യോഹ​ന്നാ​നു ലഭിച്ച വെളി​പാട്‌ 11:1-19

11  പിന്നെ ദൂതൻ മുഴ​ക്കോൽപോ​ലുള്ള ഒരു ഈറ്റത്തണ്ട്‌+ എനിക്കു തന്നിട്ട്‌ ഇങ്ങനെ പറഞ്ഞു: “ചെന്ന്‌ ദേവാ​ല​യ​ത്തി​ന്റെ വിശു​ദ്ധ​മ​ന്ദി​ര​വും യാഗപീ​ഠ​വും അളക്കുക; അവിടെ ആരാധി​ക്കു​ന്ന​വരെ​യും അളക്കണം.  പക്ഷേ വിശു​ദ്ധ​മ​ന്ദി​ര​ത്തി​നു പുറത്തുള്ള മുറ്റം അളക്കാതെ വിട്ടേ​ക്കുക; അതു ജനതകൾക്കു കൊടു​ത്തി​രി​ക്കു​ക​യാണ്‌. 42 മാസം+ അവർ വിശുദ്ധനഗരം+ ചവിട്ടിമെ​തി​ക്കും.  ഞാൻ എന്റെ രണ്ടു സാക്ഷി​കളെ അയയ്‌ക്കും. അവർ വിലാ​പ​വ​സ്‌ത്രം ധരിച്ച്‌ 1,260 ദിവസം പ്രവചി​ക്കും.”  ഭൂമിയുടെ നാഥന്റെ സന്നിധി​യിൽ നിൽക്കുന്ന ഇവരെയാണു+ രണ്ട്‌ ഒലിവ്‌ മരങ്ങളും+ രണ്ടു തണ്ടുവി​ള​ക്കു​ക​ളും പ്രതീ​കപ്പെ​ടു​ത്തു​ന്നത്‌.+  ആരെങ്കിലും അവരെ ഉപദ്ര​വി​ക്കാൻ മുതിർന്നാൽ അവരുടെ വായിൽനി​ന്ന്‌ തീ പുറ​പ്പെട്ട്‌ ആ ശത്രു​ക്കളെ ദഹിപ്പി​ച്ചു​ക​ള​യും. അവരെ ഉപദ്ര​വി​ക്കാൻ മുതി​രു​ന്ന​വരെ​ല്ലാം ഇങ്ങനെ കൊല്ലപ്പെ​ടും.  അവർ പ്രവചി​ക്കുന്ന സമയത്ത്‌ മഴ പെയ്യാത്ത വിധം ആകാശം അടച്ചുകളയാൻ+ അവർക്ക്‌ അധികാ​ര​മുണ്ട്‌.+ വെള്ളം രക്തമാക്കാനും+ ആഗ്രഹി​ക്കുമ്പോഴൊ​ക്കെ എല്ലാ വിധ ബാധക​ളുംകൊണ്ട്‌ ഭൂമിയെ പ്രഹരി​ക്കാ​നും ഉള്ള അധികാ​ര​വും അവർക്കു​ണ്ട്‌.  ആ സാക്ഷികൾ അവരുടെ ദൗത്യം പൂർത്തി​യാ​ക്കി​ക്ക​ഴി​യുമ്പോൾ, അഗാധ​ത്തിൽനിന്ന്‌ കയറി​വ​രുന്ന കാട്ടു​മൃ​ഗം അവരോ​ടു യുദ്ധം ചെയ്‌ത്‌ അവരെ കീഴടക്കി കൊന്നു​ക​ള​യും.+  ആത്മീയാർഥത്തിൽ സൊ​ദോം എന്നും ഈജി​പ്‌ത്‌ എന്നും അറിയപ്പെ​ടുന്ന മഹാന​ഗ​ര​ത്തി​ന്റെ പ്രധാ​ന​വീ​ഥി​യിൽ അവരുടെ മൃത​ദേ​ഹങ്ങൾ കിടക്കും; അവരുടെ കർത്താവ്‌ സ്‌തം​ഭ​ത്തിൽ കൊല്ലപ്പെ​ട്ട​തും അവി​ടെവെ​ച്ചാണ്‌.  എല്ലാ വംശങ്ങ​ളി​ലും ഗോ​ത്ര​ങ്ങ​ളി​ലും ഭാഷക​ളി​ലും ജനതക​ളി​ലും നിന്നു​ള്ളവർ മൂന്നര ദിവസം ആ മൃത​ദേ​ഹങ്ങൾ കാണും;+ അവ കല്ലറയിൽ വെക്കാൻ അവർ സമ്മതി​ക്കില്ല. 10  ആ രണ്ടു പ്രവാ​ച​ക​ന്മാർ ഭൂമി​യിൽ താമസി​ക്കു​ന്ന​വരെ ഉപദ്ര​വി​ച്ചി​രു​ന്ന​തുകൊണ്ട്‌ അവർ അവരുടെ മരണത്തിൽ സന്തോ​ഷി​ക്കു​ക​യും അത്‌ ആഘോ​ഷി​ക്കു​ക​യും സമ്മാനങ്ങൾ കൈമാ​റു​ക​യും ചെയ്യും. 11  മൂന്നര ദിവസം കഴിഞ്ഞ​പ്പോൾ ദൈവ​ത്തിൽനി​ന്നുള്ള ജീവാ​ത്മാവ്‌ അവരിൽ പ്രവേ​ശി​ച്ചു;+ അവർ എഴു​ന്നേ​റ്റു​നി​ന്നു. അവരെ കണ്ടവ​രൊ​ക്കെ വല്ലാതെ ഭയന്നു. 12  പിന്നീട്‌ ആകാശ​ത്തു​നിന്ന്‌ വലി​യൊ​രു ശബ്ദം, “ഇവിടെ കയറി​വരൂ” എന്നു പറയു​ന്നത്‌ അവർ കേട്ടു. അപ്പോൾ അവർ മേഘത്തിൽ ആകാശ​ത്തേക്കു പോയി. അവരുടെ ശത്രുക്കൾ അതു കണ്ടു.* 13  അപ്പോൾ വലി​യൊ​രു ഭൂകമ്പം ഉണ്ടായി. നഗരത്തി​ന്റെ പത്തി​ലൊന്ന്‌ ഇടിഞ്ഞു​വീ​ണു. ഭൂകമ്പ​ത്തിൽ 7,000 പേർ കൊല്ല​പ്പെട്ടു. ബാക്കി​യു​ള്ളവർ പേടിച്ച്‌ സ്വർഗ​ത്തി​ലെ ദൈവത്തെ മഹത്ത്വപ്പെ​ടു​ത്തി. 14  രണ്ടാമത്തെ കഷ്ടത+ കഴിഞ്ഞു. ഇതാ, മൂന്നാ​മത്തെ കഷ്ടത വേഗം വരുന്നു! 15  ഏഴാമത്തെ ദൂതൻ കാഹളം ഊതി.+ അപ്പോൾ, “ലോക​ത്തി​ന്റെ ഭരണം നമ്മുടെ കർത്താവിന്റെയും+ കർത്താ​വി​ന്റെ ക്രിസ്‌തുവിന്റെയും+ ആയിരി​ക്കു​ന്നു; കർത്താവ്‌ എന്നു​മെന്നേ​ക്കും രാജാ​വാ​യി ഭരിക്കും”+ എന്ന്‌ ആകാശ​ത്തു​നിന്ന്‌ ഉച്ചത്തിൽ പറയു​ന്നതു കേട്ടു. 16  ദൈവസന്നിധിയിൽ സിംഹാ​സ​ന​ങ്ങ​ളിൽ ഇരിക്കുന്ന 24 മൂപ്പന്മാർ+ കമിഴ്‌ന്നു​വീണ്‌ ദൈവത്തെ ആരാധി​ച്ചുകൊണ്ട്‌ ഇങ്ങനെ പറഞ്ഞു: 17  “സർവശ​ക്ത​നാം ദൈവ​മായ യഹോവേ,* ഉണ്ടായി​രു​ന്ന​വ​നും ഉള്ളവനും ആയ ദൈവമേ,+ ഞങ്ങൾ അങ്ങയോ​ടു നന്ദി പറയുന്നു. കാരണം അങ്ങ്‌ അങ്ങയുടെ മഹാശക്തി പ്രയോ​ഗി​ക്കാ​നും രാജാ​വാ​യി ഭരിക്കാ​നും തുടങ്ങി​യി​രി​ക്കു​ന്ന​ല്ലോ.+ 18  ജനതകൾ കോപി​ച്ചു; അങ്ങും ഉഗ്രമാ​യി കോപി​ച്ചു. മരിച്ച​വരെ ന്യായം വിധി​ക്കാ​നും അങ്ങയുടെ അടിമ​ക​ളായ പ്രവാചകന്മാർക്കും+ വിശു​ദ്ധർക്കും അങ്ങയുടെ പേരിനെ ഭയപ്പെ​ടുന്ന ചെറി​യ​വർക്കും വലിയ​വർക്കും പ്രതി​ഫലം കൊടുക്കാനും+ ഭൂമിയെ നശിപ്പി​ക്കു​ന്ന​വരെ നശിപ്പിക്കാനും+ നിശ്ചയി​ച്ചി​രി​ക്കുന്ന സമയം വന്നെത്തി​യി​രി​ക്കു​ന്നു.” 19  അപ്പോൾ സ്വർഗ​ത്തി​ലെ ദേവാ​ല​യ​ത്തി​ന്റെ വിശു​ദ്ധ​മ​ന്ദി​രം തുറന്നു; അവിടെ ഞാൻ ദൈവ​ത്തി​ന്റെ ഉടമ്പടിപ്പെ​ട്ടകം കണ്ടു.+ മിന്നൽപ്പി​ണ​രു​ക​ളും ശബ്ദങ്ങളും ഇടിമു​ഴ​ക്ക​ങ്ങ​ളും ഭൂകമ്പ​വും വലിയ ആലിപ്പ​ഴ​വർഷ​വും ഉണ്ടായി.

അടിക്കുറിപ്പുകള്‍

അഥവാ “നോക്കി​നി​ന്നു.”
അനു. എ5 കാണുക.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം