വിവരങ്ങള്‍ കാണിക്കുക

മിശി​ഹ​യെ​ക്കു​റി​ച്ചുള്ള പ്രവച​നങ്ങൾ യേശു മിശി​ഹ​യാ​യി​രു​ന്നെന്ന്‌ തെളിയിക്കുന്നുണ്ടോ?

മിശി​ഹ​യെ​ക്കു​റി​ച്ചുള്ള പ്രവച​നങ്ങൾ യേശു മിശി​ഹ​യാ​യി​രു​ന്നെന്ന്‌ തെളിയിക്കുന്നുണ്ടോ?

ബൈബി​ളി​ന്റെ ഉത്തരം

 ഉണ്ട്‌. ‘ലോകത്തിന്റെ രക്ഷകനാ​കു​മാ​യി​രുന്ന’ ‘നേതാ​വായ മിശി​ഹ​യെ​ക്കു​റി​ച്ചുള്ള’ എണ്ണമറ്റ പ്രവച​നങ്ങൾ ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ യേശു നിവർത്തി​ച്ചു. (ദാനി​യേൽ 9:25; 1 യോഹ​ന്നാൻ 4:14) മരണ​ശേ​ഷം​പോ​ലും മിശി​ഹ​യെ​ക്കു​റി​ച്ചുള്ള പ്രവച​നങ്ങൾ യേശു​വിൽ നിറ​വേ​റി​ക്കൊ​ണ്ടി​രു​ന്നു.—സങ്കീർത്തനം 110:1; പ്രവൃ​ത്തി​കൾ 2:34-36.

 എന്താണ്‌ “മിശിഹ” എന്നതിന്റെ അർഥം?

 മഷി​യേക്ക്‌ (മിശിഹ) എന്ന എബ്രാ​യ​പ​ദ​ത്തി​ന്റെ​യും അതിന്റെ ഗ്രീക്കു​പ​ദ​മായ ക്രിസ്‌തോസ്‌ (ക്രിസ്‌തു) എന്നതി​ന്റെ​യും അർഥം “അഭിഷി​ക്തൻ” എന്നാണ്‌. അതു​കൊണ്ട്‌ “യേശു​ക്രി​സ്‌തു” എന്നതിന്റെ അർഥം “അഭിഷി​ക്ത​നായ യേശു” എന്നോ “മിശി​ഹ​യായ യേശു” എന്നോ ആണ്‌.

 ബൈബിൾക്കാ​ല​ങ്ങ​ളിൽ, ചില പ്രത്യേ​ക​സ്ഥാ​ന​ത്തേക്ക്‌ നിയമി​ക്കുന്ന ആളുകളെ തലയിൽ തൈലം ഒഴിച്ച്‌ അഭി​ഷേകം ചെയ്‌തി​രു​ന്നു. (ലേവ്യ 8:12; 1 ശമുവേൽ 16:13) ദൈവം യേശു​വി​നെ മിശി​ഹ​യാ​യി അവരോ​ധി​ച്ചു. അതു വളരെ ശ്രേഷ്‌ഠ​മായ ഒരു പദവി​യാണ്‌. (പ്രവൃ​ത്തി​കൾ 2:36) തൈല​ത്തി​നു പകരം പരിശു​ദ്ധാ​ത്മാ​വു​കൊ​ണ്ടാണ്‌ ദൈവം യേശു​വി​നെ അഭി​ഷേകം ചെയ്‌തത്‌.—മത്തായി 3:16.

 മിശി​ഹ​യെ​ക്കു​റി​ച്ചുള്ള പ്രവച​നങ്ങൾ ഒന്നില​ധി​കം പേർക്ക്‌ നിവർത്തി​ക്കാ​നാ​കു​മോ?

 ഇല്ല. ഒരു വിരല​ട​യാ​ളം ഒരാളെ മാത്രം തിരി​ച്ച​റി​യി​ക്കു​ന്ന​തു​പോ​ലെ ബൈബിൾപ്ര​വ​ച​ന​ങ്ങ​ളു​ടെ നിവൃത്തി ഒരേ ഒരു മിശി​ഹ​യി​ലേക്ക്‌ അഥവാ ക്രിസ​തു​വി​ലേക്ക്‌ ആണ്‌ വിരൽ ചൂണ്ടു​ന്നത്‌. എങ്കിലും, “കള്ളക്രി​സ്‌തു​ക്ക​ളും കള്ളപ്ര​വാ​ച​ക​ന്മാ​രും എഴു​ന്നേറ്റ്‌, കഴിയു​മെ​ങ്കിൽ തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​വ​രെ​പ്പോ​ലും വഴി​തെ​റ്റി​ക്കാൻ വലിയ അടയാ​ള​ങ്ങ​ളും അത്ഭുത​ങ്ങ​ളും കാണി​ക്കും” എന്ന്‌ ബൈബിൾ മുന്നറി​യി​പ്പു തരുന്നുണ്ട്‌.—മത്തായി 24:24.

 മിശിഹ ഭാവി​യി​ലാ​ണോ വരുന്നത്‌?

 അല്ല. മിശിഹ ഇസ്രാ​യേ​ലി​ലെ ദാവീദ്‌ രാജാ​വി​ന്റെ കുടും​ബ​പ​ര​മ്പ​രി​യ​ലാ​യി​രി​ക്കും വരുന്ന​തെന്ന്‌ ബൈബിൾ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രു​ന്നു. (സങ്കീർത്തനം 89:3, 4) ദാവീ​ദി​നു ശേഷമുള്ള ജൂതകു​ടും​ബ​ങ്ങ​ളു​ടെ വംശാ​വലി രേഖകൾ ഇപ്പോൾ നിലവി​ലില്ല. സാധ്യ​ത​യ​നു​സ​രിച്ച്‌ എ.ഡി. 70-ൽ റോമാ​ക്കാർ യരുശ​ലേം പിടി​ച്ച​ട​ക്കി​യ​പ്പോൾ അവ നശിച്ചു​പോ​യ​താ​കാം. a അന്നുമു​തൽ ആർക്കും താൻ ദാവീ​ദി​ന്റെ രാജകു​ടും​ബ​ത്തിൽ വരുന്ന​യാ​ളാ​ണെന്നു തെളി​യി​ക്കാൻ പറ്റില്ല. എന്നാൽ യേശു​വി​ന്റെ കാലത്ത്‌ ആ രേഖകൾ ഉണ്ടായി​രു​ന്നു. അതു​കൊണ്ട്‌ യേശു ദാവീ​ദി​ന്റെ പരമ്പര​യി​ലാ​ണെന്ന വാദത്തെ വെല്ലു​വി​ളി​ക്കാൻ ശത്രു​ക്കൾപോ​ലും തുനി​ഞ്ഞില്ല.—മത്തായി 22:41-46.

 ബൈബി​ളിൽ മിശി​ഹ​യെ​ക്കു​റിച്ച്‌ എത്ര പ്രവച​ന​ങ്ങ​ളുണ്ട്‌?

 മിശി​ഹ​യെ​ക്കു​റി​ച്ചുള്ള പ്രവച​ന​ങ്ങ​ളു​ടെ എണ്ണം കൃത്യ​മാ​യി പറയാ​നാ​കില്ല. പ്രവച​ന​ങ്ങ​ളു​ടെ എണ്ണം കണക്കാ​ക്കുന്ന രീതികൾ വ്യത്യ​സ്‌ത​മാണ്‌. മിശി​ഹ​യെ​ക്കു​റി​ച്ചു​ള്ള​തെന്ന്‌ വ്യക്തമാ​യി അറിയാ​വുന്ന പ്രവച​ന​ങ്ങ​ളു​ടെ കാര്യ​ത്തിൽപ്പോ​ലും അത്‌ അങ്ങനെ​യാണ്‌. ഉദാഹ​ര​ണ​ത്തിന്‌, യശയ്യ 53:2-7-ലെ വിവര​ണ​ത്തിൽ മിശി​ഹ​യെ​ക്കു​റി​ച്ചുള്ള അനേകം പ്രാവ​ച​നി​ക​സ​വി​ശേ​ഷ​തകൾ പറയു​ന്നുണ്ട്‌. ചിലർ ഈ മുഴു​വി​വ​ര​ണ​ത്തെ​യും ഒറ്റ പ്രവച​ന​മാ​യി കാണുന്നു. മറ്റു ചിലർ ഓരോ സവി​ശേ​ഷ​ത​ക​ളെ​യും ഓരോ പ്രവച​ന​ങ്ങ​ളാ​യി കാണുന്നു.

 യേശു​വിൽ നിറ​വേ​റിയ മിശി​ഹ​യെ​ക്കു​റി​ച്ചുള്ള പ്രവച​ന​ങ്ങ​ളിൽ ചിലത്‌

പ്രവചനം

പ്രവചനവാക്യം

നിവൃത്തിവാക്യം

അബ്രാ​ഹാ​മി​ന്റെ സന്തതി

ഉൽപത്തി 22:17, 18

മത്തായി 1:1

അബ്രാ​ഹാ​മി​ന്റെ മകനായ യിസ്‌ഹാ​ക്കി​ന്റെ കുടും​ബ​പ​ര​മ്പ​ര​യിൽ ജനിക്കും

ഉൽപത്തി 17:19

മത്തായി 1:2

ഇസ്രാ​യേ​ലി​ലെ യഹൂദാ​ഗോ​ത്ര​ത്തിൽ ജനിക്കും

ഉൽപത്തി 49:10

മത്തായി 1:1, 3

ദാവീ​ദി​ന്റെ രാജവം​ശ​ത്തിൽ വരും

യശയ്യ 9:7

മത്തായി 1:1

കന്യക​യിൽ ജനിക്കും

യശയ്യ 7:14

മത്തായി 1:18, 22, 23

ബേത്ത്‌ലെ​ഹെ​മിൽ ജനിക്കും

മീഖ 5:2

മത്തായി 2:1, 5, 6

ഇമ്മാനുവേൽ b എന്നു വിളി​ക്കും

യശയ്യ 7:14

മത്തായി 1:21-23

എളിയ തുടക്കം

യശയ്യ 53:2

ലൂക്കോസ്‌ 2:7

മിശി​ഹ​യു​ടെ ജനന​ശേഷം കുഞ്ഞുങ്ങൾ കൊല്ല​പ്പെ​ടും

യിരെമ്യ 31:15

മത്തായി 2:16-18

ഈജി​പ്‌തിൽനിന്ന്‌ വിളി​ച്ചു​വ​രു​ത്തും

ഹോശേയ 11:1

മത്തായി 2:13-15

നസറെത്തുകാരൻ c എന്നു വിളി​ക്ക​പ്പെ​ടും

യശയ്യ 11:1

മത്തായി 2:23

മുന്നോ​ടി​യാ​യി ഒരു സന്ദേശ​വാ​ഹകൻ വരും

മലാഖി 3:1

മത്തായി 11:7-10

എ.ഡി. 29-ൽ മിശി​ഹ​യാ​യി അഭി​ഷേകം ചെയ്യപ്പെടും d

ദാനി​യേൽ 9:25

മത്തായി 3:13-17

തന്റെ മകനാ​ണെന്ന്‌ ദൈവം വെളി​പ്പെ​ടു​ത്തു​ന്നു

സങ്കീർത്ത​നം 2:7

പ്രവൃ​ത്തി​കൾ 13:33, 34

ദൈവ​ഭ​വ​ന​ത്തോ​ടുള്ള ശുഷ്‌കാ​ന്തി

സങ്കീർത്ത​നം 69:9

യോഹ​ന്നാൻ 2:13-17

സന്തോ​ഷ​വാർത്ത​യു​ടെ ഘോഷകൻ

യശയ്യ 61:1

ലൂക്കോസ്‌ 4:16-21

ഗലീല​യി​ലെ പൊതു​ശു​ശ്രൂഷ, ഒരു വലിയ വെളിച്ചം

യശയ്യ 9:1, 2

മത്തായി 4:13-16

മോശ​യെ​പ്പോ​ലെ അത്ഭുതങ്ങൾ പ്രവർത്തി​ക്കും

ആവർത്തനം 18:15

പ്രവൃ​ത്തി​കൾ 2:22

മോശ​യെ​പ്പോ​ലെ ദൈവ​ചി​ന്തകൾ സംസാ​രി​ക്കും

ആവർത്തനം 18:18, 19

യോഹ​ന്നാൻ 12:49

അനേകം രോഗി​കളെ സൗഖ്യ​മാ​ക്കും

യശയ്യ 53:4

മത്തായി 8:16, 17

തന്നി​ലേ​ക്കു ശ്രദ്ധ ക്ഷണിക്കില്ല

യശയ്യ 42:2

മത്തായി 12:17, 19

കഷ്ടപ്പെ​ടു​ന്ന​വ​രോട്‌ അനുകമ്പ കാണി​ക്കും

യശയ്യ 42:3

മത്തായി 12:9-20; മർക്കോസ്‌ 6:34

ദൈവ​ത്തി​ന്റെ നീതി വെളി​പ്പെ​ടു​ത്തും

യശയ്യ 42:1, 4

മത്തായി 12:17-20

അതുല്യ​നാ​യ ഉപദേ​ശ​കൻ

യശയ്യ 9:6, 7

യോഹ​ന്നാൻ 6:68

യഹോ​വ​യു​ടെ പേര്‌ വെളി​പ്പെ​ടു​ത്തും

സങ്കീർത്ത​നം 22:22

യോഹ​ന്നാൻ 17:6

ദൃഷ്ടാ​ന്ത​ങ്ങ​ളി​ലൂ​ടെ സംസാ​രി​ക്കും

സങ്കീർത്ത​നം 78:2

മത്തായി 13:34, 35

ഒരു നേതാവ്‌

ദാനി​യേൽ 9:25

മത്തായി 23:10

പലരും അദ്ദേഹ​ത്തിൽ വിശ്വ​സി​ക്കി​ല്ല

യശയ്യ 53:1

യോഹ​ന്നാൻ 12:37, 38

തട്ടിവീ​ഴു​ന്ന ഒരു കല്ലായി​രി​ക്കും

യശയ്യ 8:14, 15

മത്തായി 21:42-44

മനുഷ്യർ തള്ളിക്ക​ള​യും

സങ്കീർത്ത​നം 118:22, 23

പ്രവൃ​ത്തി​കൾ 4:10, 11

കാരണ​മി​ല്ലാ​തെ വെറു​ക്കും

സങ്കീർത്ത​നം 69:4

യോഹ​ന്നാൻ 15:24, 25

കഴുത​പ്പു​റത്ത്‌ യരുശ​ലേ​മി​ലേ​ക്കുള്ള രാജകീ​യ​പ്ര​വേ​ശനം

സെഖര്യ 9:9

മത്തായി 21:4-9

കുട്ടികൾ സ്‌തു​തി​ക്കും

സങ്കീർത്ത​നം 8:2

മത്തായി 21:15, 16

യഹോ​വ​യു​ടെ നാമത്തിൽ വരും

സങ്കീർത്ത​നം 118:26

യോഹ​ന്നാൻ 12:12, 13

വിശ്വ​സ്‌ത​കൂ​ട്ടു​കാ​രൻ ഒറ്റി​ക്കൊ​ടു​ക്കും

സങ്കീർത്ത​നം 41:9

യോഹ​ന്നാൻ 13:18

30 വെള്ളി​നാ​ണ​യ​ത്തിന്‌ ഒറ്റിക്കൊടുക്കും e

സെഖര്യ 11:12, 13

മത്തായി 26:14-16; 27:3-10

കൂട്ടു​കാർ ഉപേക്ഷി​ക്കും

സെഖര്യ 13:7

മത്തായി 26:31, 56

കള്ളസാ​ക്ഷി​കൾ മൊഴി കൊടു​ക്കും

സങ്കീർത്ത​നം 35:11

മത്തായി 26:59-61

കുറ്റം ആരോ​പി​ക്കു​ന്ന​വ​രു​ടെ മുമ്പിൽ മിണ്ടാതെ നിൽക്കും

യശയ്യ 53:7

മത്തായി 27:12-14

മറ്റുള്ളവർ ദേഹത്തു തുപ്പും

യശയ്യ 50:6

മത്തായി 26:67; 27:27, 30

തലയ്‌ക്ക്‌ അടി​കൊ​ള്ളും

മീഖ 5:1

മർക്കോസ്‌ 15:19

അടികൊള്ളും

യശയ്യ 50:6

യോഹ​ന്നാൻ 19:1

അടിക്കു​ന്ന​വ​രെ തടയില്ല

യശയ്യ 50:6

യോഹ​ന്നാൻ 18:22, 23

ഗവൺമെ​ന്റെ് അധികാ​രി​കൾ ഗൂഢാ​ലോ​ചന നടത്തും

സങ്കീർത്ത​നം 2:2

ലൂക്കോസ്‌ 23:10-12

കൈയി​ലും കാലി​ലും ആണി അടിച്ച്‌ സ്‌തം​ഭ​ത്തിൽ തറയ്‌ക്കു​ന്നു

സങ്കീർത്ത​നം 22:16

മത്തായി 27:35; യോഹ​ന്നാൻ 20:25

വസ്‌ത്ര​ത്തി​നു​വേണ്ടി ആളുകൾ നറുക്കി​ടും

സങ്കീർത്ത​നം 22:18

യോഹ​ന്നാൻ 19:23, 24

പാപി​ക​ളു​ടെ​കൂ​ടെ എണ്ണപ്പെ​ടും

യശയ്യ 53:12

മത്തായി 27:38

കളിയാ​ക്കും, നിന്ദി​ക്കും

സങ്കീർത്ത​നം 22:7, 8

മത്തായി 27:39-43

പാപകിൾക്കു​വേണ്ടി ദുരിതം അനുഭ​വി​ക്കും

യശയ്യ 53:5, 6

1 പത്രോസ്‌ 2:23-25

ദൈവം ഉപേക്ഷി​ച്ച​താ​യി തോന്നും

സങ്കീർത്ത​നം 22:1

മർക്കോസ്‌ 15:34

വിനാ​ഗി​രി​യും കയ്‌പു​ര​സ​മുള്ള പാനീ​യ​വും കുടി​ക്കാൻ കൊടു​ക്കും

സങ്കീർത്ത​നം 69:21

മത്തായി 27:34

മരണത്തി​നു തൊട്ടു​മുമ്പ്‌ ദാഹി​ക്കും

സങ്കീർത്ത​നം 22:15

യോഹ​ന്നാൻ 19:28, 29

ആത്മാവി​നെ ദൈവ​ത്തി​ന്റെ കൈയിൽ ഏൽപ്പി​ക്കും

സങ്കീർത്ത​നം 31:5

ലൂക്കോസ്‌ 23:46

ജീവൻ വെടി​യും

യശയ്യ 53:12

മർക്കോസ്‌ 15:37

പാപമി​ല്ലാ​താ​ക്കാൻ മോച​ന​വില നൽകും

യശയ്യ 53:12

മത്തായി 20:28

എല്ലുകൾ ഒടിയില്ല

സങ്കീർത്ത​നം 34:20

യോഹ​ന്നാൻ 19:31-33, 36

കുത്തിത്തുളയ്‌ക്കും

സെഖര്യ 12:10

യോഹ​ന്നാൻ 19:33-35, 37

സമ്പന്ന​രോ​ടു​കൂ​ടെ അടക്കും

യശയ്യ 53:9

മത്തായി 27:57-60

മരിച്ച​വ​രിൽനിന്ന്‌ ഉയിർക്കും

സങ്കീർത്ത​നം 16:10

പ്രവൃ​ത്തി​കൾ 2:29-31

വഞ്ചകനു പകരം മറ്റൊ​രാ​ളെ കണ്ടെത്തും

സങ്കീർത്ത​നം 109:8

പ്രവൃ​ത്തി​കൾ 1:15-20

ദൈവ​ത്തി​ന്റെ വലതു​ഭാ​ഗത്ത്‌ ഇരിക്കും

സങ്കീർത്ത​നം 110:1

പ്രവൃ​ത്തി​കൾ 2:34-36

a മക്ലിന്റോക്കിന്റെയും സ്‌​ട്രോ​ങ്ങി​ന്റെ​യും വിജ്ഞാ​ന​കോ​ശം (ഇംഗ്ലീഷ്‌) പറയുന്നു: “ജൂത ഗോ​ത്ര​ങ്ങ​ളു​ടെ​യും കുടും​ബ​ങ്ങ​ളു​ടെ​യും വംശാ​വലി രേഖകൾ നശിപ്പി​ക്ക​പ്പെ​ട്ടത്‌ നിസ്സം​ശ​യ​മാ​യും യരുശ​ലേ​മി​ന്റെ നാശത്തി​ലാണ്‌, അല്ലാതെ അതിനു മുമ്പല്ല.”

b ഇമ്മാനുവേൽ എന്ന എബ്രാ​യ​പേ​രി​ന്റെ അർഥം, “ദൈവം ഞങ്ങളു​ടെ​കൂ​ടെ” എന്നാണ്‌. മിശി​ഹ​യെന്ന യേശു​വി​ന്റെ സ്ഥാനത്തി​നു തികച്ചും യോജി​ച്ച​താ​ണിത്‌. ഭൂമി​യി​ലാ​യി​രു​ന്ന​പ്പോ​ഴുള്ള യേശു​വി​ന്റെ പ്രവർത്ത​നങ്ങൾ ദൈവാ​രാ​ധ​ക​രോ​ടൊ​പ്പം ദൈവ​മു​ണ്ടെന്നു തെളി​യി​ക്കു​ന്ന​താ​യി​രു​ന്നു.—ലൂക്കോസ്‌ 2:27-32; 7:12-16.

c “നസറെ​ത്തു​കാ​രൻ” എന്ന പദം, സാധ്യ​ത​യ​നു​സ​രിച്ച്‌, “മുള” എന്ന്‌ അർഥമുള്ള നേസെർ എന്ന എബ്രായ പദപ്ര​യോ​ഗ​ത്തിൽനി​ന്നാണ്‌ വന്നത്‌.

d മിശിഹ വരുന്ന വർഷമാ​യി പറയുന്ന എ.ഡി. 29-ലേക്കു വിരൽ ചൂണ്ടുന്ന ബൈബിൾ കാലക്ക​ണ​ക്കി​നെ​ക്കു​റിച്ച്‌ കൂടുതൽ അറിയാൻ “മിശി​ഹാ​യു​ടെ വരവ്‌ ദാനീ​യേ​ലി​ന്റെ പ്രവചനം മുൻകൂ​ട്ടി​പ്പ​റ​യുന്ന വിധം” എന്ന ലേഖനം കാണുക.

e ഈ പ്രവചനം സെഖര്യ​യു​ടെ പുസ്‌ത​ക​ത്തി​ലാണ്‌ കാണു​ന്നത്‌. എന്നിട്ടും “യിരെമ്യ പ്രവാ​ച​ക​നി​ലൂ​ടെ പറഞ്ഞതു നിറ​വേറി” എന്നാണു ബൈബി​ളെ​ഴു​ത്തു​കാ​ര​നായ മത്തായി പറയു​ന്നത്‌. (മത്തായി 27:9) ഒരിക്കൽ യിരെ​മ്യ​യു​ടെ പുസ്‌ത​ക​മാ​യി​രി​ക്കാം ‘പ്രവാ​ച​ക​പു​സ്‌ത​കങ്ങൾ’ എന്ന്‌ അറിയ​പ്പെ​ടുന്ന ഭാഗത്തെ ആദ്യത്തെ പുസ്‌തകം. (ലൂക്കോസ്‌ 24:44) മത്തായി “യിരെമ്യ” എന്ന്‌ ഉപയോ​ഗി​ച്ച​പ്പോൾ ഉദ്ദേശി​ച്ചത്‌ സെഖര്യ​യു​ടെ പുസ്‌തകം ഉൾപ്പെ​ടെ​യുള്ള മൊത്തം പ്രവാ​ച​ക​പു​സ്‌ത​ക​ങ്ങ​ളെ​യാ​യി​രി​ക്കാം.