ഉൽപത്തി 3:1-24

3  ദൈവ​മായ യഹോവ ഭൂമി​യിൽ ഉണ്ടാക്കിയ എല്ലാ വന്യജീ​വി​ക​ളി​ലുംവെച്ച്‌ ഏറ്റവും ജാഗ്രതയുള്ളതായിരുന്നു* സർപ്പം.+ അതു സ്‌ത്രീ​യോ​ട്‌, “തോട്ട​ത്തി​ലെ എല്ലാ മരങ്ങളിൽനി​ന്നും നിങ്ങൾ തിന്നരു​തെന്നു ദൈവം ശരിക്കും പറഞ്ഞി​ട്ടു​ണ്ടോ”+ എന്നു ചോദി​ച്ചു.  അതിനു സ്‌ത്രീ സർപ്പ​ത്തോട്‌: “തോട്ട​ത്തി​ലെ മരങ്ങളു​ടെ പഴം ഞങ്ങൾക്കു തിന്നാം.+  എന്നാൽ തോട്ട​ത്തി​നു നടുവി​ലുള്ള മരത്തിലെ+ പഴത്തെ​ക്കു​റിച്ച്‌ ദൈവം ഇങ്ങനെ പറഞ്ഞി​ട്ടുണ്ട്‌: ‘നിങ്ങൾ അതിൽനി​ന്ന്‌ തിന്നരു​ത്‌, അതു തൊടാൻപോ​ലും പാടില്ല. അങ്ങനെ ചെയ്‌താൽ നിങ്ങൾ മരിക്കും.’”  അപ്പോൾ സർപ്പം സ്‌ത്രീയോ​ടു പറഞ്ഞു: “നിങ്ങൾ മരിക്കില്ല, ഉറപ്പ്‌!+  അതിൽനിന്ന്‌ തിന്നുന്ന ആ ദിവസം​തന്നെ നിങ്ങളു​ടെ കണ്ണുകൾ തുറക്കുമെ​ന്നും നിങ്ങൾ ശരിയും തെറ്റും അറിയു​ന്ന​വ​രാ​യി ദൈവത്തെപ്പോലെ​യാ​കുമെ​ന്നും ദൈവ​ത്തിന്‌ അറിയാം.”+  അങ്ങനെ, ആ മരം കാഴ്‌ച​യ്‌ക്കു മനോ​ഹ​ര​വും അതിലെ പഴം തിന്നാൻ നല്ലതും ആണെന്നു സ്‌ത്രീ കണ്ടു. അതെ, ആ മരം കാണാൻ നല്ല ഭംഗി​യാ​യി​രു​ന്നു. സ്‌ത്രീ അതിന്റെ പഴം പറിച്ച്‌ തിന്നു.+ പിന്നീട്‌, ഭർത്താ​വിനോ​ടു​കൂടെ​യാ​യി​രു​ന്നപ്പോൾ ഭർത്താ​വി​നും കുറച്ച്‌ കൊടു​ത്തു; ഭർത്താ​വും തിന്നു.+  അപ്പോൾ ഇരുവ​രുടെ​യും കണ്ണുകൾ തുറന്നു, അവർ നഗ്നരാ​ണെന്നു തിരി​ച്ച​റി​ഞ്ഞു. അതു​കൊണ്ട്‌ അവർ അത്തിയി​ലകൾ കൂട്ടി​ത്തു​ന്നി ഉടുക്കാൻ അരയാട ഉണ്ടാക്കി.+  പിന്നീട്‌ ഇളങ്കാറ്റു വീശുന്ന സമയത്ത്‌, ദൈവ​മായ യഹോവ തോട്ട​ത്തി​ലൂ​ടെ നടക്കുന്ന ശബ്ദം കേട്ട​പ്പോൾ മനുഷ്യ​നും ഭാര്യ​യും യഹോ​വ​യു​ടെ മുന്നിൽപ്പെ​ടാ​തെ തോട്ട​ത്തി​ലെ മരങ്ങൾക്കി​ട​യിൽ ഒളിച്ചു.  ദൈവമായ യഹോവ മനുഷ്യ​നെ വിളിച്ച്‌, “നീ എവി​ടെ​യാണ്‌” എന്നു പല തവണ ചോദി​ച്ചു. 10  ഒടുവിൽ മനുഷ്യൻ പറഞ്ഞു: “ഞാൻ തോട്ട​ത്തിൽ അങ്ങയുടെ ശബ്ദം കേട്ടു. പക്ഷേ, നഗ്നനാ​യ​തുകൊണ്ട്‌ പേടിച്ച്‌ ഒളിച്ചി​രി​ക്കു​ക​യാണ്‌.” 11  അപ്പോൾ ദൈവം ചോദി​ച്ചു: “നീ നഗ്നനാണെന്നു+ നിന്നോ​ട്‌ ആരു പറഞ്ഞു? തിന്നരു​തെന്നു ഞാൻ കല്‌പിച്ച മരത്തിൽനി​ന്ന്‌ നീ തിന്നോ?”+ 12  അതിനു മനുഷ്യൻ, “എന്റെകൂ​ടെ കഴിയാൻ അങ്ങ്‌ തന്ന സ്‌ത്രീ ആ മരത്തിലെ പഴം തന്നു, അതു​കൊണ്ട്‌ ഞാൻ തിന്നു” എന്നു പറഞ്ഞു. 13  ദൈവമായ യഹോവ സ്‌ത്രീ​യോ​ട്‌, “നീ എന്താണ്‌ ഈ ചെയ്‌തത്‌” എന്നു ചോദി​ച്ചു. “സർപ്പം എന്നെ വഞ്ചിച്ചു, ഞാൻ തിന്നുപോ​യി”+ എന്നു സ്‌ത്രീ പറഞ്ഞു. 14  അപ്പോൾ, ദൈവ​മായ യഹോവ സർപ്പത്തോടു+ പറഞ്ഞു: “ഇങ്ങനെ ചെയ്‌ത​തുകൊണ്ട്‌ നീ എല്ലാ വളർത്തു​മൃ​ഗ​ങ്ങ​ളി​ലും എല്ലാ വന്യജീ​വി​ക​ളി​ലും വെച്ച്‌ ശപിക്കപ്പെ​ട്ട​താ​യി​രി​ക്കും. നീ ഉദരം​കൊ​ണ്ട്‌ ഇഴഞ്ഞു​ന​ട​ക്കും; ജീവി​ത​കാ​ലം മുഴുവൻ പൊടി തിന്നും. 15  മാത്രമല്ല ഞാൻ നിനക്കും+ സ്‌ത്രീക്കും+ തമ്മിലും നിന്റെ സന്തതിക്കും*+ അവളുടെ സന്തതിക്കും*+ തമ്മിലും ശത്രുത+ ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും;+ നീ അവന്റെ ഉപ്പൂറ്റി ചതയ്‌ക്കും.”+ 16  സ്‌ത്രീയോടു ദൈവം പറഞ്ഞു: “നിന്റെ ഗർഭകാ​ലത്തെ വേദനകൾ ഞാൻ അങ്ങേയറ്റം വർധി​പ്പി​ക്കും; നീ വേദനയോ​ടെ മക്കളെ പ്രസവി​ക്കും. നിന്റെ മോഹം നിന്റെ ഭർത്താ​വിനോ​ടാ​യി​രി​ക്കും; അവൻ നിന്നെ ഭരിക്കും.” 17  ആദാമിനോടു* ദൈവം പറഞ്ഞു: “നീ നിന്റെ ഭാര്യ​യു​ടെ വാക്കു കേൾക്കു​ക​യും ‘തിന്നരു​ത്‌’ എന്നു ഞാൻ നിന്നോ​ടു കല്‌പിച്ച+ മരത്തിൽനി​ന്ന്‌ തിന്നു​ക​യും ചെയ്‌ത​തുകൊണ്ട്‌ നീ നിമിത്തം ഭൂമി ശപിക്കപ്പെ​ട്ടി​രി​ക്കു​ന്നു.+ നിന്റെ ജീവി​ത​കാ​ലം മുഴുവൻ വേദനയോടെ+ നീ അതിന്റെ വിളവ്‌ തിന്നും. 18  അതു നിനക്കു മുൾച്ചെ​ടി​യും ഞെരി​ഞ്ഞി​ലും മുളപ്പി​ക്കും. നിലത്തെ സസ്യങ്ങൾ നിന്റെ ആഹാര​മാ​യി​രി​ക്കും. 19  നിന്നെ എടുത്തി​രി​ക്കുന്ന നിലത്ത്‌+ നീ തിരികെ ചേരു​ന്ന​തു​വരെ വിയർത്ത മുഖ​ത്തോ​ടെ നീ ആഹാരം കഴിക്കും. നീ പൊടി​യാണ്‌, പൊടി​യിലേക്കു തിരികെ ചേരും.”+ 20  അതിനു ശേഷം ആദാം ഭാര്യക്കു ഹവ്വ* എന്നു പേരിട്ടു. കാരണം ഹവ്വ ജീവനുള്ള എല്ലാവ​രുടെ​യും അമ്മയാ​കു​മാ​യി​രു​ന്നു.+ 21  ആദാമിനും ഭാര്യ​ക്കും ധരിക്കാൻ ദൈവ​മായ യഹോവ തോലു​കൊ​ണ്ട്‌ ഇറക്കമുള്ള വസ്‌ത്രങ്ങൾ+ ഉണ്ടാക്കിക്കൊ​ടു​ത്തു. 22  പിന്നെ, ദൈവ​മായ യഹോവ പറഞ്ഞു: “ഇതാ, ശരിയും തെറ്റും അറിയു​ന്ന​തിൽ മനുഷ്യൻ നമ്മളിൽ ഒരാ​ളെപ്പോലെ​യാ​യി​രി​ക്കു​ന്നു.+ ഇനി, അവൻ കൈ നീട്ടി ജീവവൃക്ഷത്തിന്റെ+ പഴവും പറിച്ച്‌ തിന്ന്‌ എന്നെന്നും ജീവി​ക്കാ​തി​രിക്കേ​ണ്ട​തിന്‌.⁠.⁠.” 23  അങ്ങനെ അവനെ എടുത്ത നിലത്ത്‌+ കൃഷി ചെയ്യേ​ണ്ട​തി​നു ദൈവ​മായ യഹോവ മനുഷ്യ​നെ ഏദെൻ തോട്ടത്തിൽനിന്ന്‌+ പുറത്താ​ക്കി. 24  മനുഷ്യനെ ഇറക്കി​വി​ട്ടശേഷം, ജീവവൃ​ക്ഷ​ത്തിലേ​ക്കുള്ള വഴി കാക്കാൻ ദൈവം ഏദെൻ തോട്ട​ത്തി​നു കിഴക്ക്‌ കെരൂബുകളെ+ നിറുത്തി. കൂടാതെ ജ്വലി​ക്കുന്ന വായ്‌ത്ത​ല​യുള്ള, കറങ്ങിക്കൊ​ണ്ടി​രി​ക്കുന്ന ഒരു വാളും സ്ഥാപിച്ചു.

അടിക്കുറിപ്പുകള്‍

അഥവാ “കുശാഗ്ര​ബു​ദ്ധി​യു​ള്ള​താ​യി​രു​ന്നു; കൗശല​മു​ള്ള​താ​യി​രു​ന്നു.”
അക്ഷ. “വിത്തി​നും.”
അക്ഷ. “വിത്തി​നും.”
അർഥം: “ഭൂവാസി; മനുഷ്യ​വർഗം.”
അർഥം: “ജീവനു​ള്ളവൾ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം