കൊ​ലോ​സ്യ​യി​ലു​ള്ള​വർക്ക്‌ എഴുതിയ കത്ത്‌ 1:1-29

1  ദൈ​വേ​ഷ്ട​ത്താൽ ക്രിസ്‌തുയേ​ശു​വി​ന്റെ അപ്പോ​സ്‌ത​ല​നാ​യി​രി​ക്കുന്ന പൗലോ​സും നമ്മുടെ സഹോ​ദ​ര​നായ തിമൊഥെയൊസും+  കൊലോസ്യയിലുള്ള വിശു​ദ്ധർക്ക്‌, ക്രിസ്‌തു​വിനോ​ടു യോജി​പ്പി​ലുള്ള വിശ്വ​സ്‌ത​രായ സഹോ​ദ​ര​ങ്ങൾക്ക്‌, എഴുതു​ന്നത്‌: നമ്മുടെ പിതാ​വായ ദൈവ​ത്തിൽനിന്ന്‌ നിങ്ങൾക്ക്‌ അനർഹ​ദ​യ​യും സമാധാ​ന​വും!  നിങ്ങൾക്കുവേണ്ടി പ്രാർഥി​ക്കുമ്പോഴെ​ല്ലാം നമ്മുടെ കർത്താ​വായ യേശുക്രി​സ്‌തു​വി​ന്റെ പിതാ​വായ ദൈവ​ത്തി​നു ഞങ്ങൾ നന്ദി പറയാ​റുണ്ട്‌.  കാരണം ക്രിസ്‌തുയേ​ശു​വിൽ നിങ്ങൾക്കുള്ള വിശ്വാ​സത്തെ​ക്കു​റി​ച്ചും എല്ലാ വിശു​ദ്ധരോ​ടും നിങ്ങൾക്കുള്ള സ്‌നേ​ഹത്തെ​ക്കു​റി​ച്ചും ഞങ്ങൾ കേട്ടി​രി​ക്കു​ന്നു.  ഇതു സ്വർഗ​ത്തിൽ നിങ്ങൾക്കു​വേണ്ടി കരുതി​യി​രി​ക്കുന്ന പ്രത്യാ​ശ​യിൽനിന്ന്‌ ഉളവാ​യ​താ​ണ​ല്ലോ.+ നിങ്ങ​ളോട്‌ അറിയിച്ച സന്തോ​ഷ​വാർത്ത​യു​ടെ സത്യവ​ച​ന​ത്തിൽനി​ന്നല്ലേ ഈ പ്രത്യാ​ശയെ​ക്കു​റിച്ച്‌ നിങ്ങൾ മുമ്പ്‌ കേട്ടത്‌?  ദൈവത്തിന്റെ അനർഹദയ ശരിക്കും എന്താ​ണെന്നു കേട്ട്‌ നിങ്ങൾ അതു കൃത്യ​മാ​യി മനസ്സി​ലാ​ക്കിയ നാൾമു​തൽ ആ സന്തോ​ഷ​വാർത്ത ലോക​ത്തി​ന്റെ മറ്റെല്ലാ ഭാഗങ്ങളിലുമെന്നപോലെ+ നിങ്ങളു​ടെ ഇടയി​ലും വളർന്ന്‌ ഫലം കായ്‌ച്ചു​വ​രു​ന്നു.  ഞങ്ങൾക്കുവേണ്ടി ക്രിസ്‌തു​വി​ന്റെ വിശ്വ​സ്‌ത​ശുശ്രൂ​ഷ​ക​നാ​യി പ്രവർത്തി​ക്കുന്ന ഞങ്ങളുടെ പ്രിയ​പ്പെട്ട സഹയടി​മ​യായ എപ്പഫ്രാസിൽനിന്നാണല്ലോ+ നിങ്ങൾ അതു പഠിച്ചത്‌.  എപ്പഫ്രാസ്‌ നിങ്ങളു​ടെ ആത്മീയസ്‌നേഹം* ഞങ്ങളെ അറിയി​ക്കു​ക​യും ചെയ്‌തു.  അതു കേട്ട നാൾമു​തൽ ഞങ്ങൾ നിങ്ങൾക്കു​വേണ്ടി ഇടവി​ടാ​തെ പ്രാർഥി​ക്കു​ന്നു.+ നിങ്ങൾ തികഞ്ഞ ജ്ഞാനവും ആത്മീയഗ്രാ​ഹ്യ​വും ഉള്ളവരായി+ ദൈ​വേ​ഷ്ടത്തെ​ക്കു​റി​ച്ചുള്ള ശരിയായ* അറിവ്‌ നിറഞ്ഞവരാകണമെന്നാണു+ ഞങ്ങളുടെ പ്രാർഥന. 10  അങ്ങനെ, ദൈവത്തെ​ക്കു​റി​ച്ചുള്ള ശരിയായ* അറിവിൽ വളരുകയും+ എല്ലാ സത്‌പ്ര​വൃ​ത്തി​ക​ളി​ലും ഫലം കായ്‌ക്കു​ക​യും ചെയ്‌തു​കൊ​ണ്ട്‌ യഹോവയ്‌ക്ക്‌* ഇഷ്ടപ്പെട്ട വിധത്തിൽ നടക്കാ​നും ദൈവത്തെ പൂർണ​മാ​യി പ്രസാ​ദി​പ്പി​ക്കാ​നും നിങ്ങൾക്കു കഴിയട്ടെ. 11  അതോടൊപ്പം എല്ലാം സന്തോ​ഷത്തോടെ​യും ക്ഷമയോടെ​യും സഹിക്കാൻ കഴി​യേ​ണ്ട​തി​നു ദൈവ​ത്തി​ന്റെ മഹനീയശക്തിയാൽ+ നിങ്ങൾക്കു വേണ്ടത്ര ശക്തി കിട്ടട്ടെ. 12  വെളിച്ചത്തിലുള്ള വിശു​ദ്ധ​രു​ടെ അവകാ​ശ​ത്തിൽ പങ്കുകാരാകാൻ+ നിങ്ങളെ യോഗ്യ​രാ​ക്കിയ പിതാ​വി​നു നന്ദി പറയുക. 13  ദൈവം നമ്മളെ ഇരുട്ടി​ന്റെ അധികാരത്തിൽനിന്ന്‌+ വിടു​വിച്ച്‌ തന്റെ പ്രിയ​പുത്രന്റെ രാജ്യ​ത്തിലേക്കു കൊണ്ടു​വന്നു. 14  മോചനവില* കൊടു​ത്ത്‌ ആ പുത്ര​നി​ലൂ​ടെ നമ്മളെ മോചി​പ്പി​ച്ചു, നമ്മുടെ പാപങ്ങൾ ക്ഷമിച്ചു​തന്നു.+ 15  പുത്രൻ അദൃശ്യ​നായ ദൈവ​ത്തി​ന്റെ പ്രതിരൂപവും+ എല്ലാ സൃഷ്ടി​ക​ളി​ലുംവെച്ച്‌ ആദ്യം ജനിച്ച​വ​നും ആണ്‌.+ 16  കാരണം സ്വർഗ​ത്തി​ലും ഭൂമി​യി​ലും ഉള്ള മറ്റെല്ലാം പുത്ര​നി​ലൂടെ​യാ​ണു സൃഷ്ടി​ച്ചത്‌. കാണാ​നാ​കു​ന്ന​തും കാണാ​നാ​കാ​ത്ത​തും,+ സിംഹാ​സ​ന​ങ്ങ​ളാ​കട്ടെ ആധിപ​ത്യ​ങ്ങ​ളാ​കട്ടെ ഗവൺമെ​ന്റു​ക​ളാ​കട്ടെ അധികാ​ര​ങ്ങ​ളാ​കട്ടെ എല്ലാം, പുത്രനിലൂടെയും+ പുത്ര​നുവേ​ണ്ടി​യും സൃഷ്ടിച്ചു. 17  മാത്രമല്ല, പുത്രൻ മറ്റെല്ലാ​ത്തി​നും മുമ്പേ ഉള്ളവനാ​ണ്‌.+ അവയെ​ല്ലാം പുത്ര​നി​ലൂടെ​യാണ്‌ അസ്‌തി​ത്വ​ത്തിൽ വന്നത്‌. 18  ക്രിസ്‌തു, സഭയെന്ന ശരീര​ത്തി​ന്റെ തലയാണ്‌.+ മരിച്ച​വ​രിൽനി​ന്നുള്ള ആദ്യജാതനും+ ആരംഭ​വും ആണ്‌. ഇങ്ങനെ, ക്രിസ്‌തു എല്ലാത്തി​ലും ഒന്നാമ​നാ​യി​രി​ക്കു​ന്നു. 19  എല്ലാം ക്രിസ്‌തു​വിൽ അതിന്റെ പരിപൂർണ​ത​യി​ലു​ണ്ടാ​യി​രി​ക്കാൻ ദൈവം ആഗ്രഹി​ച്ചു.+ 20  ദണ്ഡനസ്‌തംഭത്തിൽ* ക്രിസ്‌തു ചൊരിഞ്ഞ രക്തത്താൽ സമാധാ​നം സ്ഥാപിച്ച്‌+ ഭൂമി​യി​ലും സ്വർഗ​ത്തി​ലും ഉള്ള മറ്റെല്ലാ​ത്തിനെ​യും താനു​മാ​യി വീണ്ടും അനുരഞ്‌ജനത്തിലാക്കാനും+ ദൈവ​ത്തി​നു പ്രസാദം തോന്നി. 21  ഒരു കാലത്ത്‌ ദുഷിച്ച പ്രവൃ​ത്തി​ക​ളിൽ മനസ്സു പതിപ്പി​ച്ചുകൊണ്ട്‌ നിങ്ങൾ ദൈവ​ത്തിൽനിന്ന്‌ അകന്നവ​രും ദൈവ​ത്തി​ന്റെ ശത്രു​ക്ക​ളും ആയിരു​ന്നു. 22  ഇപ്പോഴാകട്ടെ, ദൈവം നിങ്ങളെ തന്റെ മുമ്പാകെ വിശു​ദ്ധ​രും കളങ്കമി​ല്ലാ​ത്ത​വ​രും കുറ്റമ​റ്റ​വ​രും ആയി+ നിറു​ത്താൻവേണ്ടി, ആ ഒരാളു​ടെ ജഡശരീ​ര​ത്താൽ,* അദ്ദേഹ​ത്തി​ന്റെ മരണത്തി​ലൂ​ടെ അനുര​ഞ്‌ജ​ന​ത്തി​ലാ​ക്കി​യി​രി​ക്കു​ന്നു. 23  നിങ്ങൾ പക്ഷേ, സന്തോ​ഷ​വാർത്ത കേട്ട​പ്പോൾ ലഭിച്ച പ്രത്യാ​ശ​യിൽനിന്ന്‌ വ്യതി​ച​ലി​ക്കാ​തെ അടിസ്ഥാനത്തിൽ+ ഉറച്ചുനിൽക്കുന്നവരും+ ഇളകാ​ത്ത​വ​രും ആയി വിശ്വാ​സ​ത്തിൽ നിലനിൽക്ക​ണമെന്നു മാത്രം.+ ആകാശ​ത്തിൻകീ​ഴി​ലുള്ള എല്ലാ സൃഷ്ടി​ക​ളു​ടെ ഇടയിലും+ ഘോഷിച്ച ഈ സന്തോ​ഷ​വാർത്ത​യ്‌ക്കു പൗലോ​സ്‌ എന്ന ഞാൻ ഒരു ശുശ്രൂ​ഷ​ക​നാ​യി.+ 24  നിങ്ങൾക്കുവേണ്ടി കഷ്ടതകൾ സഹി​ക്കേ​ണ്ടി​വ​രു​ന്ന​തിൽ എനിക്കു സന്തോ​ഷമേ ഉള്ളൂ.+ ക്രിസ്‌തു​വി​ന്റെ ശരീര​മാ​കുന്ന സഭയിലെ+ അംഗമെന്ന നിലയിൽ സഭയ്‌ക്കു​വേണ്ടി ഞാൻ ഈ ശരീര​ത്തിൽ സഹിക്കേണ്ട കഷ്ടതകൾ+ ഇനിയും പൂർത്തി​യാ​യി​ട്ടില്ല. 25  നിങ്ങൾക്കുവേണ്ടി ദൈവം എന്നെ കാര്യസ്ഥനായി+ നിയമി​ച്ചു. അങ്ങനെ ഞാൻ ഈ സഭയുടെ ശുശ്രൂ​ഷ​ക​നാ​യി. ദൈവ​വ​ചനം പൂർണ​മാ​യി ഘോഷി​ക്കു​കയെ​ന്ന​താണ്‌ എന്റെ നിയോ​ഗം. 26  ഈ പാവന​ര​ഹ​സ്യം,+ കഴിഞ്ഞു​പോയ വ്യവസ്ഥിതികൾക്കും*+ തലമു​റ​കൾക്കും മറഞ്ഞി​രുന്നെ​ങ്കി​ലും ഇപ്പോൾ അതു ദൈവ​ത്തി​ന്റെ വിശു​ദ്ധർക്കു വെളിപ്പെ​ടു​ത്തി​ക്കി​ട്ടി​യി​രി​ക്കു​ന്നു.+ 27  ഈ പാവന​ര​ഹ​സ്യ​ത്തി​ന്റെ മഹത്ത്വ​മാർന്ന സമ്പത്തിനെക്കുറിച്ച്‌+ ജനതക​ളു​ടെ ഇടയിൽ അറിയി​ക്കാൻ ദൈവ​ത്തിന്‌ ഇപ്പോൾ പ്രസാദം തോന്നി. ക്രിസ്‌തു​വിനോ​ടു യോജി​പ്പി​ലായ നിങ്ങൾ ക്രിസ്‌തു​വി​ന്റെ മഹത്ത്വ​ത്തിൽ പങ്കാളികളാകും+ എന്നതാണ്‌ ആ പാവന​ര​ഹ​സ്യം. 28  ക്രിസ്‌തുവിനെക്കുറിച്ചാണു ഞങ്ങൾ ഘോഷി​ക്കു​ന്നത്‌. ഓരോ​രു​ത്തരെ​യും ക്രിസ്‌തു​വിനോ​ടുള്ള യോജിപ്പിൽ+ തികഞ്ഞ​വ​രാ​യി ദൈവ​മു​മ്പാ​കെ നിറു​ത്താൻവേണ്ടി ഞങ്ങൾ അവർക്കു വേണ്ട ഉപദേശം കൊടു​ത്ത്‌ സകല ജ്ഞാന​ത്തോ​ടും​കൂ​ടെ പഠിപ്പി​ക്കു​ന്നു. 29  ഈ ലക്ഷ്യം കൈവ​രി​ക്കാൻവേണ്ടി ഞാൻ, എന്നിൽ ശക്തമായി പ്രവർത്തി​ക്കുന്ന ദൈവ​ശ​ക്തി​യു​ടെ സഹായത്തോടെ+ കഠിന​മാ​യി അധ്വാ​നി​ക്കു​ക​യാണ്‌.

അടിക്കുറിപ്പുകള്‍

അക്ഷ. “ആത്മാവി​ലെ സ്‌നേഹം.”
അഥവാ “സൂക്ഷ്‌മ​മായ.”
അഥവാ “സൂക്ഷ്‌മ​മായ.”
അനു. എ5 കാണുക.
പദാവലി കാണുക.
പദാവലി കാണുക.
പദാവലിയിൽ “ജഡം” കാണുക.
അഥവാ “കഴിഞ്ഞു​പോയ യുഗങ്ങൾക്കും.” പദാവലി കാണുക.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം