വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കാലാ​വസ്ഥാ വ്യതി​യാ​ന​വും നമ്മുടെ ഭാവി​യും—ബൈബിൾ പറയു​ന്നത്‌

കാലാ​വസ്ഥാ വ്യതി​യാ​ന​വും നമ്മുടെ ഭാവി​യും—ബൈബിൾ പറയു​ന്നത്‌

 “കാലാവസ്ഥാ വ്യതി​യാ​നം ഒരു ദുരന്ത​മാ​യി മാറി​യി​രി​ക്കു​ന്നു. ജീവി​ക്കാൻ പറ്റാത്ത അവസ്ഥയി​ലേക്ക്‌ ഭൂമി ഇപ്പോൾത്തന്നെ മാറു​ക​യാണ്‌.”—ദി ഗാർഡി​യൻ.

 താൻതന്നെ കുഴിച്ച കുഴി​യിൽ മനുഷ്യൻ ഇപ്പോൾ വീണി​രി​ക്കു​ന്നെന്നു പറയാം. മനുഷ്യ​രു​ടെ പ്രവൃ​ത്തി​കൾത​ന്നെ​യാണ്‌ ആഗോ​ള​താ​പ​ന​ത്തിന്‌ കാരണം എന്ന്‌ മിക്ക ശാസ്‌ത്ര​ജ്ഞ​രും സമ്മതി​ക്കു​ന്നു. ഇങ്ങനെ ചൂട്‌ കൂടു​ന്നത്‌ കാലാ​വസ്ഥാ മാറ്റത്തിന്‌ കാരണ​മാ​യി​രി​ക്കു​ന്നു. അതിന്റെ ഫലമായി:

  •   കടുത്ത ചൂട്‌, വരൾച്ച, കൊടു​ങ്കാറ്റ്‌ എന്നിങ്ങ​നെ​യുള്ള രൂക്ഷമായ കാലാ​വസ്ഥാ പ്രശ്‌നങ്ങൾ കൂടെ​ക്കൂ​ടെ ഉണ്ടാകു​ന്നു. ഇവയുടെ ചുവടു​പി​ടിച്ച്‌ പ്രളയ​വും കാട്ടു​തീ​യും.

  •   ഹിമാ​നി​ക​ളും ആർട്ടി​ക്കി​ലെ മഞ്ഞും ഉരുകു​ന്നു.

  •   സമു​ദ്ര​നി​രപ്പ്‌ ഉയരുന്നു.

 കാലാ​വസ്ഥാ വ്യതി​യാ​നം ഉണ്ടാക്കുന്ന ഗുരു​ത​ര​മായ പ്രത്യാ​ഘാ​ത​ങ്ങ​ളിൽ ചിലത്‌ മാത്ര​മാണ്‌ ഇവ. കാലാ​വസ്ഥാ മാറ്റം പ്രശ്‌നം സൃഷ്ടി​ക്കാത്ത ഒരിട​വും ഈ ഭൂമി​യി​ലില്ല. 193 രാജ്യ​ങ്ങ​ളി​ലെ അവസ്ഥ വിവരി​ച്ചു​കൊണ്ട്‌ ന്യൂ​യോർക്ക്‌ ടൈംസ്‌ ഇങ്ങനെ റിപ്പോർട്ട്‌ ചെയ്‌തു: “ഭൂഗ്രഹം സഹായ​ത്തി​നാ​യി കേഴു​ക​യാണ്‌.” കാലാ​വസ്ഥാ വ്യതി​യാ​നം വളരെ​യേറേ മരണവും ദുരി​ത​വും വിതയ്‌ക്കു​ന്ന​തു​കൊണ്ട്‌ ലോകാ​രോ​ഗ്യ സംഘടന അതിനെ വിളി​ച്ചി​രി​ക്കു​ന്നത്‌ “മനുഷ്യ​രാ​ശി നേരി​ടുന്ന ഏറ്റവും വലിയ ആരോ​ഗ്യ​വി​പത്ത്‌” എന്നാണ്‌.

 എന്നാലും നമുക്ക്‌ പ്രതീ​ക്ഷ​യ്‌ക്ക്‌ വകയുണ്ട്‌. ഇന്ന്‌ സംഭവി​ക്കുന്ന കാര്യ​ങ്ങ​ളൊ​ക്കെ ബൈബിൾ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞ​താണ്‌. എന്നാൽ അത്‌ മാത്രമല്ല ബൈബിൾ പറയു​ന്നത്‌. ദൈവം ഇക്കാര്യ​ത്തിൽ ഇടപെ​ടു​മെന്ന്‌ പ്രതീ​ക്ഷി​ക്കാൻ കഴിയു​ന്നത്‌ എന്തു​കൊ​ണ്ടെ​ന്നും നമുക്ക്‌ ഒരു നല്ല ഭാവി തരാനാ​യി ദൈവം എന്തൊ​ക്കെ​യാണ്‌ ചെയ്യാൻപോ​കു​ന്ന​തെ​ന്നും അതു പറയുന്നു.

കാലാ​വസ്ഥാ വ്യതി​യാ​ന​ത്തെ​ക്കു​റിച്ച്‌ ബൈബിൾ എന്തെങ്കി​ലും സൂചി​പ്പി​ക്കു​ന്നു​ണ്ടോ?

 ഉണ്ട്‌. ബൈബിൾ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രി​ക്കുന്ന ചില കാര്യ​ങ്ങ​ളിൽനിന്ന്‌ നമ്മുടെ ഈ കാലത്ത്‌ ആഗോ​ള​താ​പ​ന​വും കാലാ​വസ്ഥാ വ്യതി​യാ​ന​വും ഒക്കെ ഉണ്ടാകു​മെന്ന്‌ നമ്മൾ മനസ്സി​ലാ​ക്കു​ന്നു.

 പ്രവചനം: ദൈവം ‘ഭൂമിയെ നശിപ്പി​ക്കു​ന്ന​വരെ നശിപ്പി​ക്കും.’—വെളി​പാട്‌ 11:18.

 മനുഷ്യ​ന്റെ പ്രവർത്ത​നങ്ങൾ ഭൂമിയെ നാശത്തി​ന്റെ വക്കോളം കൊ​ണ്ടെ​ത്തി​ക്കു​മെന്ന്‌ ബൈബിൾ മുൻകൂ​ട്ടി​പ്പ​റഞ്ഞു. മനുഷ്യ​ന്റെ കൈയാൽ ഭൂമി ഇത്രയും നശിച്ച ഒരു കാലം വേറെ​യില്ല. അത്ര​യേറെ കെടു​തി​ക​ളാണ്‌ ആഗോ​ള​താ​പ​നം​കൊണ്ട്‌ ഉണ്ടായി​രി​ക്കു​ന്നത്‌.

 ഈ പ്രശ്‌ന​ങ്ങ​ളിൽനി​ന്നൊ​ക്കെ ഭൂമിയെ രക്ഷിക്കാൻ മനുഷ്യ​രെ​ക്കൊണ്ട്‌ ആകാത്ത​തി​ന്റെ ഒരു കാരണം ഈ പ്രവച​ന​ത്തിൽ പറയുന്നു. “ഭൂമിയെ നശിപ്പി​ക്കു​ന്ന​വരെ” ദൈവം നശിപ്പി​ക്കു​മെ​ന്നാണ്‌ അവിടെ എഴുതി​യി​രി​ക്കു​ന്നത്‌. അതായത്‌, മനുഷ്യർ ഭൂമിയെ നശിപ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോ​ഴാണ്‌ ദൈവം ഇടപെ​ടു​ന്നത്‌. നല്ല മനസ്സുള്ള കുറെ ആളുകൾ ഭൂമിയെ നശിപ്പി​ക്കു​ന്ന​തിൽനിന്ന്‌ മനുഷ്യ​നെ തടയാൻ ശ്രമി​ക്കു​ന്നുണ്ട്‌. പക്ഷേ അവർ എന്തൊക്കെ ചെയ്‌തെന്നു പറഞ്ഞാ​ലും മനുഷ്യർ തുടർന്നും ഭൂമിയെ നശിപ്പി​ച്ചു​കൊ​ണ്ടി​രി​ക്കും.

 പ്രവചനം: ‘പേടി​പ്പി​ക്കുന്ന കാഴ്‌ചകൾ ദൃശ്യ​മാ​കും.’—ലൂക്കോസ്‌ 21:11.

 നമ്മുടെ കാലത്ത്‌ ‘പേടി​പ്പി​ക്കുന്ന കാഴ്‌ചകൾ’ അല്ലെങ്കിൽ ഭയപ്പെ​ടു​ത്തുന്ന സംഭവങ്ങൾ ഉണ്ടാകു​മെന്ന്‌ ബൈബിൾ മുൻകൂ​ട്ടി​പ്പ​റഞ്ഞു. മാറി​മ​റി​യുന്ന കാലാ​വ​സ്ഥ​കൊണ്ട്‌ ഉണ്ടാകുന്ന പ്രശ്‌നങ്ങൾ ലോകം മുഴു​വ​നുള്ള ആളുകളെ ഭയത്തി​ലാ​ക്കു​ന്നു. ഇങ്ങനെ പോയാൽ പരിസ്ഥി​തിക്ക്‌ എന്തു സംഭവി​ക്കു​മെന്ന പേടി​യും ഉത്‌ക​ണ്‌ഠ​യും ഒക്കെ ഇന്ന്‌ ചില ആളുകളെ വിടാതെ പിടി​കൂ​ടി​യി​രി​ക്കു​ക​യാണ്‌.

 പ്രവചനം: “അവസാ​ന​കാ​ലത്ത്‌ ബുദ്ധി​മു​ട്ടു നിറഞ്ഞ സമയങ്ങൾ ഉണ്ടാകു​മെന്നു മനസ്സി​ലാ​ക്കി​ക്കൊ​ള്ളുക. കാരണം മനുഷ്യർ സ്വസ്‌നേ​ഹി​ക​ളും പണക്കൊ​തി​യ​ന്മാ​രും . . . വിശ്വ​സി​ക്കാൻ കൊള്ളാ​ത്ത​വ​രും . . . ഒരു കാര്യ​ത്തോ​ടും യോജി​ക്കാ​ത്ത​വ​രും . . . ചതിയ​ന്മാ​രും . . . അഹങ്കാ​ര​ത്താൽ ചീർത്ത​വ​രും . . . ആയിരി​ക്കും.”—2 തിമൊ​ഥെ​യൊസ്‌ 3:1-5.

 ബൈബിൾ ഇവിടെ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രി​ക്കുന്ന മനുഷ്യ​രു​ടെ സ്വഭാ​വ​സ​വി​ശേ​ഷ​ത​കൾത​ന്നെ​യാണ്‌ പരിസ്ഥി​തി പ്രശ്‌ന​ങ്ങൾക്കും കാരണ​മാ​യി​രി​ക്കു​ന്നത്‌. ഭാവി തലമു​റ​ക​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കാ​തെ ഇപ്പോൾ എങ്ങനെ​യും പണം ഉണ്ടാക്കണം എന്ന ഒറ്റ ചിന്തയേ ഗവൺമെ​ന്റു​കൾക്കും ബിസി​നെ​സ്സു​കാർക്കും ഉള്ളൂ. ഇനി ഒറ്റക്കെ​ട്ടാ​യി പ്രവർത്തി​ക്കാൻ ശ്രമം നടത്തി​യാൽത്തന്നെ ആഗോ​ള​താ​പ​ന​ത്തിന്‌ തടയി​ടാൻ എന്തു ചെയ്യണ​മെന്ന കാര്യ​ത്തിൽ യോജി​പ്പി​ലെ​ത്താൻ അവർക്കു കഴിയു​ന്നില്ല.

 ആളുകൾ സ്വഭാ​വ​മൊ​ക്കെ മാറ്റി ഈ ഭൂമിയെ സംരക്ഷി​ക്കാൻ തുടങ്ങു​മെന്നു പ്രതീ​ക്ഷി​ക്കാൻ ഒരു ന്യായ​വു​മി​ല്ലെന്ന്‌ ഈ പ്രവചനം സൂചി​പ്പി​ക്കു​ന്നു. പകരം ബൈബിൾ പറയു​ന്നത്‌ സ്വാർഥ​ഗു​ണങ്ങൾ കാണി​ക്കുന്ന ആളുകൾ “അടിക്കടി അധഃപ​തി​ക്കും” എന്നാണ്‌.—2 തിമൊ​ഥെ​യൊസ്‌ 3:13.

ദൈവം ഇടപെ​ടു​മെന്ന്‌ നമുക്ക്‌ ഉറപ്പു​ള്ളത്‌ എന്തു​കൊണ്ട്‌?

 ദൈവ​മായ യഹോവ, a നമ്മുടെ സ്രഷ്ടാവ്‌ ഈ ഭൂഗ്ര​ഹ​ത്തെ​യും അതിലു​ള്ള​വ​രെ​യും സംരക്ഷി​ക്കാൻ അതിയാ​യി ആഗ്രഹി​ക്കു​ന്നു​വെന്ന്‌ ബൈബിൾ വെളി​പ്പെ​ടു​ത്തു​ന്നു. ദൈവം ഇടപെ​ടു​മെന്ന്‌ കാണി​ക്കുന്ന ബൈബിൾ വാക്യ​ങ്ങ​ളിൽ മൂന്നെണ്ണം മാത്രം ഇപ്പോൾ നോക്കാം.

  1.  1. ദൈവം ‘ഭൂമിയെ വെറു​തേയല്ല, മനുഷ്യർക്കു താമസി​ക്കാ​നാണ്‌ ഉണ്ടാക്കി​യത്‌.’—യശയ്യ 45:18.

     ഭൂമിയെ സൃഷ്ടി​ച്ച​പ്പോൾ ദൈവ​ത്തിന്‌ എന്ത്‌ ഉദ്ദേശ്യ​മാ​ണോ ഉണ്ടായി​രു​ന്നത്‌ അതു ദൈവം നടപ്പി​ലാ​ക്കു​ക​തന്നെ ചെയ്യും. (യശയ്യ 55:11) ഭൂമി നശിച്ചു​പോ​കാ​നോ ജീവി​ക്കാൻ കൊള്ളാത്ത ഒരിട​മാ​യി​ത്തീ​രാ​നോ ദൈവം ഒരിക്ക​ലും അനുവ​ദി​ക്കില്ല.

  2.  2. “സൗമ്യ​ത​യു​ള്ളവർ ഭൂമി കൈവ​ശ​മാ​ക്കും; സമാധാ​ന​സ​മൃ​ദ്ധി​യിൽ അവർ അത്യധി​കം ആനന്ദി​ക്കും. നീതി​മാ​ന്മാർ ഭൂമി കൈവ​ശ​മാ​ക്കും; അവർ അവിടെ എന്നു​മെ​ന്നേ​ക്കും ജീവി​ക്കും.”—സങ്കീർത്തനം 37:11, 29.

     സമാധാ​നം നിറഞ്ഞ ചുറ്റു​പാ​ടിൽ മനുഷ്യർ ഈ ഭൂമി​യിൽത്തന്നെ എന്നെന്നും ജീവി​ക്കു​മെന്ന്‌ ദൈവം ഉറപ്പു​ത​രു​ന്നു.

  3.  3. “ദുഷ്ടന്മാ​രെ ഭൂമി​യിൽനിന്ന്‌ ഇല്ലാതാ​ക്കും.”—സുഭാ​ഷി​തങ്ങൾ 2:22.

     മാറ്റം വരുത്താൻ കൂട്ടാ​ക്കാത്ത ദുഷ്ടന്മാ​രെ നീക്കം ചെയ്യു​മെന്ന്‌ ദൈവം പറയുന്നു. ഭൂമിയെ നശിപ്പി​ക്കു​ന്ന​വ​രും അക്കൂട്ട​ത്തിൽപ്പെ​ടും.

ദൈവം നമുക്കു​വേണ്ടി എന്താണ്‌ ചെയ്യാൻപോ​കു​ന്നത്‌?

 ഭൂമിയെ സംബന്ധിച്ച തന്റെ വാഗ്‌ദാ​നങ്ങൾ ദൈവം എങ്ങനെ​യാ​യി​രി​ക്കും നിറ​വേ​റ്റുക? ലോകം മുഴുവൻ ഭരിക്കുന്ന ഒരു ഗവൺമെ​ന്റി​ലൂ​ടെ. അതാണ്‌ ദൈവ​രാ​ജ്യം. (മത്തായി 6:10) ആ രാജ്യം സ്വർഗ​ത്തിൽനി​ന്നാ​യി​രി​ക്കും ഭരിക്കുക. ഭൂമി​യെ​യും പരിസ്ഥി​തി​യെ​യും സംബന്ധിച്ച പ്രശ്‌നങ്ങൾ പരിഹ​രി​ക്കാൻ മനുഷ്യ​ഗ​വൺമെ​ന്റു​ക​ളു​ടെ ഒന്നും സമ്മതം അതിന്‌ ആവശ്യ​മില്ല. കാരണം ദൈവ​രാ​ജ്യം ഭൂമി​യിൽ ഭരണം തുടങ്ങു​മ്പോ​ഴേ​ക്കും മനുഷ്യ​രു​ടെ ഗവൺമെ​ന്റു​ക​ളെ​യൊ​ക്കെ നീക്കം ചെയ്‌തി​രി​ക്കും.—ദാനി​യേൽ 2:44.

 ദൈവ​രാ​ജ്യം ഭരിക്കു​മെന്ന വാർത്ത മുഴു​മ​നു​ഷ്യർക്കും മുറി​വേറ്റ പരിസ്ഥി​തി​ക്കും വലിയ ആശ്വാ​സ​മാണ്‌. (സങ്കീർത്തനം 96:10-13) ദൈവ​മായ യഹോവ തന്റെ രാജ്യം മുഖേന എന്തൊ​ക്കെ​യാണ്‌ ചെയ്യാൻപോ​കു​ന്ന​തെന്ന്‌ നോക്കാം.

  •   പരിസ്ഥി​തി​ക്കേറ്റ മുറിവ്‌ ഉണക്കും

     ബൈബിൾ പറയു​ന്നത്‌: “വിജന​ഭൂ​മി​യും വരണ്ടു​ണ​ങ്ങിയ ദേശവും സന്തോ​ഷി​ച്ചു​ല്ല​സി​ക്കും, മരു​പ്ര​ദേശം ആനന്ദിച്ച്‌ കുങ്കു​മം​പോ​ലെ പൂക്കും.”—യശയ്യ 35:1.

     ഭാവി​യിൽ പ്രതീ​ക്ഷി​ക്കാ​വു​ന്നത്‌: മനുഷ്യൻ ഭൂമി​ക്കേൽപ്പിച്ച മുറി​വു​കൾ യഹോവ സുഖ​പ്പെ​ടു​ത്തും. മനുഷ്യൻ അങ്ങേയറ്റം നശിപ്പിച്ച ഇടങ്ങൾപോ​ലും ദൈവം പഴയപ​ടി​യാ​ക്കും.

  •   താളം തെറ്റിയ കാലാ​വ​സ്ഥയെ നിയ​ന്ത്രി​ക്കും

     ബൈബിൾ പറയു​ന്നത്‌: “ദൈവം കൊടു​ങ്കാ​റ്റു ശാന്തമാ​ക്കു​ന്നു; കടലിലെ തിരമാ​ലകൾ അടങ്ങുന്നു.”—സങ്കീർത്തനം 107:29.

     ഭാവി​യിൽ പ്രതീ​ക്ഷി​ക്കാ​വു​ന്നത്‌: കാറ്റും മഴയും പോലു​ള്ള​വയെ നിയ​ന്ത്രി​ക്കാ​നുള്ള ശക്തി യഹോ​വ​യ്‌ക്കുണ്ട്‌. കാലാ​വസ്ഥാ വ്യതി​യാ​നം പിന്നെ മനുഷ്യന്‌ ഒരു ബുദ്ധി​മു​ട്ടും ഉണ്ടാക്കില്ല.

  •   ഭൂമിയെ നന്നായി പരിപാ​ലി​ക്കാൻ മനുഷ്യ​രെ പഠിപ്പി​ക്കും

     ബൈബിൾ പറയു​ന്നത്‌: “ഞാൻ നിനക്ക്‌ ഉൾക്കാഴ്‌ച തരും, പോകേണ്ട വഴി നിന്നെ പഠിപ്പി​ക്കും.”—സങ്കീർത്തനം 32:8.

     ഭാവി​യിൽ പ്രതീ​ക്ഷി​ക്കാ​വു​ന്നത്‌: ഭൂമിയെ പരിപാ​ലി​ക്കാ​നുള്ള ഉത്തരവാ​ദി​ത്വം ദൈവം മനുഷ്യർക്കു കൊടു​ത്തി​ട്ടുണ്ട്‌. (ഉൽപത്തി 1:28; 2:15) ദൈവ​ത്തി​ന്റെ സൃഷ്ടി​കളെ എങ്ങനെ നന്നായി പരിപാ​ലി​ക്കാ​മെ​ന്നും പ്രകൃ​തി​യോട്‌ ഇണങ്ങി​ച്ചേർന്ന്‌ എങ്ങനെ ജീവി​ക്കാ​മെ​ന്നും ഒക്കെ യഹോവ നമ്മളെ പഠിപ്പി​ക്കും.

a ദൈവത്തിന്റെ പേര്‌ യഹോവ എന്നാണ്‌. (സങ്കീർത്തനം 83:18) “ആരാണ്‌ യഹോവ?” എന്ന ലേഖനം കാണുക.