വിവരങ്ങള്‍ കാണിക്കുക

യുവജ​നങ്ങൾ ചോദി​ക്കു​ന്നു

എനിക്ക്‌ എങ്ങനെ സമയം കൈപ്പി​ടി​യിൽ ഒതുക്കാം?

എനിക്ക്‌ എങ്ങനെ സമയം കൈപ്പി​ടി​യിൽ ഒതുക്കാം?

 സമയം കൈപ്പി​ടി​യിൽ ഒതു​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

  •   സമയം പണം​പോ​ലെ​യാണ്‌. പാഴാ​ക്കി​ക്ക​ള​ഞ്ഞാൽ ആവശ്യ​മുള്ള നേരത്ത്‌ അതു കാണില്ല. എന്നാൽ നിങ്ങൾക്ക്‌ ഒരു സമയപ്പ​ട്ടി​ക​യു​ണ്ടെ​ങ്കിൽ നിങ്ങൾ ഇഷ്ടപ്പെ​ടുന്ന കാര്യങ്ങൾ ചെയ്യാൻ സമയം ബാക്കി​യു​ണ്ടാ​കും.

     ബൈബിൾത​ത്ത്വം: “മടിയൻ ഒരുപാ​ടു കൊതി​ച്ചി​ട്ടും ഒന്നും നേടു​ന്നില്ല; എന്നാൽ അധ്വാ​ന​ശീ​ല​മു​ള്ളവർ സംതൃ​പ്‌ത​രാ​കും.”—സുഭാ​ഷി​തങ്ങൾ 13:4.

     ചുരു​ക്കി​പ്പ​റ​ഞ്ഞാൽ: സമയം നിങ്ങളു​ടെ കൈപ്പി​ടി​യി​ലാ​ണെ​ങ്കിൽ നിങ്ങളു​ടെ സ്വാത​ന്ത്ര്യം കൂടും.

  •   സമയം കൈപ്പി​ടി​യിൽ ഒതുക്കാൻ പഠിക്കു​ന്നത്‌ വലി​യൊ​രു കഴിവാണ്‌. മുതിർന്നു​ക​ഴി​യു​മ്പോൾ നിങ്ങൾക്ക്‌ അതു പ്രയോ​ജനം ചെയ്യും. നിങ്ങളെ ജോലി​യിൽ നിറു​ത്ത​ണോ വേണ്ടയോ എന്നൊക്കെ ഒരാൾ തീരു​മാ​നി​ക്കു​ന്നത്‌ ഈ കഴിവു​കൂ​ടി നോക്കി​യി​ട്ടാണ്‌. ഇങ്ങനെ ചിന്തി​ക്കുക: നിങ്ങൾ നടത്തി​ക്കൊ​ണ്ടു​പോ​കുന്ന ഒരു സ്ഥാപന​ത്തിൽ ജോലി ചെയ്യുന്ന ഒരാൾ പതിവാ​യി വൈകി വരു​ന്നെ​ങ്കിൽ നിങ്ങൾ അയാളെ വെച്ചു​കൊ​ണ്ടി​രി​ക്കു​മോ?

     ബൈബിൾത​ത്ത്വം: “ചെറിയ കാര്യ​ത്തിൽ വിശ്വ​സ്‌ത​നാ​യവൻ വലിയ കാര്യ​ത്തി​ലും വിശ്വ​സ്‌ത​നാ​യി​രി​ക്കും.”—ലൂക്കോസ്‌ 16:10.

     ചുരു​ക്കി​പ്പ​റ​ഞ്ഞാൽ: നിങ്ങൾ സമയം ഉപയോ​ഗി​ക്കുന്ന വിധം നോക്കി​യാൽ നിങ്ങൾ എങ്ങനെ​യുള്ള ആളാ​ണെന്നു കുറ​ച്ചൊ​ക്കെ മനസ്സി​ലാ​ക്കാം.

 സത്യം പറഞ്ഞാൽ, സമയം കൈപ്പി​ടി​യിൽ ഒതുക്കു​ന്നത്‌ അത്ര എളുപ്പ​മുള്ള കാര്യമല്ല. അതിനു തടസ്സമാ​യി വരുന്ന ചില കാര്യങ്ങൾ നമുക്ക്‌ ഇപ്പോൾ നോക്കാം.

 തടസ്സം #1: കൂട്ടു​കാർ

 “കൂട്ടു​കാർ പുറത്ത്‌ പോകാൻ വിളി​ച്ചാൽ സമയമി​ല്ലെ​ങ്കിൽക്കൂ​ടി ഞാൻ സമയമു​ണ്ടാ​ക്കി അവരോ​ടൊ​പ്പം പോകും. ‘ബാക്കി പണി​യൊ​ക്കെ വീട്ടിൽ തിരിച്ച്‌ വന്നിട്ട്‌ ശടപ​ടേന്ന്‌ ചെയ്യാം’ എന്ന്‌ ഞാൻ വിചാ​രി​ക്കും. മിക്ക​പ്പോ​ഴും അതൊ​ന്നും നടക്കാ​റില്ല. എല്ലാം കുളമാ​കും.”—സിന്ത്യ

 തടസ്സം #2: സമയം​കൊ​ല്ലി​കൾ

 “ടിവി വാക്വം ക്ലീനർ പോ​ലെ​യാണ്‌. അതിലെ സിനി​മ​ക​ളും ഷോക​ളും നിങ്ങളെ വലി​ച്ചെ​ടു​ക്കും. അതു വേണ്ടെന്നു വെക്കാൻ പാടാണ്‌.”—ഐവി

 “ഞാൻ ടാബിൽ കുത്തി കുറെ സമയം കളയും. അതൊന്നു നിറു​ത്ത​ണ​മെ​ങ്കിൽ അതിന്റെ ചാർജ്‌ തീരണം. അത്രയും സമയം കളഞ്ഞത്‌ ഓർത്ത്‌ എനിക്ക്‌ അപ്പോൾ വിഷമം തോന്നും.”—മാരി

 തടസ്സം #3: നീട്ടി​വെ​ക്കൽ

 “സ്‌കൂ​ളി​ലെ അസൈൻമെന്റ്‌ ഉൾപ്പെടെ ചെയ്യേണ്ട പല കാര്യ​ങ്ങ​ളും ഞാൻ നീട്ടി​വെ​ക്കും. അസൈൻമെന്റ്‌ ചെയ്യേണ്ട സമയത്ത്‌ ആവശ്യ​മി​ല്ലാത്ത മറ്റെ​ന്തെ​ങ്കി​ലും ചെയ്‌തു​കൊണ്ട്‌ ഞാൻ സമയം പാഴാ​ക്കും. ഞാൻ സമയം ഉപയോ​ഗി​ക്കുന്ന രീതി ഒട്ടും ശരിയല്ല.”—ബെത്ത്‌

സമയം നിങ്ങളു​ടെ കൈപ്പി​ടി​യി​ലാ​ണെ​ങ്കിൽ നിങ്ങളു​ടെ സ്വാത​ന്ത്ര്യം കൂടും

 നിങ്ങൾക്കു ചെയ്യാ​നാ​കു​ന്നത്‌

  1.   ചെയ്യേണ്ട കാര്യങ്ങൾ എഴുതി​വെ​ക്കുക. ഉദാഹ​ര​ണ​ത്തിന്‌, നിങ്ങൾക്കു ചെയ്യാ​നുള്ള വീട്ടു​ജോ​ലി​ക​ളും ഹോം​വർക്കും. ആഴ്‌ച​യിൽ ഓരോ ജോലി​യും ചെയ്‌തു​തീർക്കാൻ എത്ര സമയം വേണ​മെന്ന്‌ എഴുതി​വെ​ക്കുക.

      ബൈബിൾത​ത്ത്വം: ‘കൂടുതൽ പ്രാധാ​ന്യ​മുള്ള കാര്യങ്ങൾ ഏതെന്ന്‌ ഉറപ്പു​വ​രു​ത്തുക.’—ഫിലി​പ്പി​യർ 1:10.

  2.   ഒഴിവു​സ​മ​യത്ത്‌ നിങ്ങൾ ചെയ്യാൻ ആഗ്രഹി​ക്കുന്ന കാര്യങ്ങൾ എഴുതുക. ഇതിൽ സോഷ്യൽ നെറ്റ്‌വർക്കിങ്‌, ടിവി കാണൽ എന്നിവ ഉൾപ്പെ​ടു​ന്നു. ഓരോ ആഴ്‌ച​യി​ലും ഓരോ കാര്യ​ങ്ങൾക്കു​വേണ്ടി എത്ര മണിക്കൂർ ചെലവ​ഴി​ക്കും എന്നുകൂ​ടി എഴുതുക.

     ബൈബിൾത​ത്ത്വം: “എപ്പോ​ഴും ജ്ഞാന​ത്തോ​ടെ പെരു​മാ​റുക. സമയം എറ്റവും നന്നായി ഉപയോ​ഗി​ക്കുക.”—കൊ​ലോ​സ്യർ 4:5.

  3.   പ്ലാൻ ചെയ്യുക. മുകളിൽ പറഞ്ഞ രണ്ടു ലിസ്റ്റും എടുത്തു​നോ​ക്കുക. പ്രധാ​ന​പ്പെട്ട കാര്യ​ങ്ങൾക്ക്‌ ആവശ്യ​ത്തി​നു സമയം കൊടു​ത്തി​ട്ടു​ണ്ടോ? ഒഴിവു​സ​മ​യത്ത്‌ ചെയ്യാ​നുള്ള കാര്യ​ങ്ങ​ളിൽനിന്ന്‌ സമയം എടു​ക്കേ​ണ്ട​തു​ണ്ടോ?

     നുറുങ്ങ്‌: ദിവസ​വും ചെയ്യാ​നുള്ള കാര്യ​ങ്ങ​ളു​ടെ ലിസ്റ്റ്‌ ഉണ്ടാക്കുക. ഓരോ കാര്യ​വും ചെയ്‌തു​ക​ഴി​യു​മ്പോൾ അവ അടയാ​ള​പ്പെ​ടു​ത്തുക.

     ബൈബിൾത​ത്ത്വം: “പരി​ശ്ര​മ​ശാ​ലി​യു​ടെ പദ്ധതികൾ വിജയി​ക്കും.”—സുഭാ​ഷി​തങ്ങൾ 21:5.

  4.   പ്ലാൻ അനുസ​രിച്ച്‌ പ്രവർത്തി​ക്കുക. ശരിയാണ്‌, ചില​പ്പോ​ഴൊ​ക്കെ പ്രധാ​ന​പ്പെട്ട കാര്യങ്ങൾ ചെയ്‌തു​തീർക്കാൻ ചില പാർട്ടി​കൾക്കു പോകു​ന്നത്‌ ഒഴിവാ​ക്കേ​ണ്ടി​വ​ന്നേ​ക്കാം. പക്ഷേ പ്ലാൻ അനുസ​രിച്ച്‌ പ്രവർത്തി​ച്ചാൽ നിങ്ങൾക്ക്‌ ഇഷ്ടം​പോ​ലെ സമയം കിട്ടും, ശരിക്ക്‌ ആസ്വദി​ക്കാ​നും പറ്റും.

     ബൈബിൾത​ത്ത്വം: “മടിയു​ള്ള​വ​രാ​കാ​തെ നല്ല അധ്വാ​ന​ശീ​ല​മു​ള്ള​വ​രാ​യി​രി​ക്കുക.”—റോമർ 12:11.

  5.   വിനോ​ദം ആസ്വദി​ക്കുക—ജോലി തീർത്ത​തി​നു ശേഷം. ചെറു​പ്പ​ക്കാ​രി​യായ താര പറയുന്നു: “ചില​പ്പോൾ എന്റെ ലിസ്റ്റിലെ രണ്ടു ജോലി​കൾ ഞാൻ ചെയ്‌തു​തീർക്കും. ‘ഇനി 15 മിനിട്ട്‌ ടിവി കാണാം, എന്നിട്ട്‌ ബാക്കി പണി ചെയ്യാം’ എന്നു ഞാൻ വിചാ​രി​ക്കും. 15 മിനിട്ട്‌ 30 മിനി​ട്ടാ​കും, 30 മിനിട്ട്‌ ഒരു മണിക്കൂ​റാ​കും. എല്ലാം കഴിഞ്ഞ്‌ എണീക്കു​മ്പോ​ഴാണ്‌ രണ്ടു മണിക്കൂർ പോയ കാര്യം ഞാൻ അറിയു​ന്നത്‌.”

     എന്താണ്‌ പരിഹാ​രം? ജോലി ചെയ്‌തു​തീർത്ത​തി​നുള്ള കൂലി​യാ​യി വിനോ​ദത്തെ കാണുക. അല്ലാതെ ദിനച​ര്യ​യു​ടെ ഭാഗമാ​യി കാണരുത്‌.

     ബൈബിൾത​ത്ത്വം: ‘അധ്വാ​ന​ത്തിൽ ആസ്വാ​ദനം കണ്ടെത്തു​ന്ന​തി​നെ​ക്കാൾ മെച്ചമാ​യി മനുഷ്യന്‌ ഒന്നുമില്ല.’—സഭാ​പ്ര​സം​ഗകൻ 2:24.