ഹോശേയ 2:1-23

2  “നിങ്ങളു​ടെ സഹോ​ദ​ര​ന്മാ​രോട്‌, ‘നിങ്ങൾ എന്റെ ജനം!’*+ എന്നും സഹോ​ദ​രി​മാ​രോട്‌, ‘നിങ്ങൾ കരുണ ലഭിച്ച സ്‌ത്രീ​കൾ!’*+ എന്നും പറയൂ.   നിങ്ങളുടെ അമ്മയുടെ മേൽ കുറ്റം ചുമത്തുക; അതെ, അവളുടെ മേൽ കുറ്റം ചുമത്തുക.അവൾ എന്റെ ഭാര്യയല്ല,+ ഞാൻ അവളുടെ ഭർത്താ​വും അല്ല. അവൾ അവളുടെ വേശ്യാവൃത്തി* നിറു​ത്തട്ടെ!അവളുടെ മാറി​ട​ത്തിൽനിന്ന്‌ വ്യഭി​ചാ​രം നീക്കി​ക്ക​ള​യട്ടെ!   അല്ലാത്തപക്ഷം, ഞാൻ അവളുടെ വസ്‌ത്രം ഉരിഞ്ഞു​ക​ള​യും;പിറന്നു​വീ​ണ ദിവസ​ത്തിൽ എന്നപോ​ലെ അവളെ നഗ്നയാ​ക്കും.ഞാൻ അവളെ ഒരു വിജനഭൂമിയും* വരണ്ട നിലവും ആക്കും.ദാഹി​ച്ചു​വ​ലഞ്ഞ്‌ അവൾ മരിക്കും.   അവളുടെ മക്കളോ​ടു ഞാൻ കരുണ കാണി​ക്കില്ല.അവർ വ്യഭിചാരത്തിന്റെ* സന്തതി​ക​ളാ​ണ​ല്ലോ!   അവരുടെ അമ്മ വേശ്യ​യാ​യി​ത്തീർന്നി​രി​ക്കു​ന്നു.+ അവരെ ഗർഭം ധരിച്ച അവൾ നാണം​കെട്ട കാര്യം ചെയ്‌തി​രി​ക്കു​ന്നു.+അവൾ ഇങ്ങനെ പറഞ്ഞല്ലോ: ‘എനിക്ക്‌ അപ്പവും വെള്ളവുംകമ്പിളി​വ​സ്‌ത്ര​വും ലിനൻവ​സ്‌ത്ര​വും എണ്ണയും പാനീ​യ​വും തരുന്നഎന്റെ കാമു​ക​ന്മാ​രു​ടെ പിന്നാലെ ഞാൻ പോകും.’+   അതുകൊണ്ട്‌, മുള്ളു​വേ​ലി​കൊണ്ട്‌ ഞാൻ അവളുടെ വഴി അടയ്‌ക്കും.അവൾക്കു മുന്നിൽ ഞാൻ ഒരു കൻമതിൽ ഉയർത്തും.അങ്ങനെ അവളുടെ വഴി അടയും.   അവൾ അവളുടെ കാമു​ക​ന്മാ​രു​ടെ പിന്നാലെ പാഞ്ഞു​ചെ​ല്ലും, പക്ഷേ അവരുടെ ഒപ്പമെ​ത്തില്ല,+അവൾ അവരെ തിരയും, പക്ഷേ കാണില്ല. അപ്പോൾ അവൾ പറയും: ‘ഞാൻ എന്റെ ആദ്യഭർത്താ​വി​ന്റെ അടു​ത്തേക്കു മടങ്ങി​പ്പോ​കും,+ഇന്നത്തേ​തി​നെ​ക്കാൾ എത്രയോ സുഖമാ​യി​രു​ന്നു അന്ന്‌ എനിക്ക്‌.’+   അവൾക്കു ധാന്യ​വും പുതു​വീ​ഞ്ഞും എണ്ണയും നൽകി​യത്‌ ഞാനാ​ണെന്ന കാര്യം അവൾ തിരി​ച്ച​റി​ഞ്ഞില്ല.+സ്വർണ​വും വെള്ളി​യും അവൾക്കു സമൃദ്ധ​മാ​യി നൽകി​യ​തും ഞാനാണ്‌.എന്നാൽ അതെല്ലാം അവൾ ബാലിന്‌ അർപ്പിച്ചു!+   ‘അതു​കൊണ്ട്‌ ഞാൻ ചെന്ന്‌ കൊയ്‌ത്തു​കാ​ലത്ത്‌ എന്റെ ധാന്യ​വുംവിള​വെ​ടു​പ്പി​ന്റെ സമയത്ത്‌ എന്റെ പുതു​വീ​ഞ്ഞും എടുത്തു​കൊ​ണ്ടു​പോ​രും.+നാണം മറയ്‌ക്കാൻ അവൾക്കു കൊടു​ത്തി​രുന്ന ലിനൻവ​സ്‌ത്ര​ങ്ങ​ളും കമ്പിളി​വ​സ്‌ത്ര​ങ്ങ​ളും ഞാൻ പിടി​ച്ചു​വാ​ങ്ങും. 10  അവളുടെ കാമു​ക​ന്മാ​രു​ടെ കൺമു​ന്നിൽവെച്ച്‌ ഞാൻ അവളുടെ രഹസ്യ​ഭാ​ഗങ്ങൾ തുറന്നു​കാ​ട്ടും.എന്റെ കൈയിൽനി​ന്ന്‌ ആരും അവളെ രക്ഷിക്കില്ല.+ 11  അവളുടെ സന്തോ​ഷ​മെ​ല്ലാം ഞാൻ കെടു​ത്തി​ക്ക​ള​യും,അവളുടെ ഉത്സവങ്ങളും+ അമാവാ​സി​ക​ളും ശബത്തു​ക​ളും ആഘോ​ഷ​വേ​ള​ക​ളും ഞാൻ നിറു​ത്ത​ലാ​ക്കും. 12  അവളുടെ മുന്തി​രി​വ​ള്ളി​ക​ളെ​യും അത്തിവൃ​ക്ഷ​ങ്ങ​ളെ​യും നോക്കി അവൾ ഇങ്ങനെ പറഞ്ഞി​രു​ന്നു: “ഇത്‌ എന്റെ കാമു​ക​ന്മാർ എനിക്കു തന്ന പ്രതി​ഫലം!”എന്നാൽ ഞാൻ അവയെ​ല്ലാം നശിപ്പി​ച്ചു​ക​ള​യും, അവയെ ഒരു കാടാക്കി മാറ്റും.അവയെ​ല്ലാം വന്യമൃ​ഗങ്ങൾ തിന്നു​മു​ടി​ക്കും. 13  അവൾ കാലങ്ങ​ളോ​ളം ബാൽവി​ഗ്ര​ഹ​ങ്ങൾക്കു മുന്നിൽ ബലി അർപ്പിച്ചു,+കമ്മലു​ക​ളും മറ്റ്‌ ആഭരണ​ങ്ങ​ളും അണിഞ്ഞ്‌ അവൾ അവളുടെ കാമു​ക​ന്മാ​രു​ടെ പിന്നാലെ പോയി,അപ്പോ​ഴെ​ല്ലാം എന്നെയാ​ണ്‌ അവൾ മറന്നു​ക​ള​ഞ്ഞത്‌, അതി​നെ​ല്ലാം ഞാൻ അവളോ​ടു കണക്കു ചോദി​ക്കും’+ എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. 14  ‘അതു​കൊണ്ട്‌ ഞാൻ പറഞ്ഞ്‌ സമ്മതി​പ്പിച്ച്‌അവളെ വിജന​ഭൂ​മി​യി​ലേക്കു കൊണ്ടു​പോ​കും.ആർദ്ര​മാ​യി ഞാൻ അവളോ​ടു സംസാ​രി​ക്കും. 15  അന്ന്‌ അവളുടെ മുന്തി​രി​ത്തോ​ട്ടങ്ങൾ ഞാൻ അവൾക്കു തിരികെ കൊടു​ക്കും,+ആഖോർ താഴ്‌വരയെ+ ഞാൻ പ്രത്യാ​ശ​യു​ടെ കവാട​മാ​ക്കും.അവളുടെ യൗവന​കാ​ലത്ത്‌ എന്നപോ​ലെ​യുംഈജി​പ്‌തിൽനിന്ന്‌ പുറത്ത്‌ വന്ന കാലത്ത്‌ എന്നപോ​ലെ​യും അന്ന്‌ അവൾ എന്നോടു സംസാ​രി​ക്കും.+ 16  അന്നു നീ എന്നെ “എന്റെ ഭർത്താവ്‌” എന്നായി​രി​ക്കും വിളി​ക്കുക,“എന്റെ യജമാനൻ”* എന്നു പിന്നെ നീ എന്നെ വിളി​ക്കില്ല,’ എന്ന്‌ യഹോവ പറയുന്നു. 17  ‘അവളുടെ നാവിൽനി​ന്ന്‌ ബാൽ ദൈവ​ങ്ങ​ളു​ടെ പേരുകൾ ഞാൻ നീക്കി​ക്ക​ള​യും,+അവരുടെ പേരുകൾ മേലാൽ ആരും ഓർക്കില്ല.+ 18  അന്നു ഞാൻ അവർക്കു​വേണ്ടി വന്യമൃഗങ്ങളോടും+ ആകാശ​ത്തി​ലെ പക്ഷിക​ളോ​ടും ഇഴജന്തു​ക്ക​ളോ​ടും ഒരു ഉടമ്പടി ചെയ്യും.+ഞാൻ ദേശത്തു​നിന്ന്‌ വാളും വില്ലും നീക്കം ചെയ്യും, യുദ്ധം നിറു​ത്ത​ലാ​ക്കും.+അവർ സുരക്ഷി​ത​രാ​യി കഴിയാൻ ഞാൻ ഇടവരു​ത്തും.+ 19  നീ എന്നെന്നും എന്റേതാ​കാൻ നമ്മൾ തമ്മിലുള്ള വിവാഹം ഞാൻ നിശ്ചയി​ക്കും,നീതി​യോ​ടും ന്യായ​ത്തോ​ടും കൂടെ ഞാൻ ആ വിവാഹം ഉറപ്പി​ക്കും;അചഞ്ചല​സ്‌നേ​ഹ​ത്തോ​ടും കരുണ​യോ​ടും കൂടെ ഞാൻ അങ്ങനെ ചെയ്യും.+ 20  ഞാൻ വിശ്വ​സ്‌ത​ത​യോ​ടെ നമ്മൾ തമ്മിലുള്ള വിവാഹം ഉറപ്പി​ക്കും.യഹോവ എന്ന എന്നെ നീ അടുത്ത്‌ അറിയും.’+ 21  യഹോവ പറയുന്നു: ‘അന്നു ഞാൻ ഉത്തര​മേ​കും,ആകാശ​ങ്ങ​ളു​ടെ അപേക്ഷ ഞാൻ സാധി​ച്ചു​കൊ​ടു​ക്കും,ആകാശ​ങ്ങ​ളോ, ഭൂമി​യു​ടെ അപേക്ഷ നിറ​വേ​റ്റി​ക്കൊ​ടു​ക്കും,+ 22  ഭൂമിയോ ധാന്യം, പുതു​വീഞ്ഞ്‌, എണ്ണ എന്നിവ​യു​ടെ അപേക്ഷ​യും സാധി​ച്ചു​കൊ​ടു​ക്കും.അങ്ങനെ ജസ്രീൽ* അപേക്ഷി​ച്ച​തെ​ല്ലാം അവൾക്കു ലഭിക്കും.+ 23  മണ്ണിൽ വിത്തു വിതയ്‌ക്കും​പോ​ലെ എനിക്കാ​യി ഞാൻ അവളെ വിതയ്‌ക്കും.+കരുണ ലഭിക്കാത്ത* അവളോ​ടു ഞാൻ കരുണ കാണി​ക്കും.എന്റെ ജനമല്ലാ​ത്ത​വ​രോട്‌,* “നിങ്ങൾ എന്റെ ജനം” എന്നു ഞാൻ പറയും.+ “അങ്ങാണ്‌ എന്റെ ദൈവം” എന്ന്‌ അവരും പറയും.’”+

അടിക്കുറിപ്പുകള്‍

ഹോശ 1:6-ന്റെ അടിക്കു​റി​പ്പു കാണുക.
ഹോശ 1:9-ന്റെ അടിക്കു​റി​പ്പു കാണുക.
അഥവാ “അസാന്മാർഗി​കത; അഴിഞ്ഞാ​ട്ടം.”
പദാവലി കാണുക.
അഥവാ “അസാന്മാർഗി​ക​ത​യു​ടെ; അഴിഞ്ഞാ​ട്ട​ത്തി​ന്റെ.”
അഥവാ “എന്റെ ബാൽ.”
അർഥം: “ദൈവം വിത്തു വിതയ്‌ക്കും.”
ഹോശ 1:6-ന്റെ അടിക്കു​റി​പ്പു കാണുക.
ഹോശ 1:9-ന്റെ അടിക്കു​റി​പ്പു കാണുക.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം