വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിശ്വ​സി​ക്കാ​വുന്ന ഉപദേ​ശങ്ങൾ എവിടെ കണ്ടെത്താം?

വിശ്വ​സി​ക്കാ​വുന്ന ഉപദേ​ശങ്ങൾ എവിടെ കണ്ടെത്താം?

കാര്യങ്ങൾ പെട്ടെ​ന്നു​പെ​ട്ടെന്നു മാറി​ക്കൊ​ണ്ടി​രി​ക്കുന്ന ഈ ലോക​ത്തിൽ, നമ്മൾ എടുക്കുന്ന തീരു​മാ​നങ്ങൾ ഏറ്റവും നല്ലതാ​ണെന്ന്‌ എങ്ങനെ ഉറപ്പു​വ​രു​ത്താം? ശരി​യെന്ന്‌ ഇന്നു പറയുന്ന കാര്യങ്ങൾ നാളെ തെറ്റാ​കി​ല്ലെന്നു നമുക്ക്‌ എങ്ങനെ ഉറപ്പോ​ടെ പറയാ​നാ​കും?

പിന്നീട്‌ ഓർത്ത്‌ ദുഃഖി​ക്കേ​ണ്ടി​വ​രി​ല്ലാത്ത നല്ല തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാൻ ബൈബി​ളി​നു നിങ്ങളെ സഹായി​ക്കാ​നാ​കും. അത്‌ എങ്ങനെ​യാണ്‌? ബൈബിൾ നമുക്കു തന്നിരി​ക്കു​ന്നതു നമ്മുടെ സ്രഷ്ടാ​വാണ്‌. നമുക്ക്‌ യഥാർഥ​സ​ന്തോ​ഷ​വും സുരക്ഷി​ത​ത്വ​വും നൽകു​ന്നത്‌ എന്താ​ണെന്ന്‌ ആ ദൈവ​ത്തിന്‌ അറിയാം.

“നല്ലത്‌ എന്താ​ണെന്നു ദൈവം നിനക്കു പറഞ്ഞു​ത​ന്നി​ട്ടുണ്ട്‌.”—മീഖ 6:8

ബൈബി​ളിൽ കാണുന്ന പ്രാ​യോ​ഗി​ക​ജ്ഞാ​നം നമുക്കു വിശ്വ​സി​ക്കാം. “അവയിൽ എപ്പോ​ഴും ആശ്രയി​ക്കാം, ഇന്നും എന്നും.”—സങ്കീർത്തനം 111:8.

എപ്പോ​ഴും മാറി​ക്കൊ​ണ്ടി​രി​ക്കുന്ന ഈ ലോക​ത്തിൽ, ബൈബി​ളി​നു നിങ്ങളെ എങ്ങനെ സഹായി​ക്കാ​നാ​കു​മെന്നു സ്വന്തമാ​യി ഒന്നു പരി​ശോ​ധി​ച്ചു​നോ​ക്കാ​നാ​കി​ല്ലേ?