സഭാ​പ്ര​സം​ഗകൻ 1:1-18

1  യരുശലേമിൽ+ രാജാ​വാ​യി ഭരിച്ച ദാവീ​ദി​ന്റെ മകനായ സഭാസംഘാടകന്റെ*+ വാക്കുകൾ.   “മഹാവ്യർഥത!” എന്നു സഭാസം​ഘാ​ടകൻ പറയുന്നു.“മഹാവ്യർഥത! എല്ലാം വ്യർഥ​മാണ്‌!”+   സൂര്യനു കീഴെ ഇത്ര​യെ​ല്ലാം കഠിനാ​ധ്വാ​നം ചെയ്യു​ന്ന​തു​കൊണ്ട്‌ഒരാൾക്ക്‌ എന്തു നേട്ടമാ​ണു​ള്ളത്‌?+   ഒരു തലമുറ പോകു​ന്നു, മറ്റൊരു തലമുറ വരുന്നു.പക്ഷേ ഭൂമി എന്നും നിലനിൽക്കു​ന്നു.+   സൂര്യൻ ഉദിക്കു​ന്നു, സൂര്യൻ അസ്‌ത​മി​ക്കു​ന്നു.ഉദിക്കു​ന്നി​ട​ത്തേ​ക്കു​തന്നെ അതു തിടു​ക്ക​ത്തിൽ മടങ്ങുന്നു.*+   കാറ്റു തെക്കോ​ട്ടു വീശി ചുറ്റി​ത്തി​രിഞ്ഞ്‌ വടക്കോ​ട്ടു ചെല്ലുന്നു.അതു നിൽക്കാ​തെ വീണ്ടും​വീ​ണ്ടും ചുറ്റുന്നു. അങ്ങനെ, കാറ്റിന്റെ ഈ പരിവൃ​ത്തി തുടർന്നു​കൊ​ണ്ടേ​യി​രി​ക്കു​ന്നു.   നദികളെല്ലാം* സമു​ദ്ര​ത്തിൽ എത്തുന്നു, എന്നിട്ടും സമുദ്രം നിറയു​ന്നില്ല.+ വീണ്ടും ഒഴുകാൻ അവ ഉത്ഭവസ്ഥാ​ന​ത്തേക്കു മടങ്ങി​പ്പോ​കു​ന്നു.+   എല്ലാ കാര്യ​ങ്ങ​ളും മടുപ്പി​ക്കു​ന്ന​താണ്‌.അവയൊ​ന്നും വിവരി​ക്കാൻ ആർക്കും സാധി​ക്കില്ല. കണ്ടിട്ടും കണ്ണിനു തൃപ്‌തി​വ​രു​ന്നില്ല,കേട്ടി​ട്ടും ചെവിക്കു മതിവ​രു​ന്നില്ല.   ഉണ്ടായിരുന്നതുതന്നെയാണ്‌ ഇനിയും ഉണ്ടായി​രി​ക്കുക,ചെയ്‌ത​തു​ത​ന്നെ​യാ​യി​രി​ക്കും ഇനിയും ചെയ്യുക.അതെ, സൂര്യനു കീഴെ പുതി​യ​താ​യി ഒന്നുമില്ല.+ 10  “കണ്ടോ! ഇതു പുതി​യ​താണ്‌” എന്നു പറയാൻ എന്തെങ്കി​ലു​മു​ണ്ടോ? അതു പണ്ടു​തൊ​ട്ടേ, നമ്മുടെ കാലത്തി​നു മുമ്പു​മു​തലേ, ഉണ്ടായി​രു​ന്നു. 11  പണ്ടുള്ളവരെ ആരും ഓർക്കു​ന്നില്ല.ജനിക്കാ​നി​രി​ക്കു​ന്ന​വരെ അവർക്കു ശേഷമു​ള്ള​വ​രും ഓർക്കില്ല.അവരെ അതിനു ശേഷമു​ള്ള​വ​രും ഓർക്കില്ല.+ 12  യരുശലേമിൽ ഇസ്രാ​യേ​ലി​ന്റെ രാജാ​വാ​യി വാണു​കൊ​ണ്ടി​രി​ക്കെ, സഭാസം​ഘാ​ട​ക​നായ ഞാൻ+ 13  ആകാശത്തിൻകീഴെ നടക്കുന്ന എല്ലാത്തി​നെ​യും​കു​റിച്ച്‌, അതായത്‌ ദൈവം മനുഷ്യ​മ​ക്കൾക്കു കൊടു​ത്തി​ട്ടു​ള്ള​തും അവർ വ്യാപൃ​ത​രാ​യി​രി​ക്കു​ന്ന​തും ആയ പരിതാ​പ​ക​ര​മായ കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌, എന്റെ ജ്ഞാനം+ ഉപയോ​ഗിച്ച്‌ പഠിക്കാ​നും അപഗ്ര​ഥി​ക്കാ​നും ഹൃദയ​ത്തിൽ നിശ്ചയി​ച്ചു.+ 14  സൂര്യനു കീഴെ നടക്കുന്ന കാര്യ​ങ്ങ​ളെ​ല്ലാം ഞാൻ നിരീ​ക്ഷി​ച്ചു.എല്ലാം വ്യർഥ​വും കാറ്റിനെ പിടി​ക്കാ​നുള്ള ഓട്ടവും ആണ്‌.+ 15  വളഞ്ഞിരിക്കുന്നതു നേരെ​യാ​ക്കാൻ സാധി​ക്കില്ല;ഇല്ലാത്തത്‌ ഒരിക്ക​ലും എണ്ണാനും കഴിയില്ല. 16  “യരുശ​ലേ​മിൽ എനിക്കു മുമ്പു​ണ്ടാ​യി​രുന്ന എല്ലാവരെക്കാളും+ കൂടുതൽ ജ്ഞാനം ഞാൻ സമ്പാദി​ച്ചു. എന്റെ ഹൃദയം ജ്ഞാനവും അറിവും സമൃദ്ധ​മാ​യി നേടി”+ എന്ന്‌ ഞാൻ മനസ്സിൽ പറഞ്ഞു. 17  ജ്ഞാനം മാത്രമല്ല, ഭ്രാന്തും* വിഡ്‌ഢി​ത്ത​വും കൂടെ അറിയാൻ ഞാൻ മനസ്സു​വെച്ചു,+ ഇതും കാറ്റിനെ പിടി​ക്കാ​നുള്ള ഓട്ടമാ​ണ്‌. 18  ജ്ഞാനം ഏറു​മ്പോൾ നിരാ​ശ​യും ഏറുന്നു;അതു​കൊണ്ട്‌ അറിവ്‌ വർധി​പ്പി​ക്കു​ന്നവൻ വേദന വർധി​പ്പി​ക്കു​ന്നു.+

അടിക്കുറിപ്പുകള്‍

അഥവാ “വിളി​ച്ചു​കൂ​ട്ടു​ന്ന​വന്റെ.”
അഥവാ “കിത​പ്പോ​ടെ മടങ്ങുന്നു.”
അഥവാ “ശൈത്യ​കാ​ല​നീ​രൊ​ഴു​ക്കു​ക​ളെ​ല്ലാം.”
അഥവാ “അങ്ങേയ​റ്റത്തെ മണ്ടത്തര​വും.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം