സങ്കീർത്ത​നം 72:1-20

ശലോമോനെക്കുറിച്ച്‌. 72  ദൈവമേ, രാജാ​വി​നെ അങ്ങയുടെ വിധി​ക​ളുംരാജകുമാരനെ അങ്ങയുടെ നീതി​യും പഠിപ്പി​ക്കേ​ണമേ.+   അവൻ അങ്ങയുടെ ജനത്തി​നു​വേണ്ടി നീതി​യോ​ടെ​യുംഎളിയവർക്കുവേണ്ടി ന്യായ​ത്തോ​ടെ​യും വാദി​ക്കട്ടെ.+   പർവതങ്ങൾ ജനത്തിനു സമാധാ​ന​വുംകുന്നുകൾ അവർക്കു നീതി​യും കൊണ്ടു​വ​രട്ടെ.   അവൻ ജനത്തിൽ എളിയ​വർക്കു​വേണ്ടി വാദി​ക്കട്ടെ;*ദരിദ്രരുടെ മക്കളെ രക്ഷിക്കട്ടെ;ചതിയനെ തകർത്തു​ക​ള​യട്ടെ.+   സൂര്യചന്ദ്രന്മാരുള്ള കാല​ത്തോ​ളംതലമുറതലമുറയോളം+ അവർ അങ്ങയെ ഭയപ്പെ​ടും.   അവൻ, വെട്ടി​നി​റു​ത്തിയ പുൽത്ത​കി​ടി​യിൽ പെയ്യുന്ന മഴപോ​ലെ,ഭൂമിയെ നനയ്‌ക്കുന്ന ചാറ്റൽമ​ഴ​പോ​ലെ.+   അവന്റെ കാലത്ത്‌ നീതി​മാ​ന്മാർ തഴച്ചു​വ​ള​രും;*+ചന്ദ്രനുള്ള കാല​ത്തോ​ളം സമാധാ​ന​സ​മൃ​ദ്ധി​യു​ണ്ടാ​കും.+   സമുദ്രംമുതൽ സമു​ദ്രം​വ​രെ​യുംനദിമുതൽ* ഭൂമി​യു​ടെ അറ്റംവ​രെ​യും അവനു പ്രജക​ളു​ണ്ടാ​യി​രി​ക്കും.*+   മരുഭൂമിയിൽ വസിക്കു​ന്നവർ അവനു മുന്നിൽ കുമ്പി​ടും;അവന്റെ ശത്രുക്കൾ പൊടി നക്കും.+ 10  തർശീശിലെയും ദ്വീപു​ക​ളി​ലെ​യും രാജാ​ക്ക​ന്മാർ അവനു കപ്പം* കൊടു​ക്കും.+ ശേബയിലെയും സെബയി​ലെ​യും രാജാ​ക്ക​ന്മാർ സമ്മാന​ങ്ങ​ളു​മാ​യി വരും.+ 11  സകല രാജാ​ക്ക​ന്മാ​രും അവനു മുന്നിൽ കുമ്പി​ടും;സകല ജനതക​ളും അവനെ സേവി​ക്കും. 12  കാരണം, സഹായ​ത്തി​നാ​യി കേഴുന്ന ദരി​ദ്രനെ അവൻ രക്ഷിക്കും;എളിയവനെയും ആരോ​രു​മി​ല്ലാ​ത്ത​വ​നെ​യും അവൻ വിടു​വി​ക്കും. 13  എളിയവനോടും ദരി​ദ്ര​നോ​ടും അവനു കനിവ്‌ തോന്നും;പാവപ്പെട്ടവന്റെ ജീവനെ അവൻ രക്ഷിക്കും. 14  അടിച്ചമർത്തലിനും അക്രമ​ത്തി​നും ഇരയാ​കു​ന്ന​വരെ അവൻ മോചി​പ്പി​ക്കും;അവരുടെ രക്തം അവനു വില​യേ​റി​യ​താ​യി​രി​ക്കും. 15  അവൻ നീണാൾ വാഴട്ടെ! ശേബയി​ലെ സ്വർണം അവനു കാഴ്‌ച​യാ​യി ലഭിക്കട്ടെ.+ അവനായി ഇടവി​ടാ​തെ പ്രാർഥ​നകൾ ഉയരട്ടെ.ദിവസം മുഴുവൻ അവൻ അനുഗൃ​ഹീ​ത​നാ​യി​രി​ക്കട്ടെ. 16  ഭൂമിയിൽ ധാന്യം സുലഭ​മാ​യി​രി​ക്കും;+മലമുകളിൽ അതു നിറഞ്ഞു​ക​വി​യും. അവനു ലബാ​നോ​നി​ലെ​പ്പോ​ലെ ഫലസമൃ​ദ്ധി​യു​ണ്ടാ​കും.+നിലത്തെ സസ്യങ്ങൾപോ​ലെ നഗരങ്ങ​ളിൽ ജനം നിറയും.+ 17  അവന്റെ പേര്‌ എന്നും നിലനിൽക്കട്ടെ;+സൂര്യനുള്ള കാല​ത്തോ​ളം അതു പ്രശസ്‌ത​മാ​കട്ടെ. അവൻ മുഖാ​ന്തരം ജനം അനു​ഗ്രഹം നേടട്ടെ;+എല്ലാ ജനതക​ളും അവനെ ഭാഗ്യവാനെന്നു* വിളി​ക്കട്ടെ. 18  ഇസ്രായേലിന്റെ ദൈവ​മായ യഹോവ വാഴ്‌ത്ത​പ്പെ​ടട്ടെ;+ആ ദൈവം മാത്ര​മ​ല്ലോ അത്ഭുത​കാ​ര്യ​ങ്ങൾ ചെയ്യു​ന്നത്‌.+ 19  ദൈവത്തിന്റെ മഹനീ​യ​നാ​മം എന്നെന്നും വാഴ്‌ത്ത​പ്പെ​ടട്ടെ;+ദൈവത്തിന്റെ മഹത്ത്വം ഭൂമി മുഴുവൻ നിറയട്ടെ.+ ആമേൻ! ആമേൻ! 20  യിശ്ശായിയുടെ മകനായ ദാവീ​ദി​ന്റെ പ്രാർഥ​നകൾ ഇവിടെ അവസാ​നി​ക്കു​ന്നു.+

അടിക്കുറിപ്പുകള്‍

അക്ഷ. “എളിയ​വരെ വിധി​ക്കട്ടെ.”
അക്ഷ. “മുളച്ചു​പൊ​ങ്ങും.”
അതായത്‌, യൂഫ്ര​ട്ടീ​സ്‌.
അഥവാ “അവൻ ഭരിക്കും.”
പദാവലി കാണുക.
അഥവാ “സന്തുഷ്ട​നെന്ന്‌.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം