വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നമ്മുടെ ഭൂമിയെ രക്ഷിക്കാൻ ആർക്കാ​കും?

നമ്മുടെ ഭൂമിയെ രക്ഷിക്കാൻ ആർക്കാ​കും?

 ഇന്ന്‌ ഭൂമി​ക്കും ജീവജാ​ല​ങ്ങൾക്കും മനുഷ്യർ വരുത്തുന്ന നാശം പലരെ​യും ഉത്‌ക​ണ്‌ഠ​പ്പെ​ടു​ത്തു​ന്നു. ചില പരിസ്ഥി​തി​വി​ദ​ഗ്‌ധർ പറയു​ന്ന​ത​നു​സ​രിച്ച്‌, മനുഷ്യർ ചെയ്‌തു​കൂ​ട്ടുന്ന കാര്യങ്ങൾ ജീവജാ​ല​ങ്ങൾക്കു ഭീഷണി​യാ​കു​ക​യും വംശനാ​ശ​ത്തി​നുള്ള സാധ്യ​ത​യു​ണ്ടാ​ക്കു​ക​യും ചെയ്യുന്നു.

 മനുഷ്യർ ഭൂമിയെ നശിപ്പി​ക്കു​മോ? അതോ, ഭൂമിക്കു ദോഷം ചെയ്യാതെ അതി​നോട്‌ ഇണങ്ങി ജീവി​ക്കുന്ന ഒരു കാലം വരുമോ?

മനുഷ്യ​രു​ടെ ശ്രമങ്ങൾ വിജയി​ക്കു​മോ?

 ഭൂമിയെ സംരക്ഷി​ക്കാ​നും ഭൂമി​യോട്‌ ഇണങ്ങി ജീവി​ക്കാ​നും മനുഷ്യർക്കു കഴിയു​മെ​ന്നാണ്‌ പല വിദഗ്‌ധ​രും വിശ്വ​സി​ക്കു​ന്നത്‌. പക്ഷേ മനുഷ്യ​രു​ടെ ശ്രമങ്ങൾ വിജയി​ക്ക​ണ​മെ​ങ്കിൽ ഒരേ സമയം കുറെ മേഖല​ക​ളിൽ പല മാറ്റങ്ങൾ വരു​ത്തേ​ണ്ട​തു​ണ്ടെന്ന്‌ ചില ഗവേഷകർ പറയുന്നു. അവയിൽ ചിലത്‌ ഇതൊ​ക്കെ​യാണ്‌:

  •   കരയും കടലും ചതുപ്പു​നി​ല​ങ്ങ​ളും വനഭൂ​മി​യും നന്നായി പരിപാ​ലി​ക്കുക.

  •   വ്യത്യസ്‌ത തരത്തി​ലുള്ള കാർഷി​ക​രീ​തി​ക​ളും ഊർജ​സ്രോ​ത​സ്സു​ക​ളും ഉപയോ​ഗ​പ്പെ​ടു​ത്തുക.

  •   കൂടുതൽ സസ്യാ​ഹാ​ര​വും കുറച്ച്‌ മത്സ്യവും മാംസ​വും ഉൾപ്പെ​ടുന്ന ഭക്ഷണ​ക്ര​മ​ത്തി​ലേക്കു മാറുക. അങ്ങനെ സ്ഥലവും വിഭവ​ങ്ങ​ളും പാഴാ​ക്കാ​തെ മെച്ചമാ​യി ഉപയോ​ഗി​ക്കാൻ കഴിയും.

  •   മെച്ചപ്പെട്ട ജീവിതം എന്നുപ​റ​യു​ന്നത്‌ വസ്‌തു​വ​കകൾ വാരി​ക്കൂ​ട്ടു​ന്നതല്ല എന്ന സത്യം മനസ്സി​ലാ​ക്കുക.

 നിങ്ങൾക്ക്‌ എന്തു തോന്നു​ന്നു? ഗവൺമെ​ന്റു​ക​ളും ബിസി​നെ​സ്സു​കാ​രും വ്യക്തി​ക​ളും ഇത്തരം കാര്യ​ങ്ങ​ളോ​ടു സഹകരി​ക്കു​മെന്നു പ്രതീ​ക്ഷി​ക്കാൻ കഴിയു​മോ? അതോ, അത്യാ​ഗ്ര​ഹി​ക​ളും സ്വാർഥ​രും ഭാവി​യെ​ക്കു​റിച്ച്‌ ചിന്തി​ക്കാ​ത്ത​വ​രും ഒക്കെ ഉള്ളതു​കൊണ്ട്‌ ഇതൊ​ന്നും നടക്കി​ല്ലെ​ന്നാ​ണോ നിങ്ങൾക്കു തോന്നു​ന്നത്‌?—2 തിമൊ​ഥെ​യൊസ്‌ 3:1-5.

പ്രത്യാ​ശ​യ്‌ക്കുള്ള ഒരു കാരണം

 ഭൂമി​യു​ടെ ഭാവി സുരക്ഷി​ത​മാ​ണെന്നു ബൈബിൾ ഉറപ്പു തരുന്നു. ഭൂമിയെ രക്ഷിക്കാ​നുള്ള മനുഷ്യ​രു​ടെ ശ്രമങ്ങൾക്കു പരിമി​തി​ക​ളു​ള്ളത്‌ എന്തു​കൊ​ണ്ടാ​ണെ​ന്നും അത്‌ വിശദീ​ക​രി​ക്കു​ന്നുണ്ട്‌. എന്തൊക്കെ മാറ്റങ്ങ​ളാണ്‌ ഭൂമി​യിൽ വരേണ്ട​തെ​ന്നും അത്‌ എങ്ങനെ വരു​മെ​ന്നും ബൈബി​ളിൽ പറയുന്നു.

 മനുഷ്യ​രു​ടെ മാത്രം ശ്രമം​കൊണ്ട്‌ ഭൂമിയെ സംരക്ഷി​ക്കാ​നാ​കി​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌? ദൈവ​മായ യഹോവ a ഭൂമിയെ സൃഷ്ടി​ക്കു​ക​യും അതിനെ പരിപാ​ലി​ക്കാ​നുള്ള ചുമതല മനുഷ്യ​രെ ഏൽപ്പി​ക്കു​ക​യും ചെയ്‌തു. (ഉൽപത്തി 1:28; 2:15) സ്രഷ്ടാ​വി​ന്റെ മാർഗ​നിർദേ​ശ​ങ്ങൾക്ക​നു​സ​രിച്ച്‌ പ്രവർത്തി​ച്ചാൽ മാത്രമേ അവർക്ക്‌ ആ ഉത്തരവാ​ദി​ത്വം നന്നായി ചെയ്യാൻ കഴിയു​മാ​യി​രു​ന്നു​ള്ളൂ. (സുഭാ​ഷി​തങ്ങൾ 20:24) പക്ഷേ അവർ യഹോ​വയെ തള്ളിക്ക​ള​യു​ക​യും സ്വന്തം ഇഷ്ടത്തിനു കാര്യങ്ങൾ ചെയ്യാൻ ശ്രമി​ക്കു​ക​യും ചെയ്‌തു. (സഭാ​പ്ര​സം​ഗകൻ 7:29) എന്നാൽ മനുഷ്യർക്കു സ്വന്തമാ​യി ഭൂമിയെ സംരക്ഷി​ക്കാൻ പ്രാപ്‌തി​യി​ല്ലാ​ത്ത​തു​കൊണ്ട്‌ ചില പുരോ​ഗ​തി​ക​ളൊ​ക്കെ വരുത്താൻ കഴിഞ്ഞാ​ലും അവരുടെ ശ്രമങ്ങൾ മുഴു​വ​നാ​യും വിജയി​ക്കില്ല.—സുഭാ​ഷി​തങ്ങൾ 21:30; യിരെമ്യ 10:23.

 വരേണ്ട മാറ്റം. ഭൂമിക്കു ദോഷം വരുത്തുന്ന മനുഷ്യ​രു​ടെ പ്രവൃ​ത്തി​കൾ ദൈവം അവസാ​നി​പ്പി​ക്കും. (വെളി​പാട്‌ 11:18) ഭൂമിയെ ദ്രോ​ഹി​ക്കുന്ന ഗവൺമെ​ന്റു​ക​ളെ​യും സ്ഥാപന​ങ്ങ​ളെ​യും ദൈവം മെച്ച​പ്പെ​ടു​ത്തു​കയല്ല ചെയ്യു​ന്നത്‌, പകരം അവ മാറ്റി മറ്റൊന്നു വരുത്തും. (വെളി​പാട്‌ 21:1) അതു​കൊ​ണ്ടാണ്‌ യഹോവ ഇങ്ങനെ പറഞ്ഞത്‌: “ഇതാ, ഞാൻ എല്ലാം പുതി​യ​താ​ക്കു​ന്നു.”—വെളി​പാട്‌ 21:5.

 ഈ മാറ്റങ്ങൾ കൊണ്ടു​വ​രു​ന്നത്‌ എങ്ങനെ​യാണ്‌? യഹോവ മനുഷ്യ​ഗ​വൺമെ​ന്റു​കളെ നീക്കം ചെയ്‌ത്‌, ആ സ്ഥാനത്ത്‌ ദൈവ​രാ​ജ്യം എന്നു പേരുള്ള ദൈവ​ത്തി​ന്റെ സ്വർഗീ​യ​ഗ​വൺമെന്റ്‌ കൊണ്ടു​വ​രും. യേശു​വാ​യി​രി​ക്കും അതിനു​ശേഷം ഭൂമിയെ ഭരിക്കു​ന്നത്‌.—ദാനി​യേൽ 2:44; മത്തായി 6:10.

 ദൈവ​ത്തി​ന്റെ നീതി​യുള്ള നിലവാ​ര​ങ്ങൾക്ക​നു​സ​രിച്ച്‌ ജീവി​ക്കാൻ ദൈവ​രാ​ജ്യം മനുഷ്യ​രെ പഠിപ്പി​ക്കും. മനുഷ്യർ അവരുടെ സ്രഷ്ടാ​വി​നെ മനസ്സി​ലാ​ക്കി, ആ സ്രഷ്ടാ​വി​ന്റെ മാർഗ​നിർദേ​ശ​ങ്ങൾക്ക​നു​സ​രിച്ച്‌ ജീവി​ക്കു​മ്പോൾ അവർക്കു പ്രകൃ​തി​യോട്‌ ഇണങ്ങി​ച്ചേർന്ന്‌ ജീവി​ക്കാൻ കഴിയും. (യശയ്യ 11:9) ദൈവ​രാ​ജ്യ​ത്തി​ലൂ​ടെ, ഈ ഭൂഗ്ര​ഹ​ത്തിന്‌ ഒരു നാശവും വരുത്താ​തെ​തന്നെ മനുഷ്യർക്ക്‌ ഏറ്റവും നല്ല ജീവിതം എങ്ങനെ ആസ്വദി​ക്കാ​നാ​കു​മെന്ന്‌ ബൈബി​ളിൽ പറയു​ന്നുണ്ട്‌. ദൈവ​രാ​ജ്യം ഇത്‌ എങ്ങനെ നടപ്പാ​ക്കു​മെന്നു നോക്കാം:

 ദൈവ​രാ​ജ്യം പെട്ടെ​ന്നു​തന്നെ ഈ മാറ്റങ്ങ​ളൊ​ക്കെ കൊണ്ടു​വ​രു​മെന്ന്‌ നമുക്ക്‌ പ്രതീ​ക്ഷി​ക്കാൻ കഴിയും. ഇതെക്കു​റിച്ച്‌ കൂടുതൽ അറിയാൻ, “ദൈവ​രാ​ജ്യം എന്നായി​രി​ക്കും ഭൂമി​യിൽ ഭരണം തുടങ്ങു​ന്നത്‌” എന്ന ലേഖനം വായി​ക്കുക.

a ദൈവത്തിന്റെ പേരാണ്‌ യഹോവ.—സങ്കീർത്തനം 83:18.