വിവരങ്ങള്‍ കാണിക്കുക

യുവജനങ്ങൾ ചോദി​ക്കു​ന്നു

മറ്റൊരു ഭാഷ പഠി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

മറ്റൊരു ഭാഷ പഠി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

 മറ്റൊരു ഭാഷ പഠിക്കാൻ നിങ്ങൾക്കു നല്ല ക്ഷമയും താഴ്‌മ​യും വേണം. എന്നാൽ ആ ശ്രമം വെറു​തെ​യാ​യി​പ്പോ​കു​മോ? ഇല്ല എന്നാണ്‌ പല ചെറു​പ്പ​ക്കാ​രും പറയു​ന്നത്‌. എന്തു​കൊ​ണ്ടാണ്‌ അവർ പുതി​യൊ​രു ഭാഷ പഠിക്കാൻ ശ്രമി​ക്കു​ന്ന​തെന്ന്‌ ഈ ലേഖനം വിശദീ​ക​രി​ക്കും.

 എന്തിനു​വേ​ണ്ടി?

 പലരും മറ്റൊരു ഭാഷ പഠിക്കു​ന്നത്‌ അത്‌ അവർക്കു സ്‌കൂ​ളിൽ പഠിക്കാ​നു​ള്ള​തു​കൊ​ണ്ടാണ്‌. മറ്റു ചിലർ ഭാഷ​യോ​ടു​ള്ള ഇഷ്ടം​കൊണ്ട്‌ അതു പഠിക്കു​ന്നു. ചില ഉദാഹ​ര​ണ​ങ്ങൾ നോക്കാം:

  •   ഓസ്‌​ട്രേ​ലി​യ​യി​ലെ ഒരു ചെറു​പ്പ​ക്കാ​രി​യാ​യ അന്ന, അമ്മയുടെ മാതൃ​ഭാ​ഷ​യാ​യ ലാറ്റ്‌വിയൻ പഠിക്കാൻ തീരു​മാ​നി​ച്ചു. അന്ന പറയുന്നു: “ഞങ്ങളുടെ കുടും​ബം ലാറ്റ്‌വി​യ​യി​ലേക്ക്‌ ഒരു ട്രിപ്പ്‌ പോകാൻ തീരു​മാ​നി​ച്ചി​ട്ടുണ്ട്‌. അവിടെ ചെല്ലു​മ്പോൾ എന്റെ ബന്ധുക്ക​ളോട്‌ എനിക്കു സംസാ​രി​ക്കാ​മ​ല്ലോ!”

  •   ഐക്യ​നാ​ടു​ക​ളി​ലെ ഒരു യഹോ​വ​യു​ടെ സാക്ഷി​യാ​യ ജിന അമേരിക്കൻ ആംഗ്യ​ഭാ​ഷ പഠിക്കു​ക​യും സുവി​ശേ​ഷ​പ്ര​വർത്ത​നം വിപു​ല​പ്പെ​ടു​ത്താ​നാ​യി ബെലീ​സി​ലേ​ക്കു പോകു​ക​യും ചെയ്‌തു. അവൾ പറയുന്നു: “ബധിര​രു​ടെ ലോകത്ത്‌ അവർക്കു സംസാ​രി​ക്കാൻ കുറച്ച്‌ പേരേ ഉള്ളൂ. അവരുടെ ഭാഷയിൽ ബൈബിൾ പഠിപ്പി​ക്കാൻ ഞാൻ ആംഗ്യ​ഭാ​ഷ പഠി​ച്ചെ​ന്നു പറയു​മ്പോൾ ആളുകൾ അതു വിലമ​തി​ക്കു​ന്നു.”

 നിങ്ങൾക്ക്‌ അറിയാ​മോ? ദൈവ​രാ​ജ്യ​ത്തി​ന്റെ സന്തോ​ഷ​വാർത്ത “എല്ലാ ജനതക​ളെ​യും ഗോ​ത്ര​ങ്ങ​ളെ​യും ഭാഷക്കാ​രെ​യും” അറിയി​ക്കും എന്ന്‌ ബൈബി​ളിൽ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രി​ക്കു​ന്നു. (വെളി​പാട്‌ 14:6) ഈ പ്രവച​ന​ത്തി​ന്റെ നിവൃ​ത്തി​യാ​യി ഇന്ന്‌ യഹോ​വ​യു​ടെ സാക്ഷി​കൾക്കി​ട​യി​ലു​ള്ള അനേകം ചെറു​പ്പ​ക്കാർ മറ്റൊരു ഭാഷ പഠിച്ചു​കൊണ്ട്‌ സ്വന്തം നാട്ടി​ലോ മറ്റൊരു പ്രദേ​ശ​ത്തോ ഉള്ള സുവി​ശേ​ഷ​പ്ര​വർത്ത​നം വിപു​ല​മാ​ക്കു​ന്നു.

 ബുദ്ധി​മു​ട്ടു​കൾ എന്തൊ​ക്കെ​യാണ്‌?

 പുതി​യൊ​രു ഭാഷ പഠിക്കു​ന്നത്‌ അത്ര എളുപ്പമല്ല. കൊറീന എന്ന ചെറു​പ്പ​ക്കാ​രി പറയു​ന്നത്‌ ഇങ്ങനെ​യാണ്‌: “ഞാൻ വിചാ​രി​ച്ചത്‌ പുതിയ കുറെ വാക്കുകൾ പഠിച്ചാൽ മതി​യെ​ന്നാണ്‌. പക്ഷേ പുതി​യൊ​രു സംസ്‌കാ​ര​വും ചിന്താ​രീ​തി​യും പഠി​ച്ചെ​ടു​ക്ക​ണ​മെ​ന്നു പിന്നീ​ടാണ്‌ എനിക്കു മനസ്സി​ലാ​യത്‌. പുതിയ ഒരു ഭാഷ പഠിക്കാൻ ശരിക്കും സമയ​മെ​ടു​ക്കും.”

 ഭാഷ പഠിക്കാൻ താഴ്‌മ​യും വേണം. സ്‌പാ​നിഷ്‌ പഠിച്ച ഒരു ചെറു​പ്പ​ക്കാ​ര​നാ​യ ജെയിംസ്‌ പറയുന്നു: “നന്നായി ചിരി​ക്കാ​നും നിങ്ങൾ പഠിക്കണം. കാരണം അത്രയും മണ്ടത്തരങ്ങൾ നിങ്ങൾ ഒപ്പിക്കും. പക്ഷേ അതൊക്കെ പഠനത്തി​ന്റെ ഭാഗമാണ്‌.”

 ചുരു​ക്കി​പ്പ​റ​ഞ്ഞാൽ: അബദ്ധങ്ങ​ളും ഇടയ്‌ക്കൊ​ക്കെ സംഭവി​ക്കു​ന്ന മണ്ടത്തര​ങ്ങ​ളും ചിരി​ച്ചു​ത​ള്ളാൻ പഠിച്ചാൽ, പുതിയ ഭാഷ പഠിക്കുക എന്ന ലക്ഷ്യത്തി​ലേ​ക്കു​ള്ള ചവിട്ടു​പ​ടി​കൾ കയറി മുന്നേ​റാൻ നിങ്ങൾക്കാ​കും.

 ചെയ്യാ​നാ​കു​ന്നത്‌: മറ്റുള്ളവർ നിങ്ങ​ളെ​ക്കാൾ നന്നായി ഭാഷ പഠിക്കു​ന്ന​തു കാണു​മ്പോൾ നിരാ​ശ​പ്പെ​ട​രുത്‌. ബൈബിൾ പറയുന്നു: “ഓരോ​രു​ത്ത​രും സ്വന്തം പ്രവൃത്തി വിലയി​രു​ത്ത​ട്ടെ. അപ്പോൾ, തന്നെ മറ്റാരു​മാ​യും താരത​മ്യ​പ്പെ​ടു​ത്താ​തെ തന്നിൽത്ത​ന്നെ അഭിമാ​നി​ക്കാൻ അയാൾക്കു വകയു​ണ്ടാ​കും.”—ഗലാത്യർ 6:4.

 പ്രയോ​ജ​ന​ങ്ങൾ എന്തൊ​ക്കെ​യാണ്‌?

 പുതിയ ഭാഷ പഠിക്കു​ന്ന​തി​ന്റെ പ്രയോ​ജ​ന​ങ്ങൾ അനവധി​യാണ്‌. അതു ശരി​വെ​ക്കു​ന്ന​താണ്‌ ഒലീവി​യ​യു​ടെ വാക്കുകൾ: “നിങ്ങൾ മറ്റൊരു ഭാഷ പഠിക്കു​മ്പോൾ നിങ്ങളു​ടെ സുഹൃദ്‌വലയം വിശാ​ല​മാ​കു​ന്നു.”

 പുതിയ ഭാഷ പഠിച്ചത്‌ മേരി എന്ന ചെറു​പ്പ​ക്കാ​രി​യു​ടെ ആത്മവി​ശ്വാ​സം വർധി​പ്പി​ച്ചു. “ഞാൻ ചെയ്യുന്ന കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ എനിക്കു വലിയ അഭിമാ​ന​മൊ​ന്നും തോന്നി​യി​രു​ന്നി​ല്ല. പക്ഷേ ഇപ്പോൾ ഒരു പുതിയ ഭാഷ പഠിക്കാൻ തുടങ്ങി​യ​പ്പോൾ ഓരോ വാക്കു പഠിക്കു​മ്പോ​ഴും അത്‌ എന്നെ ആവേശം​കൊ​ള്ളി​ക്കു​ന്നു. എനിക്ക്‌ ഇപ്പോൾ ആത്മാഭി​മാ​നം തോന്നു​ന്നു” എന്നാണ്‌ മേരി പറയു​ന്നത്‌.

 മറ്റുള്ള​വ​രെ ആംഗ്യ​ഭാ​ഷ​യിൽ ബൈബിൾ പഠിപ്പി​ക്കാൻ കഴിഞ്ഞത്‌, മുമ്പ്‌ പറഞ്ഞ ജിനയു​ടെ സുവി​ശേ​ഷ​പ്ര​വർത്ത​ന​ത്തി​ലെ സന്തോഷം വർധി​പ്പി​ച്ചു. അവൾ പറയുന്നു: “അവരുടെ ഭാഷയിൽ ഞാൻ സംസാ​രി​ക്കു​മ്പോൾ അവരുടെ മുഖത്ത്‌ തെളി​യു​ന്ന ആ പ്രകാ​ശ​മാണ്‌ എനിക്കു കിട്ടുന്ന പ്രതി​ഫ​ലം!”

 ചുരു​ക്കി​പ്പ​റ​ഞ്ഞാൽ: പുതിയ ഭാഷ പഠിക്കു​മ്പോൾ പുതിയ സുഹൃ​ത്തു​ക്ക​ളെ നേടാം, ആത്മവി​ശ്വാ​സം കൂട്ടാം, സുവി​ശേ​ഷ​പ്ര​വർത്ത​ന​ത്തി​ലെ സന്തോ​ഷ​വും വർധി​പ്പി​ക്കാം. “എല്ലാ ജനതക​ളി​ലും ഗോ​ത്ര​ങ്ങ​ളി​ലും വംശങ്ങ​ളി​ലും ഭാഷക​ളി​ലും” ഉള്ള ആളുകളെ സന്തോ​ഷ​വാർത്ത അറിയി​ക്കാ​നു​ള്ള നല്ലൊരു മാർഗ​മാണ്‌ ഇത്‌.—വെളി​പാട്‌ 7:9.