ദാനി​യേൽ 2:1-49

2  നെബൂ​ഖ​ദ്‌നേസർ തന്റെ ഭരണത്തി​ന്റെ രണ്ടാം വർഷം ചില സ്വപ്‌നങ്ങൾ കണ്ടു. ആകെ അസ്വസ്ഥനായ*+ അദ്ദേഹ​ത്തിന്‌ ഉറക്കമി​ല്ലാ​താ​യി.  അതുകൊണ്ട്‌, താൻ കണ്ട സ്വപ്‌നങ്ങൾ പറഞ്ഞു​ത​രാൻ മന്ത്രവാ​ദി​ക​ളെ​യും മാന്ത്രി​ക​രെ​യും ആഭിചാരകന്മാരെയും* കൽദയരെയും* വിളി​ച്ചു​വ​രു​ത്താൻ രാജാവ്‌ ഉത്തരവി​ട്ടു. അങ്ങനെ അവർ വന്ന്‌ രാജസ​ന്നി​ധി​യിൽ നിന്നു.+  രാജാവ്‌ അവരോ​ടു പറഞ്ഞു: “ഞാൻ ഒരു സ്വപ്‌നം കണ്ടു; ഞാൻ കണ്ടത്‌ എന്താ​ണെന്ന്‌ എനിക്ക്‌ അറിയണം. അത്‌ അറിയാ​ഞ്ഞിട്ട്‌ ഞാൻ ആകെ അസ്വസ്ഥ​നാണ്‌.”*  കൽദയർ അരമായ ഭാഷയിൽ+ രാജാ​വി​നോ​ടു പറഞ്ഞു:* “രാജാവേ, അങ്ങ്‌ നീണാൾ വാഴട്ടെ. അങ്ങ്‌ അടിയ​ങ്ങ​ളോ​ടു സ്വപ്‌നം വിവരി​ച്ചാ​ലും. അതിന്റെ അർഥം ഞങ്ങൾ പറഞ്ഞു​ത​രാം.”  അപ്പോൾ, രാജാവ്‌ കൽദയരോടു* പറഞ്ഞു: “എന്റെ അന്തിമ​തീ​രു​മാ​നം കേട്ടു​കൊ​ള്ളൂ: നിങ്ങൾ സ്വപ്‌ന​വും അതിന്റെ അർഥവും എന്നെ അറിയി​ക്കു​ന്നി​ല്ലെ​ങ്കിൽ നിങ്ങളെ തുണ്ടം​തു​ണ്ട​മാ​ക്കും, നിങ്ങളു​ടെ വീടുകൾ പൊതു​ശൗ​ചാ​ല​യ​മാ​ക്കും.*  എന്നാൽ, നിങ്ങൾ സ്വപ്‌ന​വും അതിന്റെ അർഥവും പറഞ്ഞാൽ ഞാൻ നിങ്ങൾക്കു സമ്മാന​ങ്ങ​ളും പ്രതി​ഫ​ല​വും ബഹുമ​തി​യും തരും.+ അതു​കൊണ്ട്‌ സ്വപ്‌ന​വും അർഥവും എന്നോടു പറയൂ!”  അവർ വീണ്ടും രാജാ​വി​നോ​ടു പറഞ്ഞു: “രാജാവ്‌ അടിയ​ങ്ങ​ളോ​ടു സ്വപ്‌നം വിവരി​ച്ചാ​ലും. അതിന്റെ അർഥം ഞങ്ങൾ പറഞ്ഞു​ത​രാം.”  അപ്പോൾ രാജാവ്‌ പറഞ്ഞു: “എന്റെ അന്തിമ​തീ​രു​മാ​നം അറിഞ്ഞി​ട്ടു നിങ്ങൾ മനഃപൂർവം കാലതാ​മസം വരുത്തു​ക​യാണ്‌. എന്തെങ്കി​ലും ഒഴിക​ഴിവ്‌ കണ്ടുപി​ടി​ക്കാ​നാ​ണു നിങ്ങൾ നോക്കു​ന്ന​തെന്ന്‌ എനിക്കു നന്നായി അറിയാം.  സ്വപ്‌നം എന്താ​ണെന്ന്‌ എന്നോടു പറയു​ന്നി​ല്ലെ​ങ്കിൽ നിങ്ങൾക്ക്‌ എല്ലാവർക്കും ഒറ്റ ശിക്ഷയേ ഉള്ളൂ. സ്ഥിതി​ഗ​തി​കൾ മാറു​ന്ന​തു​വരെ നുണ പറഞ്ഞ്‌ എന്നെ വഞ്ചിക്കാൻ എല്ലാവ​രും​കൂ​ടെ ഒത്തുക​ളി​ക്കു​ക​യാ​ണല്ലേ? സ്വപ്‌നം എന്താ​ണെന്നു പറയൂ! അപ്പോൾ, അതിന്റെ അർഥം വിശദീ​ക​രി​ക്കാൻ നിങ്ങൾക്കാ​കു​മെന്ന്‌ എനിക്കു ബോധ്യ​മാ​കും.” 10  അപ്പോൾ, കൽദയർ* രാജാ​വി​നോ​ടു പറഞ്ഞു: “രാജാവ്‌ ആവശ്യ​പ്പെ​ടുന്ന ഈ കാര്യം ചെയ്യാൻ പറ്റുന്ന ഒരാൾപ്പോ​ലും ഈ ഭൂമു​ഖ​ത്തില്ല. ഏതെങ്കി​ലും മഹാരാ​ജാ​വോ ഗവർണ​റോ ഇതുവരെ ഇങ്ങനെ​യൊ​രു കാര്യം ഒരു മന്ത്രവാ​ദി​യോ​ടോ മാന്ത്രി​ക​നോ​ടോ ജ്യോത്സ്യനോടോ* ആവശ്യ​പ്പെ​ട്ടി​ട്ടില്ല. 11  രാജാവ്‌ ആവശ്യ​പ്പെ​ടുന്ന ഈ കാര്യം അത്ര എളുപ്പമല്ല. ദൈവ​ങ്ങൾക്ക​ല്ലാ​തെ മറ്റാർക്കും രാജാ​വി​നോട്‌ ഇക്കാര്യം പറയാ​നാ​കില്ല; അവരാ​ണെ​ങ്കിൽ മനുഷ്യ​രു​ടെ ഇടയിൽ കഴിയു​ന്ന​വ​രു​മല്ല.” 12  ഇതു കേട്ട്‌ കോപാ​ക്രാ​ന്ത​നായ രാജാവ്‌ ബാബി​ലോ​ണി​ലെ ജ്ഞാനി​ക​ളെ​യെ​ല്ലാം കൊന്നു​ക​ള​യാൻ ഉത്തരവി​ട്ടു.+ 13  ജ്ഞാനികളെ കൊല്ലാ​നുള്ള ഉത്തരവ്‌ വിളം​ബരം ചെയ്‌തു. അവരെ കൊല്ലേണ്ട സമയമാ​യ​പ്പോൾ ദാനി​യേ​ലി​നെ​യും കൂട്ടു​കാ​രെ​യും കൊന്നു​ക​ള​യേ​ണ്ട​തിന്‌ അവരെ​യും തിരഞ്ഞു. 14  ദാനിയേൽ ആ സമയത്ത്‌ രാജാ​വി​ന്റെ അംഗര​ക്ഷ​ക​രു​ടെ പ്രമാ​ണി​യായ അര്യോ​ക്കി​നോ​ടു നയത്തോ​ടെ​യും വിവേ​ക​ത്തോ​ടെ​യും സംസാ​രി​ച്ചു. ബാബി​ലോ​ണി​ലെ ജ്ഞാനി​കളെ കൊല്ലാൻവേണ്ടി ഇറങ്ങി​യ​താ​യി​രു​ന്നു അര്യോ​ക്ക്‌. 15  രാജാവിന്റെ ഉദ്യോ​ഗ​സ്ഥ​നായ അര്യോ​ക്കി​നോ​ടു ദാനി​യേൽ, “എന്തിനാ​ണു രാജാവ്‌ ഇത്ര കഠിന​മായ ഒരു ഉത്തരവ്‌ പുറ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്നത്‌” എന്നു ചോദി​ച്ചു. നടന്ന​തെ​ല്ലാം അര്യോ​ക്ക്‌ ദാനി​യേ​ലി​നോ​ടു പറഞ്ഞു.+ 16  അപ്പോൾ ദാനി​യേൽ രാജസ​ന്നി​ധി​യിൽ ചെന്ന്‌ സ്വപ്‌ന​ത്തി​ന്റെ അർഥം വിശദീ​ക​രി​ക്കാ​മെ​ന്നും അതിനു കുറച്ച്‌ സമയം തരണ​മെ​ന്നും അപേക്ഷി​ച്ചു. 17  പിന്നെ, ദാനി​യേൽ വീട്ടിൽ ചെന്ന്‌ കൂട്ടു​കാ​രായ ഹനന്യ, മീശാ​യേൽ, അസര്യ എന്നിവ​രോ​ടു കാര്യം പറഞ്ഞു. 18  ബാബിലോണിലെ മറ്റു ജ്ഞാനി​ക​ളോ​ടൊ​പ്പം തങ്ങളും കൊല്ല​പ്പെ​ടാ​തി​രി​ക്കാൻ, കനിവ്‌ തോന്നി ഈ രഹസ്യം വെളി​പ്പെ​ടു​ത്തി​ത്ത​ര​ണ​മെന്നു സ്വർഗ​സ്ഥ​നായ ദൈവ​ത്തോ​ടു പ്രാർഥി​ക്കാൻ ദാനി​യേൽ അവരോ​ടു പറഞ്ഞു. 19  അങ്ങനെ, രാത്രി​യി​ലു​ണ്ടായ ഒരു ദിവ്യദർശനത്തിൽ+ ദാനി​യേ​ലിന്‌ ആ രഹസ്യം വെളി​പ്പെട്ടു. ദാനി​യേൽ സ്വർഗ​സ്ഥ​നായ ദൈവത്തെ സ്‌തു​തി​ച്ചു. 20  ദാനിയേൽ പറഞ്ഞു: “ദൈവ​നാ​മം എന്നെന്നും* വാഴ്‌ത്ത​പ്പെ​ടട്ടെ;ജ്ഞാനവും ശക്തിയും ദൈവ​ത്തി​ന്റേതു മാത്ര​മ​ല്ലോ.+ 21  ദൈവം സമയങ്ങ​ളും കാലങ്ങ​ളും മാറ്റുന്നു;+രാജാ​ക്ക​ന്മാ​രെ വാഴി​ക്കു​ക​യും വീഴി​ക്കു​ക​യും ചെയ്യുന്നു;+ജ്ഞാനി​കൾക്കു ജ്ഞാനവും വിവേ​കി​കൾക്ക്‌ അറിവും നൽകുന്നു;+ 22  ആഴമേറിയ കാര്യ​ങ്ങ​ളും മറഞ്ഞി​രി​ക്കുന്ന കാര്യ​ങ്ങ​ളും വെളി​പ്പെ​ടു​ത്തു​ന്നു;+ഇരുളി​ലു​ള്ളത്‌ എന്തെന്നു ദൈവ​ത്തിന്‌ അറിയാം;+ദൈവ​ത്തോ​ടൊ​പ്പം വെളിച്ചം വസിക്കു​ന്നു.+ 23  എന്റെ പൂർവി​ക​രു​ടെ ദൈവമേ, അങ്ങയ്‌ക്കു ഞാൻ നന്ദി​യേ​കു​ന്നു, അങ്ങയെ സ്‌തു​തി​ക്കു​ന്നു;അങ്ങാണ​ല്ലോ എനിക്കു ജ്ഞാനവും ശക്തിയും തന്നത്‌. ഞങ്ങൾ അപേക്ഷി​ച്ചത്‌ അങ്ങ്‌ ഇപ്പോൾ എനിക്കു വെളി​പ്പെ​ടു​ത്തി​ത്ത​രു​ക​യും ചെയ്‌തു;രാജാ​വി​നെ ആകുല​പ്പെ​ടു​ത്തിയ കാര്യം അങ്ങ്‌ ഞങ്ങളെ അറിയി​ച്ച​ല്ലോ.”+ 24  പിന്നെ ദാനി​യേൽ, ബാബി​ലോ​ണി​ലെ ജ്ഞാനി​കളെ കൊന്നു​ക​ള​യാൻ രാജാവ്‌ നിയമിച്ച അര്യോ​ക്കി​ന്റെ അടുത്ത്‌ ചെന്ന്‌ പറഞ്ഞു:+ “ബാബി​ലോ​ണി​ലെ ജ്ഞാനി​ക​ളെ​യൊ​ന്നും കൊല്ല​രുത്‌. എന്നെ രാജസ​ന്നി​ധി​യിൽ കൊണ്ടു​പോ​യാ​ലും. സ്വപ്‌ന​ത്തി​ന്റെ അർഥ​മെ​ന്താ​ണെന്നു ഞാൻ രാജാ​വി​നോ​ടു പറയാം.” 25  പെട്ടെന്നുതന്നെ അര്യോ​ക്ക്‌ ദാനി​യേ​ലി​നെ രാജസ​ന്നി​ധി​യിൽ കൂട്ടി​ക്കൊ​ണ്ടു​ചെന്ന്‌ ഇങ്ങനെ പറഞ്ഞു: “യഹൂദ​യിൽനിന്ന്‌ പിടി​ച്ചു​കൊ​ണ്ടു​വ​ന്ന​വ​രു​ടെ കൂട്ടത്തിൽ,+ സ്വപ്‌ന​ത്തി​ന്റെ അർഥം രാജാ​വി​നെ അറിയി​ക്കാൻ കഴിവുള്ള ഒരാളെ ഞാൻ കണ്ടു.” 26  അപ്പോൾ, ബേൽത്ത്‌ശസ്സർ+ എന്നു പേരുള്ള ദാനി​യേ​ലി​നോ​ടു രാജാവ്‌ ചോദി​ച്ചു: “ഞാൻ കണ്ട സ്വപ്‌ന​വും അതിന്റെ അർഥവും വിശദീ​ക​രി​ക്കാൻ ശരിക്കും നിനക്കു പറ്റുമോ?”+ 27  ദാനിയേൽ രാജാ​വി​നോ​ടു പറഞ്ഞു: “രാജാവ്‌ ചോദി​ക്കുന്ന ആ രഹസ്യം വെളി​പ്പെ​ടു​ത്താൻ ഒരു ജ്ഞാനി​ക്കും മാന്ത്രി​ക​നും മന്ത്രവാ​ദി​ക്കും ജ്യോ​ത്സ്യ​നും കഴിയില്ല.+ 28  എന്നാൽ, രഹസ്യങ്ങൾ വെളി​പ്പെ​ടു​ത്തുന്ന ഒരു ദൈവം സ്വർഗ​ത്തി​ലുണ്ട്‌.+ അവസാ​ന​നാ​ളു​ക​ളിൽ എന്തു സംഭവി​ക്കു​മെന്ന്‌ ആ ദൈവം നെബൂ​ഖ​ദ്‌നേസർ രാജാ​വി​നെ അറിയി​ച്ചി​രി​ക്കു​ന്നു. ഇതാണ്‌ അങ്ങ്‌ കണ്ട സ്വപ്‌നം; കിടക്ക​യി​ലാ​യി​രു​ന്ന​പ്പോൾ അങ്ങയ്‌ക്കു​ണ്ടായ ദിവ്യ​ദർശ​നങ്ങൾ ഇവയാണ്‌: 29  “രാജാവേ, പള്ളി​മെ​ത്ത​യിൽവെച്ച്‌ അങ്ങയുടെ മനസ്സു തിരി​ഞ്ഞതു ഭാവി​യിൽ സംഭവി​ക്കാ​നുള്ള കാര്യ​ങ്ങ​ളി​ലേ​ക്കാണ്‌. രഹസ്യങ്ങൾ വെളി​പ്പെ​ടു​ത്തു​ന്നവൻ സംഭവി​ക്കാ​നി​രി​ക്കു​ന്നത്‌ അങ്ങയെ അറിയി​ച്ചി​രി​ക്കു​ന്നു. 30  ജീവിച്ചിരിക്കുന്ന മറ്റാ​രെ​ക്കാ​ളും ജ്ഞാനി​യാ​യ​തു​കൊ​ണ്ടല്ല ഈ രഹസ്യം എനിക്കു വെളി​പ്പെ​ട്ടത്‌. പകരം, സ്വപ്‌ന​ത്തി​ന്റെ അർഥം രാജാ​വി​നെ അറിയി​ക്കാ​നും അങ്ങനെ, അങ്ങയുടെ ഹൃദയ​ത്തി​ലെ ചിന്തകൾ അങ്ങയ്‌ക്കു മനസ്സി​ലാ​കാ​നും വേണ്ടി​യാണ്‌.+ 31  “രാജാവേ, അങ്ങ്‌ നോക്കി​ക്കൊ​ണ്ടി​രു​ന്ന​പ്പോൾ അതാ, ഭീമാ​കാ​ര​മാ​യൊ​രു പ്രതിമ! ഉജ്ജ്വല​ശോ​ഭ​യുള്ള ആ കൂറ്റൻ പ്രതിമ അങ്ങയുടെ മുന്നിൽ നിൽക്കു​ക​യാ​യി​രു​ന്നു. കണ്ടാൽ ഭയം തോന്നുന്ന രൂപം! 32  അതിന്റെ തല മേത്തരം സ്വർണംകൊണ്ടുള്ളതും+ നെഞ്ചും കൈക​ളും വെള്ളികൊണ്ടുള്ളതും+ വയറും തുടക​ളും ചെമ്പുകൊണ്ടുള്ളതും+ 33  കാലുകൾ ഇരുമ്പുകൊണ്ടുള്ളതും+ ആയിരു​ന്നു. പാദങ്ങ​ളാ​കട്ടെ ഭാഗി​ക​മാ​യി ഇരുമ്പു​കൊ​ണ്ടു​ള്ള​തും ഭാഗി​ക​മാ​യി കളിമ​ണ്ണു​കൊ​ണ്ടു​ള്ള​തും.*+ 34  രാജാവ്‌ നോക്കി​ക്കൊ​ണ്ടി​രു​ന്ന​പ്പോൾ കൈ ഉപയോ​ഗി​ക്കാ​തെ ഒരു കല്ലു വെട്ടി​യെ​ടു​ക്ക​പ്പെ​ടു​ന്നതു കണ്ടു! അതു പ്രതി​മ​യു​ടെ ഇരുമ്പും കളിമ​ണ്ണും കൊണ്ടുള്ള പാദങ്ങ​ളിൽ വന്നിടി​ച്ച്‌ അവ തകർത്തു​ക​ളഞ്ഞു.+ 35  അപ്പോൾ, ഇരുമ്പും കളിമ​ണ്ണും ചെമ്പും വെള്ളി​യും സ്വർണ​വും എല്ലാം ഒരു​പോ​ലെ തകർന്ന്‌ വേനൽക്കാ​ലത്ത്‌ മെതി​ക്ക​ള​ത്തിൽ കാണുന്ന പതിരു​പോ​ലെ​യാ​യി. പൊടി​പോ​ലും ബാക്കി വെക്കാതെ കാറ്റ്‌ അവ പറത്തി​ക്കൊ​ണ്ടു​പോ​യി. പ്രതി​മയെ ഇടിച്ച ആ കല്ലാകട്ടെ ഒരു വലിയ പർവത​മാ​യി ഭൂമി മുഴുവൻ നിറഞ്ഞു. 36  “ഇതാണു സ്വപ്‌നം. ഇനി അതിന്റെ അർഥം ഞങ്ങൾ രാജാ​വി​നോ​ടു പറയാം. 37  രാജാവേ, സ്വർഗ​സ്ഥ​നായ ദൈവം രാജ്യാ​ധി​കാ​ര​വും ബലവും ശക്തിയും മഹത്ത്വ​വും തന്നിരി​ക്കുന്ന രാജാ​ധി​രാ​ജാ,+ 38  എല്ലായിടത്തും താമസി​ക്കുന്ന മനുഷ്യ​രെ​യും കാട്ടു​മൃ​ഗ​ങ്ങ​ളെ​യും ആകാശ​ത്തി​ലെ പക്ഷിക​ളെ​യും കൈയിൽ ഏൽപ്പിച്ച്‌ അവയു​ടെ​യെ​ല്ലാം ഭരണാ​ധി​കാ​രി​യാ​യി ദൈവം വാഴിച്ച രാജാവേ,+ അങ്ങുത​ന്നെ​യാ​ണു സ്വർണം​കൊ​ണ്ടുള്ള തല.+ 39  “എന്നാൽ അങ്ങയ്‌ക്കു ശേഷം അങ്ങയെ​ക്കാൾ താണ മറ്റൊരു രാജ്യം നിലവിൽ വരും.+ അതിനു ശേഷം, ചെമ്പു​കൊ​ണ്ടുള്ള, മൂന്നാ​മ​തൊ​രു രാജ്യം ഉയർന്നു​വ​രും; അതു മുഴു​ഭൂ​മി​യെ​യും ഭരിക്കും.+ 40  “നാലാ​മത്തെ രാജ്യം ഇരുമ്പു​പോ​ലെ ശക്തമാ​യി​രി​ക്കും.+ ഇരുമ്പു മറ്റെല്ലാം തകർത്ത്‌ തരിപ്പ​ണ​മാ​ക്കു​ന്ന​തു​പോ​ലെ, അതെ, തച്ചുട​യ്‌ക്കുന്ന ഇരുമ്പു​പോ​ലെ, അത്‌ ഇവയെ മുഴുവൻ ഇടിച്ച്‌ തകർക്കും.+ 41  “പാദവും കാൽവി​ര​ലു​ക​ളും ഭാഗി​ക​മാ​യി കുശവന്റെ കളിമ​ണ്ണും ഭാഗി​ക​മാ​യി ഇരുമ്പും കൊണ്ടാ​ണെന്നു കണ്ടല്ലോ. അതു​പോ​ലെ ആ രാജ്യം ഭിന്നി​ച്ച​താ​യി​രി​ക്കും. എന്നാൽ, മയമുള്ള കളിമ​ണ്ണി​നോട്‌ ഇരുമ്പു കലർന്നി​രി​ക്കു​ന്ന​തി​നാൽ അതിനു കുറ​ച്ചൊ​ക്കെ ഇരുമ്പി​ന്റെ ഉറപ്പു​ണ്ടാ​യി​രി​ക്കും. 42  പാദത്തിലെ വിരലു​കൾ ഭാഗി​ക​മാ​യി ഇരുമ്പും ഭാഗി​ക​മാ​യി കളിമ​ണ്ണും കൊണ്ടാ​യി​രു​ന്ന​തു​പോ​ലെ രാജ്യം ഭാഗി​ക​മാ​യി ബലമു​ള്ള​തും ഭാഗി​ക​മാ​യി ദുർബ​ല​വും ആയിരി​ക്കും. 43  മയമുള്ള കളിമ​ണ്ണി​നോട്‌ ഇരുമ്പു കലർന്ന​താ​യി കണ്ടതു​പോ​ലെ ജനങ്ങളുമായി* അവ ഇടകലർന്നി​രി​ക്കും. എന്നാൽ, ഇരുമ്പു കളിമ​ണ്ണു​മാ​യി ചേരാ​ത്ത​തു​പോ​ലെ അവ തമ്മിൽ ചേരില്ല. 44  “ഈ രാജാ​ക്ക​ന്മാ​രു​ടെ കാലത്ത്‌ സ്വർഗ​സ്ഥ​നായ ദൈവം ഒരിക്ക​ലും നശിച്ചുപോകാത്ത+ ഒരു രാജ്യം സ്ഥാപി​ക്കും.+ ആ രാജ്യം മറ്റൊരു ജനതയ്‌ക്കും കൈമാ​റില്ല.+ ഈ രാജ്യ​ങ്ങ​ളെ​യെ​ല്ലാം തകർത്ത്‌ ഇല്ലാതാക്കിയിട്ട്‌+ അതു മാത്രം എന്നും നിലനിൽക്കും.+ 45  പർവതത്തിൽനിന്ന്‌ കൈ​കൊണ്ട്‌ വെട്ടി​യെ​ടു​ക്കാ​തെ വന്ന കല്ല്‌ ഇരുമ്പും ചെമ്പും കളിമ​ണ്ണും വെള്ളി​യും സ്വർണ​വും തകർക്കു​ന്ന​താ​യി കണ്ടത്‌ ഇങ്ങനെ നിറ​വേ​റും.+ ഭാവി​യിൽ സംഭവി​ക്കാ​നി​രി​ക്കു​ന്നതു മഹാ​ദൈവം രാജാ​വി​നെ അറിയി​ച്ചി​രി​ക്കു​ന്നു.+ സ്വപ്‌നം സത്യവും അതിന്റെ അർഥം ആശ്രയ​യോ​ഗ്യ​വും ആണ്‌.” 46  അപ്പോൾ, നെബൂ​ഖ​ദ്‌നേസർ രാജാവ്‌ ദാനി​യേ​ലി​നു മുന്നിൽ നിലത്ത്‌ കമിഴ്‌ന്നു​വീണ്‌ ദാനി​യേ​ലി​നെ ആദരിച്ചു. ദാനി​യേ​ലിന്‌ ഒരു സമ്മാനം കൊടു​ക്കാ​നും ദാനി​യേ​ലി​നു​വേണ്ടി സുഗന്ധ​ക്കൂട്ട്‌ അർപ്പി​ക്കാ​നും രാജാവ്‌ ഉത്തരവി​ട്ടു. 47  രാജാവ്‌ ദാനി​യേ​ലി​നോ​ടു പറഞ്ഞു: “താങ്കളു​ടെ ദൈവം ശരിക്കും ദൈവ​ങ്ങ​ളു​ടെ ദൈവ​വും രാജാ​ക്ക​ന്മാ​രു​ടെ കർത്താ​വും രഹസ്യങ്ങൾ വെളി​പ്പെ​ടു​ത്തു​ന്ന​വ​നും ആണ്‌. അതു​കൊ​ണ്ടാ​ണ​ല്ലോ താങ്കൾക്ക്‌ ഈ രഹസ്യം വെളി​പ്പെ​ടു​ത്താ​നാ​യത്‌.”+ 48  രാജാവ്‌ ദാനി​യേ​ലി​നു സ്ഥാനക്ക​യറ്റം നൽകി, ധാരാളം വിശി​ഷ്ട​സ​മ്മാ​ന​ങ്ങ​ളും കൊടു​ത്തു. ദാനി​യേ​ലി​നെ ബാബി​ലോൺ സംസ്ഥാ​ന​ത്തി​ന്റെ ഭരണാധികാരിയും+ ബാബി​ലോ​ണി​ലെ ജ്ഞാനി​ക​ളു​ടെ​യെ​ല്ലാം പ്രധാ​ന​മേ​ധാ​വി​യും ആക്കി. 49  ദാനിയേലിന്റെ അപേക്ഷ​യ​നു​സ​രിച്ച്‌ ശദ്രക്ക്‌, മേശക്ക്‌, അബേദ്‌-നെഗൊ+ എന്നിവരെ രാജാവ്‌ ബാബി​ലോൺ സംസ്ഥാ​ന​ത്തി​ന്റെ വിവിധ ഭരണവ​കു​പ്പു​ക​ളു​ടെ ചുമതല ഏൽപ്പിച്ചു. ദാനി​യേ​ലോ രാജ​കൊ​ട്ടാ​ര​ത്തിൽ സേവനം അനുഷ്‌ഠി​ച്ചു.

അടിക്കുറിപ്പുകള്‍

അക്ഷ. “ആത്മാവ്‌ അസ്വസ്ഥ​മാ​യി​ട്ട്‌.”
പദാവലിയിൽ “ആഭിചാ​രം” കാണുക.
അതായത്‌, ഭാവി​ഫലം പറയു​ന്ന​തി​ലും ജ്യോ​തി​ഷ​ത്തി​ലും വിദഗ്‌ധ​രായ ഒരു വിഭാഗം.
അക്ഷ. “എന്റെ ആത്മാവ്‌ ആകെ അസ്വസ്ഥ​മാ​ണ്‌.”
ദാനി 2:4ബി മുതൽ 7:28 വരെയുള്ള ഭാഗം ആദ്യം എഴുതി​യത്‌ അരമായ ഭാഷയി​ലാ​യി​രു​ന്നു.
അതായത്‌, ഭാവി​ഫലം പറയു​ന്ന​തി​ലും ജ്യോ​തി​ഷ​ത്തി​ലും വിദഗ്‌ധ​രായ ഒരു വിഭാഗം.
മറ്റൊരു സാധ്യത “ചവറ്റു​കൂ​ന​യാ​ക്കും; ചാണക​ക്കൂ​ന​യാ​ക്കും.”
അതായത്‌, ഭാവി​ഫലം പറയു​ന്ന​തി​ലും ജ്യോ​തി​ഷ​ത്തി​ലും വിദഗ്‌ധ​രായ ഒരു വിഭാഗം.
അക്ഷ. “കൽദയ​നോ​ടോ.”
അഥവാ “അനാദി​കാ​ലം​മു​തൽ അനന്തകാ​ലം​വരെ.”
അഥവാ “കളിമണ്ണ്‌ (രൂപ​പ്പെ​ടു​ത്തി) ചുട്ടെ​ടു​ത്ത​തും.”
അഥവാ “മനുഷ്യ​സ​ന്താ​ന​ങ്ങ​ളു​മാ​യി.” അതായത്‌, പൊതു​ജനം.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം