വിവരങ്ങള്‍ കാണിക്കുക

യുവജ​ന​ങ്ങൾ ചോദി​ക്കു​ന്നു

മദ്യപി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ ഞാൻ എന്തെല്ലാം അറിഞ്ഞി​രി​ക്ക​ണം?

മദ്യപി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ ഞാൻ എന്തെല്ലാം അറിഞ്ഞി​രി​ക്ക​ണം?

 മിതമായ തോതിൽ മദ്യം ഉപയോ​ഗി​ക്കു​ന്ന​തി​നെ നിയമം വിലക്കാ​ത്തി​ട​ത്തോ​ളം ബൈബിൾ അതിനെ കുറ്റം വിധി​ക്കു​ന്നി​ല്ല. എന്നാൽ അമിത​മ​ദ്യ​പാ​ന​ത്തെ അതു വിലക്കു​ന്നു.—സങ്കീർത്ത​നം 104:15; 1 കൊരി​ന്ത്യർ 6:10.

 പക്ഷേ ഇതു ചിന്തി​ക്കു​ക: നിങ്ങളു​ടെ മാതാ​പി​താ​ക്ക​ളോ രാജ്യത്തെ നിയമ​മോ മദ്യപി​ക്കു​ന്നത്‌ വിലക്കു​ന്നു, അതേസ​മ​യം മദ്യപി​ക്കാൻ മറ്റു ചിലർ നിങ്ങളെ നിർബ​ന്ധി​ക്കു​ന്നു. ഇപ്പോൾ എന്തു ചെയ്യും?

 മദ്യപി​ക്കു​ന്ന​തി​നു മുമ്പ്‌ ചിന്തി​ക്കു​ക

 അൽപ്പം രസമൊ​ക്കെ വേണ​മെ​ങ്കിൽ മദ്യവും വേണം എന്നായി​രി​ക്കാം നിങ്ങളു​ടെ ചില കൂട്ടു​കാർ ചിന്തി​ക്കു​ന്നത്‌. എന്നാൽ കുടി​ച്ചു​ക​ഴി​ഞ്ഞാൽ എന്താണു കുഴപ്പം?

  •  നിയമ​പ​ര​മാ​യ പ്രശ്‌നം. ഒരുപക്ഷേ നിങ്ങൾ താമസി​ക്കു​ന്നത്‌ മദ്യപി​ക്കാൻ നിയമം അനുവ​ദി​ക്കാ​ത്ത ഒരിട​ത്താ​യി​രി​ക്കാം. അങ്ങനെ​യാ​കു​മ്പോൾ നിങ്ങൾ അതു ലംഘി​ച്ചാൽ ഒരുപക്ഷേ നിങ്ങളിൽനിന്ന്‌ പിഴ ഈടാ​ക്കും, നിങ്ങളു​ടെ മേൽ കേസ്‌ ചാർജു ചെയ്യും, ഡ്രൈ​വിങ്ങ്‌ ലൈസൻസ്‌ റദ്ദാക്കും, കുറച്ച്‌ കാലം ശിക്ഷ അനുഭ​വി​ക്കേ​ണ്ടി​വ​രും, ചില​പ്പോൾ ജയിലിൽപ്പോ​ലും കിട​ക്കേ​ണ്ടി​വ​രും.—റോമർ 13:3.

  •  സത്‌പേര്‌ നഷ്ടപ്പെ​ടും. മദ്യം നമ്മുടെ സുബോ​ധം നഷ്ടപ്പെ​ടു​ത്തും, പിന്നീട്‌ ദുഃഖി​ക്കാ​നി​ട​യാ​ക്കുന്ന പലതും പറയാ​നോ പ്രവർത്തി​ക്കാ​നോ അതു കാരണ​മാ​കും. (സുഭാഷിതങ്ങൾ 23:31-33) മാധ്യ​മ​ങ്ങൾ സജീവ​മാ​യി​രി​ക്കു​ന്ന ഇക്കാലത്ത്‌ ഇത്തരം പെരു​മാ​റ്റം നമ്മുടെ സത്‌പേ​രി​നെ കാര്യ​മാ​യി ബാധി​ക്കും.

  •  ചെറു​ത്തു​നിൽക്കാ​നുള്ള കരുത്ത്‌ കുറയും. മദ്യപി​ച്ചു​ക​ഴി​ഞ്ഞാൽ ശാരീ​രി​ക​മോ ലൈം​ഗി​ക​മോ ആയ അതി​ക്ര​മ​ങ്ങൾക്ക്‌ നമ്മൾ എളുപ്പം ഇരകളാ​യേ​ക്കാം. മാത്രമല്ല മറ്റുള്ള​വർക്കു പെട്ടെന്നു നമ്മളെ സ്വാധീ​നി​ക്കാ​നാ​കും. അതു നമ്മളെ വലിയ കുറ്റകൃ​ത്യ​ങ്ങ​ളി​ലോ നിയമ​വി​രു​ദ്ധ​മാ​യ പ്രവൃ​ത്തി​ക​ളി​ലോ കൊ​ണ്ടെ​ത്തി​ക്കും.

  •  മദ്യമി​ല്ലാ​തെ പറ്റില്ലെന്ന അവസ്ഥ. ചെറു​പ്പ​ത്തി​ലേ മദ്യപാ​നം തുടങ്ങി​യാൽ ജീവി​ത​കാ​ലം മുഴുവൻ അതിന്‌ അടിമ​പ്പെട്ട്‌ ജീവി​ക്കാ​നു​ള്ള സാധ്യത കൂടു​ത​ലാ​ണെ​ന്നു ചില പഠനങ്ങൾ തെളി​യി​ക്കു​ന്നു. മാനസി​ക​സ​മ്മർദം, ഏകാന്തത, വിരസത എന്നിവ​യോ​ടൊ​ക്കെ പൊരു​താ​നാ​യി മദ്യപി​ക്കു​ന്ന ശീലം തുടങ്ങു​ക​യും പിന്നീട്‌ ആ ശീലം മാറ്റാ​നാ​കാ​ത്ത വിധം ശക്തമാ​യി​ത്തീ​രു​ക​യും ചെയ്‌തേ​ക്കാം.

  •  മരണം. ഐക്യ​നാ​ടു​ക​ളിൽ കഴിഞ്ഞ ഒരു വർഷം മാത്രം മദ്യപിച്ച്‌ വാഹന​മോ​ടി​ച്ച​തി​ന്റെ ഫലമായി ഓരോ 52 മിനി​ട്ടി​ലും ഒരാൾ വീതം മരി​ച്ചെ​ന്നു കണക്കുകൾ പറയുന്നു. അഞ്ച്‌ വർഷത്തെ ഒരു കണക്ക്‌ സൂചി​പ്പി​ക്കു​ന്ന​ത​നു​സ​രിച്ച്‌ അതിൽ ഓരോ വർഷവും, മദ്യപിച്ച്‌ വാഹന​മോ​ടിച്ച്‌ ഉണ്ടായ അപകട​ങ്ങ​ളിൽ 21 വയസ്സിനു താഴെ​യു​ള്ള 1,500-ലധികം ആളുക​ളാണ്‌ മരിച്ചത്‌. നിങ്ങൾ മദ്യപി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും മദ്യപിച്ച ഒരാൾ ഓടി​ക്കു​ന്ന വാഹന​ത്തിൽ കയറു​ന്ന​തും ജീവനു ഭീഷണി​യാണ്‌.

 ഉറച്ച ഒരു തീരു​മാ​ന​മെ​ടു​ക്കുക

 എന്തു ചെയ്യണ​മെ​ന്നു നേര​ത്തെ​ത​ന്നെ തീരു​മാ​നി​ച്ചി​ട്ടു​ണ്ടെ​ങ്കിൽ അമിത​മാ​യ മദ്യപാ​നം വരുത്തി​വെ​ക്കു​ന്ന അപകട​ങ്ങ​ളും പരിണ​ത​ഫ​ല​ങ്ങ​ളും നിങ്ങൾക്ക്‌ ഒഴിവാ​ക്കാ​നാ​കും.

 ബൈബിൾത​ത്ത്വം: “വിവേ​ക​മു​ള്ള​വൻ ആപത്തു കണ്ട്‌ ഒളിക്കു​ന്നു.” (സുഭാഷിതങ്ങൾ 22:3) വാഹന​മോ​ടി​ക്കു​ന്ന​തി​നും ശ്രദ്ധ ആവശ്യ​മാ​യ മറ്റു കാര്യ​ങ്ങ​ളിൽ ഏർപ്പെ​ടു​ന്ന​തി​നും മുമ്പ്‌ മദ്യപി​ക്കു​ന്ന​തു ശരിയല്ല.

 തീരു​മാ​നം: ‘നിയമം അനുവ​ദി​ക്കു​ന്നു​ണ്ടെ​ങ്കി​ലും സാഹച​ര്യ​ങ്ങൾ അനുകൂ​ല​മാ​ണെ​ങ്കി​ലും മാത്രമേ ഞാൻ മദ്യപി​ക്കൂ.’

 ബൈബിൾത​ത്ത്വം: ‘ഒരു വ്യക്തിയെ അനുസ​രി​ക്കു​ന്ന​തു​കൊണ്ട്‌ നിങ്ങൾ അയാളു​ടെ അടിമ​യാണ്‌.’ (റോമർ 6:16) നിങ്ങളു​ടെ കൂട്ടു​കാർ കുടി​ക്കു​ന്നു എന്ന കാരണം​കൊണ്ട്‌ നിങ്ങൾ കുടി​ച്ചാൽ നിങ്ങളെ നിയ​ന്ത്രി​ക്കു​ന്നത്‌ അവരാ​ണെ​ന്നു വരും. ഇനി വിരസ​ത​യോ സമ്മർദ​മോ നേരി​ടാ​നാ​ണു നിങ്ങൾ കുടി​ക്കു​ന്ന​തെ​ങ്കിൽ, പ്രശ്‌ന​ങ്ങ​ളെ കൈകാ​ര്യം ചെയ്യാ​നു​ള്ള പ്രാപ്‌തി നിങ്ങൾക്ക്‌ ഒരിക്ക​ലും വളർത്തി​യെ​ടു​ക്കാ​നാ​കില്ല.

 തീരു​മാ​നം: ‘കുടി​ക്കു​ന്ന കാര്യ​ത്തിൽ എന്നെ നിർബ​ന്ധി​ക്കാൻ എന്റെ കൂട്ടു​കാ​രെ ഞാൻ അനുവ​ദി​ക്കി​ല്ല.’

 ബൈബിൾത​ത്ത്വം: ‘കണക്കി​ല​ധി​കം വീഞ്ഞു കുടി​ക്കു​ന്ന​വ​രു​ടെ കൂട്ടത്തിൽ കൂടരുത്‌.’ (സുഭാഷിതങ്ങൾ 23:20) മോശം കൂട്ടു​കാർ നിങ്ങളു​ടെ നല്ല തീരു​മാ​ന​ങ്ങ​ളെ കാറ്റിൽ പറത്തി​ക്ക​ള​യും. അമിത​മാ​യി മദ്യപി​ക്കു​ന്ന​വ​രോ​ടൊ​പ്പ​മാ​യി​രി​ക്കു​ന്നതു നിങ്ങളു​ടെ ജീവിതം അപകട​ത്തി​ലാ​ക്കും.

 തീരു​മാ​നം: ‘കുടി​യ​ന്മാ​രെ ഞാൻ എന്റെ ഉറ്റ സുഹൃ​ത്തു​ക്ക​ളാ​ക്കി​ല്ല.’