യിരെമ്യ 10:1-25

10  ഇസ്രാ​യേൽഗൃ​ഹമേ, നിനക്ക്‌ എതി​രെ​യുള്ള യഹോ​വ​യു​ടെ സന്ദേശം കേൾക്കൂ.  യഹോവ പറയുന്നു: “ജനതക​ളു​ടെ വഴികൾ പഠിക്ക​രുത്‌.+ആകാശത്തെ അടയാ​ളങ്ങൾ കണ്ട്‌ അവർ പേടി​ക്കു​ന്നു:പക്ഷേ അവരെ​പ്പോ​ലെ നിങ്ങൾ പേടി​ക്ക​രുത്‌.+   കാരണം, അവരുടെ ആചാരങ്ങൾ മായയാ​ണ്‌.* അവരുടെ വിഗ്രഹം കാട്ടിൽനി​ന്ന്‌ വെട്ടി​യെ​ടുത്ത വെറും മരമാണ്‌;ഒരു ശില്‌പി തന്റെ ആയുധം​കൊണ്ട്‌ ആ മരത്തിൽ പണിയു​ന്നു.+   സ്വർണവും വെള്ളി​യും കൊണ്ട്‌ അവർ അത്‌ അലങ്കരി​ക്കു​ന്നു;+അത്‌ ഇളകി വീഴാ​തി​രി​ക്കാൻ ഒരു ചുറ്റി​ക​കൊണ്ട്‌ ആണിയ​ടിച്ച്‌ ഉറപ്പി​ക്കു​ന്നു.+   വെള്ളരിത്തോട്ടത്തിലെ വെറും നോക്കു​കു​ത്തി​ക​ളാണ്‌ ആ വിഗ്ര​ഹങ്ങൾ; അവയ്‌ക്കു സംസാ​രി​ക്കാ​നാ​കില്ല;+നടക്കാ​നാ​കാ​ത്ത അവയെ ആരെങ്കി​ലും ചുമന്നു​കൊണ്ട്‌ നടക്കണം.+ അവയെ പേടി​ക്കേണ്ടാ. കാരണം, അവയ്‌ക്കു നിങ്ങളെ ഉപദ്ര​വി​ക്കാൻ കഴിയില്ല;എന്തെങ്കി​ലും ഉപകാരം ചെയ്യാ​നും അവയ്‌ക്കു സാധി​ക്കില്ല.”+   യഹോവേ, അങ്ങയ്‌ക്കു തുല്യ​നാ​യി ആരുമില്ല.+ അങ്ങ്‌ വലിയ​വ​നാണ്‌; അങ്ങയുടെ പേര്‌ മഹനീ​യ​വും; അതിനു വലിയ ശക്തിയു​ണ്ട്‌.   ജനതകളുടെ രാജാവേ,+ ആര്‌ അങ്ങയെ ഭയപ്പെ​ടാ​തി​രി​ക്കും? അങ്ങ്‌ അതിന്‌ അർഹനാ​ണ​ല്ലോ;കാരണം, ജനതക​ളി​ലെ സർവജ്ഞാ​നി​ക​ളി​ലും അവരുടെ സകല രാജ്യ​ങ്ങ​ളി​ലുംഅങ്ങയെ​പ്പോ​ലെ മറ്റാരു​മില്ല.+   അവരെല്ലാം ബുദ്ധി​ഹീ​ന​രും മണ്ടന്മാ​രും ആണ്‌.+ മരത്തിൽനി​ന്നു​ള്ള നിർദേ​ശങ്ങൾ വെറും മായയാ​ണ്‌.*+   തർശീശിൽനിന്ന്‌ ഇറക്കു​മതി ചെയ്യുന്ന വെള്ളിത്തകിടുകളും+ ഊഫാ​സിൽനി​ന്നുള്ള സ്വർണ​വും​കൊണ്ട്‌ശില്‌പി​യും ലോഹ​പ്പ​ണി​ക്കാ​ര​നും അവ പൊതി​യു​ന്നു. അവയുടെ വസ്‌ത്രങ്ങൾ നീലനൂ​ലു​കൊ​ണ്ടും പർപ്പിൾ നിറത്തി​ലുള്ള കമ്പിളി​നൂ​ലു​കൊ​ണ്ടും ഉള്ളതാണ്‌. വിദഗ്‌ധ​രാ​യ പണിക്കാ​രാണ്‌ അവയെ​ല്ലാം ഉണ്ടാക്കി​യത്‌. 10  പക്ഷേ യഹോ​വ​യാ​ണു സത്യ​ദൈവം; ജീവനുള്ള ദൈവവും+ നിത്യ​രാ​ജാ​വും​തന്നെ.+ ദൈവ​കോ​പ​ത്താൽ ഭൂമി കുലു​ങ്ങും;+ആ ക്രോ​ധ​ത്തി​നു മുന്നിൽ പിടി​ച്ചു​നിൽക്കാൻ ഒരു ജനതയ്‌ക്കു​മാ​കില്ല. 11  * നിങ്ങൾ അവരോ​ടു പറയേ​ണ്ടത്‌ ഇതാണ്‌: “ആകാശ​വും ഭൂമി​യും സൃഷ്ടി​ക്കാത്ത ദൈവ​ങ്ങ​ളെ​ല്ലാംഭൂമി​യിൽനി​ന്നും ആകാശ​ത്തിൻകീ​ഴിൽനി​ന്നും നശിച്ചു​പോ​കും.”+ 12  തന്റെ ശക്തിയാൽ ഭൂമിയെ സൃഷ്ടി​ച്ച​തുംതന്റെ ജ്ഞാനത്താൽ ഫലപു​ഷ്ടി​യുള്ള നിലം ഒരുക്കിയതും+തന്റെ ഗ്രാഹ്യ​ത്താൽ ആകാശത്തെ വിരി​ച്ച​തും സത്യ​ദൈ​വ​മാണ്‌.+ 13  ദൈവം തന്റെ സ്വരം കേൾപ്പി​ക്കു​മ്പോൾആകാശ​ത്തി​ലെ വെള്ളം ഇളകി​മ​റി​യു​ന്നു;+ദൈവം ഭൂമി​യു​ടെ അറുതി​ക​ളിൽനിന്ന്‌ മേഘങ്ങൾ* ഉയരാൻ ഇടയാ​ക്കു​ന്നു.+ മഴയ്‌ക്കാ​യി മിന്നൽപ്പി​ണ​രു​കൾ അയയ്‌ക്കു​ന്നു;*തന്റെ സംഭര​ണ​ശാ​ല​ക​ളിൽനിന്ന്‌ കാറ്റ്‌ അടിപ്പി​ക്കു​ന്നു.+ 14  എല്ലാവരും അറിവി​ല്ലാ​തെ ബുദ്ധി​ഹീ​ന​രാ​യി പെരു​മാ​റു​ന്നു. വിഗ്രഹം കാരണം ലോഹ​പ്പ​ണി​ക്കാ​രെ​ല്ലാം നാണം​കെ​ടും;+കാരണം അവരുടെ വിഗ്രഹങ്ങൾ* വെറും തട്ടിപ്പാ​ണ്‌;അവയ്‌ക്കൊ​ന്നും ജീവനില്ല.*+ 15  അവ മായയാ​ണ്‌;* വെറും പരിഹാ​സ​പാ​ത്രങ്ങൾ.+ കണക്കു​തീർപ്പി​ന്റെ നാളിൽ അവ നശിക്കും. 16  യാക്കോബിന്റെ ഓഹരി ഇവയെ​പ്പോ​ലെയല്ല;ആ ദൈവ​മാ​ണ​ല്ലോ എല്ലാം ഉണ്ടാക്കി​യത്‌;ദൈവ​ത്തി​ന്റെ അവകാ​ശ​ദണ്ഡ്‌ ഇസ്രാ​യേ​ലാണ്‌.+ സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ എന്നാണു ദൈവ​ത്തി​ന്റെ പേര്‌.+ 17  ഉപരോധത്തിൽ കഴിയു​ന്ന​വളേ,നിന്റെ ഭാണ്ഡ​ക്കെട്ടു നിലത്തു​നിന്ന്‌ എടുക്കൂ. 18  കാരണം, യഹോവ പറയുന്നു: “ഇതാ, ഞാൻ ദേശത്തു​ള്ള​വ​രെ​യെ​ല്ലാം അവി​ടെ​നിന്ന്‌ എറിഞ്ഞുകളയാൻ* പോകു​ന്നു;+അവർ കഷ്ടപ്പെ​ടാൻ ഞാൻ ഇടയാ​ക്കും.” 19  കഷ്ടം! എനിക്കു മുറി​വേ​റ്റ​ല്ലോ!*+ എന്റെ മുറിവ്‌ ഭേദമാ​കില്ല. ഞാൻ പറഞ്ഞു: “ഇത്‌ എനിക്കു വന്ന രോഗ​മാണ്‌; ഞാൻ സഹിച്ചേ തീരൂ. 20  എന്റെ കൂടാരം നശിച്ചു​പോ​യി. എന്റെ കൂടാ​ര​ക്ക​യ​റു​ക​ളെ​ല്ലാം പൊട്ടി​പ്പോ​യി.+ എന്റെ പുത്ര​ന്മാ​രെ​ല്ലാം എന്നെ വിട്ടു​പോ​യി; അവർ ആരും ഇപ്പോ​ഴില്ല.+ എന്റെ കൂടാ​ര​ശീ​ലകൾ നിവർത്താ​നോ കൂടാരം ഉയർത്താ​നോ ആരും ബാക്കി​യില്ല. 21  കാരണം, ഇടയന്മാർ ബുദ്ധി​ശൂ​ന്യ​മാ​യാ​ണു പെരു​മാ​റി​യത്‌;+അവർ യഹോ​വ​യു​ടെ ഇഷ്ടം ചോദി​ച്ച​റി​ഞ്ഞില്ല.+ അതു​കൊണ്ട്‌ അവർ ഉൾക്കാ​ഴ്‌ച​യി​ല്ലാ​തെ പ്രവർത്തി​ച്ചു;അവരുടെ ആട്ടിൻപ​റ്റ​ങ്ങ​ളെ​ല്ലാം ചിതറി​പ്പോ​യി.”+ 22  ശ്രദ്ധിക്കൂ! ഒരു വാർത്ത​യുണ്ട്‌! അതു വരുന്നു! വടക്കുള്ള ദേശത്തു​നിന്ന്‌ വലി​യൊ​രു ശബ്ദം കേൾക്കു​ന്നു!+ അമർത്തി​ച്ച​വി​ട്ടി നടക്കുന്ന ശബ്ദം!അത്‌ യഹൂദാ​ന​ഗ​ര​ങ്ങളെ വിജന​മാ​ക്കും; അവയെ കുറു​ന​രി​ക​ളു​ടെ താവള​മാ​ക്കും.+ 23  യഹോവേ, മനുഷ്യ​ന്റെ വഴികൾ അവന്റെ നിയ​ന്ത്ര​ണ​ത്തി​ല​ല്ലെന്ന്‌ എനിക്കു നന്നായി അറിയാം. സ്വന്തം കാലടി​ക​ളു​ടെ നിയ​ന്ത്ര​ണം​പോ​ലും അവനു​ള്ള​ത​ല്ല​ല്ലോ.+ 24  യഹോവേ, ന്യായ​ത്തോ​ടെ വിധിച്ച്‌ എന്നെ തിരു​ത്തേ​ണമേ.പക്ഷേ കോപ​ത്തോ​ടെ അതു ചെയ്യരു​തേ.+ അങ്ങനെ ചെയ്‌താൽ ഞാൻ ഇല്ലാതാ​യി​പ്പോ​കു​മ​ല്ലോ.+ 25  അങ്ങയെ അവഗണി​ക്കുന്ന ജനതക​ളു​ടെ മേലുംഅങ്ങയുടെ പേര്‌ വിളി​ച്ച​പേ​ക്ഷി​ക്കാത്ത വംശങ്ങ​ളു​ടെ മേലും അങ്ങ്‌ ക്രോധം ചൊരി​യേ​ണമേ.+അവർ യാക്കോ​ബി​നെ വിഴു​ങ്ങി​ക്ക​ള​ഞ്ഞ​ല്ലോ;+അതെ, അവനെ ഇല്ലായ്‌മ ചെയ്യുന്ന അളവോ​ളം അവർ പോയി;+ അവർ അവന്റെ സ്വദേശം വിജന​വു​മാ​ക്കി.+

അടിക്കുറിപ്പുകള്‍

അഥവാ “വ്യർഥ​ത​യാ​ണ്‌.”
അഥവാ “വ്യർഥ​ത​യാ​ണ്‌.”
ഈ വാക്യം അരമായ ഭാഷയി​ലാ​ണ്‌ ആദ്യം എഴുതി​യത്‌.
മറ്റൊരു സാധ്യത “മഴയ്‌ക്കാ​യി നീർച്ചാ​ലു​കൾ ഉണ്ടാക്കു​ന്നു.”
അഥവാ “നീരാവി.”
അഥവാ “ലോഹം വാർത്തു​ണ്ടാ​ക്കിയ പ്രതി​മകൾ.”
അഥവാ “ആത്മാവില്ല; ശ്വാസ​മില്ല.”
അഥവാ “വ്യർഥ​ത​യാ​ണ്‌.”
അഥവാ “ചുഴറ്റി എറിയാൻ.”
അഥവാ “ഒടിവു​ണ്ടാ​യ​ല്ലോ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം