മത്തായി എഴുതിയത്‌ 28:1-20

28  ശബത്തിനു ശേഷം ആഴ്‌ചയുടെ ഒന്നാം ദിവസം വെട്ടം വീണുതുടങ്ങിയപ്പോൾത്തന്നെ മഗ്‌ദലക്കാരി മറിയയും മറ്റേ മറിയയും+ കല്ലറ കാണാൻ ചെന്നു.+  എന്നാൽ അവിടെ ശക്തമായ ഒരു ഭൂകമ്പം നടന്നിരുന്നു; യഹോവയുടെ ദൂതൻ സ്വർഗത്തിൽനിന്ന്‌ ഇറങ്ങിവന്നതായിരുന്നു കാരണം. ദൂതൻ കല്ല്‌ ഉരുട്ടിമാറ്റി അതിന്മേൽ ഇരിക്കുകയായിരുന്നു.+  ദൂതൻ മിന്നൽപോലെ തിളങ്ങി; വസ്‌ത്രം മഞ്ഞുപോലെ വെളുത്തതായിരുന്നു.+  കാവൽക്കാർ ദൂതനെ കണ്ട്‌ പേടിച്ചുവിറച്ച്‌ മരിച്ചവരെപ്പോലെയായി.  എന്നാൽ ദൂതൻ സ്‌ത്രീകളോടു പറഞ്ഞു: “പേടിക്കേണ്ടാ; സ്‌തംഭത്തിലേറ്റി കൊന്ന യേശുവിനെയാണു നിങ്ങൾ അന്വേഷിക്കുന്നതെന്ന്‌ എനിക്ക്‌ അറിയാം.+  പക്ഷേ യേശു ഇവിടെയില്ല. യേശു പറഞ്ഞിരുന്നതുപോലെതന്നെ ഉയിർപ്പിക്കപ്പെട്ടു.+ അദ്ദേഹം കിടന്ന സ്ഥലം വന്ന്‌ കാണൂ.  എന്നിട്ട്‌ വേഗം പോയി യേശുവിന്റെ ശിഷ്യന്മാരോട്‌ ഇങ്ങനെ പറയുക: ‘യേശു മരിച്ചവരിൽനിന്ന്‌ ഉയിർപ്പിക്കപ്പെട്ടു. നിങ്ങൾക്കു മുമ്പേ യേശു ഗലീലയിൽ എത്തും.+ അവിടെവെച്ച്‌ നിങ്ങൾക്കു യേശുവിനെ കാണാം.’ ഇതാണ്‌ എനിക്കു നിങ്ങളോടു പറയാനുള്ളത്‌.”+  ഉടൻതന്നെ അവർ ഭയത്തോടും അത്യാഹ്ലാദത്തോടും കൂടെ ശിഷ്യന്മാരെ വിവരം അറിയിക്കാൻ കല്ലറ വിട്ട്‌ ഓടി.+  അപ്പോൾ യേശു എതിരെ വന്ന്‌ അവരോട്‌, “നമസ്‌കാരം” എന്നു പറഞ്ഞു. അവർ യേശുവിന്റെ അടുത്ത്‌ ചെന്ന്‌ കാലിൽ കെട്ടിപ്പിടിച്ച്‌ വണങ്ങി. 10  യേശു അവരോടു പറഞ്ഞു: “പേടിക്കേണ്ടാ! പോയി എന്റെ സഹോദരന്മാരെ വിവരം അറിയിക്കൂ! അവർ ഗലീലയ്‌ക്കു വരട്ടെ. അവിടെവെച്ച്‌ അവർ എന്നെ കാണും.” 11  ആ സ്‌ത്രീകൾ അവിടേക്കു പോയ സമയത്ത്‌ കാവൽഭടന്മാരിൽ+ ചിലർ നഗരത്തിൽ ചെന്ന്‌ സംഭവിച്ചതെല്ലാം മുഖ്യപുരോഹിതന്മാരെ അറിയിച്ചു. 12  അവർ മൂപ്പന്മാരുമായി കൂടിയാലോചിച്ചശേഷം പടയാളികൾക്കു നല്ലൊരു തുക* കൊടുത്തിട്ട്‌ 13  അവരോടു പറഞ്ഞു: “‘രാത്രിയിൽ ഞങ്ങൾ ഉറങ്ങുമ്പോൾ അവന്റെ ശിഷ്യന്മാർ വന്ന്‌ അവനെ മോഷ്ടിച്ചുകൊണ്ടുപോയി’ എന്നു പറയണം.+ 14  ഇതു ഗവർണറുടെ ചെവിയിൽ എത്തിയാൽ ഞങ്ങൾ അദ്ദേഹത്തോടു കാര്യങ്ങൾ വിശദീകരിച്ചുകൊള്ളാം.* നിങ്ങൾക്കു കുഴപ്പമൊന്നും വരില്ല.” 15  അവർ ആ വെള്ളിനാണയങ്ങൾ വാങ്ങി തങ്ങളോട്‌ ആവശ്യപ്പെട്ടതുപോലെതന്നെ ചെയ്‌തു. ഈ കഥ ജൂതന്മാരുടെ ഇടയിൽ ഇന്നും പ്രചാരത്തിലിരിക്കുന്നു. 16  യേശു നിർദേശിച്ചിരുന്നതുപോലെ ശിഷ്യന്മാർ 11 പേരും യേശുവിനെ കാണാൻ ഗലീലയിലെ മലയിലേക്കു ചെന്നു.+ 17  യേശുവിനെ കണ്ടപ്പോൾ അവർ വണങ്ങി; എന്നാൽ ചിലർ സംശയിച്ചു. 18  യേശു അവരുടെ അടുത്ത്‌ ചെന്ന്‌ അവരോടു പറഞ്ഞു: “സ്വർഗത്തിലും ഭൂമിയിലും എല്ലാ അധികാരവും എനിക്കു നൽകിയിരിക്കുന്നു.+ 19  അതുകൊണ്ട്‌ നിങ്ങൾ പോയി എല്ലാ ജനതകളിലെയും ആളുകളെ ശിഷ്യരാക്കുകയും+ പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ അവരെ സ്‌നാനപ്പെടുത്തുകയും+ 20  ഞാൻ നിങ്ങളോടു കല്‌പിച്ചതെല്ലാം അനുസരിക്കാൻ അവരെ പഠിപ്പിക്കുകയും വേണം.+ വ്യവസ്ഥിതിയുടെ അവസാനകാലംവരെ എന്നും ഞാൻ നിങ്ങളുടെകൂടെയുണ്ട്‌.”+

അടിക്കുറിപ്പുകള്‍

അതായത്‌, വെള്ളിക്കാശ്‌.
അക്ഷ. “അദ്ദേഹത്തെ പറഞ്ഞ്‌ സമ്മതിപ്പിച്ചുകൊള്ളാം.”

പഠനക്കുറിപ്പുകൾ

ശബത്ത്‌: അക്ഷ. “ശബത്തുകൾ.” ഈ വാക്യ​ത്തിൽ സാബ്ബ​ടോൺ എന്ന ഗ്രീക്കു​പ​ദ​ത്തി​ന്റെ ബഹുവ​ച​ന​രൂ​പം രണ്ടു പ്രാവ​ശ്യം കാണു​ന്നുണ്ട്‌. അതിൽ ആദ്യ​ത്തേത്‌, ആഴ്‌ച​യു​ടെ ഏഴാം ദിവസ​മായ ശബത്ത്‌ ദിവസത്തെ മാത്രം കുറി​ക്കു​ന്ന​തു​കൊണ്ട്‌ ‘ശബത്ത്‌ ’ എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. രണ്ടാമ​ത്തേത്‌, ഏഴു ദിവസ​ങ്ങ​ളു​ടെ കാലഘ​ട്ടത്തെ കുറി​ക്കു​ന്ന​തു​കൊണ്ട്‌ ആഴ്‌ച​യു​ടെ എന്നാണു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌. ആ ശബത്ത്‌ ദിവസം (നീസാൻ 15) സൂര്യാ​സ്‌ത​മ​യ​ത്തോ​ടെ അവസാ​നി​ച്ചു. മത്തായി​യു​ടെ സുവി​ശേ​ഷ​ത്തിൽ പറഞ്ഞി​രി​ക്കു​ന്നതു ‘ശബത്തിനു ശേഷമുള്ള’ സന്ധ്യ​യെ​ക്കു​റി​ച്ചാ​ണെന്നു ചിലർ കരുതു​ന്നെ​ങ്കി​ലും, സ്‌ത്രീ​കൾ കല്ലറ കാണാൻ ചെന്നത്‌ നീസാൻ 16-ാം തീയതി “അതിരാ​വി​ലെ” “സൂര്യൻ ഉദിച്ച​പ്പോൾത്തന്നെ” ആണെന്നു മറ്റു സുവി​ശേ​ഷ​വി​വ​ര​ണങ്ങൾ വ്യക്തമാ​ക്കു​ന്നു.​—മർ 16:1, 2; ലൂക്ക 24:1; യോഹ 20:1; പദാവ​ലി​യും അനു. ബി12-ഉം കാണുക.

ആഴ്‌ച​യു​ടെ ഒന്നാം ദിവസം: അതായത്‌, നീസാൻ 16. ശബത്തിന്റെ തൊട്ട​ടുത്ത ദിവസ​മാ​ണു ജൂതന്മാർ ആഴ്‌ച​യു​ടെ ഒന്നാം ദിവസ​മാ​യി കണക്കാ​ക്കി​യി​രു​ന്നത്‌.

യഹോ​വ​യു​ടെ ദൂതൻ: എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽ പല തവണ ഉപയോ​ഗി​ച്ചി​ട്ടുള്ള ഒരു പ്രയോ​ഗം. ഉൽപ 16:7-ലാണ്‌ ആദ്യമാ​യി ഇതു കാണു​ന്നത്‌. സെപ്‌റ്റു​വ​ജി​ന്റി​ന്റെ ആദ്യകാല പ്രതി​ക​ളിൽ ഈ പ്രയോ​ഗം വരുന്നി​ടത്ത്‌ ആൻഗ​ലൊസ്‌ (ദൈവ​ദൂ​തൻ; സന്ദേശ​വാ​ഹകൻ) എന്ന ഗ്രീക്കു​വാ​ക്കി​നോ​ടൊ​പ്പം എബ്രായ അക്ഷരങ്ങൾ ഉപയോ​ഗിച്ച്‌ എഴുതി​യി​ട്ടുള്ള ദൈവ​നാ​മ​വും കാണ​പ്പെ​ടു​ന്നു. ഇസ്രാ​യേ​ലി​ലെ നഹൽ ഹെവറിൽനിന്ന്‌ കണ്ടെടുത്ത സെപ്‌റ്റു​വ​ജി​ന്റി​ന്റെ ഒരു പ്രതി​യിൽ, (ബി.സി. 50-നും എ.ഡി. 50-നും ഇടയ്‌ക്കു​ള്ള​തെന്നു കരുത​പ്പെ​ടു​ന്നു.) സെഖ 3:5, 6 വാക്യ​ങ്ങ​ളിൽ ഈ പ്രയോ​ഗം കാണ​പ്പെ​ടു​ന്നത്‌ അങ്ങനെ​യാണ്‌. (അനു. സി കാണുക.) ഈ വാക്യ​ത്തി​ലെ “യഹോ​വ​യു​ടെ ദൂതൻ” എന്ന പ്രയോ​ഗ​ത്തിൽ കാണുന്ന ദൈവ​നാ​മം പല ബൈബിൾപ​രി​ഭാ​ഷ​ക​ളും വിട്ടു​ക​ള​ഞ്ഞി​ട്ടില്ല എന്നതു ശ്രദ്ധേ​യ​മാണ്‌.​—അനു. എ5-ഉം അനു. സി-യും കാണുക.

യഹോ​വ​യു​ടെ ദൂതൻ: മത്ത 1:20–ന്റെ പഠനക്കു​റി​പ്പും അനു. സി-യും കാണുക.

ശിഷ്യ​ന്മാ​രോട്‌ ഇങ്ങനെ പറയുക: “യേശു മരിച്ച​വ​രിൽനിന്ന്‌ ഉയിർപ്പി​ക്ക​പ്പെട്ടു”: ക്രിസ്‌തു​ശി​ഷ്യ​രിൽ ഈ സ്‌ത്രീ​ക​ളോ​ടാ​യി​രു​ന്നു യേശു​വി​ന്റെ പുനരു​ത്ഥാ​ന​ത്തെ​ക്കു​റിച്ച്‌ ആദ്യം അറിയി​ച്ചത്‌. ഇതെക്കു​റിച്ച്‌ മറ്റു ശിഷ്യരെ അറിയി​ക്കാൻ നിയോ​ഗി​ച്ച​തും ഇവരെ​ത്ത​ന്നെ​യാ​യി​രു​ന്നു. (മത്ത 28:2, 5, 7) ജൂതപാ​ര​മ്പ​ര്യ​മ​നു​സ​രിച്ച്‌ കോട​തി​യിൽ സാക്ഷി​മൊ​ഴി കൊടു​ക്കാൻ സ്‌ത്രീ​കളെ അനുവ​ദി​ച്ചി​രു​ന്നില്ല. എന്നാൽ ഇതിനു തിരു​വെ​ഴു​ത്ത​ടി​സ്ഥാ​ന​മി​ല്ലാ​യി​രു​ന്നു. അതേസ​മയം സന്തോ​ഷ​ക​ര​മായ ഈ നിയമനം സ്‌ത്രീ​കൾക്കു നൽകി​ക്കൊണ്ട്‌ യഹോ​വ​യു​ടെ ദൂതൻ സ്‌ത്രീ​കളെ ആദരിച്ചു.

വണങ്ങി: അഥവാ “കുമ്പിട്ട്‌ നമസ്‌ക​രി​ച്ചു; സാഷ്ടാം​ഗം പ്രണമി​ച്ചു; ആദരവ്‌ കാണിച്ചു.”​—മത്ത 8:2; 14:33; 15:25 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​കൾ കാണുക.

യേശു​വി​നെ വണങ്ങി: അഥവാ “യേശു​വി​നെ കുമ്പിട്ട്‌ നമസ്‌ക​രി​ച്ചു; യേശു​വി​നെ ആദരിച്ചു.” പ്രവാ​ച​ക​ന്മാ​രെ​യോ രാജാ​ക്ക​ന്മാ​രെ​യോ ദൈവ​ത്തി​ന്റെ മറ്റു പ്രതി​നി​ധി​ക​ളെ​യോ കണ്ടപ്പോൾ ആളുകൾ അവരുടെ മുന്നിൽ കുമ്പി​ട്ട​താ​യി എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളി​ലും പറഞ്ഞി​ട്ടുണ്ട്‌. (1ശമു 25:23, 24; 2ശമു 14:4-7; 1രാജ 1:16; 2രാജ 4:36, 37) ആളുകളെ സുഖ​പ്പെ​ടു​ത്താൻ കഴിവുള്ള, ദൈവ​ത്തി​ന്റെ ഒരു പ്രതി​നി​ധി​യോ​ടാ​ണു താൻ സംസാ​രി​ക്കു​ന്ന​തെന്നു സാധ്യ​ത​യ​നു​സ​രിച്ച്‌ ആ മനുഷ്യ​നു മനസ്സി​ലാ​യി​രു​ന്നു. യഹോ​വ​യു​ടെ നിയു​ക്ത​രാ​ജാ​വി​നു മുന്നിൽ ആദരസൂ​ച​ക​മാ​യി കുമ്പി​ടു​ന്നത്‌ ഉചിത​മാ​യി​രു​ന്നു.​—മത്ത 9:18; ഇവിടെ ഉപയോ​ഗി​ച്ചി​രി​ക്കുന്ന ഗ്രീക്കു​പ​ദ​ത്തെ​ക്കു​റിച്ച്‌ കൂടുതൽ അറിയാൻ മത്ത 2:2-ന്റെ പഠനക്കു​റി​പ്പു കാണുക.

യേശു​വി​നെ വണങ്ങി: അഥവാ “യേശു​വി​നെ കുമ്പിട്ട്‌ നമസ്‌ക​രി​ച്ചു; യേശു​വി​നോട്‌ ആദരവ്‌ കാണിച്ചു.” യേശു​വി​നെ ദൈവ​ത്തി​ന്റെ ഒരു പ്രതി​നി​ധി​യാ​യി മാത്രമാണ്‌ അവർ കണ്ടത്‌. യേശു ഒരു ദൈവ​മോ ദേവനോ ആണെന്ന ചിന്ത​യോ​ടെയല്ല മറിച്ച്‌ ‘ദൈവ​പു​ത്രൻ’ ആണെന്നു കരുതി​ത്ത​ന്നെ​യാണ്‌ അവർ വണങ്ങി​യത്‌.​—മത്ത 2:2; 8:2; 18:26 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​കൾ കാണുക.

താണു​വ​ണ​ങ്ങി​ക്കൊണ്ട്‌: അഥവാ “കുമ്പിട്ട്‌ നമസ്‌ക​രി​ച്ചു​കൊണ്ട്‌; ആദരവ്‌ കാണി​ച്ചു​കൊണ്ട്‌.” ഒരു ജൂതസ്‌ത്രീ​യ​ല്ലാ​യി​രുന്ന ഇവർ യേശു​വി​നെ “ദാവീ​ദു​പു​ത്രാ” എന്നു വിളി​ച്ച​പ്പോൾ (മത്ത 15:22), തെളി​വ​നു​സ​രിച്ച്‌ യേശു​വാ​ണു വാഗ്‌ദ​ത്ത​മി​ശിഹ എന്ന കാര്യം അംഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. യേശു ഒരു ദൈവ​മോ ദേവനോ ആണെന്ന ചിന്ത​യോ​ടെയല്ല, മറിച്ച്‌ ദൈവ​ത്തി​ന്റെ പ്രതി​നി​ധി​യാ​ണെന്നു കരുതി​ത്ത​ന്നെ​യാണ്‌ ആ സ്‌ത്രീ യേശു​വി​നെ വണങ്ങി​യത്‌.​—മത്ത 2:2; 8:2; 14:33; 18:26 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​കൾ കാണുക.

എന്റെ സഹോ​ദ​ര​ന്മാർ: തന്റെ ശിഷ്യ​ന്മാ​രു​മാ​യുള്ള ആത്മീയ​ബന്ധം നിമി​ത്ത​മാ​ണു യേശു അവരെ ‘സഹോ​ദ​ര​ന്മാർ’ എന്നു വിളി​ച്ചത്‌.​—മത്ത 28:16 കാണുക; മത്ത 25:40; യോഹ 20:17; എബ്ര 2:10-12 എന്നിവ താരത​മ്യം ചെയ്യുക.

മൂപ്പന്മാർ: അക്ഷ. “പ്രായ​മേ​റിയ പുരു​ഷ​ന്മാർ.” ബൈബി​ളിൽ പ്രെസ്‌ബൂ​റ്റെ​റൊസ്‌ എന്ന ഗ്രീക്കു​പദം, സമൂഹ​ത്തി​ലോ ജനതയി​ലോ ഒരു അധികാ​ര​സ്ഥാ​ന​മോ ഉത്തരവാ​ദി​ത്വ​സ്ഥാ​ന​മോ വഹിക്കു​ന്ന​വ​രെ​യാ​ണു പ്രധാ​ന​മാ​യും കുറി​ക്കു​ന്നത്‌. ചില സാഹച​ര്യ​ങ്ങ​ളിൽ ഇതു പ്രായ​ത്തെ​യാണ്‌ അർഥമാ​ക്കു​ന്ന​തെ​ങ്കി​ലും (ലൂക്ക 15:25; പ്രവൃ 2:17 എന്നിവ ഉദാഹ​ര​ണങ്ങൾ.) എപ്പോ​ഴും അതു വയസ്സു​ചെ​ന്ന​വ​രെയല്ല കുറി​ക്കു​ന്നത്‌. ഇവിടെ ഈ പദം​കൊണ്ട്‌ ഉദ്ദേശി​ക്കു​ന്നതു ജൂതജ​ന​ത​യിൽപ്പെട്ട നേതാ​ക്ക​ന്മാ​രെ​യാണ്‌. മിക്ക​പ്പോ​ഴും മുഖ്യ​പു​രോ​ഹി​ത​ന്മാ​രു​ടെ​യും ശാസ്‌ത്രി​മാ​രു​ടെ​യും കൂടെ​യാണ്‌ ഇവരെ​ക്കു​റിച്ച്‌ പറയാ​റു​ള്ളത്‌. ഈ മൂന്നു കൂട്ടത്തിൽനി​ന്നു​ള്ള​വ​രാ​യി​രു​ന്നു സൻഹെ​ദ്രി​നി​ലെ അംഗങ്ങൾ.​—മത്ത 21:23; 26:3, 47, 57; 27:1, 41; 28:12; പദാവ​ലി​യിൽ “മൂപ്പൻ; പ്രായ​മേ​റിയ പുരുഷൻ” കാണുക.

ഇത്‌: അതായത്‌, അവർ ഉറങ്ങി​പ്പോ​യെന്ന നുണ. കാവൽ നിൽക്കു​ന്ന​തി​നി​ട​യിൽ ഉറങ്ങി​പ്പോ​യാൽ റോമൻ പടയാ​ളി​കൾക്കു വധശി​ക്ഷ​വരെ ലഭിക്കാ​മാ​യി​രു​ന്നു.

ഗവർണ​റു​ടെ: ഇവിടെ പറഞ്ഞി​രി​ക്കുന്ന ഗവർണർ പൊന്തി​യൊസ്‌ പീലാ​ത്തൊ​സാണ്‌.

കാണാൻ: സാധ്യ​ത​യ​നു​സ​രിച്ച്‌, യേശു​വി​നെ കാണാൻ 500-ലധികം പേർ ഗലീല​യിൽ കൂടി​വന്നു.​—1കൊ 15:6.

ചിലർ സംശയി​ച്ചു: സംശയി​ച്ചത്‌ അപ്പോ​സ്‌ത​ല​ന്മാ​രിൽപ്പെട്ട ആരുമല്ല എന്ന സൂചന​യാണ്‌ 1കൊ 15:6 നൽകു​ന്നത്‌. സാധ്യ​ത​യ​നു​സ​രിച്ച്‌ അത്‌ ഗലീല​യി​ലെ ശിഷ്യ​ന്മാ​രാ​യി​രു​ന്നു. യേശു അവർക്ക്‌ അതുവരെ പ്രത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നില്ല.

എല്ലാ ജനതക​ളി​ലെ​യും ആളുകൾ: ഇതിന്റെ അക്ഷരാർഥ​പ​രി​ഭാഷ “എല്ലാ ജനതക​ളും” എന്നാണ്‌. എന്നാൽ സന്ദർഭം സൂചി​പ്പി​ക്കു​ന്നത്‌ ഇത്‌ എല്ലാ ജനതക​ളി​ലെ​യും ആളുക​ളെ​യാണ്‌ കുറി​ക്കു​ന്ന​തെ​ന്നാണ്‌. കാരണം അവരെ സ്‌നാ​ന​പ്പെ​ടു​ത്തുക എന്ന പദപ്ര​യോ​ഗ​ത്തി​ലെ “അവർ” എന്ന സർവനാ​മം ഗ്രീക്കിൽ പുല്ലിം​ഗ​രൂ​പ​ത്തി​ലു​ള്ള​താണ്‌. അതു ‘ജനതക​ളെയല്ല’ ആളുക​ളെ​യാണ്‌ അർഥമാ​ക്കു​ന്നത്‌. “ജനതകൾ” എന്ന പദമാ​കട്ടെ ഗ്രീക്കിൽ നപും​സ​ക​രൂ​പ​ത്തി​ലു​ള്ള​തും. ‘എല്ലാ ജനതക​ളി​ലെ​യും ആളുക​ളു​ടെ’ അടുക്കൽ എത്തുക എന്ന ഈ കല്‌പന പുതിയ ഒന്നായി​രു​ന്നു. യേശു​വി​ന്റെ ശുശ്രൂ​ഷ​ക്കാ​ല​ത്തി​നു മുമ്പ്‌, യഹോ​വയെ സേവി​ക്കാ​നാ​യി വരുന്ന മറ്റു ജനതക​ളിൽപ്പെ​ട്ട​വരെ ഇസ്രാ​യേ​ലി​ലേക്കു സ്വാഗതം ചെയ്‌തി​രു​ന്ന​താ​യി തിരു​വെ​ഴു​ത്തു​കൾ സൂചി​പ്പി​ക്കു​ന്നുണ്ട്‌. (1രാജ 8:41-43) എന്നാൽ ഈ കല്‌പ​ന​യി​ലൂ​ടെ പ്രസം​ഗ​പ്ര​വർത്തനം കൂടുതൽ വിപു​ല​മാ​ക്കാ​നുള്ള ഒരു നിയോ​ഗം യേശു ശിഷ്യ​ന്മാർക്കു നൽകി. ഇനിമു​തൽ ജനനം​കൊണ്ട്‌ ജൂതന്മാ​ര​ല്ലാ​ത്ത​വ​രു​ടെ അടു​ത്തേ​ക്കും അവർ പോക​ണ​മാ​യി​രു​ന്നു. ഈ ശിഷ്യ​രാ​ക്കൽവേല ലോക​വ്യാ​പ​ക​മാ​യി നടക്കേ​ണ്ട​താ​ണെ​ന്നാ​ണു യേശു ഇതിലൂ​ടെ സൂചി​പ്പി​ച്ചത്‌.​—മത്ത 10:1, 5-7; വെളി 7:9; മത്ത 24:14-ന്റെ പഠനക്കു​റി​പ്പു കാണുക.

ശിഷ്യ​രാ​ക്കു​ക: മതീറ്റ്യു​വോ എന്ന ഗ്രീക്കു​ക്രി​യയെ “പഠിപ്പി​ക്കുക” എന്നു പരിഭാ​ഷ​പ്പെ​ടു​ത്താ​നാ​കും. ആളുകളെ വിദ്യാർഥി​ക​ളോ ശിഷ്യ​ന്മാ​രോ ആക്കുക എന്ന ലക്ഷ്യ​ത്തോ​ടെ പഠിപ്പി​ക്കു​ന്ന​താണ്‌ ഇതിൽ ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌. (ഇതേ പദം, “പഠിപ്പി​ക്കുന്ന” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന മത്ത 13:52 താരത​മ്യം ചെയ്യുക.) “ശിഷ്യ​രാ​ക്കുക” എന്ന കല്‌പ​ന​യിൽ ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌ എന്താ​ണെന്നു “സ്‌നാ​ന​പ്പെ​ടു​ത്തുക,” “പഠിപ്പി​ക്കുക” എന്നീ ക്രിയകൾ വ്യക്തമാ​ക്കു​ന്നു.

പിതാ​വി​ന്റെ​യും പുത്ര​ന്റെ​യും പരിശു​ദ്ധാ​ത്മാ​വി​ന്റെ​യും: പിതാ​വി​നെ അംഗീ​ക​രി​ക്കു​ന്നതു തികച്ചും ന്യായ​മാണ്‌. കാരണം പിതാവ്‌, അതായത്‌ ദൈവ​മായ യഹോവ, നമ്മുടെ സ്രഷ്ടാ​വും ജീവദാ​താ​വും ആണ്‌. (സങ്ക 36:7, 9; വെളി 4:11) ഇനി, ദൈ​വോ​ദ്ദേ​ശ്യ​ത്തിൽ പുത്രന്റെ സ്ഥാനം അംഗീ​ക​രി​ക്കാ​തെ ഒരു മനുഷ്യ​നും രക്ഷ നേടാ​നാ​കി​ല്ലെ​ന്നും ബൈബിൾ പറയു​ന്നുണ്ട്‌. (യോഹ 14:6; പ്രവൃ 4:12) പരിശു​ദ്ധാ​ത്മാ​വി​ന്റെ ധർമം അംഗീ​ക​രി​ക്കു​ന്ന​തും വളരെ പ്രധാ​ന​മാണ്‌. കാരണം ജീവൻ നൽകുക (ഇയ്യ 33:4), തന്റെ സന്ദേശം രേഖ​പ്പെ​ടു​ത്താൻ മനുഷ്യ​രെ പ്രചോ​ദി​പ്പി​ക്കുക (2പത്ര 1:21), തന്റെ ഇഷ്ടം ചെയ്യാൻ അവരെ ശക്തീക​രി​ക്കുക (റോമ 15:19) എന്നിങ്ങനെ പല കാര്യ​ങ്ങ​ളും ചെയ്യാൻ ദൈവം തന്റെ പ്രവർത്ത​ന​നി​ര​ത​മായ ഈ ശക്തിയെ ഉപയോ​ഗി​ക്കു​ന്നു. ഈ വാക്യം ത്രി​ത്വോ​പ​ദേ​ശത്തെ പിന്താ​ങ്ങു​ന്ന​താ​യി ചിലർ വിശ്വ​സി​ക്കു​ന്നെ​ങ്കി​ലും പിതാ​വി​നും പുത്ര​നും പരിശു​ദ്ധാ​ത്മാ​വി​നും നിത്യത, ശക്തി, സ്ഥാനം എന്നീ കാര്യ​ങ്ങ​ളിൽ തുല്യ​ത​യു​ണ്ടെന്നു ബൈബി​ളിൽ ഒരിട​ത്തും പറയു​ന്നില്ല. ഒരേ വാക്യ​ത്തിൽ പിതാ​വി​നെ​യും പുത്ര​നെ​യും പരിശു​ദ്ധാ​ത്മാ​വി​നെ​യും കുറിച്ച്‌ ഇങ്ങനെ ഒരുമിച്ച്‌ പറഞ്ഞി​രി​ക്കു​ന്നു എന്നതു​കൊ​ണ്ടു മാത്രം ദൈവ​ത്വം, നിത്യത എന്നിവ​യു​ടെ കാര്യ​ത്തിൽ പിതാ​വും പുത്ര​നും പരിശു​ദ്ധാ​ത്മാ​വും ഒരു​പോ​ലെ​യാ​ണെന്നു വരുന്നില്ല. പിതാ​വി​നും പുത്ര​നും പരിശു​ദ്ധാ​ത്മാ​വി​നും തുല്യ​ത​യു​ണ്ടെ​ന്നും അതിന്‌ അർഥമില്ല.​—മർ 13:32; കൊലോ 1:15; 1തിമ 5:21.

പരിശു​ദ്ധാ​ത്മാവ്‌: അഥവാ “പ്രവർത്ത​ന​നി​ര​ത​മായ പരിശു​ദ്ധ​ശക്തി.” “ആത്മാവ്‌” എന്ന പദം (ഗ്രീക്കിൽ നപും​സകം.) വ്യക്തി​ത്വ​മി​ല്ലാത്ത, പ്രവർത്ത​ന​നി​ര​ത​മായ ഒരു ശക്തിയെ കുറി​ക്കു​ന്നു. അതു ദൈവ​ത്തിൽനിന്ന്‌ ഉത്ഭവി​ക്കു​ന്ന​താണ്‌.​—പദാവ​ലി​യിൽ “ആത്മാവ്‌”; “പരിശു​ദ്ധാ​ത്മാവ്‌” എന്നിവ കാണുക.

നാമത്തിൽ: “നാമം” എന്നതിന്റെ ഗ്രീക്കു​പദം (ഓനൊമ) ഒരു വ്യക്തി​യു​ടെ പേരിനെ മാത്രമല്ല കുറി​ക്കു​ന്നത്‌. ഇവിടെ അത്‌, പിതാ​വി​ന്റെ​യും പുത്ര​ന്റെ​യും അധികാ​ര​വും സ്ഥാനവും അതോ​ടൊ​പ്പം പരിശു​ദ്ധാ​ത്മാ​വി​ന്റെ ധർമവും അംഗീ​ക​രി​ക്കു​ന്ന​തി​നെ അർഥമാ​ക്കു​ന്നു. അത്‌ അംഗീ​ക​രി​ക്കു​ന്ന​തോ​ടെ ഒരു വ്യക്തി ദൈവ​വു​മാ​യി പുതി​യൊ​രു ബന്ധത്തി​ലേക്കു വരുന്നു.​—മത്ത 10:41-ന്റെ പഠനക്കു​റി​പ്പു താരത​മ്യം ചെയ്യുക.

പ്രവാ​ച​ക​നാ​ണെന്ന ഒറ്റ കാരണ​ത്താൽ: അക്ഷ. “ഒരു പ്രവാ​ച​കന്റെ നാമത്തിൽ.” ഒരു പ്രവാ​ച​കന്റെ സ്ഥാന​ത്തെ​യും പ്രവർത്ത​ന​ത്തെ​യും അംഗീ​ക​രി​ക്കു​ന്ന​തി​നെ​യാ​ണു “നാമത്തിൽ” എന്ന ഗ്രീക്കു​പ്ര​യോ​ഗം ഇവിടെ സൂചി​പ്പി​ക്കു​ന്നത്‌.​—മത്ത 28:19-ന്റെ പഠനക്കു​റി​പ്പു താരത​മ്യം ചെയ്യുക.

എല്ലാ ജനതക​ളും . . . ഭൂലോ​ക​ത്തെ​ങ്ങും: ഈ രണ്ടു പദപ്ര​യോ​ഗ​ങ്ങ​ളും പ്രസം​ഗ​പ്ര​വർത്തനം എത്ര വിപു​ല​മാ​യി ചെയ്യേ​ണ്ട​തു​ണ്ടെ​ന്നാ​ണു സൂചി​പ്പി​ക്കു​ന്നത്‌. ഇവിടെ “ജനത” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഗ്രീക്കു​പ​ദ​ത്തി​നു (ഏത്‌നൊസ്‌) പരസ്‌പരം കുറെ​യൊ​ക്കെ ബന്ധമുള്ള, ഒരേ ഭാഷ സംസാ​രി​ക്കുന്ന ഒരു കൂട്ടം ആളുകളെ കുറി​ക്കാ​നാ​കും. ഒരേ രാഷ്‌​ട്രത്തിൽനി​ന്നു​ള്ള​വ​രോ ഒരേ വംശക്കാ​രോ ആയ ഇവർ മിക്ക​പ്പോ​ഴും തങ്ങളു​ടേ​തായ ഒരു ഭൂപ്ര​ദേ​ശത്ത്‌ ഒരുമിച്ച്‌ താമസി​ക്കു​ന്ന​വ​രാ​യി​രി​ക്കും. ഇനി, ഇവിടെ “ഭൂലോ​കം” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌ ഒയിക്കൂ​മെനേ എന്ന ഗ്രീക്കു​പ​ദ​മാണ്‌. ഭൂമിയെ മനുഷ്യ​കു​ല​ത്തി​ന്റെ വാസസ്ഥ​ല​മാ​യി ചിത്രീ​ക​രി​ക്കുന്ന വിശാ​ല​മായ അർഥമുള്ള ഒരു പദമാണ്‌ ഇത്‌. (ലൂക്ക 4:5; പ്രവൃ 17:31; റോമ 10:18; വെളി 12:9; 16:14) ഒന്നാം നൂറ്റാണ്ടിൽ, ജൂതന്മാർ ചിതറി​പ്പാർത്തി​രുന്ന വിസ്‌തൃ​ത​മായ റോമാ​സാ​മ്രാ​ജ്യ​ത്തെ കുറി​ക്കാ​നും ഈ പദം ഉപയോ​ഗി​ച്ചി​രു​ന്നു.​—ലൂക്ക 2:1; പ്രവൃ 24:5.

പഠിപ്പി​ക്കു​ക​യും . . . പ്രസം​ഗി​ക്കു​ക​യും: പഠിപ്പി​ക്ക​ലും പ്രസം​ഗി​ക്ക​ലും തമ്മിൽ വ്യത്യാ​സ​മുണ്ട്‌. പ്രസം​ഗി​ക്കുന്ന ആൾ ഒരു കാര്യം ഘോഷി​ക്കുക മാത്രം ചെയ്യുന്നു. എന്നാൽ പഠിപ്പി​ക്കു​ന്ന​യാൾ അതിലും കൂടുതൽ ചെയ്യു​ന്നുണ്ട്‌—അദ്ദേഹം അറിവ്‌ പകർന്നു​കൊ​ടു​ക്കു​ന്നു, വിശദീ​ക​രി​ക്കു​ന്നു, ബോധ്യം​വ​രു​ത്തുന്ന വാദങ്ങൾ ഉപയോ​ഗി​ക്കു​ന്നു, തെളി​വു​കൾ നിരത്തു​ന്നു.​—മത്ത 3:1; 28:20 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​കൾ കാണുക.

പ്രസം​ഗി​ക്കു​ക: ഗ്രീക്കു​പ​ദ​ത്തി​ന്റെ പ്രധാ​നാർഥം “പരസ്യ​മാ​യി ഒരു കാര്യം അറിയി​ച്ചു​കൊണ്ട്‌ അതു ഘോഷി​ക്കുക” എന്നാണ്‌. സന്ദേശം അറിയി​ക്കുന്ന രീതി​ക്കാണ്‌ ഇവിടെ ഊന്നൽ നൽകി​യി​രി​ക്കു​ന്നത്‌. ഒരു കൂട്ടത്തെ അഭിസം​ബോ​ധന ചെയ്‌ത്‌ നടത്തുന്ന പ്രഭാ​ഷ​ണ​ത്തെ​ക്കാൾ ഒരു കാര്യം എല്ലാവ​രോ​ടും പരസ്യ​മാ​യി ഘോഷി​ക്കു​ന്ന​തി​നെ​യാണ്‌ ഇതു പൊതു​വേ അർഥമാ​ക്കു​ന്നത്‌.

അവരെ പഠിപ്പി​ക്കുക: “പഠിപ്പി​ക്കുക” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഗ്രീക്കു​പ​ദ​ത്തിൽ, അറിവ്‌ പകർന്നു​കൊ​ടു​ക്കു​ന്ന​തും അതു വിശദീ​ക​രി​ക്കു​ന്ന​തും ന്യായ​വാ​ദ​ത്തി​ലൂ​ടെ കാര്യങ്ങൾ വ്യക്തമാ​ക്കു​ന്ന​തും തെളി​വു​കൾ നിരത്തു​ന്ന​തും ഉൾപ്പെ​ട്ടി​രി​ക്കു​ന്നു. (മത്ത 3:1; 4:23 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​കൾ കാണുക.) യേശു കല്‌പി​ച്ച​തെ​ല്ലാം അനുസ​രി​ക്കാൻ അവരെ പഠിപ്പി​ക്കു​ന്നതു തുടർച്ച​യായ ഒരു പ്രക്രി​യ​യാണ്‌. യേശു പഠിപ്പി​ച്ച​തെ​ല്ലാം പഠിപ്പി​ക്കാ​നും യേശു​വി​ന്റെ ഉപദേ​ശങ്ങൾ അനുസ​രി​ക്കാ​നും യേശു​വി​ന്റെ മാതൃക അനുക​രി​ക്കാ​നും അവരെ പഠിപ്പി​ക്കു​ന്നത്‌ അതിൽ ഉൾപ്പെ​ടു​ന്നു.​—യോഹ 13:17; എഫ 4:21; 1പത്ര 2:21.

വ്യവസ്ഥി​തി: അഥവാ “യുഗം.”​—പദാവ​ലി​യിൽ “വ്യവസ്ഥി​തി(കൾ)” കാണുക.

അവസാ​ന​കാ​ലം: മത്ത 24:3-ന്റെ പഠനക്കു​റി​പ്പും പദാവ​ലി​യിൽ “വ്യവസ്ഥി​തി​യു​ടെ അവസാ​ന​കാ​ലം” എന്നതും കാണുക.

അവസാ​നി​ക്കാൻപോ​കു​ന്നു: അഥവാ “അവസാ​ന​കാ​ലം.” സുന്റേലയ എന്ന ഗ്രീക്കു​പ​ദ​മാണ്‌ ഇവിടെ കാണു​ന്നത്‌. അതിന്റെ അർഥം “ഒന്നിച്ചുള്ള അവസാനം; സംയു​ക്താ​ന്ത്യം; ഒരുമിച്ച്‌ അവസാ​നി​ക്കുക” എന്നെല്ലാ​മാണ്‌. (മത്ത 13:39, 40, 49; 28:20; എബ്ര 9:26) ഇത്‌ ഒരു കാലഘ​ട്ട​ത്തെ​യാണ്‌ അർഥമാ​ക്കു​ന്നത്‌. ആ സമയത്ത്‌ സംയു​ക്ത​മാ​യി നടക്കുന്ന ചില സംഭവങ്ങൾ മത്ത 24:6, 14 വാക്യ​ങ്ങ​ളിൽ പറഞ്ഞി​രി​ക്കുന്ന സമ്പൂർണ​മായ “അവസാന”ത്തിലേക്കു നയിക്കും. അവിടെ ‘അവസാനം’ എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌, ടെലോസ്‌ എന്ന മറ്റൊരു ഗ്രീക്കു​പ​ദ​മാണ്‌.​—മത്ത 24:6, 14 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​ക​ളും പദാവ​ലി​യിൽ “വ്യവസ്ഥി​തി​യു​ടെ അവസാ​ന​കാ​ലം” എന്നതും കാണുക.

ദൃശ്യാവിഷ്കാരം

ശവക്കല്ലറ
ശവക്കല്ലറ

പാറയിൽ വെട്ടി​യു​ണ്ടാ​ക്കിയ ഗുഹക​ളി​ലോ അറകളി​ലോ ആണ്‌ ജൂതന്മാർ സാധാ​ര​ണ​യാ​യി ശവസം​സ്‌കാ​രം നടത്തി​യി​രു​ന്നത്‌. രാജാ​ക്ക​ന്മാ​രു​ടേത്‌ ഒഴി​കെ​യുള്ള കല്ലറക​ളെ​ല്ലാം പൊതു​വേ നഗരങ്ങൾക്കു വെളി​യി​ലാ​യി​രു​ന്നു. ഇപ്പോൾ കണ്ടെത്തി​യി​ട്ടുള്ള ജൂതക​ല്ല​റ​ക​ളു​ടെ ഒരു പ്രത്യേ​കത അവയുടെ ലാളി​ത്യ​മാണ്‌. ജൂതന്മാർ മരിച്ച​വരെ ആരാധി​ക്കാ​ഞ്ഞ​താ​യി​രി​ക്കാം ഇതിന്റെ കാരണം. മരണ​ശേഷം ഒരാൾ ഒരു ആത്മലോ​കത്ത്‌ ജീവി​ക്കു​ന്നു എന്ന വിശ്വാ​സ​വും ജൂതമ​ത​ത്തി​ന്റെ ഭാഗമ​ല്ലാ​യി​രു​ന്നു.