സങ്കീർത്ത​നം 83:1-18

ആസാഫ്‌+ രചിച്ച ശ്രുതി​മ​ധു​ര​മായ ഗാനം. 83  ദൈവമേ, മിണ്ടാ​തി​രി​ക്ക​രു​തേ;+ദിവ്യനായവനേ, മൗനമാ​യി അനങ്ങാ​തി​രി​ക്ക​രു​തേ.   കണ്ടോ, അങ്ങയുടെ ശത്രുക്കൾ ബഹളം കൂട്ടുന്നു;+അങ്ങയെ വെറു​ക്കു​ന്നവർ ഗർവം കാണി​ക്കു​ന്നു.   കൗശലത്തോടെ അങ്ങയുടെ ജനത്തിന്‌ എതിരെ അവർ കുത​ന്ത്രങ്ങൾ മനയുന്നു;അങ്ങയുടെ അമൂല്യസ്വത്തിന്‌* എതിരെ ഗൂഢാ​ലോ​ചന നടത്തുന്നു.   അവർ പറയുന്നു: “വരൂ! ആ ജനതയെ നമുക്ക്‌ ഒന്നടങ്കം മുടി​ച്ചു​ക​ള​യാം;+ഇസ്രായേലിന്റെ പേരു​പോ​ലും ഇനി ആരും ഓർക്ക​രുത്‌.”   അവർ ഒറ്റക്കെ​ട്ടാ​യി ഒരു തന്ത്രം മനയുന്നു;*അങ്ങയ്‌ക്കെതിരെ സഖ്യം* ഉണ്ടാക്കിയിരിക്കുന്നു+   ഏദോമ്യരും യിശ്‌മാ​യേ​ല്യ​രും,* മോവാബും+ ഹഗ്രീയരും+   ഗബാലും അമ്മോനും+ അമാ​ലേ​ക്കുംഫെലിസ്‌ത്യയും+ സോർദേശക്കാരും+ ഒത്തു​ചേർന്നി​രി​ക്കു​ന്നു.   അസീറിയയും+ അവരോ​ടു ചേർന്നു;അവർ ലോത്തി​ന്റെ മക്കളെ പിന്തു​ണ​യ്‌ക്കു​ന്നു.+ (സേലാ)   മിദ്യാനോടു ചെയ്‌ത​തു​പോ​ലെ,+കീശോൻതോടിന്‌*+ അരി​കെ​വെച്ച്‌ സീസെ​ര​യോ​ടും യാബീ​നോ​ടും ചെയ്‌ത​തു​പോ​ലെ,അവരോടും ചെയ്യേ​ണമേ. 10  ഏൻ-ദോരിൽവെച്ച്‌ അവരെ ഒടുക്കി​ക്ക​ളഞ്ഞു;+അവർ മണ്ണിനു വളമായി. 11  അവരുടെ പ്രധാ​നി​കൾ ഓരേ​ബി​നെ​യും സേബി​നെ​യും പോ​ലെ​യാ​കട്ടെ!+അവരുടെ പ്രഭുക്കന്മാർ* സേബഹും സൽമു​ന്ന​യും പോ​ലെ​യും!+ 12  “ദൈവം വസിക്കുന്ന ദേശം നമുക്കു സ്വന്തമാ​ക്കാം” എന്ന്‌ അവർ പറഞ്ഞല്ലോ. 13  ദൈവമേ, അവരെ ചുഴലി​ക്കാ​റ്റിൽ അകപ്പെട്ട മുൾച്ചെടിപോലെയും+കാറ്റിൽ പറന്നു​പോ​കുന്ന വയ്‌ക്കോൽപോ​ലെ​യും ആക്കേണമേ. 14  കാടു ദഹിപ്പി​ക്കുന്ന തീപോ​ലെ​യുംമലകൾ ചുട്ടെ​രി​ക്കുന്ന തീജ്വാലപോലെയും+ 15  അങ്ങയുടെ കൊടു​ങ്കാ​റ്റി​നാൽ അവരെ പിന്തു​ട​രേ​ണമേ;+ഉഗ്രമായ കാറ്റി​നാൽ അവരെ ഭ്രമി​പ്പി​ക്കേ​ണമേ.+ 16  യഹോവേ, അവരുടെ മുഖം അപമാ​ന​ത്താൽ മൂടേ​ണമേ;*അങ്ങനെ, അവർ അങ്ങയുടെ പേര്‌ അന്വേ​ഷി​ക്കട്ടെ. 17  അവരെ എന്നെന്നും ലജ്ജിപ്പി​ച്ച്‌ ഭ്രമി​പ്പി​ക്കേ​ണമേ;അവർ അപമാ​നി​ത​രാ​യി നശിക്കട്ടെ; 18  യഹോവ എന്നു പേരുള്ള അങ്ങ്‌ മാത്രം+മുഴുഭൂമിക്കും മീതെ അത്യു​ന്നതൻ എന്ന്‌ ആളുകൾ അറിയട്ടെ.+

അടിക്കുറിപ്പുകള്‍

അക്ഷ. “മറച്ചു​വെ​ച്ചി​രി​ക്കു​ന്ന​വർക്ക്‌.”
അക്ഷ. “അവർ ഒരുമി​ച്ച്‌ ഒറ്റ ഹൃദയ​ത്തോ​ടെ കൂടി​യാ​ലോ​ചി​ക്കു​ന്നു.”
അഥവാ “ഉടമ്പടി.”
അക്ഷ. “ഏദോ​മി​ന്റെ​യും യിശ്‌മാ​യേ​ല്യ​രു​ടെ​യും കൂടാ​ര​ങ്ങ​ളും.”
അഥവാ “കീശോൻനീർച്ചാ​ലി​ന്‌.”
അഥവാ “നേതാ​ക്ക​ന്മാർ.”
അക്ഷ. “നിറയ്‌ക്കേ​ണമേ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം