സുഭാ​ഷി​തങ്ങൾ 18:1-24

18  സ്വയം ഒറ്റപ്പെ​ടു​ത്തു​ന്നവൻ സ്വാർഥ​ത​യോ​ടെ സ്വന്ത​മോ​ഹ​ങ്ങൾക്കു പിന്നാലെ പോകു​ന്നു;അവൻ ജ്ഞാനത്തെ അപ്പാടേ നിരസി​ക്കു​ന്നു.*   കാര്യങ്ങൾ ഗ്രഹി​ക്കു​ന്ന​തിൽ വിഡ്‌ഢി​ക്കു താത്‌പ​ര്യ​മില്ല;ഹൃദയ​ത്തി​ലു​ള്ള​തു വെളി​പ്പെ​ടു​ത്താ​നാണ്‌ അവന്‌ ഇഷ്ടം.+   ദുഷ്ടൻ വരു​മ്പോൾ കൂടെ വെറു​പ്പും വരുന്നു;അപമാ​ന​ത്തോ​ടൊ​പ്പം നിന്ദയും എത്തുന്നു.+   മനുഷ്യന്റെ വായിലെ വാക്കുകൾ ആഴമുള്ള വെള്ളം;+ ജ്ഞാനത്തി​ന്റെ ഉറവയോ ഒഴുകുന്ന ഒരു അരുവി​പോ​ലെ.   ദുഷ്ടനോടു പക്ഷപാതം കാണിക്കുന്നതും+നീതി​മാ​നു നീതി നിഷേധിക്കുന്നതും+ നന്നല്ല.   വിഡ്‌ഢിയുടെ വാക്കുകൾ തർക്കങ്ങൾക്കു കാരണ​മാ​കു​ന്നു;+അവന്റെ വായ്‌ അടി ക്ഷണിച്ചു​വ​രു​ത്തു​ന്നു.+   വിഡ്‌ഢിയുടെ വായ്‌ അവന്റെ നാശം;+അവന്റെ ചുണ്ടുകൾ അവന്റെ ജീവന്‌ ഒരു കുടുക്ക്‌.   പരദൂഷണം പറയു​ന്ന​വന്റെ വാക്കുകൾ രുചി​യുള്ള ആഹാരം​പോ​ലെ;+അതു വിഴു​ങ്ങു​മ്പോൾ നേരെ വയറ്റി​ലേക്കു പോകു​ന്നു.+   ജോലി ചെയ്യാൻ മടിയു​ള്ള​വൻനാശം വരുത്തു​ന്ന​വന്റെ സഹോ​ദരൻ.+ 10  യഹോവയുടെ പേര്‌ ബലമുള്ള ഗോപു​രം.+ നീതി​മാൻ അതി​ലേക്ക്‌ ഓടി​ച്ചെന്ന്‌ സംരക്ഷണം നേടും.*+ 11  ധനികന്റെ സമ്പത്ത്‌ അവനു കോട്ട​മ​തി​ലുള്ള ഒരു നഗരം;അത്‌ ഒരു ഉയർന്ന മതിലാ​ണെന്ന്‌ അവനു തോന്നു​ന്നു.+ 12  തകർച്ചയ്‌ക്കു മുമ്പ്‌ മനുഷ്യ​ന്റെ ഹൃദയം അഹങ്കരി​ക്കു​ന്നു;+മഹത്ത്വ​ത്തി​നു മുമ്പ്‌ താഴ്‌മ.+ 13  വസ്‌തുതകളെല്ലാം കേൾക്കും​മു​മ്പേ മറുപടി പറയു​ന്നതു വിഡ്‌ഢി​ത്തം;അതു മനുഷ്യ​ന്‌ അപമാ​ന​കരം.+ 14  മനക്കരുത്ത്‌ ഒരുവനെ രോഗ​ത്തിൽ താങ്ങി​നി​റു​ത്തും;+എന്നാൽ തകർന്ന മനസ്സ്‌* ആർക്കു താങ്ങാ​നാ​കും?+ 15  വകതിരിവുള്ളവന്റെ ഹൃദയം അറിവ്‌ നേടുന്നു;+ബുദ്ധി​മാ​ന്റെ ചെവി അറിവ്‌ തേടുന്നു. 16  സമ്മാനം നൽകു​ന്നത്‌ ഒരുവനു വഴികൾ തുറന്നു​കൊ​ടു​ക്കു​ന്നു;+അത്‌ അവനെ മഹാന്മാ​രു​ടെ അടുത്ത്‌ എത്തിക്കു​ന്നു. 17  ആദ്യം പരാതി ബോധി​പ്പി​ക്കു​ന്ന​വന്റെ ഭാഗത്താ​ണു ശരി​യെന്നു തോന്നും;+എന്നാൽ എതിർകക്ഷി വന്ന്‌ അവനെ ചോദ്യം ചെയ്യു​ന്ന​തു​വരെ മാത്രം.+ 18  നറുക്കു കലഹങ്ങൾ അവസാ​നി​പ്പി​ക്കു​ന്നു;+ശക്തരായ എതിർക​ക്ഷി​കൾക്കി​ട​യിൽ തീർപ്പു​ണ്ടാ​ക്കു​ന്നു.* 19  കോട്ടമതിലുള്ള ഒരു നഗരം കീഴട​ക്കു​ന്ന​തി​നെ​ക്കാൾപരിഭ​വി​ച്ചി​രി​ക്കുന്ന സഹോ​ദ​രനെ അനുന​യി​പ്പി​ക്കാൻ പ്രയാസം;+ചില വഴക്കുകൾ കോട്ട​യു​ടെ ഓടാ​മ്പ​ലു​കൾപോ​ലെ.+ 20  സംസാരത്തിന്റെ ഫലം​കൊണ്ട്‌ ഒരുവന്റെ വയറു നിറയു​ന്നു;+അവന്റെ ചുണ്ടു​ക​ളിൽനിന്ന്‌ വരുന്നത്‌ അവനെ തൃപ്‌ത​നാ​ക്കു​ന്നു. 21  ജീവനും മരണവും നാവിന്റെ കൈക​ളി​ലി​രി​ക്കു​ന്നു;+അത്‌ ഉപയോ​ഗി​ക്കാൻ ഇഷ്ടപ്പെ​ടു​ന്നവർ അതിന്റെ ഫലം തിന്നും.+ 22  നല്ല ഭാര്യയെ കിട്ടു​ന്ന​വനു നന്മ കിട്ടുന്നു;+അവന്‌ യഹോ​വ​യു​ടെ പ്രീതി​യുണ്ട്‌.+ 23  ദരിദ്രൻ യാചനാ​സ്വ​ര​ത്തിൽ സംസാ​രി​ക്കു​ന്നു;എന്നാൽ പണക്കാരൻ പരുഷ​മാ​യി മറുപടി പറയുന്നു. 24  പരസ്‌പരം നശിപ്പി​ക്കാൻ തക്കം​നോ​ക്കി​യി​രി​ക്കുന്ന സുഹൃ​ത്തു​ക്ക​ളുണ്ട്‌;+എന്നാൽ കൂടപ്പി​റ​പ്പി​നെ​ക്കാൾ കൂറുള്ള കൂട്ടു​കാ​രു​മുണ്ട്‌.+

അടിക്കുറിപ്പുകള്‍

അഥവാ “പ്രാ​യോ​ഗി​ക​ജ്ഞാ​നത്തെ വെറു​ക്കു​ന്നു.”
അക്ഷ. “ഉയർത്ത​പ്പെ​ടും.” അതായത്‌, അപകടം എത്തി​പ്പെ​ടാ​ത്തി​ടത്ത്‌ സുരക്ഷി​ത​നാ​യി കഴിയും.
അഥവാ “കഠിന​മായ നിരാശ.”
അക്ഷ. “ശക്തരായ എതിർക​ക്ഷി​കളെ അകറ്റുന്നു.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം