പത്രോ​സ്‌ എഴുതിയ ഒന്നാമത്തെ കത്ത്‌ 2:1-25

2  അതു​കൊണ്ട്‌ എല്ലാ തിന്മയും വഞ്ചനയും കാപട്യ​വും അസൂയ​യും ഏഷണി​യും ഉപേക്ഷി​ക്കുക.+  രക്ഷയിലേക്കു വളർന്നു​വ​ര​ണമെ​ങ്കിൽ,+ നവജാതശിശുക്കളെപ്പോലെ+ ദൈവ​വ​ച​ന​ത്തി​ലെ മായമില്ലാത്ത* പാൽ കുടി​ക്കാൻ അതിയായ ആഗ്രഹം വളർത്തിയെ​ടു​ക്കുക.  കർത്താവ്‌ ദയയു​ള്ള​വ​നാണെന്നു രുചിച്ചറിഞ്ഞിട്ടുണ്ടെങ്കിൽ* നിങ്ങൾക്ക്‌ അതിനു കഴിയും.  മനുഷ്യർ തള്ളിക്ക​ളഞ്ഞെ​ങ്കി​ലും ദൈവം തിര​ഞ്ഞെ​ടു​ത്ത​തും ദൈവ​ത്തി​നു വിലപ്പെട്ടതും+ ആയ ജീവനുള്ള കല്ലായ കർത്താവിന്റെ+ അടുത്ത്‌ വരു​മ്പോൾ  ജീവനുള്ള കല്ലുക​ളായ നിങ്ങളും ഒരു വിശുദ്ധ പുരോ​ഹി​ത​സം​ഘ​മാ​കാൻ ആത്മീയഭവനമായി+ പണിയപ്പെ​ടു​ന്നു; അങ്ങനെ യേശുക്രി​സ്‌തു​വി​ലൂ​ടെ ദൈവത്തിനു+ സ്വീകാ​ര്യ​മായ ആത്മീയബലികൾ+ അർപ്പി​ക്കാൻ നിങ്ങൾക്കു കഴിയു​ന്നു.  “ഇതാ, തിര​ഞ്ഞെ​ടുത്ത ഒരു കല്ല്‌, അമൂല്യ​മായ ഒരു അടിസ്ഥാന മൂലക്കല്ല്‌, ഞാൻ സീയോ​നിൽ സ്ഥാപി​ക്കു​ന്നു! അതിൽ വിശ്വ​സി​ക്കുന്ന ആരും ഒരിക്ക​ലും നിരാ​ശ​രാ​കില്ല”*+ എന്നു തിരുവെ​ഴു​ത്തി​ലു​ണ്ട​ല്ലോ.  അതുകൊണ്ട്‌, വിശ്വാ​സി​ക​ളായ നിങ്ങൾക്കു കർത്താവ്‌ വില​പ്പെ​ട്ട​വ​നാണ്‌. എന്നാൽ വിശ്വാ​സി​ക​ള​ല്ലാ​ത്ത​വരെ സംബന്ധി​ച്ചോ, “പണിയു​ന്നവർ തള്ളിക്കളഞ്ഞ+ കല്ലു മുഖ്യ മൂലക്ക​ല്ലാ​യി​ത്തീർന്നി​രി​ക്കു​ന്നു;”*+  അത്‌, “ഇടറി​വീ​ഴാൻ ഇടയാ​ക്കുന്ന ഒരു കല്ലും തട്ടിവീ​ഴാൻ ഇടയാ​ക്കുന്ന ഒരു പാറയും”+ ആയിരി​ക്കു​ന്നു. ദൈവ​വ​ചനം അനുസ​രി​ക്കാ​ത്ത​തുകൊ​ണ്ടാണ്‌ അവർ ഇടറി​വീ​ഴു​ന്നത്‌. അതുതന്നെ​യാണ്‌ അവരെ കാത്തി​രു​ന്നത്‌.  എന്നാൽ നിങ്ങൾ, ഇരുളിൽനി​ന്ന്‌ തന്റെ അത്ഭുത​ക​ര​മായ പ്രകാശത്തിലേക്കു+ നിങ്ങളെ വിളിച്ച ദൈവ​ത്തി​ന്റെ “നന്മയെ* എല്ലായി​ട​ത്തും അറിയി​ക്കാൻ തിര​ഞ്ഞെ​ടു​ക്ക​പ്പെട്ട ഒരു വംശവും+ രാജകീയ പുരോ​ഹി​ത​സം​ഘ​വും വിശുദ്ധജനതയും+ ദൈവ​ത്തി​ന്റെ പ്രത്യേ​ക​സ്വ​ത്തായ ജനവും”+ ആണ്‌. 10  മുമ്പ്‌ നിങ്ങൾ ഒരു ജനമാ​യി​രു​ന്നില്ല; ഇപ്പോൾ ദൈവ​ത്തി​ന്റെ ജനമാണ്‌.+ മുമ്പ്‌ നിങ്ങ​ളോ​ടു കരുണ കാണി​ച്ചി​രു​ന്നില്ല; ഇപ്പോൾ നിങ്ങ​ളോ​ടു കരുണ കാണി​ച്ചി​രി​ക്കു​ന്നു.+ 11  പ്രിയപ്പെട്ടവരേ, നിങ്ങ​ളോ​ടു പോരാടുന്ന+ ജഡികമോഹങ്ങൾ* ഉപേക്ഷിക്കാൻ+ പരദേ​ശി​ക​ളും പ്രവാസികളും+ ആയ നിങ്ങ​ളോ​ടു ഞാൻ അഭ്യർഥി​ക്കു​ന്നു. 12  ജനതകൾക്കിടയിൽ നിങ്ങളു​ടെ പെരു​മാ​റ്റം നന്നായി​രി​ക്കട്ടെ.+ അങ്ങനെ ചെയ്‌താൽ, നിങ്ങൾ തെറ്റു​കാ​രാണെന്നു പറഞ്ഞ്‌ അവർ കുറ്റ​പ്പെ​ടു​ത്തുമ്പോൾ നിങ്ങളു​ടെ നല്ല പ്രവൃ​ത്തി​കൾ കാണുകയും+ ദൈവം പരി​ശോ​ധി​ക്കാൻ വരുന്ന ദിവസം അവർ ദൈവത്തെ മഹത്ത്വപ്പെ​ടു​ത്തു​ക​യും ചെയ്യും. 13  മനുഷ്യർ ഉണ്ടാക്കിയ എല്ലാ അധികാരങ്ങൾക്കും*+ കർത്താ​വിനെപ്രതി കീഴ്‌പെ​ട്ടി​രി​ക്കുക; ഉന്നതനായ അധികാ​രി​യെന്ന നിലയിൽ രാജാ​വി​നും,+ 14  കുറ്റം ചെയ്യു​ന്ന​വരെ ശിക്ഷി​ക്കാ​നും നന്മ ചെയ്യു​ന്ന​വരെ പ്രശംസിക്കാനും+ വേണ്ടി രാജാവ്‌ അയച്ചവ​രെന്ന നിലയിൽ ഗവർണർമാർക്കും കീഴ്‌പെ​ട്ടി​രി​ക്കുക. 15  കാരണം നിങ്ങൾ നന്മ ചെയ്യു​ക​യും അങ്ങനെ, വിഡ്‌ഢി​ത്തം പറയുന്ന അജ്ഞരുടെ വായ്‌ അടപ്പി​ക്കു​ക​യും വേണം എന്നതാണു ദൈവ​ത്തി​ന്റെ ആഗ്രഹം.+ 16  സ്വതന്ത്രരായി ജീവി​ക്കുക.+ എന്നാൽ ആ സ്വാത​ന്ത്ര്യം തെറ്റു ചെയ്യു​ന്ന​തിന്‌ ഒരു മറയാക്കാതെ*+ ദൈവ​ത്തി​ന്റെ അടിമ​ക​ളാ​യി ജീവി​ക്കുക.+ 17  എല്ലാ മനുഷ്യരെ​യും ബഹുമാ​നി​ക്കുക.+ സഹോ​ദ​ര​സ​മൂ​ഹത്തെ മുഴുവൻ സ്‌നേ​ഹി​ക്കുക.+ ദൈവത്തെ ഭയപ്പെ​ടുക.+ രാജാ​വി​നെ ആദരി​ക്കുക.+ 18  വേലക്കാരേ, തികഞ്ഞ ആദര​വോ​ടെ നിങ്ങളു​ടെ യജമാ​ന​ന്മാർക്കു കീഴ്‌പെ​ട്ടി​രി​ക്കുക.+ നല്ലവർക്കും വിട്ടു​വീഴ്‌ച ചെയ്യാൻ മനസ്സുള്ളവർക്കും* മാത്രമല്ല, സന്തോ​ഷി​പ്പി​ക്കാൻ എളുപ്പ​മ​ല്ലാ​ത്ത​വർക്കുപോ​ലും കീഴ്‌പെ​ട്ടി​രി​ക്കുക. 19  കാരണം ആരെങ്കി​ലും ദൈവ​മു​മ്പാ​കെ ശുദ്ധമ​ന​സ്സാ​ക്ഷി കാത്തുസൂക്ഷിക്കാനായി+ കഷ്ടതകൾ* സഹിക്കു​ക​യോ അനീതി​ക്കി​ര​യാ​കു​ക​യോ ചെയ്‌താൽ അതിൽ ദൈവം പ്രസാ​ദി​ക്കു​ന്നു. 20  പാപം ചെയ്‌തി​ട്ടാണ്‌ അടി കൊള്ളു​ന്നതെ​ങ്കിൽ, അതു സഹിക്കു​ന്ന​തിൽ അഭിമാ​നി​ക്കാൻ എന്തിരി​ക്കു​ന്നു?+ എന്നാൽ നല്ല കാര്യങ്ങൾ ചെയ്‌തി​ട്ട്‌ കഷ്ടത സഹിച്ചാൽ അതിൽ ദൈവം പ്രസാ​ദി​ക്കു​ന്നു.+ 21  ഈ വഴിയേ പോകാ​നാ​ണു നിങ്ങളെ വിളി​ച്ചി​രി​ക്കു​ന്നത്‌. കാരണം നിങ്ങൾ ക്രിസ്‌തു​വി​ന്റെ കാലടി​കൾക്കു തൊട്ടു​പി​ന്നാ​ലെ ചെല്ലാ​നാ​യി ക്രിസ്‌തുപോ​ലും നിങ്ങൾക്കു​വേണ്ടി കഷ്ടതകൾ സഹിച്ച്‌+ ഒരു മാതൃക വെച്ചി​രി​ക്കു​ന്നു.+ 22  ക്രിസ്‌തു പാപം ചെയ്‌തില്ല;+ ക്രിസ്‌തു​വി​ന്റെ വായിൽ വഞ്ചന​യൊ​ന്നു​മു​ണ്ടാ​യി​രു​ന്ന​തു​മില്ല.+ 23  അപമാനിക്കപ്പെട്ടപ്പോൾ*+ തിരിച്ച്‌ അപമാനിക്കുകയോ+ കഷ്ടത സഹിച്ചപ്പോൾ+ ഭീഷണിപ്പെ​ടു​ത്തു​ക​യോ ചെയ്യാതെ, നീതിയോ​ടെ വിധി​ക്കുന്ന ദൈവ​ത്തി​ന്റെ കൈയിൽ ക്രിസ്‌തു തന്റെ കാര്യം ഭരമേൽപ്പി​ച്ചു.+ 24  പാപത്തിന്റെ കാര്യ​ത്തിൽ നമ്മൾ മരിച്ച്‌ നീതി​ക്കാ​യി ജീവി​ക്കാൻവേണ്ടി, ക്രിസ്‌തു സ്‌തംഭത്തിൽ* തറയ്‌ക്കപ്പെട്ട+ തന്റെ ശരീര​ത്തിൽ നമ്മുടെ പാപങ്ങളെ വഹിച്ചു.+ “ക്രിസ്‌തു​വി​ന്റെ മുറി​വു​ക​ളാൽ നിങ്ങൾ സുഖ​പ്പെ​ട്ടി​രി​ക്കു​ന്നു.”+ 25  നിങ്ങൾ വഴി​തെറ്റി അലയുന്ന ആടുകളെപ്പോലെ​യാ​യി​രു​ന്നു.+ എന്നാൽ ഇപ്പോൾ നിങ്ങളു​ടെ ജീവനെ കാക്കുന്ന ഇടയന്റെ* അടു​ത്തേക്കു മടങ്ങി​വ​ന്നി​രി​ക്കു​ന്നു.+

അടിക്കുറിപ്പുകള്‍

അഥവാ “ശുദ്ധമായ.”
അഥവാ “അനുഭ​വി​ച്ച​റി​ഞ്ഞി​ട്ടു​ണ്ടെ​ങ്കിൽ.”
അക്ഷ. “നാണം​കെ​ടില്ല.”
അക്ഷ. “മൂലയു​ടെ തലയാ​യി​ത്തീർന്നി​രി​ക്കു​ന്നു.”
അതായത്‌, ദൈവ​ത്തി​ന്റെ ശ്രേഷ്‌ഠ​മായ ഗുണങ്ങ​ളും പ്രവൃ​ത്തി​ക​ളും.
പദാവലിയിൽ “ജഡം” കാണുക.
അഥവാ “മനുഷ്യർ രൂപീ​ക​രിച്ച എല്ലാ സ്ഥാപന​ങ്ങൾക്കും.”
അഥവാ “ഒഴിക​ഴി​വാ​ക്കാ​തെ.”
അഥവാ “ന്യായ​ബോ​ധ​മു​ള്ള​വർക്കും; വഴക്കമു​ള്ള​വർക്കും.”
അഥവാ “ദുഃഖം; വേദന.”
അഥവാ “അധി​ക്ഷേ​പി​ക്ക​പ്പെ​ട്ട​പ്പോൾ.”
അഥവാ “മരത്തിൽ.”
അഥവാ “ജീവന്റെ മേൽവി​ചാ​ര​ക​നും ഇടയനും ആയവന്റെ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം