റോമി​ലു​ള്ള​വർക്ക്‌ എഴുതിയ കത്ത്‌ 13:1-14

13  എല്ലാവ​രും ഉന്നതാ​ധി​കാ​രി​കൾക്കു കീഴ്‌പെ​ട്ടി​രി​ക്കട്ടെ.+ കാരണം ദൈവ​ത്തിൽനി​ന്ന​ല്ലാ​തെ ഒരു അധികാ​ര​വു​മില്ല.+ നിലവി​ലുള്ള അധികാ​രി​കളെ അതാതു സ്ഥാനങ്ങളിൽ* നിറു​ത്തി​യി​രി​ക്കു​ന്നതു ദൈവ​മാണ്‌.+  അതുകൊണ്ട്‌ അധികാ​രത്തെ എതിർക്കു​ന്നവൻ ദൈവ​ത്തി​ന്റെ ക്രമീ​ക​ര​ണ​ത്തെ​യാണ്‌ എതിർക്കു​ന്നത്‌. അതിനെ എതിർക്കു​ന്നവൻ തനിക്കു​തന്നെ ശിക്ഷാ​വി​ധി വരുത്തി​വെ​ക്കും.  നല്ലതു ചെയ്യു​ന്ന​വരല്ല, മോശ​മായ കാര്യങ്ങൾ ചെയ്യു​ന്ന​വ​രാണ്‌ അധികാ​രി​കളെ പേടി​ക്കേ​ണ്ടത്‌.+ അധികാ​രി​കളെ പേടി​ക്കാ​തെ ജീവി​ക്ക​ണ​മെ​ന്നു​ണ്ടോ? എങ്കിൽ എപ്പോ​ഴും നല്ലതു മാത്രം ചെയ്യുക.+ അപ്പോൾ അവർ നിന്നെ പ്രശം​സി​ക്കും.  നിന്റെ ഗുണത്തി​നു​വേണ്ടി അവർ ദൈവ​ത്തി​ന്റെ ശുശ്രൂ​ഷ​ക​രാ​യി പ്രവർത്തി​ക്കു​ക​യാ​ണ​ല്ലോ. പക്ഷേ നീ മോശം കാര്യങ്ങൾ ചെയ്യു​ന്നെ​ങ്കിൽ പേടി​ക്കണം. കാരണം, വെറു​തേയല്ല അവരുടെ കൈയിൽ വാളു​ള്ളത്‌. അവർ ദൈവ​ത്തി​ന്റെ ശുശ്രൂ​ഷ​ക​രും മോശം കാര്യങ്ങൾ ചെയ്യു​ന്ന​വ​രു​ടെ മേൽ ക്രോധം ചൊരിഞ്ഞുകൊണ്ട്‌* പ്രതി​കാ​രം ചെയ്യു​ന്ന​വ​രും ആണ്‌.  അതുകൊണ്ട്‌ കീഴ്‌പെ​ട്ടി​രി​ക്കാൻ തക്കതായ കാരണ​മുണ്ട്‌. ക്രോധം പേടി​ച്ചി​ട്ടു മാത്രമല്ല നിങ്ങളു​ടെ മനസ്സാ​ക്ഷി​യെ കരുതി​യും നിങ്ങൾ അങ്ങനെ ചെയ്യണം.+  നിങ്ങൾ നികുതി കൊടു​ക്കു​ന്ന​തും അതു​കൊ​ണ്ടാണ്‌. അവർ ദൈവ​ത്തി​നു​വേണ്ടി എപ്പോ​ഴും പൊതു​ജ​ന​സേ​വനം ചെയ്യു​ന്ന​വ​രാ​ണ​ല്ലോ.  എല്ലാവർക്കും കൊടു​ക്കേ​ണ്ടതു കൊടു​ക്കുക: നികുതി കൊടു​ക്കേ​ണ്ട​വനു നികുതി;+ കപ്പം* കൊടു​ക്കേ​ണ്ട​വനു കപ്പം; ഭയം കാണി​ക്കേ​ണ്ട​വനു ഭയം;+ ബഹുമാ​നം കാണി​ക്കേ​ണ്ട​വനു ബഹുമാ​നം.+  അന്യോന്യമുള്ള സ്‌നേ​ഹ​ത്തി​ന്റെ കാര്യ​ത്തി​ല​ല്ലാ​തെ നിങ്ങൾ ആരോ​ടും ഒന്നിനും കടപ്പെ​ട്ടി​രി​ക്ക​രുത്‌.+ ശരിക്കും പറഞ്ഞാൽ, സഹമനു​ഷ്യ​നെ സ്‌നേ​ഹി​ക്കു​ന്ന​യാൾ നിയമം നിറ​വേ​റ്റി​യി​രി​ക്കു​ന്നു.+  കാരണം, “വ്യഭി​ചാ​രം ചെയ്യരു​ത്‌,+ കൊല ചെയ്യരു​ത്‌,+ മോഷ്ടി​ക്ക​രുത്‌,+ മോഹി​ക്ക​രുത്‌”*+ എന്നീ കല്‌പ​ന​ക​ളും മറ്റെല്ലാ കല്‌പ​ന​ക​ളും, “നിന്റെ അയൽക്കാ​രനെ നിന്നെ​പ്പോ​ലെ​തന്നെ സ്‌നേ​ഹി​ക്കണം”+ എന്നതിൽ അടങ്ങി​യി​രി​ക്കു​ന്നു. 10  സ്‌നേഹം അയൽക്കാ​രനു ദോഷം ചെയ്യു​ന്നില്ല.+ അതു​കൊണ്ട്‌, സ്‌നേ​ഹി​ക്കു​ന്ന​യാൾ നിയമം നിറ​വേ​റ്റു​ക​യാണ്‌.+ 11  നിങ്ങൾ അങ്ങനെ ചെയ്യണം. കാരണം കാലം ഏതാ​ണെ​ന്നും ഉറക്കത്തിൽനി​ന്ന്‌ ഉണരേണ്ട സമയമായെന്നും+ നിങ്ങൾക്ക്‌ അറിയാ​മ​ല്ലോ. നമ്മൾ വിശ്വാ​സി​ക​ളാ​യി​ത്തീർന്ന സമയ​ത്തെ​ക്കാൾ രക്ഷ ഇപ്പോൾ കൂടുതൽ അടു​ത്തെ​ത്തി​യി​രി​ക്കു​ന്നു. 12  രാത്രി കഴിയാ​റാ​യി; പകൽ അടുത്തി​രി​ക്കു​ന്നു. അതു​കൊണ്ട്‌ നമുക്ക്‌ ഇരുട്ടി​ന്റെ പ്രവൃ​ത്തി​കൾ ഉപേക്ഷിച്ച്‌+ വെളി​ച്ച​ത്തി​ന്റെ ആയുധങ്ങൾ ധരിക്കാം.+ 13  വന്യമായ ആഘോ​ഷ​ങ്ങ​ളി​ലും മുഴു​ക്കു​ടി​യി​ലും അവിഹി​ത​വേ​ഴ്‌ച​ക​ളി​ലും ധിക്കാ​ര​ത്തോ​ടെ​യുള്ള പെരുമാറ്റത്തിലും*+ കലഹത്തി​ലും അസൂയയിലും+ മുഴുകി ജീവി​ക്കാ​തെ പകൽസ​മ​യത്ത്‌ എന്നപോ​ലെ നമുക്കു മര്യാ​ദ​യോ​ടെ നടക്കാം.+ 14  കർത്താവായ യേശു​ക്രി​സ്‌തു​വി​നെ ധരിച്ചു​കൊ​ള്ളുക.+ ജഡമോഹങ്ങൾ* തൃപ്‌തി​പ്പെ​ടു​ത്താ​നുള്ള പദ്ധതികൾ ആലോ​ചി​ക്ക​രുത്‌.+

അടിക്കുറിപ്പുകള്‍

അഥവാ “അവരുടെ ആപേക്ഷി​ക​സ്ഥാ​ന​ങ്ങ​ളിൽ.”
അഥവാ “ചെയ്യു​ന്ന​വരെ ശിക്ഷി​ച്ചു​കൊ​ണ്ട്‌.”
പദാവലി കാണുക.
അതായത്‌, അർഹമ​ല്ലാ​ത്ത​തി​നു​വേ​ണ്ടി​യുള്ള അതി​മോ​ഹം.
അഥവാ “നാണം​കെട്ട പെരു​മാ​റ്റ​ത്തി​ലും.” ഗ്രീക്കി​ലെ അസെൽജി​യ​യു​ടെ ബഹുവ​ച​ന​രൂ​പം. പദാവലി കാണുക.
പദാവലിയിൽ “ജഡം” കാണുക.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം