വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ശരിയോ? തെറ്റോ? നമ്മളെ​ല്ലാം നേരി​ടുന്ന ഒരു ചോദ്യം

ശരിയോ? തെറ്റോ? നമ്മളെ​ല്ലാം നേരി​ടുന്ന ഒരു ചോദ്യം

പുതിയ ഒരു സ്ഥലത്തേക്കു നിങ്ങൾ ആദ്യമാ​യി യാത്ര ചെയ്യു​ന്നെ​ന്നി​രി​ക്കട്ടെ. നിങ്ങൾ എന്തു ചെയ്യും?

  1. 1. നിങ്ങൾക്കു തോന്നുന്ന ഒരു വഴിയേ പോകും.

  2. 2. മറ്റുള്ള​വർക്കു വഴി അറിയാ​മെന്ന ചിന്ത​യോ​ടെ അവരുടെ പുറകേ പോകും.

  3. 3. ജിപി​എസ്സ്‌-ഓ ഭൂപട​മോ നോക്കു​ക​യോ വഴി അറിയാ​വുന്ന ഒരാ​ളോ​ടു സഹായം ചോദി​ക്കു​ക​യോ ചെയ്യും.

ഒന്നാമ​ത്തെ​യോ രണ്ടാമ​ത്തെ​യോ രീതി തിര​ഞ്ഞെ​ടു​ത്താ​ലും നമ്മൾ എവി​ടെ​യെ​ങ്കി​ലും എത്തു​മെ​ന്നു​ള്ളതു ശരിയാണ്‌. പക്ഷേ ഉദ്ദേശിച്ച സ്ഥലത്ത്‌ ആയിരി​ക്ക​ണ​മെ​ന്നില്ല. എന്നാൽ മൂന്നാ​മത്തെ രീതി​യാ​ണു തിര​ഞ്ഞെ​ടു​ക്കു​ന്ന​തെ​ങ്കിൽ ലക്ഷ്യസ്ഥാ​നത്ത്‌ എത്തു​മെന്നു നമുക്ക്‌ ഉറപ്പാ​യും പ്രതീ​ക്ഷി​ക്കാം.

നമ്മുടെ ജീവിതം ഒരു യാത്ര​പോ​ലെ​യാണ്‌; സന്തോഷം നിറഞ്ഞ ഒരു ഭാവി​യി​ലേക്കു നയിക്കു​മെന്നു നമ്മൾ പ്രതീ​ക്ഷി​ക്കുന്ന ഒരു യാത്ര. എന്നാൽ നമ്മൾ അവിടെ എത്തുമോ ഇല്ലയോ എന്നത്‌, തീരു​മാ​ന​ങ്ങ​ളെ​ടു​ക്കു​മ്പോൾ സഹായ​ത്തി​നാ​യി നമ്മൾ എങ്ങോട്ടു നോക്കു​ന്നു എന്നതിനെ ആശ്രയി​ച്ചി​രി​ക്കും.

നമ്മളെ​ടു​ക്കു​ന്ന മിക്ക തീരു​മാ​ന​ങ്ങ​ളും വളരെ ചെറു​താ​യി​രി​ക്കാം. പക്ഷേ ചിലതു വളരെ പ്രാധാ​ന്യ​മു​ള്ള​വ​യാണ്‌. ആ തീരു​മാ​നങ്ങൾ ശരിയും തെറ്റും സംബന്ധിച്ച നമ്മുടെ കാഴ്‌ച​പ്പാട്‌ എന്താ​ണെന്നു തെളി​യി​ക്കും. നമ്മൾ എടുക്കുന്ന ആ തീരു​മാ​നങ്ങൾ നമ്മളെ​യും നമ്മുടെ പ്രിയ​പ്പെ​ട്ട​വ​രെ​യും നല്ല രീതി​യി​ലോ മോശ​മായ രീതി​യി​ലോ ബാധി​ക്കും. പിൻവ​രുന്ന കാര്യ​ങ്ങ​ളി​ലാ​യി​രി​ക്കാം പലപ്പോ​ഴും നമുക്ക്‌ അത്തരം തീരു​മാ​ന​ങ്ങ​ളെ​ടു​ക്കേ​ണ്ടി​വ​രു​ന്നത്‌:

  • ലൈം​ഗി​ക​ത​യും വിവാ​ഹ​വും

  • സത്യസന്ധത, ജോലി, പണം

  • മക്കളെ എങ്ങനെ വളർത്തണം

  • മറ്റുള്ള​വ​രോട്‌ എങ്ങനെ പെരു​മാ​റ​ണം

നിങ്ങൾ എടുക്കുന്ന തീരു​മാ​നങ്ങൾ നിങ്ങൾക്കും കുടും​ബ​ത്തി​നും നല്ലൊരു ഭാവി കൊണ്ടു​വ​രു​മെന്നു നിങ്ങൾക്ക്‌ എങ്ങനെ ഉറപ്പോ​ടെ പറയാ​നാ​കും?

നമ്മുടെ ഓരോ​രു​ത്ത​രു​ടെ​യും മുന്നി​ലുള്ള ചോദ്യം ഇതാണ്‌: ശരിയും തെറ്റും സംബന്ധിച്ച്‌ ശരിയായ തീരു​മാ​ന​മെ​ടു​ക്കാൻ എന്നെ എന്തായി​രി​ക്കും സഹായി​ക്കുക?

ശരിയും തെറ്റും സംബന്ധിച്ച്‌ തീരു​മാ​ന​മെ​ടു​ക്കുന്ന കാര്യ​ത്തിൽ ബൈബിൾ ആശ്രയി​ക്കാ​വുന്ന ഒരു വഴികാ​ട്ടി​യാ​യി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടെ​ന്നും അതു നിങ്ങളെ എങ്ങനെ സഹായി​ക്കു​മെ​ന്നും ഈ മാസിക വിശദീ​ക​രി​ക്കും.