യശയ്യ 45:1-25

45  ജനതകളെ കോ​രെ​ശി​നു കീഴ്‌പെടുത്തിക്കൊടുക്കാനും+അവന്റെ മുന്നിൽ കവാടങ്ങൾ തുറന്നി​ടാ​നുംഇരട്ടപ്പാ​ളി​യു​ള്ള വാതി​ലു​കൾ അവനു തുറന്നു​കൊ​ടു​ക്കാ​നുംരാജാ​ക്ക​ന്മാ​രെ നിരായുധരാക്കാനും*യഹോവ എന്ന ഞാൻ അവന്റെ വലങ്കൈ പിടി​ച്ചി​രി​ക്കു​ന്നു.+എന്റെ അഭിഷി​ക്ത​നായ കോ​രെ​ശി​നോ​ടു ഞാൻ പറയുന്നു:+   “ഞാൻ നിന്റെ മുമ്പേ പോകും,+കുന്നുകൾ ഞാൻ നിരപ്പാ​ക്കും. ചെമ്പു​വാ​തി​ലു​കൾ തകർത്ത്‌ കഷണങ്ങ​ളാ​ക്കും,ഇരു​മ്പോ​ടാ​മ്പ​ലു​കൾ മുറി​ച്ചു​ക​ള​യും.+   നിന്നെ പേരെ​ടുത്ത്‌ വിളിക്കുന്നവനും+ ഇസ്രാ​യേ​ലി​ന്റെ ദൈവ​വും ആയയഹോ​വ​യാ​ണു ഞാനെന്നു നീ അറി​യേ​ണ്ട​തിന്‌,ഇരുട്ടി​ലെ നിധികൾ ഞാൻ നിനക്കു തരും,നിഗൂ​ഢ​സ്ഥ​ല​ങ്ങ​ളിൽ മറഞ്ഞി​രി​ക്കുന്ന നിധി​ശേ​ഖരം നിനക്കു നൽകും.+   എന്റെ ദാസനായ യാക്കോ​ബി​നും ഞാൻ തിര​ഞ്ഞെ​ടുത്ത ഇസ്രാ​യേ​ലി​നും വേണ്ടിനിന്നെ ഞാൻ പേരെ​ടുത്ത്‌ വിളി​ക്കു​ന്നു. നിനക്ക്‌ എന്നെ അറിയി​ല്ലെ​ങ്കി​ലും ഞാൻ നിന്റെ പേര്‌ മഹത്ത്വ​പൂർണ​മാ​ക്കും.   ഞാൻ യഹോ​വ​യാണ്‌; വേറെ ഒരുവ​നു​മില്ല. ഞാനല്ലാ​തെ മറ്റൊരു ദൈവ​വു​മില്ല.+ നിനക്ക്‌ എന്നെ അറിയി​ല്ലെ​ങ്കി​ലും ഞാൻ നിന്നെ ശക്തീക​രി​ക്കും.*   അങ്ങനെ, സൂര്യോ​ദ​യം​മു​തൽ സൂര്യാസ്‌തമയംവരെ*ഞാനല്ലാ​തെ വേറെ ഒരുവ​നി​ല്ലെന്ന്‌ആളുകൾ തിരി​ച്ച​റി​യും.+ ഞാനാണ്‌ യഹോവ, വേറെ ഒരുവ​നില്ല.+   ഞാനാണ്‌ ഇരുളും+ വെളിച്ചവും+ സൃഷ്ടി​ക്കു​ന്നത്‌,ഞാനാണു ദുരിതങ്ങളും+ സമാധാനവും+ വരുത്തു​ന്നത്‌,യഹോവ എന്ന ഞാനാണ്‌ ഇക്കാര്യ​ങ്ങ​ളെ​ല്ലാം ചെയ്യു​ന്നത്‌.   ആകാശമേ, മഴ പെയ്യി​ക്കുക,+മേഘങ്ങൾ നീതി വർഷി​ക്കട്ടെ. ഭൂമി തുറക്കട്ടെ, അതിൽ രക്ഷ സമൃദ്ധ​മാ​യി വിളയട്ടെ,രക്ഷയോ​ടൊ​പ്പം നീതി​യും കിളിർത്തു​പൊ​ങ്ങട്ടെ.+ യഹോവ എന്ന ഞാൻ അതു സൃഷ്ടി​ച്ചി​രി​ക്കു​ന്നു.”   തന്നെ നിർമി​ച്ച​വനെ ധിക്കരിക്കുന്നവന്റെ* കാര്യം കഷ്ടം!പൊട്ടി​ത്ത​കർന്ന മൺപാ​ത്ര​ത്തി​ന്റെ ഒരു കഷണം മാത്ര​മാണ്‌ അവൻ;മറ്റു കഷണങ്ങ​ളോ​ടൊ​പ്പം അവൻ നിലത്ത്‌ കിടക്കു​ന്നു! കളിമണ്ണു കുശവ​നോട്‌,* “നീ എന്താണ്‌ ഈ ഉണ്ടാക്കു​ന്നത്‌”+ എന്നു ചോദി​ക്കു​ന്നതു ശരിയോ? നീ നിർമിച്ച വസ്‌തു നിന്നെ​ക്കു​റിച്ച്‌, “അവനു കൈക​ളില്ല” എന്നു പറയു​ന്നതു ശരിയോ?* 10  പിതാവിനോട്‌, “നീ എന്തി​നെ​യാ​ണു ജനിപ്പി​ക്കു​ന്നത്‌” എന്നും സ്‌ത്രീ​യോട്‌, “നീ എന്തി​നെ​യാ​ണു പ്രസവി​ക്കു​ന്നത്‌”* എന്നും ചോദി​ക്കു​ന്ന​വന്റെ കാര്യം കഷ്ടം! 11  ഇസ്രായേലിന്റെ പരിശുദ്ധനും+ ഇസ്രാ​യേ​ലി​നെ നിർമി​ച്ച​വ​നും ആയ യഹോവ പറയുന്നു: “വരാനി​രി​ക്കുന്ന കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ നിങ്ങൾ എന്നോടു ചോദി​ക്കു​മോ?എന്റെ പുത്രന്മാരെക്കുറിച്ചും+ എന്റെ കൈക​ളു​ടെ പ്രവൃ​ത്തി​യെ​ക്കു​റി​ച്ചും എനിക്കു പറഞ്ഞു​ത​രു​മോ? 12  ഞാൻ ഭൂമിയെ നിർമിച്ച്‌+ അതിൽ മനുഷ്യ​നെ സൃഷ്ടി​ച്ചാ​ക്കി.+ എന്റെ സ്വന്തം കൈകൾകൊ​ണ്ട്‌ ആകാശത്തെ വിരിച്ചു,+അതിന്റെ സർവ​സൈ​ന്യ​ത്തി​നും ഞാൻ ആജ്ഞകൾ നൽകുന്നു.”+ 13  “ഞാൻ നീതി​യോ​ടെ ഒരു മനുഷ്യ​നെ എഴു​ന്നേൽപ്പി​ച്ചി​രി​ക്കു​ന്നു,+ഞാൻ അവന്റെ പാതക​ളെ​ല്ലാം നേരെ​യാ​ക്കും. കൈക്കൂ​ലി​യോ വിലയോ വാങ്ങാതെ+ അവൻ ബന്ദിക​ളായ എന്റെ ജനത്തെ വിടു​വി​ക്കും;+അവൻ എന്റെ നഗരം പണിയും”+ എന്നു സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ പ്രസ്‌താ​വി​ക്കു​ന്നു. 14  യഹോവ ഇങ്ങനെ പറയുന്നു: “ഈജി​പ്‌തി​ന്റെ ലാഭവും* എത്യോ​പ്യ​യു​ടെ കച്ചവടച്ചരക്കുകളും* നിന്റെ അടുക്കൽ വന്നു​ചേ​രും;പൊക്ക​മു​ള്ള​വ​രാ​യ സെബായർ നിന്റെ സ്വന്തമാ​കും. ചങ്ങലക​ളിൽ ബന്ധിത​രാ​യി അവർ നിന്റെ പിന്നാലെ നടക്കും. അവർ നിന്റെ മുന്നിൽ വന്ന്‌ കുമ്പി​ടും.+ അവർ പ്രാർഥ​നാ​സ്വ​ര​ത്തിൽ പറയും: ‘ദൈവം അങ്ങയു​ടെ​കൂ​ടെ​യുണ്ട്‌;+മറ്റൊരു ദൈവ​മില്ല; ഈ ഒരു ദൈവമേ ഉള്ളൂ.’” 15  ഇസ്രായേലിന്റെ ദൈവ​മായ രക്ഷകാ,+സത്യമാ​യും അങ്ങ്‌ മറഞ്ഞി​രി​ക്കുന്ന ദൈവ​മാണ്‌. 16  അവരെല്ലാം നാണം​കെ​ടും, അപമാ​നി​ത​രാ​കും;+വിഗ്ര​ഹ​ങ്ങ​ളെ ഉണ്ടാക്കു​ന്നവർ ലജ്ജിച്ചു​പോ​കും. 17  എന്നാൽ യഹോവ ഇസ്രാ​യേ​ലി​നെ എന്നേക്കു​മാ​യി രക്ഷിക്കും,+ നീ എക്കാല​വും നാണ​ക്കേ​ടും അപമാ​ന​വും സഹി​ക്കേ​ണ്ടി​വ​രില്ല.+ 18  ആകാശത്തിന്റെ സ്രഷ്ടാവായ+ സത്യ​ദൈവം,ഭൂമിയെ നിർമി​ച്ച്‌ സുസ്ഥി​ര​മാ​യി സ്ഥാപിച്ച ദൈവം,+ഭൂമിയെ വെറുതേ* സൃഷ്ടി​ക്കാ​തെ, മനുഷ്യർക്കു താമസിക്കാൻ+ ഉണ്ടാക്കിയ ദൈവം,അതെ, യഹോവ പറയുന്നു: “ഞാൻ യഹോ​വ​യാണ്‌, വേറെ ഒരുവ​നു​മില്ല. 19  ഇരുട്ടുള്ള ദേശത്ത്‌ മറഞ്ഞി​രു​ന്നല്ല ഞാൻ സംസാ​രി​ച്ചത്‌;+‘വെറുതേ എന്നെ സേവി​ക്കുക’ എന്ന്‌ഞാൻ യാക്കോ​ബി​ന്റെ സന്തതിയോടു* പറഞ്ഞി​ട്ടില്ല. നീതി​യോ​ടെ സംസാ​രി​ക്കു​ക​യും നേരായ കാര്യങ്ങൾ പ്രസ്‌താ​വി​ക്കു​ക​യും ചെയ്യുന്ന യഹോ​വ​യാ​ണു ഞാൻ.+ 20  ഒരുമിച്ചുകൂടി അടുത്ത്‌ വരൂ. ജനതക​ളിൽനിന്ന്‌ രക്ഷപ്പെ​ട്ട​വരേ, ഒത്തുകൂ​ടൂ.+ വിഗ്ര​ഹങ്ങൾ ചുമന്നു​കൊണ്ട്‌ നടക്കു​ന്ന​വർക്കുംതങ്ങളെ രക്ഷിക്കാനാകാത്ത+ ദൈവ​ത്തോ​ടു പ്രാർഥി​ക്കു​ന്ന​വർക്കും ഒന്നും അറിയില്ല. 21  പ്രശ്‌നം അവതരി​പ്പിച്ച്‌ നിങ്ങളു​ടെ വാദമു​ഖങ്ങൾ നിരത്തുക. അവർ ഒന്നു​ചേർന്ന്‌ കൂടി​യാ​ലോ​ചി​ക്കട്ടെ. ആരാണ്‌ ഇതു പണ്ടുപണ്ടേ പ്രവചി​ച്ചത്‌,കാലങ്ങൾക്കു മുമ്പേ പ്രസ്‌താ​വി​ച്ചത്‌? യഹോവ എന്ന ഞാനല്ലേ? ഞാനല്ലാ​തെ വേറൊ​രു ദൈവ​വു​മില്ല;ഞാൻ നീതി​മാ​നായ ദൈവ​വും രക്ഷകനും+ ആണ്‌; ഞാനല്ലാ​തെ വേറെ ആരുമില്ല.+ 22  ഭൂമിയുടെ അതിരു​കളേ, എന്നി​ലേക്കു തിരിഞ്ഞ്‌ രക്ഷ നേടുക,+ഞാനാണു ദൈവം; വേറെ ആരുമില്ല.+ 23  ഞാൻ എന്നെ​ക്കൊ​ണ്ടു​തന്നെ സത്യം ചെയ്‌തി​രി​ക്കു​ന്നു;എന്റെ വായിൽനി​ന്ന്‌ വന്ന വചനം സത്യമാ​ണ്‌,അതു നിറ​വേ​റാ​തി​രി​ക്കില്ല:+ എന്റെ മുന്നിൽ എല്ലാ മുട്ടും മടങ്ങും,എല്ലാ നാവും എന്നോടു കൂറു പ്രഖ്യാ​പി​ക്കും.+ 24  എന്നിട്ട്‌ ഇങ്ങനെ പറയും: ‘യഥാർഥ​നീ​തി​യും ശക്തിയും യഹോ​വ​യി​ലാ​ണു​ള്ളത്‌. ദൈവ​ത്തോ​ടു കോപി​ക്കു​ന്ന​വ​രെ​ല്ലാം നാണം​കെട്ട്‌ തിരു​മു​ന്നിൽ ചെല്ലും. 25  യഹോവയെ സേവി​ച്ചതു നന്നാ​യെന്ന്‌ ഇസ്രാ​യേ​ലി​ന്റെ സന്തതികളെല്ലാം* തിരി​ച്ച​റി​യും,+ദൈവ​ത്തിൽ അവർ അഭിമാ​നം​കൊ​ള്ളും.’”

അടിക്കുറിപ്പുകള്‍

അക്ഷ. “രാജാ​ക്ക​ന്മാ​രു​ടെ അരക്കച്ച അഴിക്കാ​നും.”
അക്ഷ. “നിന്റെ അര മുറു​ക്കും.”
അഥവാ “കിഴക്കു​മു​തൽ പടിഞ്ഞാ​റു​വരെ.”
അഥവാ “നിർമി​ച്ച​വ​നോ​ടു കലഹി​ക്കു​ന്ന​വന്റെ.”
അഥവാ “അതിനെ രൂപ​പ്പെ​ടു​ത്തി​യ​വ​നോ​ട്‌.”
മറ്റൊരു സാധ്യത “‘നീ ഉണ്ടാക്കി​യ​തി​നു കൈപ്പി​ടി​യില്ല’ എന്നു കളിമണ്ണു പറയു​ന്നതു ശരിയോ?”
അഥവാ “എന്തിനെ പ്രസവി​ക്കാ​നാ​ണു നീ വേദന അനുഭ​വി​ക്കു​ന്നത്‌?”
മറ്റൊരു സാധ്യത “തൊഴി​ലാ​ളി​ക​ളും.”
മറ്റൊരു സാധ്യത “വ്യാപാ​രി​ക​ളും.”
മറ്റൊരു സാധ്യത “ശൂന്യ​മാ​യി കിടക്കാൻ.”
അക്ഷ. “വിത്തി​നോ​ട്‌.”
അക്ഷ. “വിത്തു​ക​ളെ​ല്ലാം.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം