കുക. ആളുകൾക്ക്‌ ഇഷ്ടം തോന്നാ​വുന്ന ഒരു വിഷയം കണ്ടെത്തുക. ആ വിഷയം​വെച്ച്‌ എങ്ങനെ ഒരു സംഭാ​ഷണം തുടങ്ങാ​മെന്ന്‌ ചിന്തി​ക്കുക. ഉദാഹ​ര​ണ​ത്തിന്‌:

     “കഴിഞ്ഞ അവധിക്ക്‌ എവി​ടെ​യെ​ങ്കി​ലും പോയാ​യി​രു​ന്നോ?”

     “ഈ വെബ്‌​സൈറ്റ്‌ കൊള്ളാം. ഇത്‌ മുമ്പ്‌ കണ്ടിട്ടു​ണ്ടോ?”

     “അറിഞ്ഞാ​യി​രു​ന്നോ . . .?”

     പൊതു​വാ​യ വിഷയ​മ​ല്ലാ​തെ മറ്റെ​ന്തെ​ങ്കി​ലും സംസാ​രി​ക്ക​ണ​മെ​ങ്കിൽ, നിങ്ങൾ രണ്ടു പേരും സംസാ​രി​ക്കാൻ ഒരു​പോ​ലെ ആഗ്രഹി​ക്കുന്ന എന്തി​നെ​യെ​ങ്കി​ലും​കു​റി​ച്ചോ നിങ്ങളു​ടെ ജീവി​ത​ത്തി​ലെ മറ്റെ​ന്തെ​ങ്കി​ലും സമാന​ത​ക​ളെ​ക്കു​റി​ച്ചോ ചിന്തി​ക്കുക. ഉദാഹ​ര​ണ​ത്തിന്‌, നിങ്ങൾ രണ്ടു​പേ​രും ഒരേ സ്‌കൂ​ളി​ലാ​ണോ പഠിക്കു​ന്നത്‌? ഒരേ സ്ഥലത്താ​ണോ ജോലി ചെയ്യു​ന്നത്‌? അതിനെ അടിസ്ഥാ​ന​മാ​ക്കി ചോദ്യ​ങ്ങൾ ചോദി​ക്കുക.

     “നിങ്ങൾക്ക്‌ ഇഷ്ടമു​ള്ള​തും മറ്റുള്ളവർ ഉത്തരം തരു​മ്പോൾ നിങ്ങൾക്ക്‌ കേൾക്കാൻ ആകാംക്ഷ തോന്നു​ന്ന​തും ആയ ചോദ്യ​ങ്ങൾ ചോദി​ക്കുക.”—മരിറ്റ്‌സ.

     ശ്രദ്ധി​ക്കു​ക: ഒന്നിനു പുറകേ ഒന്നായി ചോദ്യ​ങ്ങൾ ചോദി​ച്ചു​കൊണ്ട്‌ അവരെ വീർപ്പു​മു​ട്ടി​ക്ക​രുത്‌. അതു​പോ​ലെ അവരുടെ വ്യക്തി​പ​ര​മായ കാര്യ​ങ്ങ​ളിൽ തലയി​ടു​ന്ന​തു​പോ​ലെ​യും ആകരുത്‌. ഉദാഹ​ര​ണ​ത്തിന്‌, “ഇയ്യടുത്ത കാലത്ത്‌ നിങ്ങൾക്ക്‌ ഏറ്റവും വിഷമം തോന്നി​യത്‌ എപ്പോ​ഴാണ്‌?” അല്ലെങ്കിൽ “നിങ്ങൾ എന്താണ്‌ എപ്പോ​ഴും നീല കളർ ഡ്രസ്സ്‌ ഇടുന്നത്‌?” എന്നതു​പോ​ലുള്ള ചോദ്യ​ങ്ങൾ അവരെ ബുദ്ധി​മു​ട്ടി​ച്ചേ​ക്കും. അതിൽ രണ്ടാമത്തെ ചോദ്യം അവരെ കുറ്റ​പ്പെ​ടു​ത്തു​ന്ന​താ​യി​പ്പോ​ലും തോന്നി​പ്പി​ച്ചേ​ക്കാം.

     ചോദ്യം ചെയ്യു​ന്ന​തു​പോ​ലെ തോന്നാ​തി​രി​ക്കാൻ, നിങ്ങൾ ഒരു ചോദ്യം ചോദി​ക്കു​ന്ന​തി​നു മുമ്പോ ശേഷമോ ആ ചോദ്യ​ത്തെ​ക്കു​റി​ച്ചുള്ള നിങ്ങളു​ടെ അഭി​പ്രാ​യം പറയുക. മറ്റു വാക്കു​ക​ളിൽ പറഞ്ഞാൽ, അവരെ അഭിമു​ഖം നടത്തു​ന്ന​തി​നു പകരം അവരു​മാ​യി സംഭാ​ഷണം നടത്തുക.

    നിങ്ങളുടെ ചോദ്യ​ങ്ങൾ ചോദ്യം ചെയ്യു​ന്ന​തു​പോ​ലെ ആകുന്നു​ണ്ടോ?

     ബൈബിൾത​ത്ത്വം: “മനസ്സി​ലുള്ള ആലോചന അഗാധ​മായ ജലം പോ​ലെ​യാണ്‌. ഉൾക്കാ​ഴ്‌ച​യു​ള്ള​വന്‌ അതു കോരി​യെ​ടു​ക്കാം.”—സുഭാ​ഷി​തങ്ങൾ 20:5, പി.ഒ.സി. ബൈബിൾ.

  •   നന്നായി ശ്രദ്ധി​ക്കുന്ന ഒരാളാ​കുക. സംസാ​രി​ക്കാ​നുള്ള നിങ്ങളു​ടെ കഴിവി​നെ​ക്കാ​ളും ശ്രദ്ധി​ക്കാ​നുള്ള കഴിവാണ്‌ ഒരു സംഭാ​ഷണം നന്നായി കൊണ്ടു​പോ​കാൻ സഹായി​ക്കു​ന്നത്‌.

     “ഞാൻ ഒരാ​ളോ​ടു സംസാ​രി​ക്കു​മ്പോൾ ശരിക്കും കേട്ടി​രി​ക്കും, ആ വ്യക്തി​യെ​ക്കു​റിച്ച്‌ പുതിയ ഒരു കാര്യം മനസ്സി​ലാ​ക്കാൻ ശ്രമി​ക്കും. എന്നിട്ട്‌ അദ്ദേഹം പറഞ്ഞ കാര്യം ഓർത്തു​വെ​ക്കും, അങ്ങനെ​യാ​കു​മ്പോൾ അതെക്കു​റിച്ച്‌ ചോദി​ച്ചു​കൊണ്ട്‌ അടുത്ത പ്രാവ​ശ്യം സംഭാ​ഷണം തുടങ്ങാ​മ​ല്ലോ.”—തമാരാ.

     ശ്രദ്ധി​ക്കു​ക: അടുത്ത​താ​യി ഇനി എന്തു പറയു​മെന്ന്‌ ഓർത്ത്‌ ടെൻഷ​ന​ടി​ക്ക​രുത്‌. നിങ്ങൾ നന്നായി ശ്രദ്ധി​ക്കു​ക​യാ​ണെ​ങ്കിൽ, ആ വ്യക്തി പറയുന്ന കാര്യ​ത്തിന്‌ നിങ്ങൾക്ക്‌ മറുപടി പറയാ​നാ​കും.

     ബൈബിൾത​ത്ത്വം: “കേൾക്കാൻ തിടു​ക്ക​മു​ള്ള​വ​രാ​യി​രി​ക്കണം; എന്നാൽ സംസാ​രി​ക്കാൻ തിടുക്കം കൂട്ടരുത്‌.”—യാക്കോബ്‌ 1:19.

  •   ആത്മാർഥ താത്‌പ​ര്യം കാണി​ക്കുക. സംസാ​രി​ക്കുന്ന വ്യക്തി​യിൽ നിങ്ങൾക്ക്‌ താത്‌പ​ര്യ​മു​ണ്ടെ​ങ്കിൽ ആ സംഭാ​ഷണം നിങ്ങൾ കൂടുതൽ ആസ്വദി​ക്കും.

     “മറ്റേയാൾ പറയുന്ന കാര്യ​ങ്ങ​ളിൽ നിങ്ങൾക്ക്‌ ആത്മാർഥ​മായ താത്‌പ​ര്യ​മു​ണ്ടെന്ന്‌ അദ്ദേഹ​ത്തിന്‌ മനസ്സി​ലാ​കു​ന്നെ​ങ്കിൽ, സംസാ​ര​ത്തി​നി​ട​യിൽ നിങ്ങൾക്കു തടസ്സങ്ങൾ വന്നാലും ആ സംഭാ​ഷണം നിങ്ങൾ രണ്ടു​പേ​രും ആസ്വദി​ക്കും.”—മേരി.

     ശ്രദ്ധി​ക്കു​ക: വ്യക്തി​പ​ര​മായ കാര്യ​ങ്ങ​ളിൽ തലയി​ട​രുത്‌. ഉദാഹ​ര​ണ​ത്തിന്‌, “ഈ ഡ്രസ്സ്‌ കൊള്ളാ​മ​ല്ലോ. ഇതിന്‌ എത്രയാ​യി?” എന്നതു​പോ​ലുള്ള ചോദ്യ​ങ്ങൾ മര്യാ​ദ​യു​ള്ള​താ​യി​രി​ക്കില്ല.

     ബൈബിൾത​ത്ത്വം: “നിങ്ങൾ സ്വന്തം താത്‌പ​ര്യം മാത്രം നോക്കാ​തെ മറ്റുള്ള​വ​രു​ടെ താത്‌പ​ര്യ​വും​കൂ​ടെ നോക്കണം.”—ഫിലി​പ്പി​യർ 2:4.

 ഒരു സംഭാ​ഷണം എങ്ങനെ അവസാ​നി​പ്പി​ക്കാം? ജോർഡൻ എന്നു പേരുള്ള ഒരു ചെറു​പ്പ​ക്കാ​രൻ പറയുന്നു, ‘നല്ല എന്തെങ്കി​ലും കാര്യങ്ങൾ പറഞ്ഞു​കൊണ്ട്‌ നിങ്ങൾക്കു സംഭാ​ഷണം അവസാ​നി​പ്പി​ക്കാ​നാ​കും. ഇങ്ങനെ എന്തെങ്കി​ലും പറയാം, “നിങ്ങ​ളോട്‌ സംസാ​രി​ക്കാൻ പറ്റിയത്‌ നന്നായി,” അല്ലെങ്കിൽ “പിന്നെ കാണാം” എന്നൊക്കെ. അങ്ങനെ അടുത്ത തവണ നല്ലൊരു സംഭാ​ഷ​ണ​ത്തി​നാ​യി വഴി​യൊ​രു​ക്കാം.’