ഉൽപത്തി 2:1-25

2  അങ്ങനെ ആകാശ​വും ഭൂമി​യും അവയിലുള്ളതൊക്കെയും* പൂർത്തി​യാ​യി.+  ഏഴാം ദിവസ​മാ​യപ്പോഴേ​ക്കും ദൈവം ചെയ്‌തുകൊ​ണ്ടി​രുന്ന പ്രവൃത്തി പൂർത്തി​യാ​ക്കി; ചെയ്‌തുകൊ​ണ്ടി​രുന്ന എല്ലാ പ്രവൃ​ത്തി​യും തീർത്ത്‌ ഏഴാം ദിവസം ദൈവം വിശ്ര​മി​ക്കാൻതു​ടങ്ങി.+  ഏഴാം ദിവസത്തെ ദൈവം അനു​ഗ്ര​ഹിച്ച്‌ അതിനെ വിശു​ദ്ധ​മാ​യി പ്രഖ്യാ​പി​ച്ചു; കാരണം ഉദ്ദേശി​ച്ച​വയെ​ല്ലാം സൃഷ്ടിച്ച ദൈവം, സൃഷ്ടി എന്ന പ്രവൃത്തി തീർത്ത്‌ ഏഴാം ദിവസം വിശ്ര​മി​ക്കാൻതു​ടങ്ങി.  ദൈവമായ യഹോവ* ആകാശ​വും ഭൂമി​യും ഉണ്ടാക്കിയ ദിവസം, അവ സൃഷ്ടിച്ച സമയത്ത്‌,+ അവ അസ്‌തി​ത്വ​ത്തിൽ വന്നതിന്റെ ഒരു ചരി​ത്ര​വി​വ​ര​ണ​മാണ്‌ ഇത്‌.  ഭൂമിയിൽ കുറ്റിച്ചെ​ടി​കളൊ​ന്നും അതുവരെ​യു​ണ്ടാ​യി​രു​ന്നില്ല, വയലിൽ സസ്യല​താ​ദി​ക​ളും മുളച്ചി​രു​ന്നില്ല. കാരണം ദൈവ​മായ യഹോവ ഭൂമി​യിൽ മഴ പെയ്യി​ച്ചി​ട്ടി​ല്ലാ​യി​രു​ന്നു; നിലത്ത്‌ കൃഷി ചെയ്യാൻ മനുഷ്യ​നു​മു​ണ്ടാ​യി​രു​ന്നില്ല.  ഭൂമിയിൽനിന്ന്‌ പൊങ്ങുന്ന മൂടൽമ​ഞ്ഞാ​ണു ഭൂമി മുഴുവൻ നനച്ചി​രു​ന്നത്‌.  ദൈവമായ യഹോവ നിലത്തെ പൊടികൊണ്ട്‌+ മനുഷ്യ​നെ നിർമി​ച്ചിട്ട്‌ അവന്റെ മൂക്കി​ലേക്കു ജീവശ്വാസം+ ഊതി; മനുഷ്യൻ ജീവനുള്ള വ്യക്തി​യാ​യി​ത്തീർന്നു.*+  കൂടാതെ യഹോവ കിഴക്ക്‌ ഏദെനിൽ+ ഒരു തോട്ടം നട്ടുണ്ടാ​ക്കി, താൻ നിർമിച്ച മനുഷ്യനെ+ അവിടെ ആക്കി.  കാഴ്‌ചയ്‌ക്കു മനോ​ഹ​ര​വും ഭക്ഷ്യ​യോ​ഗ്യ​വും ആയ എല്ലാ മരങ്ങളും യഹോവ നിലത്ത്‌ മുളപ്പി​ച്ചു; തോട്ട​ത്തി​ന്റെ നടുവിൽ ജീവവൃക്ഷവും+ ശരിതെറ്റുകളെക്കുറിച്ചുള്ള* അറിവി​ന്റെ വൃക്ഷവും+ മുളപ്പി​ച്ചു. 10  തോട്ടം നനയ്‌ക്കാൻ ഏദെനിൽനി​ന്ന്‌ ഒരു നദി പുറ​പ്പെ​ട്ടി​രു​ന്നു; അവി​ടെ​നിന്ന്‌ അതു നാലു നദിക​ളാ​യി പിരിഞ്ഞു. 11  ഒന്നാം നദിയു​ടെ പേര്‌ പീശോൻ. അതാണു ഹവീല ദേശ​മെ​ല്ലാം ചുറ്റിയൊ​ഴു​കു​ന്നത്‌; അവിടെ സ്വർണ​മുണ്ട്‌. 12  ആ ദേശത്തെ സ്വർണം മേത്തര​മാണ്‌. സുഗന്ധ​പ്പ​ശ​യും നഖവർണി​ക്ക​ല്ലും അവി​ടെ​യുണ്ട്‌. 13  രണ്ടാം നദിയു​ടെ പേര്‌ ഗീഹോൻ. അതാണു കൂശ്‌ ദേശ​മെ​ല്ലാം ചുറ്റിയൊ​ഴു​കു​ന്നത്‌. 14  മൂന്നാം നദിയു​ടെ പേര്‌ ഹിദ്ദേക്കൽ.*+ അതാണ്‌ അസീറിയയ്‌ക്കു+ കിഴ​ക്കോട്ട്‌ ഒഴുകു​ന്നത്‌. നാലാം നദി യൂഫ്ര​ട്ടീസ്‌.+ 15  ഏദെൻ തോട്ട​ത്തിൽ കൃഷി ചെയ്യേ​ണ്ട​തി​നും അതിനെ പരിപാ​ലിക്കേ​ണ്ട​തി​നും ദൈവ​മായ യഹോവ മനുഷ്യ​നെ അവി​ടെ​യാ​ക്കി.+ 16  യഹോവ മനുഷ്യ​നോ​ട്‌ ഇങ്ങനെ കല്‌പി​ക്കു​ക​യും ചെയ്‌തു: “തോട്ട​ത്തി​ലെ എല്ലാ മരങ്ങളിൽനി​ന്നും തൃപ്‌തി​യാ​കുവോ​ളം നിനക്കു തിന്നാം.+ 17  എന്നാൽ ശരി​തെ​റ്റു​കളെ​ക്കു​റി​ച്ചുള്ള അറിവി​ന്റെ മരത്തിൽനി​ന്ന്‌ തിന്നരു​ത്‌, അതിൽനി​ന്ന്‌ തിന്നുന്ന ദിവസം നീ നിശ്ചയ​മാ​യും മരിക്കും.”+ 18  പിന്നെ, ദൈവ​മായ യഹോവ ഇങ്ങനെ പറഞ്ഞു: “മനുഷ്യൻ ഏകനായി കഴിയു​ന്നതു നല്ലതല്ല. ഞാൻ അവനു പൂരക​മാ​യി ഒരു സഹായി​യെ ഉണ്ടാക്കിക്കൊ​ടു​ക്കും.”+ 19  യഹോവ ഭൂമി​യി​ലെ എല്ലാ വന്യമൃ​ഗ​ങ്ങളെ​യും ആകാശ​ത്തി​ലെ എല്ലാ പറവകളെ​യും നിലത്തു​നിന്ന്‌ നിർമി​ച്ചിട്ട്‌ അവയെ ഓരോ​ന്നിനെ​യും മനുഷ്യൻ എന്തു വിളി​ക്കുമെന്ന്‌ അറിയാൻ അവന്റെ അടുത്ത്‌ കൊണ്ടു​വന്നു. ഓരോ ജീവിയെ​യും മനുഷ്യൻ എന്തു വിളി​ച്ചോ അത്‌ അതിനു പേരാ​യി​ത്തീർന്നു.+ 20  അങ്ങനെ മനുഷ്യൻ എല്ലാ വളർത്തു​മൃ​ഗ​ങ്ങൾക്കും ആകാശ​ത്തി​ലെ എല്ലാ പറവകൾക്കും എല്ലാ വന്യമൃ​ഗ​ങ്ങൾക്കും പേരിട്ടു. എന്നാൽ മനുഷ്യ​നു യോജിച്ച ഒരു തുണയെ കണ്ടില്ല. 21  അതുകൊണ്ട്‌ യഹോവ മനുഷ്യ​ന്‌ ഒരു ഗാഢനി​ദ്ര വരുത്തി. അവൻ ഉറങ്ങു​മ്പോൾ അവന്റെ വാരിയെ​ല്ലു​ക​ളിൽ ഒന്ന്‌ എടുത്ത​ശേഷം അവിടത്തെ മുറിവ്‌ അടച്ചു. 22  പിന്നെ യഹോവ മനുഷ്യ​നിൽനിന്ന്‌ എടുത്ത വാരിയെ​ല്ലുകൊണ്ട്‌ ഒരു സ്‌ത്രീ​യെ ഉണ്ടാക്കി അവളെ മനുഷ്യ​ന്റെ അടുത്ത്‌ കൊണ്ടു​വന്നു.+ 23  അപ്പോൾ മനുഷ്യൻ പറഞ്ഞു: “ഒടുവിൽ ഇതാ, എൻ അസ്ഥിയിൻ അസ്ഥിയുംമാംസ​ത്തിൻ മാംസ​വും. നരനിൽനിന്നെടുത്തോരിവൾക്കു+നാരി എന്നു പേരാ​കും.” 24  അതുകൊണ്ട്‌ പുരുഷൻ അപ്പനെ​യും അമ്മയെ​യും വിട്ട്‌ ഭാര്യയോ​ടു പറ്റി​ച്ചേ​രും;* അവർ രണ്ടു പേരും ഒരു ശരീര​മാ​യി​ത്തീ​രും.+ 25  പുരുഷനും ഭാര്യ​യും നഗ്നരാ​യി​രു​ന്നു,+ എങ്കിലും അവർക്കു നാണം തോന്നി​യി​രു​ന്നില്ല.

അടിക്കുറിപ്പുകള്‍

അക്ഷ. “അവയുടെ എല്ലാ സൈന്യ​വും.”
ദൈവത്തെ വേർതി​രി​ച്ചു​കാ​ണി​ക്കുന്ന വ്യക്തി​പ​ര​മായ പേരായ יהוה (യ്‌ഹ്‌വ്‌ഹ്‌) ആദ്യമാ​യി കാണു​ന്നി​ടം. അനു. എ4 കാണുക.
അഥവാ “ദേഹി​യാ​യി​ത്തീർന്നു.” നെഫെഷ്‌ എന്ന എബ്രാ​യ​പ​ദ​ത്തി​ന്റെ അക്ഷരാർഥം “ശ്വസി​ക്കുന്ന ജീവി” എന്നാണ്‌. പദാവ​ലി​യിൽ “ദേഹി” കാണുക.
അഥവാ “നന്മതി​ന്മ​കളെ​ക്കു​റി​ച്ചുള്ള.”
അഥവാ “ടൈ​ഗ്രിസ്‌.”
അഥവാ “ഭാര്യ​യുടെ​കൂടെ​യാ​യി​രി​ക്കും.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം