കൊരി​ന്തി​ലു​ള്ള​വർക്ക്‌ എഴുതിയ രണ്ടാമത്തെ കത്ത്‌ 6:1-18

6  നിങ്ങ​ളോ​ടു ദൈവം കാണിച്ച അനർഹദയ വെറുതേ​യാ​യിപ്പോ​കാൻ ഇടവരുത്തരുതെന്നു+ ദൈവ​ത്തി​ന്റെ സഹപ്രവർത്തകരായ+ ഞങ്ങൾ നിങ്ങ​ളോട്‌ അപേക്ഷി​ക്കു​ന്നു.  “സ്വീകാ​ര്യ​മായ ഒരു സമയത്ത്‌ ഞാൻ നിനക്കു ചെവി ചായിച്ചു; രക്ഷയുടെ ഒരു ദിവസ​ത്തിൽ ഞാൻ നിന്നെ സഹായി​ച്ചു”+ എന്നു ദൈവം പറയു​ന്നു​ണ്ട​ല്ലോ. എന്നാൽ ഇപ്പോ​ഴാ​ണ്‌ ഏറെ സ്വീകാ​ര്യ​മായ സമയം! ഇതാണു ശരിക്കും രക്ഷാദി​വസം!  ഞങ്ങളുടെ ശുശ്രൂ​ഷയെ​ക്കു​റിച്ച്‌ ആരും ഒരു കുറ്റവും പറയരു​ത​ല്ലോ. അതു​കൊണ്ട്‌ ഞങ്ങൾ കാരണം ആരും ഒരുത​ര​ത്തി​ലും ഇടറി​വീ​ഴാ​തി​രി​ക്കാൻ ഞങ്ങൾ നോക്കു​ന്നു.+  എല്ലാ വിധത്തി​ലും ദൈവ​ത്തി​നു ശുശ്രൂഷ ചെയ്യുന്നവരാണെന്നു+ തെളി​യി​ക്കാ​നാ​ണു ഞങ്ങൾ ശ്രമി​ക്കു​ന്നത്‌. കുറെ​യേറെ സഹനം, കഷ്ടപ്പാ​ടു​കൾ, ഞെരുക്കം, ബുദ്ധി​മു​ട്ടു​കൾ,+  തല്ല്‌, തടവ്‌,+ കലാപങ്ങൾ, കഠിനാ​ധ്വാ​നം, ഉറക്കമി​ല്ലാത്ത രാത്രി​കൾ, പട്ടിണി,+  ശുദ്ധി, അറിവ്‌, ക്ഷമ,+ ദയ,+ പരിശു​ദ്ധാ​ത്മാവ്‌, കാപട്യ​മി​ല്ലാത്ത സ്‌നേഹം,+  സത്യസന്ധമായ സംസാരം, ദൈവശക്തി+ എന്നിവ​യാ​ലും വലങ്കൈയിലും* ഇടങ്കൈയിലും* ഉള്ള നീതി​യു​ടെ ആയുധ​ങ്ങ​ളാ​ലും,+  മാനത്താലും അപമാ​ന​ത്താ​ലും, ദുഷ്‌കീർത്തി​യാ​ലും സത്‌കീർത്തി​യാ​ലും ഒക്കെയാ​ണു ഞങ്ങൾ അതു തെളി​യി​ക്കു​ന്നത്‌. വഞ്ചിക്കു​ന്ന​വ​രാ​യി​ട്ടാ​ണു ഞങ്ങളെ കണക്കാ​ക്കു​ന്നതെ​ങ്കി​ലും ഞങ്ങൾ സത്യസ​ന്ധ​രാണ്‌.  ഒട്ടും അറിയപ്പെ​ടാ​ത്ത​വ​രാ​യി​ട്ടാ​ണു ഞങ്ങളെ വീക്ഷി​ക്കു​ന്നതെ​ങ്കി​ലും ഞങ്ങൾ നന്നായി അറിയപ്പെ​ടു​ന്ന​വ​രാണ്‌. ഞങ്ങൾ മരിച്ചുപോകുമെന്നു* കരുതിയെ​ങ്കി​ലും ഞങ്ങൾ ഇതാ, ജീവി​ക്കു​ന്നു!+ ഞങ്ങൾ ശിക്ഷ അനുഭ​വി​ക്കുന്നെ​ങ്കി​ലും ഇതുവരെ ഞങ്ങളെ മരണത്തി​ന്‌ ഏൽപ്പി​ച്ചുകൊ​ടു​ത്തി​ട്ടില്ല.+ 10  ഞങ്ങൾ ദുഃഖി​ത​രാ​യി കാണ​പ്പെ​ട്ടാ​ലും എപ്പോ​ഴും സന്തോ​ഷി​ക്കു​ന്നു. ദരി​ദ്ര​രാണെന്നു തോന്നി​യാ​ലും ഒരുപാ​ടു പേരെ സമ്പന്നരാ​ക്കു​ന്നു. ഒന്നുമി​ല്ലാ​ത്ത​വ​രാ​യി കാണ​പ്പെ​ട്ടാ​ലും എല്ലാമു​ള്ള​വ​രാ​ണു ഞങ്ങൾ.+ 11  കൊരിന്തുകാരേ, ഞങ്ങൾ നിങ്ങ​ളോട്‌ എല്ലാം തുറന്ന്‌ സംസാ​രി​ച്ചു. ഞങ്ങൾ ഹൃദയം വിശാ​ല​മാ​യി തുറന്നു. 12  നിങ്ങളോടു സ്‌നേഹം കാണി​ക്കു​ന്ന​തിൽ ഞങ്ങൾ ഒരു പരിധി​യും വെച്ചി​ട്ടില്ല;+ പക്ഷേ ഞങ്ങളോ​ട്‌ ആർദ്ര​സ്‌നേഹം കാണി​ക്കു​ന്ന​തിൽ നിങ്ങൾ പരിധി വെച്ചി​രി​ക്കു​ന്നു. 13  അതുകൊണ്ട്‌ സ്വന്തം മക്കളോ​ടു പറയു​ന്ന​തുപോ​ലെ ഞാൻ പറയു​ക​യാണ്‌: നിങ്ങളും ഹൃദയം വിശാ​ല​മാ​യി തുറക്കണം.*+ 14  അവിശ്വാസികളോടൊപ്പം ഒരേ നുകത്തിൻകീ​ഴിൽ വരരുത്‌.*+ നീതി​യും അധർമ​വും തമ്മിൽ എന്തു ബന്ധമാ​ണു​ള്ളത്‌?+ വെളി​ച്ച​വും ഇരുട്ടും തമ്മിൽ എന്തെങ്കി​ലും യോജി​പ്പു​ണ്ടോ?+ 15  ക്രിസ്‌തുവിനും ബലീയാലിനും*+ തമ്മിൽ എന്താണു പൊരു​ത്തം? വിശ്വാ​സി​യും അവിശ്വാ​സി​യും തമ്മിൽ എന്തി​ലെ​ങ്കി​ലും സമാന​ത​യു​ണ്ടോ?+ 16  ദേവാലയത്തിനു വിഗ്ര​ഹ​ങ്ങ​ളു​മാ​യി എന്തു ബന്ധം?+ നമ്മൾ ജീവനുള്ള ദൈവ​ത്തി​ന്റെ ആലയമല്ലേ?+ കാരണം ദൈവം പറഞ്ഞത്‌ ഇതാണ്‌: “ഞാൻ അവരുടെ ഇടയിൽ താമസിക്കുകയും+ അവരുടെ ഇടയിൽ നടക്കു​ക​യും ചെയ്യും. ഞാൻ അവരുടെ ദൈവ​വും അവർ എന്റെ ജനവും ആയിരി​ക്കും.”+ 17  “‘അതു​കൊണ്ട്‌ അവരുടെ ഇടയിൽനി​ന്ന്‌ പുറത്ത്‌ കടന്ന്‌ അവരിൽനി​ന്ന്‌ അകന്നു​മാ​റൂ, അശുദ്ധ​മാ​യതു തൊട​രുത്‌;’”+ “‘എങ്കിൽ ഞാൻ നിങ്ങളെ സ്വീക​രി​ക്കും’+ എന്ന്‌ യഹോവ* പറയുന്നു.” 18  “‘ഞാൻ നിങ്ങളു​ടെ പിതാവും+ നിങ്ങൾ എന്റെ പുത്ര​ന്മാ​രും പുത്രി​മാ​രും ആകും’+ എന്നു സർവശ​ക്ത​നായ യഹോവ* പറയുന്നു.”

അടിക്കുറിപ്പുകള്‍

ഒരുപക്ഷേ, ആക്രമി​ക്കാ​നു​ള്ളത്‌.
ഒരുപക്ഷേ, പ്രതി​രോ​ധി​ക്കാ​നു​ള്ളത്‌.
അഥവാ “മരണം അർഹി​ക്കു​ന്ന​വ​രാ​ണെന്ന്‌.”
അഥവാ “വിശാ​ല​ത​യു​ള്ള​വ​രാ​കണം.”
ചേർച്ചയില്ലാത്ത രീതി​യിൽ ഒരേ നുകത്തിൽ കെട്ടു​ന്ന​തി​നെ​യാ​ണ്‌ ഇവിടെ ഉപയോ​ഗി​ച്ചി​രി​ക്കുന്ന ഗ്രീക്കു​പദം സൂചി​പ്പി​ക്കു​ന്നത്‌.
“ഒന്നിനും കൊള്ളാത്ത” എന്ന്‌ അർഥമുള്ള ഒരു എബ്രാ​യ​പ​ദ​ത്തിൽനി​ന്നു​ള്ളത്‌. സാത്താനെ സൂചി​പ്പി​ക്കു​ന്നു.
അനു. എ5 കാണുക.
അനു. എ5 കാണുക.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം