വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ശരിയോ? തെറ്റോ? തിര​ഞ്ഞെ​ടു​ക്കേ​ണ്ടതു നിങ്ങളാണ്‌

ശരിയോ? തെറ്റോ? തിര​ഞ്ഞെ​ടു​ക്കേ​ണ്ടതു നിങ്ങളാണ്‌

സന്തോ​ഷ​മു​ള്ള ജീവിതം ഉണ്ടായി​രി​ക്കു​മോ ഇല്ലയോ എന്നത്‌, ശരിയും തെറ്റും സംബന്ധിച്ച്‌ നമ്മൾ എടുക്കുന്ന തീരു​മാ​ന​ങ്ങളെ ആശ്രയി​ച്ചാ​ണി​രി​ക്കു​ന്നത്‌. ദൈവ​മായ യഹോ​വ​യ്‌ക്ക്‌ അത്‌ അറിയാം. അതു​കൊ​ണ്ടാ​ണു ദൈവം പറയു​ന്ന​ത​നു​സ​രിച്ച്‌ നമ്മൾ ജീവി​ക്കാൻ ദൈവം ആഗ്രഹി​ക്കു​ന്നത്‌.

നമ്മുടെ ജീവിതം സന്തോ​ഷ​വും സമാധാ​ന​വും ഉള്ളതാ​യി​രി​ക്കാ​നാണ്‌ യഹോവ ആഗ്രഹി​ക്കു​ന്നത്‌.

“നിന്റെ പ്രയോ​ജ​ന​ത്തി​നാ​യി നിന്നെ പഠിപ്പി​ക്കു​ക​യും പോകേണ്ട വഴിയി​ലൂ​ടെ നിന്നെ നടത്തു​ക​യും ചെയ്യുന്ന, യഹോവ എന്ന ഞാനാണു നിന്റെ ദൈവം. നീ എന്റെ കല്‌പ​നകൾ അനുസ​രി​ച്ചാൽ എത്ര നന്നായി​രി​ക്കും! അപ്പോൾ നിന്റെ സമാധാ​നം നദി​പോ​ലെ​യും നിന്റെ നീതി സമു​ദ്ര​ത്തി​ലെ തിരമാ​ല​കൾപോ​ലെ​യും ആയിത്തീ​രും.”—യശയ്യ 48:17, 18.

സ്രഷ്ടാ​വാ​യ​തു​കൊണ്ട്‌ ദൈവ​ത്തി​നാ​ണു നമ്മൾ എങ്ങനെ ജീവി​ക്ക​ണ​മെന്ന്‌ ഏറ്റവും നന്നായി അറിയാ​വു​ന്നത്‌. അതു​കൊ​ണ്ടാ​ണു തന്റെ നിർദേശം അനുസ​രി​ക്കാൻ ദൈവം നമ്മളെ ക്ഷണിക്കു​ന്നത്‌. ദൈവം പറയു​ന്നതു കേട്ടാൽ നമുക്കു ഗുണം ചെയ്യു​മോ ഇല്ലയോ എന്ന കാര്യ​ത്തിൽ ഒരു സംശയ​വും വേണ്ടാ. അങ്ങനെ ചെയ്‌താൽ നമ്മൾ എടുക്കുന്ന എല്ലാ തീരു​മാ​ന​ങ്ങ​ളും ശരിയാ​യി​രി​ക്കും. അതു നമുക്കു സമാധാ​ന​വും സന്തോ​ഷ​വും തരും.

നമുക്കു പറ്റാത്ത ഒരു കാര്യം ചെയ്യാൻ യഹോവ ആവശ്യ​പ്പെ​ടു​ന്നില്ല.

“ഞാൻ ഇന്നു നിങ്ങ​ളോ​ടു കല്‌പി​ക്കുന്ന ഈ കല്‌പന അത്ര ബുദ്ധി​മു​ട്ടു​ള്ളതല്ല; അതു നിങ്ങളു​ടെ എത്തുപാ​ടിന്‌ അതീത​വു​മല്ല.”— ആവർത്തനം 30:11.

ശരി​യെന്നു ദൈവം പറയുന്ന കാര്യ​ങ്ങ​ള​നു​സ​രിച്ച്‌ ജീവി​ക്കാൻ നമ്മൾ നമ്മുടെ ചിന്തയി​ലും പ്രവർത്ത​ന​രീ​തി​യി​ലും മാറ്റങ്ങൾ വരു​ത്തേ​ണ്ട​തു​ണ്ടാ​യി​രി​ക്കാം. പക്ഷേ നമുക്കു പറ്റാത്ത കാര്യമല്ല അത്‌. നമുക്ക്‌ എന്താണു ചെയ്യാ​നാ​കു​ന്ന​തെന്നു സ്രഷ്ടാ​വെന്ന നിലയിൽ ദൈവ​ത്തിന്‌ അറിയാ​മ​ല്ലോ? യഹോ​വയെ അടുത്ത​റി​യു​മ്പോൾ ഒരു കാര്യം നമുക്കു മനസ്സി​ലാ​കും: “ദൈവ​ത്തി​ന്റെ കല്‌പ​നകൾ . . . ഒരു ഭാരമല്ല.”—1 യോഹ​ന്നാൻ 5:3.

തന്റെ വഴിയേ പോകാൻ തീരു​മാ​നി​ക്കു​ന്ന​വരെ സഹായി​ക്കു​മെന്ന്‌ യഹോവ വാക്കു തന്നിട്ടുണ്ട്‌.

“‘പേടി​ക്കേണ്ടാ, ഞാൻ നിന്നെ സഹായി​ക്കും’ എന്നു നിന്നോ​ടു പറയുന്ന നിന്റെ ദൈവ​മായ യഹോവ എന്ന ഞാൻ, നിന്റെ വലങ്കൈ പിടി​ച്ചി​രി​ക്കു​ന്നു.”—യശയ്യ 41:13.

ദൈവം ആഗ്രഹി​ക്കുന്ന വിധത്തിൽ ജീവി​ക്കാൻ നമുക്കാ​കും. കാരണം ദൈവം നമ്മളെ സഹായി​ക്കും. നമുക്കു പ്രത്യാ​ശ​യും പ്രോ​ത്സാ​ഹ​ന​വും നൽകുന്ന തന്റെ വചനമായ ബൈബി​ളി​ലൂ​ടെ​യാ​യി​രി​ക്കും ദൈവം ആ സഹായം നൽകു​ന്നത്‌.

ദൈവം പറയുന്ന വഴിയേ പോയ​തു​കൊണ്ട്‌ തങ്ങളുടെ ജീവിതം മെച്ച​പ്പെ​ട്ട​താ​യി, ലോക​മെ​ങ്ങു​മുള്ള ലക്ഷക്കണ​ക്കിന്‌ ആളുകൾ കണ്ടെത്തി​യി​രി​ക്കു​ന്നു. അതു​കൊണ്ട്‌ ബൈബിൾ നൽകുന്ന ആ നല്ല ഉപദേ​ശങ്ങൾ കണ്ടെത്താൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കു​ക​യാണ്‌. ബൈബി​ളി​നെ അടിസ്ഥാ​ന​മാ​ക്കി തയ്യാറാ​ക്കി​യി​രി​ക്കുന്ന ജീവിതം ആസ്വദി​ക്കാം എന്നേക്കും! എന്ന ലഘുപ​ത്രിക നിങ്ങളെ അതിനു സഹായിക്കും. JW.ORG-ൽനിന്ന്‌ സൗജന്യ​മാ​യി നിങ്ങൾക്ക്‌ അതു ഡൗൺലോഡ്‌ ചെയ്യാ​വു​ന്ന​താണ്‌. അതിലെ മൂന്നു പാഠങ്ങ​ളാണ്‌:

  • ദൈവം പറയുന്ന കാര്യങ്ങൾ നമുക്ക്‌ പ്രയോ​ജനം ചെയ്യുന്നു

  • ദൈവം മനോ​ഹ​ര​മായ ഒരു ഭാവി ഉറപ്പു​ത​രു​ന്നു

  • ദൈവ​വ​ചനം പറയു​ന്നത്‌ വിശ്വ​സി​ക്കാ​മോ?

ദൈവ​വ​ച​ന​മായ ബൈബിൾ ശരിക്കു പഠിക്കു​മ്പോൾ അതിലെ ഉപദേ​ശങ്ങൾ പഴഞ്ചന​ല്ലെന്നു നിങ്ങൾക്കു മനസ്സി​ലാ​കും. നമുക്ക്‌ “അവയിൽ എപ്പോ​ഴും ആശ്രയി​ക്കാം, ഇന്നും എന്നും.” (സങ്കീർത്തനം 111:8) ശരി​യെന്നു ബൈബിൾ പറയുന്ന വഴിയേ പോകു​മ്പോ​ഴാ​ണു നമുക്ക്‌ ഏറ്റവും നല്ലൊരു ജീവിതം കിട്ടു​ന്നത്‌. പക്ഷേ നമ്മൾ ആ വഴിയേ പോകാൻ ദൈവം ഒരിക്ക​ലും നിർബ​ന്ധി​ക്കില്ല. (ആവർത്തനം 30:19, 20; യോശുവ 24:15) എന്തു ചെയ്യു​മെ​ന്നതു നമ്മുടെ ഓരോ​രു​ത്ത​രു​ടെ​യും തീരു​മാ​ന​മാ​യി​രി​ക്കണം.