വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ശരിയോ? തെറ്റോ? ബൈബിൾ​—ആശ്രയി​ക്കാ​വുന്ന ഒരു വഴികാ​ട്ടി

ശരിയോ? തെറ്റോ? ബൈബിൾ​—ആശ്രയി​ക്കാ​വുന്ന ഒരു വഴികാ​ട്ടി

നമുക്കോ മറ്റുള്ള​വർക്കോ എന്തു തോന്നു​ന്നു എന്നതിനെ അടിസ്ഥാ​ന​മാ​ക്കി മാത്രം നമ്മൾ ശരിയും തെറ്റും തീരു​മാ​നി​ച്ചാൽ ആ തീരു​മാ​നം ശരിയാ​കു​മെന്നു നമുക്ക്‌ ഉറപ്പോ​ടെ പറയാ​നാ​കില്ല. അതിന്റെ കാരണം ബൈബിൾ നമ്മളോ​ടു പറയുന്നു. എന്നാൽ അതു മാത്രമല്ല, ശരിയും തെറ്റും എന്താ​ണെ​ന്നും ബൈബിൾ നമുക്കു കാണി​ച്ചു​ത​രു​ന്നു. അവ അനുസ​രി​ച്ചാൽ നമ്മുടെ ജീവിതം സന്തോ​ഷ​മു​ള്ള​തും സംതൃ​പ്‌ത​വും ആയിരി​ക്കും.

ദൈവ​ത്തി​ന്റെ മാർഗ​നിർദേശം വേണം

വഴിന​ട​ത്തി​പ്പി​നാ​യി നമ്മൾ ദൈവ​ത്തി​ലേക്കു നോക്കാ​നാ​ണു ദൈവം പ്രതീ​ക്ഷി​ക്കു​ന്ന​തെന്നു ബൈബിൾ പറയുന്നു. കാരണം നമ്മൾ സ്വന്തം ഇഷ്ടമനു​സ​രിച്ച്‌ പോയാൽ അതു ശരിയാ​കി​ല്ലെന്ന്‌ യഹോവയ്‌ക്ക്‌ a അറിയാം. (യിരെമ്യ 10:23) അതു​കൊ​ണ്ടാ​ണു ബൈബി​ളി​ലൂ​ടെ ദൈവം നമുക്കു വേണ്ട മാർഗ​നിർദേശം തന്നിരി​ക്കു​ന്നത്‌. ഇനി, യഹോവ തന്റെ മനുഷ്യ​മ​ക്കളെ ഒരുപാ​ടു സ്‌നേ​ഹി​ക്കു​ന്നുണ്ട്‌. നമ്മൾ തെറ്റായ ഒരു തീരു​മാ​ന​മെ​ടു​ത്തിട്ട്‌ അതിന്റെ ദുരന്ത​ഫ​ലങ്ങൾ അനുഭ​വി​ക്കു​ന്നതു കാണാൻ ദൈവം ഒട്ടും ആഗ്രഹി​ക്കു​ന്നില്ല. (ആവർത്തനം 5:29; 1 യോഹ​ന്നാൻ 4:8) അതു മാത്രമല്ല, ദൈവം നമ്മുടെ സ്രഷ്ടാ​വു​മാണ്‌. അതു​കൊ​ണ്ടു​തന്നെ നമുക്ക്‌ ഏറ്റവും ആവശ്യ​മുള്ള മാർഗ​നിർദേശം തരാൻ വേണ്ട ജ്ഞാനവും അറിവും ദൈവ​ത്തി​നുണ്ട്‌. (സങ്കീർത്തനം 100:3; 104:24) ഇങ്ങനെ​യൊ​ക്കെ​യാ​ണെ​ങ്കി​ലും എല്ലാവ​രും താൻ പറയുന്ന വഴി​യേ​തന്നെ പോക​ണ​മെന്നു ദൈവം നിർബ​ന്ധം​പി​ടി​ക്കു​ന്നില്ല.

ശരിക്കും സന്തോ​ഷ​ത്തോ​ടെ​യി​രി​ക്കാൻ ആവശ്യ​മാ​യ​തെ​ല്ലാം യഹോവ ആദ്യമ​നു​ഷ്യ​രായ ആദാമി​നും ഹവ്വയ്‌ക്കും നൽകി. (ഉൽപത്തി 1:28, 29; 2:8, 15) കൂടാതെ ദൈവം അവർക്കു ലളിത​മായ ചില നിർദേ​ശങ്ങൾ നൽകു​ക​യും അവർ അത്‌ അനുസ​രി​ക്കാൻ പ്രതീ​ക്ഷി​ക്കു​ക​യും ചെയ്‌തു. എന്നാൽ ആ നിർദേ​ശങ്ങൾ അനുസ​രി​ക്ക​ണോ വേണ്ടയോ എന്നു സ്വന്തമാ​യി തീരു​മാ​നി​ക്കാൻ ദൈവം അവരെ അനുവ​ദി​ച്ചു. (ഉൽപത്തി 2:9, 16, 17) അവരാ​കട്ടെ, ശരി എന്ത്‌, തെറ്റ്‌ എന്ത്‌ എന്നു ദൈവം പറഞ്ഞത്‌ അനുസ​രി​ക്കു​ന്ന​തി​നു പകരം സ്വന്തം ഇഷ്ടമനു​സ​രിച്ച്‌ പോകാ​നാ​ണു തീരു​മാ​നി​ച്ചത്‌. (ഉൽപത്തി 3:6) അതു​കൊണ്ട്‌ എന്തു സംഭവി​ച്ചു? മനുഷ്യ​രു​ടെ ജീവിതം മെച്ച​പ്പെ​ട്ടോ? ഇല്ല. ദൈവം പറയു​ന്നത്‌ അനുസ​രി​ക്കാ​തി​രു​ന്നാൽ നമുക്കു നിലനിൽക്കുന്ന സമാധാ​ന​വും സന്തോ​ഷ​വും ലഭിക്കി​ല്ലെ​ന്നാ​ണു ചരിത്രം തെളി​യി​ക്കു​ന്നത്‌.—സഭാ​പ്ര​സം​ഗകൻ 8:9.

നമ്മൾ എവിടെ ജീവി​ച്ചാ​ലും നമ്മുടെ പശ്ചാത്തലം എന്തുത​ന്നെ​യാ​യാ​ലും ശരിയായ തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാൻ ആവശ്യ​മായ മാർഗ​നിർദേശം ബൈബിൾ നമുക്കു നൽകു​ന്നുണ്ട്‌. (2 തിമൊ​ഥെ​യൊസ്‌ 3:16, 17; “ എല്ലാവർക്കും​വേ​ണ്ടി​യുള്ള ഒരു പുസ്‌തകം” എന്ന ചതുരം കാണുക.) അതിന്റെ ചില ഉദാഹ​ര​ണങ്ങൾ നമുക്ക്‌ ഇനി നോക്കാം.

ബൈബിളിനെ ‘ദൈവ​ത്തി​ന്റെ വചന​മെന്നു’ വിളി​ക്കാ​നാ​കു​ന്ന​തി​ന്റെ ചില കാരണങ്ങൾ എന്തൊ​ക്കെ​യാണ്‌?—1 തെസ്സ​ലോ​നി​ക്യർ 2:13. JW.ORG-ൽ ബൈബി​ളി​ന്റെ ഗ്രന്ഥകർത്താവ്‌ ആരാണ്‌? എന്ന വീഡി​യോ കാണുക.

നമ്മൾ എന്തു ചെയ്യാ​നാ​ണു ദൈവം ആഗ്രഹി​ക്കു​ന്ന​തെന്നു ബൈബിൾ പറയുന്നു

തുടക്കം​മു​തൽ മനുഷ്യ​രു​മാ​യി ദൈവ​ത്തി​നു​ണ്ടാ​യി​രുന്ന ബന്ധത്തെ​ക്കു​റി​ച്ചുള്ള കൃത്യ​മായ രേഖ ബൈബി​ളിൽ കാണാം. ആ വിവരങ്ങൾ, ദൈവ​ത്തി​ന്റെ നോട്ട​ത്തിൽ ശരിയും തെറ്റും എന്താ​ണെ​ന്നും, നമുക്കു പ്രയോ​ജനം ചെയ്യു​ന്ന​തും ദോഷം ചെയ്യു​ന്ന​തും എന്തൊ​ക്കെ​യാ​ണെ​ന്നും തിരി​ച്ച​റി​യാൻ സഹായി​ക്കു​ന്നു. (സങ്കീർത്തനം 19:7, 11) കൂടാതെ ഏതു കാലത്ത്‌ ജീവി​ക്കു​ന്ന​വർക്കും ശരിയായ തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാൻ സഹായി​ക്കുന്ന തത്ത്വങ്ങ​ളും നമുക്ക്‌ അതിൽ കാണാം.

ഉദാഹ​ര​ണ​ത്തിന്‌, സുഭാ​ഷി​തങ്ങൾ 13:20-ലെ ആ ഉപദേശം കാണുക: “ജ്ഞാനി​ക​ളു​ടെ​കൂ​ടെ നടക്കു​ന്നവൻ ജ്ഞാനി​യാ​കും; എന്നാൽ വിഡ്‌ഢി​ക​ളോ​ടു കൂട്ടു​കൂ​ടു​ന്നവൻ ദുഃഖി​ക്കേ​ണ്ടി​വ​രും.” ആ തത്ത്വം മുമ്പ​ത്തെ​പ്പോ​ലെ​തന്നെ ഇന്നും സത്യമാണ്‌. ബൈബി​ളിൽ നിറയെ ഇത്തരത്തിൽ അമൂല്യ​വും നമുക്കു പ്രയോ​ജനം ചെയ്യു​ന്ന​തും ആയ തത്ത്വങ്ങ​ളാ​ണു​ള്ളത്‌.—“ കാലത്തെ വെല്ലുന്ന ജ്ഞാനം” എന്ന ചതുരം കാണുക.

എന്നാൽ നിങ്ങൾ ഇങ്ങനെ ചിന്തി​ച്ചേ​ക്കാം: ‘ബൈബി​ളി​ന്റെ ഉപദേശം ഇന്ന്‌ എന്നെ എങ്ങനെ സഹായി​ക്കും?’ അതു മനസ്സി​ലാ​ക്കാൻ സഹായി​ക്കുന്ന ചില ജീവി​താ​നു​ഭ​വ​ങ്ങ​ളാണ്‌ അടുത്ത ലേഖന​ത്തി​ലു​ള്ളത്‌.

a യഹോവ എന്നതു സത്യ​ദൈ​വ​ത്തി​ന്റെ പേരാണ്‌.—സങ്കീർത്തനം 83:18.