യോഹ​ന്നാൻ എഴുതി​യത്‌ 18:1-40

18  ഇതു പറഞ്ഞിട്ട്‌ യേശു ശിഷ്യ​ന്മാ​രു​ടെ​കൂ​ടെ കി​ദ്രോൻ താഴ്‌വരയുടെ+ മറുവ​ശ​ത്തേക്കു പോയി. അവിടെ ഒരു തോട്ടമുണ്ടായിരുന്നു. യേശു​വും ശിഷ്യ​ന്മാ​രും ആ തോട്ട​ത്തി​ലേക്കു ചെന്നു.+  യേശു പലപ്പോ​ഴും ശിഷ്യ​ന്മാ​രു​ടെ​കൂ​ടെ അവിടെ വരാറു​ണ്ടാ​യി​രു​ന്ന​തു​കൊണ്ട്‌ യേശു​വി​നെ ഒറ്റി​ക്കൊ​ടു​ക്കാ​നി​രുന്ന യൂദാസിനും+ ആ സ്ഥലം അറിയാമായിരുന്നു.  അങ്ങനെ, യൂദാസ്‌ ഒരു കൂട്ടം പടയാ​ളി​ക​ളെ​യും മുഖ്യ​പു​രോ​ഹി​ത​ന്മാ​രും പരീശ​ന്മാ​രും അയച്ച ഭടന്മാ​രെ​യും കൂട്ടി പന്തങ്ങളും വിളക്കു​ക​ളും ആയുധ​ങ്ങ​ളും ആയി അവിടെ എത്തി.+  തനിക്കു സംഭവി​ക്കാ​നി​രി​ക്കു​ന്ന​തൊ​ക്കെ അറിയാ​മാ​യി​രുന്ന യേശു മുന്നോ​ട്ടു ചെന്ന്‌ അവരോട്‌, “നിങ്ങൾ ആരെയാണ്‌ അന്വേ​ഷി​ക്കു​ന്നത്‌” എന്നു ചോദിച്ചു.  അവർ യേശുവിനോട്‌, “നസറെത്തുകാരനായ യേശു​വി​നെ”+ എന്നു പറഞ്ഞു. യേശു അവരോട്‌, “അതു ഞാനാണ്‌” എന്നു പറഞ്ഞു. യേശു​വി​നെ ഒറ്റി​ക്കൊ​ടുത്ത യൂദാ​സും അവരു​ടെ​കൂ​ടെ നിൽപ്പുണ്ടായിരുന്നു.+  “അതു ഞാനാണ്‌” എന്നു യേശു പറഞ്ഞ ഉടനെ പുറ​കോ​ട്ടു മാറിയ അവർ നിലത്ത്‌ വീണുപോയി.+  അപ്പോൾ യേശു വീണ്ടും അവരോട്‌, “നിങ്ങൾ ആരെയാണ്‌ അന്വേ​ഷി​ക്കു​ന്നത്‌” എന്നു ചോദിച്ചു. “നസറെത്തുകാരനായ യേശു​വി​നെ” എന്ന്‌ അവർ പറഞ്ഞു.  യേശു അവരോ​ടു പറഞ്ഞു: “അതു ഞാനാ​ണെന്നു പറഞ്ഞല്ലോ. എന്നെയാ​ണു നിങ്ങൾ അന്വേ​ഷി​ക്കു​ന്ന​തെ​ങ്കിൽ ഇവരെ വിട്ടേക്ക്‌.”  “അങ്ങ്‌ എനിക്കു തന്ന ആരും നഷ്ടപ്പെ​ട്ടു​പോ​യി​ട്ടില്ല”+ എന്നു യേശു പറഞ്ഞതു നിറ​വേ​റാ​നാണ്‌ ഇതു സംഭവിച്ചത്‌. 10  അപ്പോൾ ശിമോൻ പത്രോസ്‌ തന്റെ പക്കലു​ണ്ടാ​യി​രുന്ന വാൾ വലിച്ചൂ​രി മഹാപുരോഹിതന്റെ അടിമയെ വെട്ടി. അയാളു​ടെ വലതു​ചെവി അറ്റുപോയി.+ മൽക്കൊസ്‌ എന്നായി​രു​ന്നു അയാളു​ടെ പേര്‌. 11  യേശു പത്രോ​സി​നോ​ടു പറഞ്ഞു: “വാൾ ഉറയിൽ ഇട്‌.+ പിതാവ്‌ എനിക്കു തന്നിരി​ക്കുന്ന പാനപാ​ത്രം ഞാൻ കുടിക്കേണ്ടതല്ലേ?”+ 12  ഉടനെ പടയാ​ളി​ക​ളു​ടെ കൂട്ടവും സൈന്യാ​ധി​പ​നും ജൂതന്മാ​രു​ടെ ഭടന്മാ​രും യേശു​വി​നെ പിടിച്ചുകെട്ടി.* 13  അവർ യേശു​വി​നെ ആദ്യം അന്നാസിന്റെ അടു​ത്തേക്കു കൊണ്ടുപോയി. കാരണം ആ വർഷം മഹാപു​രോ​ഹി​ത​നാ​യി​രുന്ന കയ്യഫയുടെ+ അമ്മായി​യ​പ്പ​നാ​യി​രു​ന്നു അന്നാസ്‌. 14  ഈ കയ്യഫയാണ്‌, ജനങ്ങൾക്കെ​ല്ലാ​വർക്കും​വേണ്ടി ഒരാൾ മരിക്കു​ന്നത്‌ എന്തു​കൊ​ണ്ടും നല്ലതാ​ണെന്നു ജൂതന്മാർക്കു പറഞ്ഞുകൊടുത്തത്‌.+ 15  ശിമോൻ പത്രോ​സും മറ്റൊരു ശിഷ്യ​നും യേശുവിന്റെ പിന്നാലെതന്നെയുണ്ടായിരുന്നു.+ ആ ശിഷ്യൻ മഹാപുരോഹിതന്റെ പരിച​യ​ക്കാ​ര​നാ​യി​രു​ന്ന​തു​കൊണ്ട്‌ അയാൾക്കു യേശുവിന്റെകൂടെ മഹാപുരോഹിതന്റെ വീടിന്റെ നടുമു​റ്റത്ത്‌ കയറാൻ കഴിഞ്ഞു. 16  പത്രോസ്‌ പുറത്ത്‌ വാതിൽക്കൽ നിൽക്കുകയായിരുന്നു. അപ്പോൾ മഹാപു​രോ​ഹി​തനു പരിച​യ​മുള്ള ശിഷ്യൻ പുറത്ത്‌ വന്ന്‌ വാതിൽക്കാ​വൽക്കാ​രി​യോ​ടു സംസാ​രിച്ച്‌ പത്രോ​സി​നെ​യും അകത്ത്‌ കയറ്റി. 17  വാതിൽക്കാ​വൽക്കാ​രി​യായ ദാസി​പ്പെൺകു​ട്ടി അപ്പോൾ പത്രോസിനോട്‌, “താങ്കളും ഈ മനുഷ്യന്റെ ഒരു ശിഷ്യ​നല്ലേ” എന്നു ചോദിച്ചു. “അല്ല” എന്നു പത്രോസ്‌ പറഞ്ഞു.+ 18  തണുപ്പാ​യി​രു​ന്ന​തു​കൊണ്ട്‌ ദാസന്മാ​രും ഭടന്മാ​രും കനൽ കൂട്ടി തീ കാഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. പത്രോ​സും അവരു​ടെ​കൂ​ടെ നിന്ന്‌ തീ കാഞ്ഞു. 19  മുഖ്യ​പു​രോ​ഹി​തൻ യേശു​വി​നെ ചോദ്യം ചെയ്‌തു. യേശുവിന്റെ ശിഷ്യ​ന്മാ​രെ​പ്പ​റ്റി​യും യേശു പഠിപ്പിച്ച കാര്യ​ങ്ങ​ളെ​പ്പ​റ്റി​യും ചോദിച്ചു. 20  യേശു അദ്ദേഹ​ത്തോ​ടു പറഞ്ഞു: “ഞാൻ ലോക​ത്തോ​ടു പരസ്യ​മാ​യി​ട്ടാ​ണു സംസാരിച്ചത്‌. ജൂതന്മാ​രെ​ല്ലാം ഒരുമി​ച്ചു​കൂ​ടാ​റുള്ള സിന​ഗോ​ഗി​ലും ദേവാ​ല​യ​ത്തി​ലും ആണ്‌ ഞാൻ പഠിപ്പിച്ചുപോന്നത്‌.+ ഞാൻ രഹസ്യ​മാ​യി ഒന്നും സംസാരിച്ചിട്ടില്ല. 21  പിന്നെ എന്തിനാണ്‌ എന്നെ ചോദ്യം ചെയ്യുന്നത്‌? ഞാൻ സംസാ​രി​ച്ച​തൊ​ക്കെ കേട്ടി​ട്ടു​ള്ള​വ​രോ​ടു ചോദിച്ചുനോക്കൂ. ഞാൻ പറഞ്ഞത്‌ എന്താ​ണെന്ന്‌ അവർക്ക്‌ അറിയാം.” 22  യേശു ഇങ്ങനെ പറഞ്ഞ​പ്പോൾ അരികെ നിന്നി​രുന്ന ഭടന്മാ​രിൽ ഒരാൾ യേശുവിന്റെ മുഖത്ത്‌ അടിച്ചിട്ട്‌,+ “ഇങ്ങനെയാണോ മുഖ്യ​പു​രോ​ഹി​ത​നോട്‌ ഉത്തരം പറയു​ന്നത്‌” എന്നു ചോദിച്ചു. 23  യേശു പറഞ്ഞു: “ഞാൻ പറഞ്ഞതു തെറ്റാ​ണെ​ങ്കിൽ അതു തെളിയിക്കുക. ശരിയാ​ണു പറഞ്ഞ​തെ​ങ്കിൽ എന്നെ അടിക്കു​ന്നത്‌ എന്തിനാണ്‌?” 24  ബന്ധിച്ച നിലയിൽത്തന്നെ, അന്നാസ്‌ യേശു​വി​നെ മഹാപു​രോ​ഹി​ത​നായ കയ്യഫയു​ടെ അടു​ത്തേക്ക്‌ അയച്ചു.+ 25  ശിമോൻ പത്രോസ്‌ തീ കാഞ്ഞു​കൊണ്ട്‌ നിൽക്കുകയായിരുന്നു. അപ്പോൾ അവർ, “താങ്കളും അയാളു​ടെ ഒരു ശിഷ്യ​നല്ലേ” എന്നു ചോദിച്ചു. പത്രോസ്‌ അതു നിഷേധിച്ചുകൊണ്ട്‌, “അല്ല” എന്നു പറഞ്ഞു.+ 26  മഹാപുരോഹിതന്റെ ഒരു അടിമ​യും പത്രോസ്‌ ചെവി മുറിച്ചവന്റെ ബന്ധുവും ആയ ഒരാൾ,+ “ഞാൻ നിന്നെ അയാളു​ടെ​കൂ​ടെ തോട്ട​ത്തിൽവെച്ച്‌ കണ്ടല്ലോ” എന്നു പറഞ്ഞു. 27  എന്നാൽ പത്രോസ്‌ വീണ്ടും അതു നിഷേധിച്ചു; ഉടൻതന്നെ കോഴി കൂകി.+ 28  അതിരാ​വി​ലെ അവർ യേശു​വി​നെ കയ്യഫയു​ടെ അടുത്തു​നിന്ന്‌ ഗവർണ​റു​ടെ വസതി​യി​ലേക്കു കൊണ്ടുപോയി.+ എന്നാൽ പെസഹ ഭക്ഷിക്കാ​നു​ള്ള​തു​കൊണ്ട്‌ അശുദ്ധരാകാതിരിക്കാൻ+ അവർ ഗവർണ​റു​ടെ വസതി​യിൽ കയറിയില്ല. 29  അതു​കൊണ്ട്‌ പീലാ​ത്തൊസ്‌ പുറത്ത്‌ വന്ന്‌ അവരോട്‌, “ഈ മനുഷ്യന്‌ എതിരെ എന്തു കുറ്റമാ​ണു നിങ്ങൾ ആരോ​പി​ക്കു​ന്നത്‌” എന്നു ചോദിച്ചു. 30  അവർ പറഞ്ഞു: “കുറ്റവാളിയല്ലായിരുന്നെങ്കിൽ ഇവനെ ഞങ്ങൾ അങ്ങയെ ഏൽപ്പിക്കില്ലായിരുന്നല്ലോ.” 31  അപ്പോൾ പീലാത്തൊസ്‌, “നിങ്ങൾതന്നെ ഇയാളെ കൊണ്ടു​പോ​യി നിങ്ങളു​ടെ നിയമ​മ​നു​സ​രിച്ച്‌ വിധിക്ക്‌”+ എന്നു പറഞ്ഞു. അപ്പോൾ ജൂതന്മാർ, “ആരെയും കൊല്ലാൻ ഞങ്ങളുടെ നിയമം അനുവ​ദി​ക്കു​ന്നില്ല”+ എന്നു പറഞ്ഞു. 32  തന്റെ മരണം ഏതുവിധത്തിലുള്ളതായിരിക്കുമെന്നു+ യേശു പറഞ്ഞത്‌ ഇങ്ങനെ നിറവേറുകയായിരുന്നു. 33  പീലാ​ത്തൊസ്‌ ഗവർണ​റു​ടെ വസതി​ക്കു​ള്ളി​ലേക്കു തിരികെ കയറി യേശു​വി​നെ വിളിച്ച്‌, “നീ ജൂതന്മാ​രു​ടെ രാജാ​വാ​ണോ”+ എന്നു ചോദിച്ചു. 34  അപ്പോൾ യേശു, “ഇത്‌ അങ്ങ്‌ സ്വയം തോന്നി ചോദി​ക്കു​ന്ന​താ​ണോ അതോ മറ്റുള്ളവർ എന്നെപ്പറ്റി പറഞ്ഞതിന്റെ പേരിൽ ചോദി​ക്കു​ന്ന​താ​ണോ” എന്നു ചോദിച്ചു. 35  പീലാ​ത്തൊസ്‌ പറഞ്ഞു: “അതിനു ഞാൻ ഒരു ജൂതനല്ലല്ലോ. നിന്റെ സ്വന്തം ജനതയും മുഖ്യ​പു​രോ​ഹി​ത​ന്മാ​രും ആണ്‌ നിന്നെ എനിക്ക്‌ ഏൽപ്പിച്ചുതന്നത്‌. നീ എന്താണു ചെയ്‌തത്‌?” 36  യേശു പറഞ്ഞു:+ “എന്റെ രാജ്യം ഈ ലോകത്തിന്റെ ഭാഗമല്ല.+ എന്റെ രാജ്യം ഈ ലോകത്തിന്റെ ഭാഗമാ​യി​രു​ന്നെ​ങ്കിൽ എന്നെ ജൂതന്മാ​രു​ടെ കൈയി​ലേക്കു വിട്ടു​കൊ​ടു​ക്കാ​തി​രി​ക്കാൻ എന്റെ സേവകർ പോരാടിയേനേ.+ എന്നാൽ എന്റെ രാജ്യം ഈ ലോകത്തുനിന്നുള്ളതല്ല.” 37  പീലാ​ത്തൊസ്‌ ചോദിച്ചു: “അപ്പോൾ, നീ ഒരു രാജാവാണോ?” മറുപ​ടി​യാ​യി യേശു പറഞ്ഞു: “ഞാൻ ഒരു രാജാ​വാ​ണെന്ന്‌ അങ്ങുതന്നെ പറയുന്നല്ലോ.+ സത്യത്തി​നു സാക്ഷി​യാ​യി നിൽക്കാൻവേ​ണ്ടി​യാ​ണു ഞാൻ ജനിച്ചത്‌.+ ഞാൻ ലോക​ത്തേക്കു വന്നിരി​ക്കു​ന്ന​തും അതിനായിട്ടാണ്‌. സത്യത്തിന്റെ പക്ഷത്തു​ള്ള​വ​രെ​ല്ലാം എന്റെ സ്വരം കേട്ടനുസരിക്കുന്നു.”+ 38  പീലാ​ത്തൊസ്‌ യേശുവിനോട്‌, “എന്താണു സത്യം” എന്നു ചോദിച്ചു. ഇതു ചോദി​ച്ചിട്ട്‌ പീലാ​ത്തൊസ്‌ വീണ്ടും പുറത്ത്‌ ചെന്ന്‌ ജൂതന്മാ​രോ​ടു പറഞ്ഞു: “ഞാൻ അയാളിൽ ഒരു കുറ്റവും കാണുന്നില്ല.+ 39  പെസഹ​യ്‌ക്ക്‌ ഞാൻ നിങ്ങൾക്കൊ​രു തടവു​കാ​രനെ വിട്ടു​ത​രുന്ന പതിവുണ്ടല്ലോ.+ ജൂതന്മാ​രു​ടെ രാജാ​വി​നെ ഞാൻ നിങ്ങൾക്കു വിട്ടുതരട്ടേ?” 40  അപ്പോൾ അവർ വീണ്ടും, “ഇവനെ വേണ്ടാ, ബറബ്ബാ​സി​നെ മതി” എന്ന്‌ അലറി. ബറബ്ബാസ്‌ ഒരു കവർച്ചക്കാരനായിരുന്നു.+

അടിക്കുറിപ്പുകള്‍

അഥവാ “അറസ്റ്റു ചെയ്‌തു.”

പഠനക്കുറിപ്പുകൾ

കി​ദ്രോൻ താഴ്‌വര: അഥവാ “കി​ദ്രോൻ ശൈത്യ​കാല ജലപ്ര​വാ​ഹം.” യരുശ​ലേ​മി​നെ​യും ഒലിവു​മ​ല​യെ​യും തമ്മിൽ വേർതി​രി​ക്കുന്ന ഈ താഴ്‌​വര​യെ​ക്കു​റിച്ച്‌ ക്രിസ്‌തീയ ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളിൽ ഇവിടെ മാത്രമേ പറഞ്ഞി​ട്ടു​ള്ളൂ. നഗരത്തി​ന്റെ കിഴക്കേ വശത്ത്‌, തെക്കു​വ​ട​ക്കാ​യി നീണ്ടു​കി​ടന്ന ഒരു താ​ഴ്‌വര​യാണ്‌ ഇത്‌. അതിശ​ക്ത​മായ മഴ പെയ്യുന്ന സാഹച​ര്യ​ങ്ങ​ളൊ​ഴി​ച്ചാൽ ശൈത്യ​കാ​ല​ത്തു​പോ​ലും പൊതു​വേ ഈ താഴ്‌​വര​യിൽ നീരൊ​ഴുക്ക്‌ ഉണ്ടാകു​മാ​യി​രു​ന്നില്ല. “താഴ്‌വര” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഖെയ്‌മ​റോസ്‌ എന്ന ഗ്രീക്കു​പ​ദ​ത്തി​ന്റെ അക്ഷരാർഥം “ശൈത്യ​കാല ജലപ്ര​വാ​ഹം” എന്നാണ്‌. ശൈത്യ​കാ​ലത്ത്‌ വലിയ മഴ പെയ്യു​മ്പോൾ ഉണ്ടാകുന്ന ശക്തമായ നീരൊ​ഴു​ക്കി​നെ​യാ​ണു “ശൈത്യ​കാല ജലപ്ര​വാ​ഹം” എന്നു വിളി​ക്കു​ന്നത്‌. സെപ്‌റ്റു​വ​ജിന്റ്‌ ഭാഷാ​ന്ത​ര​ത്തിൽ ഈ ഗ്രീക്കു​പദം 80-ലധികം പ്രാവ​ശ്യം കാണാം. “താഴ്‌വര” എന്ന്‌ അർഥമുള്ള നഹൽ എന്ന എബ്രാ​യ​പ​ദത്തെ പരിഭാ​ഷ​പ്പെ​ടു​ത്താ​നാണ്‌ അതിൽ ഈ പദം ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽ കി​ദ്രോൻ താഴ്‌​വര​യെ​ക്കു​റിച്ച്‌ പറയു​ന്നി​ട​ത്തും നഹൽ എന്ന പദമാണു കാണു​ന്നത്‌. (2ശമു 15:23; 1രാജ 2:37) “താഴ്‌വര” എന്നതിന്റെ ഈ എബ്രാ​യ​പ​ദ​ത്തി​നും ഗ്രീക്കു​പ​ദ​ത്തി​നും ഒരു ജലപ്ര​വാ​ഹ​ത്തെ​യോ അരുവി​യെ​യോ കുറി​ക്കാ​നു​മാ​കും. (ആവ 10:7; ഇയ്യ 6:15; യശ 66:12; യഹ 47:5) എന്നാൽ മിക്ക​പ്പോ​ഴും ഈ പദങ്ങൾ കുറി​ക്കു​ന്നത്‌, ശൈത്യ​കാ​ലത്തെ ശക്തമായ ജലപ്ര​വാ​ഹ​ത്തിൽ രൂപം​കൊ​ള്ളുന്ന താഴ്‌​വര​ക​ളെ​യാണ്‌. ശൈത്യ​കാ​ലത്ത്‌ മഴ പെയ്യു​മ്പോൾ മാത്രം അതിലൂ​ടെ അരുവി​കൾ ഒഴുകും. (സംഖ 34:5; യോശ 13:9; 17:9; 1ശമു 17:40; 1രാജ 15:13; 2ദിന 33:14; നെഹ 2:15; ഉത്ത 6:11) ഈ രണ്ടു വാക്കു​ക​ളെ​യും “നീർച്ചാൽ” എന്നും പരിഭാ​ഷ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌.​—പദാവ​ലി​യിൽ “നീർച്ചാൽ” കാണുക.

ഒരു കൂട്ടം പടയാ​ളി​കൾ: ഇവിടെ ഉപയോ​ഗി​ച്ചി​രി​ക്കുന്ന സ്‌പൈറ എന്ന ഗ്രീക്കു​പദം സൂചി​പ്പി​ക്കു​ന്നത്‌ ഇതു റോമൻ പടയാ​ളി​ക​ളാ​ണെ​ന്നാണ്‌. യേശു​വി​നെ അറസ്റ്റ്‌ ചെയ്‌ത സമയത്ത്‌ റോമൻ പടയാ​ളി​കൾ ഉണ്ടായി​രു​ന്നെന്ന കാര്യം നാലു സുവി​ശേ​ഷ​യെ​ഴു​ത്തു​കാ​രിൽ യോഹ​ന്നാൻ മാത്രമേ രേഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ളൂ.​—യോഹ 18:12.

മഹാപു​രോ​ഹി​തന്റെ അടിമയെ വെട്ടി: നാലു സുവി​ശേ​ഷ​യെ​ഴു​ത്തു​കാ​രും ഈ സംഭവം രേഖ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. അവരുടെ വിവര​ണങ്ങൾ പരസ്‌പ​ര​പൂ​ര​ക​ങ്ങ​ളു​മാണ്‌. (മത്ത 26:51; മർ 14:47; ലൂക്ക 22:50) ഉദാഹ​ര​ണ​ത്തിന്‌, “പ്രിയ​പ്പെട്ട വൈദ്യ​നായ” ലൂക്കോസ്‌ മാത്രമേ (കൊലോ 4:14) യേശു ആ അടിമ​യു​ടെ ‘ചെവി​യിൽ തൊട്ട്‌ സുഖ​പ്പെ​ടു​ത്തിയ’ കാര്യം പറഞ്ഞി​ട്ടു​ള്ളൂ. (ലൂക്ക 22:51) ഇനി, വാൾ ഊരി വെട്ടി​യത്‌ ശിമോൻ പത്രോസ്‌ ആണെന്നും ചെവി അറ്റു​പോയ അടിമ​യു​ടെ പേര്‌ മൽക്കൊസ്‌ എന്നായി​രു​ന്നെ​ന്നും രേഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നതു യോഹ​ന്നാ​ന്റെ സുവി​ശേ​ഷ​ത്തിൽ മാത്ര​മാണ്‌. തെളി​വ​നു​സ​രിച്ച്‌, യോഹ​ന്നാൻ ‘മഹാപു​രോ​ഹി​ത​ന്റെ​യും’ അദ്ദേഹ​ത്തി​ന്റെ വീട്ടു​കാ​രു​ടെ​യും ‘പരിച​യ​ക്കാ​ര​നാ​യി​രു​ന്നു.’ (യോഹ 18:15, 16) അതു​കൊ​ണ്ടാ​യി​രി​ക്കാം മുറി​വേ​റ്റ​യാ​ളു​ടെ പേര്‌ തന്റെ സുവി​ശേ​ഷ​ത്തിൽ അദ്ദേഹ​ത്തി​നു രേഖ​പ്പെ​ടു​ത്താ​നാ​യത്‌. ഇനി, മഹാപു​രോ​ഹി​തന്റെ വീട്ടു​കാ​രു​മാ​യി യോഹ​ന്നാ​നു പരിച​യ​മു​ണ്ടാ​യി​രു​ന്നു എന്നതിന്റെ മറ്റൊരു തെളിവ്‌ യോഹ 18:26-ൽ കാണാം. കാരണം, പത്രോസ്‌ യേശു​വി​ന്റെ ശിഷ്യ​നാ​ണെന്ന്‌ ആരോ​പിച്ച അടിമ, ‘പത്രോസ്‌ ചെവി മുറി​ച്ച​വന്റെ ബന്ധുവാ​ണെന്ന്‌’ യോഹ​ന്നാൻ അവിടെ പറഞ്ഞി​ട്ടുണ്ട്‌.

പാനപാ​ത്രം കുടി​ക്കാൻ: ബൈബി​ളിൽ ഉപയോ​ഗി​ച്ചി​രി​ക്കുന്ന “പാനപാ​ത്രം” എന്ന പദം, മിക്ക​പ്പോ​ഴും ആലങ്കാ​രി​കാർഥ​ത്തിൽ ഒരാ​ളെ​ക്കു​റി​ച്ചുള്ള ദൈവ​ത്തി​ന്റെ ഇഷ്ടത്തെ അഥവാ ആ വ്യക്തിക്കു “നിയമി​ച്ചു​കൊ​ടുത്ത ഓഹരി”യെ ആണ്‌ സൂചി​പ്പി​ക്കു​ന്നത്‌. ഇവിടെ, ‘പാനപാ​ത്രം കുടി​ക്കുക’ എന്നാൽ ദൈവ​ത്തി​ന്റെ ഇഷ്ടത്തിനു കീഴ്‌പെ​ടുക എന്നാണ്‌ അർഥം. ദൈവ​നി​ന്ദ​ക​നെന്ന വ്യാജാ​രോ​പ​ണ​ത്തി​ന്റെ പേരിൽ യേശു അനുഭ​വി​ക്കേ​ണ്ടി​യി​രുന്ന കഷ്ടപ്പാ​ടും മരണവും മാത്രമല്ല ഇവിടെ “പാനപാ​ത്രം” എന്നതു​കൊണ്ട്‌ ഉദ്ദേശി​ക്കു​ന്നത്‌. സ്വർഗ​ത്തി​ലെ അമർത്യ​ജീ​വ​നി​ലേ​ക്കുള്ള യേശു​വി​ന്റെ പുനരു​ത്ഥാ​ന​വും അതിൽ ഉൾപ്പെ​ട്ടി​രു​ന്നു.

ഈ പാനപാ​ത്രം . . . നീക്കേ​ണമേ: ബൈബി​ളിൽ ഉപയോ​ഗി​ച്ചി​രി​ക്കുന്ന “പാനപാ​ത്രം” എന്ന പദം, മിക്ക​പ്പോ​ഴും ആലങ്കാ​രി​കാർഥ​ത്തിൽ ഒരാ​ളെ​ക്കു​റി​ച്ചുള്ള ദൈവ​ത്തി​ന്റെ ഇഷ്ടത്തെ അഥവാ ആ വ്യക്തിക്കു “നിയമി​ച്ചു​കൊ​ടുത്ത ഓഹരി​യെ” ആണ്‌ സൂചി​പ്പി​ക്കു​ന്നത്‌. (മത്ത 20:22–ന്റെ പഠനക്കു​റി​പ്പു കാണുക.) താൻ ദൈവനിന്ദകൻ, രാജ്യ​ദ്രോ​ഹി എന്നീ കുറ്റങ്ങ​ളും വഹിച്ച്‌ മരി​ക്കേ​ണ്ടി​വ​ന്നാൽ അതു ദൈവ​ത്തി​ന്മേൽ വരുത്തി​വെ​ക്കുന്ന നിന്ദ​യെ​ക്കു​റിച്ച്‌ യേശു​വി​നു വലിയ ഉത്‌ക​ണ്‌ഠ​യു​ണ്ടാ​യി​രു​ന്നു എന്നതിനു സംശയ​മില്ല. അതു​കൊ​ണ്ടാണ്‌ “ഈ പാനപാ​ത്രം” തന്നിൽനിന്ന്‌ നീക്കാൻ യേശു പ്രാർഥി​ച്ചത്‌.

പാനപാ​ത്രം . . . കുടി​ക്കേ​ണ്ട​തല്ലേ?: ബൈബി​ളിൽ “പാനപാ​ത്രം” എന്ന പദം പലപ്പോ​ഴും ആലങ്കാ​രി​കാർഥ​ത്തിൽ ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. ഒരാ​ളെ​ക്കു​റി​ച്ചുള്ള ദൈവത്തിന്റെ ഇഷ്ടത്തെ അഥവാ ആ വ്യക്തിക്കു “നിയമി​ച്ചു​കൊ​ടുത്ത ഓഹരി”യെ ആണ്‌ അവിട​ങ്ങ​ളിൽ അതു സൂചി​പ്പി​ക്കു​ന്നത്‌. ഇവിടെ, ‘പാനപാ​ത്രം കുടി​ക്കുക’ എന്നാൽ ദൈവത്തിന്റെ ഇഷ്ടത്തിനു കീഴ്‌പെ​ടുക എന്നാണ്‌ അർഥം. യേശു​വി​ന്റെ കാര്യ​ത്തിൽ “പാനപാ​ത്രം” എന്നതു​കൊണ്ട്‌ ഉദ്ദേശി​ക്കു​ന്നത്‌, ദൈവ​നി​ന്ദ​ക​നെന്ന വ്യാജാരോപണത്തിന്റെ പേരിൽ യേശു അനുഭ​വി​ക്കേ​ണ്ടി​യി​രുന്ന കഷ്ടപ്പാ​ടും മരണവും മാത്രമല്ല, സ്വർഗ​ത്തി​ലെ അമർത്യ​ജീ​വ​നി​ലേ​ക്കുള്ള പുനരു​ത്ഥാ​ന​വും​കൂ​ടെ​യാണ്‌.​—മത്ത 20:22; 26:39 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​കൾ കാണുക.

ജൂതന്മാർ: യോഹ​ന്നാ​ന്റെ സുവി​ശേ​ഷ​ത്തിൽ ഈ പദത്തിനു സന്ദർഭ​മ​നു​സ​രിച്ച്‌ അർഥവ്യ​ത്യാ​സം വരുന്ന​താ​യി കാണാം. അതു ജൂതജ​ന​തയെ മൊത്ത​ത്തിൽ കുറി​ക്കാ​നും യഹൂദ്യ​യിൽ താമസി​ച്ചി​രു​ന്ന​വരെ കുറി​ക്കാ​നും യരുശ​ലേ​മി​ലും സമീപ​പ്ര​ദേ​ശ​ങ്ങ​ളി​ലും താമസി​ച്ചി​രു​ന്ന​വരെ കുറി​ക്കാ​നും ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. പക്ഷേ ചില സന്ദർഭ​ങ്ങ​ളിൽ അത്‌, മോശ​യു​ടെ നിയമ​വു​മാ​യി ബന്ധപ്പെട്ട മനുഷ്യ​പാ​ര​മ്പ​ര്യ​ങ്ങ​ളിൽ കടിച്ചു​തൂ​ങ്ങിയ ജൂതന്മാ​രെ​യാ​ണു കുറി​ക്കു​ന്നത്‌. പലപ്പോ​ഴും അവരുടെ ആ നിലപാട്‌ മോശ​യു​ടെ നിയമ​ത്തി​ന്റെ അന്തസ്സത്ത​യു​മാ​യി ചേരാ​ത്ത​താ​യി​രു​ന്നു. (മത്ത 15:3-6) യേശു​വി​നോ​ടു ശത്രുത പുലർത്തി​യി​രുന്ന ജൂതമ​ത​നേ​താ​ക്ക​ന്മാ​രോ അധികാ​ര​സ്ഥാ​ന​ത്തുള്ള ജൂതന്മാ​രോ ആയിരു​ന്നു ഈ ‘ജൂതന്മാ​രിൽ’ പ്രമുഖർ. ഈ തിരു​വെ​ഴു​ത്തു​ഭാ​ഗ​ത്തും യോഹ​ന്നാൻ 7-ാം അധ്യാ​യ​ത്തിൽത്തന്നെ ഈ പദം കാണുന്ന മറ്റു സ്ഥലങ്ങളി​ലും അതു കുറി​ക്കു​ന്നത്‌, അധികാ​ര​സ്ഥാ​ന​ത്തുള്ള ജൂതന്മാ​രെ​യോ ജൂതമ​ത​നേ​താ​ക്ക​ന്മാ​രെ​യോ ആണെന്നു സന്ദർഭം സൂചി​പ്പി​ക്കു​ന്നു.​—യോഹ 7:13, 15, 35എ.

സൈന്യാ​ധി​പൻ: ഖിലി​യാർഖോസ്‌ (സഹസ്രാധിപൻ) എന്ന ഗ്രീക്കുപദത്തിന്റെ അക്ഷരാർഥം “ആയിരത്തിന്റെ (അതായത്‌, ആയിരം പടയാ​ളി​ക​ളു​ടെ) അധിപൻ” എന്നാണ്‌. അത്‌ ഒരു റോമൻ സൈന്യാ​ധി​പനെ കുറി​ക്കുന്ന പദപ്ര​യോ​ഗ​മാ​യി​രു​ന്നു. ഒരു റോമൻ ലഗ്യോ​നിൽ അത്തരം ആറു സൈന്യാ​ധി​പ​ന്മാർ ഉണ്ടായി​രു​ന്നു. എന്നാൽ ഒരു റോമൻ ലഗ്യോ​നി​ലെ ആറു സൈനി​ക​ഗ​ണങ്ങൾ ഓരോ​ന്നും സ്വത​ന്ത്ര​മാ​യി പ്രവർത്തി​ക്കു​ന്ന​തി​നു പകരം അവയിൽ ഓരോന്നിന്റെയും സൈന്യാ​ധി​പൻ ഊഴം​വെച്ച്‌ നിശ്ചി​ത​കാ​ല​ത്തേക്ക്‌ ഒരു ലഗ്യോ​നെ മുഴു​വ​നും നിയ​ന്ത്രി​ക്കു​ന്ന​താ​യി​രു​ന്നു രീതി. ഈ കാലയ​ളവ്‌ ആറു സൈന്യാ​ധി​പ​ന്മാർക്കും തുല്യ​മാ​യാ​ണു വീതി​ച്ചി​രു​ന്നത്‌. ഇത്തരം ഒരു സൈന്യാ​ധി​പന്‌, ശതാധി​പ​ന്മാ​രെ നാമനിർദേശം ചെയ്യു​ന്ന​തും നിയമി​ക്കു​ന്ന​തും പോലുള്ള വലിയ അധികാ​ര​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. ഇനി ഈ പദം, ഉന്നതപ​ദ​വി​യി​ലുള്ള മറ്റു സൈനി​കോ​ദ്യോ​ഗ​സ്ഥരെ കുറി​ക്കാ​നും പൊതു​വേ ഉപയോ​ഗി​ച്ചി​രു​ന്നു. യേശു​വി​നെ അറസ്റ്റ്‌ ചെയ്‌തു​കൊ​ണ്ടു​പോയ പടയാ​ളി​ക​ളോ​ടൊ​പ്പം ഒരു റോമൻ സൈന്യാ​ധി​പ​നു​മു​ണ്ടാ​യി​രു​ന്നു എന്നാണ്‌ ഇതു സൂചി​പ്പി​ക്കു​ന്നത്‌.

ജൂതന്മാർ: സാധ്യ​ത​യ​നു​സ​രിച്ച്‌, അധികാ​ര​സ്ഥാ​ന​ത്തുള്ള ജൂതന്മാ​രോ ജൂതമ​ത​നേ​താ​ക്ക​ന്മാ​രോ ആണ്‌ ഇത്‌.​—യോഹ 7:1-ന്റെ പഠനക്കു​റി​പ്പു കാണുക.

മുഖ്യ​പു​രോ​ഹി​ത​നാ​യി അന്നാസും . . . കയ്യഫയും: സ്‌നാ​പ​ക​യോ​ഹ​ന്നാൻ ശുശ്രൂഷ ആരംഭിച്ച കാലത്ത്‌ ജൂതപൗ​രോ​ഹി​ത്യം പ്രധാ​ന​മാ​യും ശക്തരായ രണ്ടു പുരു​ഷ​ന്മാ​രു​ടെ നിയ​ന്ത്ര​ണ​ത്തി​ലാ​യി​രു​ന്നെന്നു ലൂക്കോസ്‌ സൂചി​പ്പി​ക്കു​ന്നു. സിറി​യ​യി​ലെ റോമൻ ഗവർണ​റാ​യി​രുന്ന കുറേ​ന്യൊസ്‌ ഏതാണ്ട്‌ എ.ഡി. 6-ലോ 7-ലോ മഹാപു​രോ​ഹി​ത​നാ​യി നിയമിച്ച അന്നാസ്‌ ഏകദേശം എ.ഡി. 15 വരെ ആ സ്ഥാനത്ത്‌ തുടർന്നു. റോമാ​ക്കാർ അദ്ദേഹത്തെ ആ സ്ഥാനത്തു​നിന്ന്‌ നീക്കി​യ​തോ​ടെ അദ്ദേഹ​ത്തി​നു മഹാപു​രോ​ഹി​തൻ എന്ന ഔദ്യോ​ഗി​ക​സ്ഥാ​ന​പ്പേര്‌ നഷ്ടമാ​യെ​ങ്കി​ലും മുൻമ​ഹാ​പു​രോ​ഹി​ത​നും ജൂതപു​രോ​ഹി​ത​ന്മാ​രു​ടെ മുഖ്യ​വ​ക്താ​വും എന്ന നിലയിൽ അദ്ദേഹം തുടർന്നും വലിയ അധികാ​ര​വും സ്വാധീ​ന​വും ചെലു​ത്തി​യി​രു​ന്നു. അദ്ദേഹത്തിന്റെ അഞ്ച്‌ ആൺമക്കൾ മഹാപു​രോ​ഹി​ത​ന്മാ​രാ​യി സേവി​ച്ചി​ട്ടുണ്ട്‌. മരുമ​ക​നായ കയ്യഫയും ഏകദേശം എ.ഡി. 18 മുതൽ എ.ഡി. 36 വരെയുള്ള കാലത്ത്‌ മഹാപു​രോ​ഹി​ത​നാ​യി​രു​ന്നു. അതു​കൊണ്ട്‌ എ.ഡി. 29-ൽ കയ്യഫയാ​യി​രു​ന്നു മഹാപു​രോ​ഹി​ത​നെ​ങ്കി​ലും അന്നാസിന്‌ അന്നുണ്ടാ​യി​രുന്ന പ്രമു​ഖ​സ്ഥാ​നം കണക്കി​ലെ​ടുത്ത്‌ അദ്ദേഹത്തെ ‘മുഖ്യ​പു​രോ​ഹി​തൻ’ എന്നു വിളി​ക്കു​ന്ന​തിൽ തെറ്റില്ല.​—യോഹ 18:13, 24; പ്രവൃ 4:6.

യേശു​വി​നെ ആദ്യം അന്നാസി​ന്റെ അടു​ത്തേക്കു കൊണ്ടു​പോ​യി: യേശു​വി​നെ അന്നാസി​ന്റെ അടു​ത്തേക്കു കൊണ്ടു​പോയ കാര്യം യോഹ​ന്നാൻ മാത്രമേ എടുത്തു​പ​റ​ഞ്ഞി​ട്ടു​ള്ളൂ. സിറി​യ​യി​ലെ റോമൻ ഗവർണ​റാ​യി​രുന്ന കുറേ​ന്യൊസ്‌ ഏതാണ്ട്‌ എ.ഡി. 6-ലോ 7-ലോ ആണ്‌ അന്നാസി​നെ മഹാപു​രോ​ഹി​ത​നാ​യി നിയമി​ക്കു​ന്നത്‌. ഏകദേശം എ.ഡി. 15 വരെ അന്നാസ്‌ ആ സ്ഥാനത്ത്‌ തുടർന്നു. റോമാ​ക്കാർ അദ്ദേഹത്തെ ആ സ്ഥാനത്തു​നിന്ന്‌ നീക്കി​യ​തോ​ടെ അദ്ദേഹ​ത്തി​നു മഹാപു​രോ​ഹി​തൻ എന്ന ഔദ്യോ​ഗി​ക​സ്ഥാ​ന​പ്പേര്‌ നഷ്ടമാ​യെ​ങ്കി​ലും മുൻമ​ഹാ​പു​രോ​ഹി​ത​നും ജൂതപു​രോ​ഹി​ത​ന്മാ​രു​ടെ മുഖ്യ​വ​ക്താ​വും എന്ന നിലയിൽ അദ്ദേഹം തുടർന്നും വലിയ അധികാ​ര​വും സ്വാധീ​ന​വും ചെലു​ത്തി​യി​രു​ന്നു. അദ്ദേഹത്തിന്റെ അഞ്ച്‌ ആൺമക്കൾ മഹാപു​രോ​ഹി​ത​ന്മാ​രാ​യി സേവി​ച്ചി​ട്ടുണ്ട്‌. മരുമ​ക​നായ കയ്യഫയും ഏകദേശം എ.ഡി. 18 മുതൽ ഏകദേശം എ.ഡി. 36 വരെയുള്ള കാലത്ത്‌ മഹാപു​രോ​ഹി​ത​നാ​യി​രു​ന്നു. കയ്യഫ മഹാപു​രോ​ഹി​ത​നാ​യി​രുന്ന സമയത്ത്‌ നടന്ന വളരെ ശ്രദ്ധേ​യ​മായ ഒരു സംഭവ​മാ​യി​രു​ന്നു എ.ഡി. 33-ൽ (അഥവാ ആ വർഷം) നടന്ന യേശു​വി​ന്റെ മരണം.​—ലൂക്ക 3:2-ന്റെ പഠനക്കു​റി​പ്പു കാണുക.

താൻ സ്‌നേ​ഹിച്ച ശിഷ്യൻ: അതായത്‌, യേശു​വി​നു പ്രത്യേ​ക​സ്‌നേ​ഹ​മു​ണ്ടാ​യി​രുന്ന ശിഷ്യൻ. “യേശു സ്‌നേ​ഹിച്ച” അഥവാ “യേശു​വി​നു പ്രിയ​പ്പെട്ട” ഒരു ശിഷ്യ​നെ​ക്കു​റിച്ച്‌ ഈ സുവി​ശേ​ഷ​ത്തിൽ അഞ്ചിടത്ത്‌ പറയു​ന്നുണ്ട്‌. (യോഹ 13:23; 20:2; 21:7, 20) അതിൽ രണ്ടാമ​ത്തേ​താണ്‌ ഇത്‌. ഈ ശിഷ്യൻ യോഹ​ന്നാൻ അപ്പോ​സ്‌ത​ല​നാ​ണെന്നു പൊതു​വേ കരുത​പ്പെ​ടു​ന്നു.​—യോഹ 13:23-ന്റെ പഠനക്കു​റി​പ്പു കാണുക.

യേശു സ്‌നേ​ഹിച്ച ശിഷ്യൻ: അതായത്‌, യേശു​വി​നു പ്രത്യേ​ക​സ്‌നേ​ഹ​മു​ണ്ടാ​യി​രുന്ന ശിഷ്യൻ. യേശു “സ്‌നേ​ഹിച്ച” അഥവാ “യേശു​വി​നു പ്രിയ​പ്പെട്ട” ഒരു ശിഷ്യ​നെ​ക്കു​റിച്ച്‌ ഈ സുവി​ശേ​ഷ​ത്തിൽ അഞ്ചിടത്ത്‌ പറയു​ന്നുണ്ട്‌. (യോഹ 19:26; 20:2; 21:7, 20) അതിൽ ആദ്യ​ത്തേ​താണ്‌ ഇത്‌. ഈ ശിഷ്യൻ സെബെ​ദി​യു​ടെ മകനും യാക്കോ​ബി​ന്റെ സഹോ​ദ​ര​നും ആയ യോഹ​ന്നാൻ അപ്പോ​സ്‌ത​ല​നാ​ണെന്നു പൊതു​വേ കരുത​പ്പെ​ടു​ന്നു. (മത്ത 4:21; മർ 1:19; ലൂക്ക 5:10) അങ്ങനെ പറയാ​നുള്ള ഒരു കാരണം, ഈ സുവി​ശേ​ഷ​ത്തിൽ എവി​ടെ​യും അപ്പോ​സ്‌ത​ല​നായ യോഹ​ന്നാ​ന്റെ പേരെ​ടുത്ത്‌ പറഞ്ഞി​ട്ടില്ല എന്നതാണ്‌. ആകെക്കൂ​ടെ യോഹ 21:2-ൽ ‘സെബെ​ദി​പു​ത്ര​ന്മാർ’ എന്നൊരു പരാമർശം കാണാം. ഇനി, ഈ വാക്യ​ത്തിൽ പറഞ്ഞി​രി​ക്കുന്ന “ശിഷ്യൻ” യോഹ​ന്നാൻ അപ്പോ​സ്‌ത​ലൻത​ന്നെ​യാ​യി​രി​ക്കാം എന്നതിന്റെ മറ്റൊരു സൂചന യോഹ 21:20-24-ൽ കാണാം. ‘യേശു സ്‌നേ​ഹിച്ച ശിഷ്യൻത​ന്നെ​യാണ്‌’ ഈ സുവി​ശേ​ഷ​ത്തി​ന്റെ എഴുത്തു​കാ​രൻ എന്ന്‌ അവിടെ പറഞ്ഞി​ട്ടുണ്ട്‌. മാത്രമല്ല ആ അപ്പോ​സ്‌ത​ല​നെ​ക്കു​റിച്ച്‌, “ഞാൻ വരുന്ന​തു​വരെ ഇവനു​ണ്ടാ​യി​രി​ക്കണം എന്നാണ്‌ എന്റെ ഇഷ്ടമെ​ങ്കിൽ നിനക്ക്‌ എന്താണ്‌” എന്നു യേശു ചോദി​ക്കു​ന്ന​താ​യും അവിടെ കാണാം. ഇപ്പറഞ്ഞ അപ്പോ​സ്‌തലൻ, പത്രോ​സി​നെ​ക്കാ​ളും മറ്റ്‌ അപ്പോ​സ്‌ത​ല​ന്മാ​രെ​ക്കാ​ളും എല്ലാം കൂടുതൽ കാലം ജീവി​ച്ചി​രി​ക്കു​മെ​ന്നാണ്‌ ഇതു സൂചി​പ്പി​ച്ചത്‌. അത്തരത്തിൽ ദീർഘ​കാ​ലം ജീവി​ച്ചി​രുന്ന അപ്പോ​സ്‌ത​ല​നും യോഹ​ന്നാൻത​ന്നെ​യാണ്‌.​—യോഹ തലക്കെ​ട്ടി​ന്റെ​യും യോഹ 1:6; 21:20 എന്നിവ​യു​ടെ​യും പഠനക്കു​റി​പ്പു​കൾ കാണുക.

യേശു സ്‌നേ​ഹിച്ച ശിഷ്യൻ: അതായത്‌, യേശു​വി​നു പ്രത്യേ​ക​സ്‌നേ​ഹ​മു​ണ്ടാ​യി​രുന്ന ശിഷ്യൻ. യേശു “സ്‌നേ​ഹിച്ച” അഥവാ “യേശു​വി​നു പ്രിയ​പ്പെട്ട” ഒരു ശിഷ്യ​നെ​ക്കു​റിച്ച്‌ ഈ സുവി​ശേ​ഷ​ത്തിൽ അഞ്ചിടത്ത്‌ പറയു​ന്നുണ്ട്‌. (യോഹ 13:23; 19:26; 20:2; 21:7, 20) അതിൽ നാലാ​മ​ത്തേ​താണ്‌ ഇത്‌. ഈ ശിഷ്യൻ സെബെ​ദി​യു​ടെ മകനും യാക്കോ​ബി​ന്റെ സഹോ​ദ​ര​നും ആയ യോഹ​ന്നാൻ അപ്പോ​സ്‌ത​ല​നാ​ണെന്നു പൊതു​വേ കരുത​പ്പെ​ടു​ന്നു.​—മത്ത 4:21; മർ 1:19; ലൂക്ക 5:10; യോഹ 21:2; ഇതു യോഹ​ന്നാ​നാ​ണെന്നു പറയാ​നുള്ള കാരണങ്ങൾ അറിയാൻ, യോഹ 13:23; 21:20 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​കൾ കാണുക.

യേശു സ്‌നേ​ഹി​ക്കുന്ന ശിഷ്യൻ: അതായത്‌, യേശു​വി​നു പ്രത്യേ​ക​സ്‌നേ​ഹ​മു​ണ്ടാ​യി​രുന്ന ശിഷ്യൻ. യേശു “സ്‌നേ​ഹിച്ച” അഥവാ “യേശു​വി​നു പ്രിയ​പ്പെട്ട” ഒരു ശിഷ്യ​നെ​ക്കു​റിച്ച്‌ ഈ സുവി​ശേ​ഷ​ത്തിൽ അഞ്ചിടത്ത്‌ പറയു​ന്നുണ്ട്‌. (യോഹ 13:23; 19:26; 20:2; 21:7, 20) അതിൽ അവസാ​ന​ത്തേ​താണ്‌ ഇത്‌. ഈ ശിഷ്യൻ സെബെ​ദി​യു​ടെ മകനും യാക്കോ​ബി​ന്റെ സഹോ​ദ​ര​നും ആയ യോഹ​ന്നാൻ അപ്പോ​സ്‌ത​ല​നാ​ണെന്നു പൊതു​വേ കരുത​പ്പെ​ടു​ന്നു. (മത്ത 4:21; മർ 1:19; ലൂക്ക 5:10; യോഹ 21:2) “യേശു സ്‌നേ​ഹി​ക്കുന്ന ശിഷ്യൻ”തന്നെയാണ്‌ ‘ഈ കാര്യങ്ങൾ (അതായത്‌ യോഹ​ന്നാ​ന്റെ സുവി​ശേഷം) എഴുതി​യത്‌’ എന്നു യോഹ 21:20-24 സൂചി​പ്പി​ക്കു​ന്നു.​—യോഹ തലക്കെട്ട്‌; 1:6; 13:23 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​കൾ കാണുക.

മറ്റൊരു ശിഷ്യൻ: സാധ്യ​ത​യ​നു​സ​രിച്ച്‌ ഇത്‌ അപ്പോ​സ്‌ത​ല​നായ യോഹ​ന്നാ​നാണ്‌. കാരണം തന്റെ സുവി​ശേ​ഷ​ത്തിൽ എവി​ടെ​യും സ്വന്തം പേര്‌ പറയാ​തി​രി​ക്കു​ന്നത്‌ അദ്ദേഹ​ത്തി​ന്റെ ഒരു രീതി​യാണ്‌. (യോഹ 13:23; 19:26; 20:2; 21:7; 21:20 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​കൾ കാണുക.) ഇനി, യോഹ 20:2-8-ൽ യേശു​വി​ന്റെ പുനരു​ത്ഥാ​നത്തെ തുടർന്നുള്ള സംഭവങ്ങൾ വിവരി​ക്കു​ന്നി​ട​ത്തും പത്രോ​സി​ന്റെ​യും യോഹ​ന്നാ​ന്റെ​യും കാര്യം ഒരുമി​ച്ചാ​ണു പറഞ്ഞി​രി​ക്കു​ന്നത്‌. ഗലീല​ക്കാ​ര​നായ യോഹ​ന്നാൻ എങ്ങനെ​യാ​ണു മഹാപു​രോ​ഹി​തന്റെ പരിച​യ​ക്കാ​ര​നാ​യത്‌ എന്നു ബൈബി​ളിൽ പറയു​ന്നില്ല. എന്തായാ​ലും മഹാപു​രോ​ഹി​തന്റെ വീട്ടു​കാ​രു​മാ​യി പരിച​യ​മു​ള്ള​തു​കൊ​ണ്ടാണ്‌ കാവൽക്കാ​ര​നു​ണ്ടാ​യി​രു​ന്നി​ട്ടും ആ വീടിന്റെ നടുമു​റ്റത്ത്‌ കയറാൻ യോഹ​ന്നാ​നു കഴിഞ്ഞത്‌. പത്രോ​സിന്‌ അവിടെ പ്രവേ​ശി​ക്കാ​നുള്ള അനുവാ​ദം നേടി​യെ​ടു​ക്കാ​നും അതു​കൊണ്ട്‌ അദ്ദേഹ​ത്തി​നു കഴിഞ്ഞു.​—യോഹ 18:16.

കനൽ: അഥവാ “മരക്കരി​യു​ടെ കനൽ.” കാർബൺ എന്ന മൂലക​ത്തി​ന്റെ ഒരു രൂപമാ​ണു മരക്കരി. കറുത്ത നിറത്തി​ലുള്ള, സൂക്ഷ്‌മ​മായ സുഷി​ര​ങ്ങ​ളോ​ടു​കൂ​ടിയ ഈ പദാർഥത്തെ എളുപ്പം പൊട്ടി​ക്കാ​നാ​കും. മരത്തടി നിയ​ന്ത്രി​ത​മാ​യി കത്തിച്ചാണ്‌ ഇത്‌ ഉണ്ടാക്കു​ന്നത്‌. പുരാ​ത​ന​കാ​ലത്ത്‌ ഇത്തരം കരിയു​ണ്ടാ​ക്കു​ന്ന​തി​നു തടിക്ക​ഷ​ണങ്ങൾ കൂനകൂ​ട്ടി​യി​ട്ടിട്ട്‌, അധികം വായു കടക്കാത്ത രീതി​യിൽ അതിന്റെ മുകളിൽ മണ്ണിട്ട്‌ മൂടും. എന്നിട്ട്‌ കുറെ ദിവസം​കൊണ്ട്‌ ആ തടിക്ക​ഷ​ണങ്ങൾ മെല്ലെ കത്തിക്കും. തടി അധികം കത്താതെ അതിലെ ജലാം​ശ​വും മറ്റു വാതക​ങ്ങ​ളും നീക്കു​ന്ന​തി​നാണ്‌ ഇങ്ങനെ ചെയ്യു​ന്നത്‌. ഇങ്ങനെ ലഭിക്കുന്ന മരക്കരി കാർബ​ണി​ന്റെ താരത​മ്യേന ശുദ്ധമായ ഒരു രൂപമാ​യി​രി​ക്കും. വളരെ ശ്രദ്ധ​യോ​ടെ, സമയ​മെ​ടുത്ത്‌ ചെയ്യേണ്ട ഒരു പരിപാ​ടി​യാ​യി​രു​ന്നു ഇതെങ്കി​ലും ചില പ്രത്യേ​ക​സാ​ഹ​ച​ര്യ​ങ്ങ​ളിൽ മരക്കരി ഇന്ധനമാ​യി ഉപയോ​ഗി​ക്കാൻ ആളുകൾ ഇഷ്ടപ്പെ​ട്ടി​രു​ന്നു. കാരണം, മരക്കരി കത്തിക്കു​മ്പോൾ പുകയു​ണ്ടാ​കില്ല; അതിൽനിന്ന്‌ ഒരേ അളവിൽ, കുറെ നേര​ത്തേക്കു നല്ല ചൂടു കിട്ടു​ക​യും ചെയ്യും. തണുപ്പത്ത്‌ ചൂടു കിട്ടാ​നാ​യി തീ കൂട്ടു​മ്പോ​ഴും നെരി​പ്പോ​ടി​ലും ഒക്കെ ഇത്‌ ഉപയോ​ഗി​ക്കുന്ന രീതി​യു​ണ്ടാ​യി​രു​ന്നു. (യശ 47:14; യിര 36:22) അതിൽനിന്ന്‌ ഒരേ അളവിൽ, കുറെ നേര​ത്തേക്കു ചൂടു കിട്ടു​ന്ന​തു​കൊ​ണ്ടും തീജ്വാ​ല​യും പുകയും ഉയരാ​ത്ത​തു​കൊ​ണ്ടും അതു പാചകാ​വ​ശ്യ​ത്തിന്‌ ഏറ്റവും ഇണങ്ങിയ ഇന്ധനവു​മാ​യി​രു​ന്നു.​—യോഹ 21:9.

മഹാപു​രോ​ഹി​ത​നായ കയ്യഫയു​ടെ അടു​ത്തേക്ക്‌: കയ്യഫയു​ടെ വീടു സ്ഥിതി ചെയ്‌തി​രു​ന്നി​രി​ക്കാൻ സാധ്യ​ത​യുള്ള സ്ഥലം അറിയാൻ അനു. ബി12 കാണുക.

അതിരാ​വി​ലെ: അതായത്‌, യേശു​വി​ന്റെ വിചാ​ര​ണ​യും വധവും നടന്ന നീസാൻ 14-ാം തീയതി രാവിലെ. തലേ വൈകു​ന്നേ​രം​തന്നെ പെസഹാ​ദി​നം തുടങ്ങി​യി​രു​ന്നു. യേശു​വും അപ്പോ​സ്‌ത​ല​ന്മാ​രും തലേന്നു രാത്രി പെസഹ ഭക്ഷിച്ച​താ​യി മറ്റു സുവി​ശേ​ഷ​വി​വ​ര​ണങ്ങൾ വ്യക്തമാ​ക്കു​ന്നു​മുണ്ട്‌. (മത്ത 26:18-20; മർ 14:14-17; ലൂക്ക 22:15) അതു​കൊ​ണ്ടു​തന്നെ പെസഹ ഭക്ഷിക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ ഈ വാക്യ​ത്തിൽ പറഞ്ഞി​രി​ക്കു​ന്നതു തലേന്ന്‌ കഴിഞ്ഞു​പോയ പെസഹാ​ഭ​ക്ഷ​ണ​ത്തെ​ക്കു​റി​ച്ചല്ല, പകരം പുളി​പ്പി​ല്ലാത്ത അപ്പത്തിന്റെ ഉത്സവം തുടങ്ങുന്ന നീസാൻ 15-ാം തീയതി​യി​ലെ ഭക്ഷണ​ത്തെ​ക്കു​റി​ച്ചാ​യി​രി​ക്കണം. യേശു​വി​ന്റെ കാലമാ​യ​പ്പോ​ഴേ​ക്കും, പെസഹ​യെ​യും (നീസാൻ 14) അതി​നെ​ത്തു​ടർന്ന്‌ വരുന്ന പുളി​പ്പി​ല്ലാത്ത അപ്പത്തിന്റെ ഉത്സവ​ത്തെ​യും (നീസാൻ 15-21) ഒരുമി​ച്ചു​ചേർത്ത്‌ ചില​പ്പോ​ഴൊ​ക്കെ “പെസഹ” എന്നു വിളി​ച്ചി​രു​ന്നു.​—ലൂക്ക 22:1.

ഗവർണ​റു​ടെ വസതി: മത്ത 27:27-ന്റെ പഠനക്കു​റി​പ്പു കാണുക.

ഗവർണ​റു​ടെ വസതി: പ്രായി​റ്റോ​റി​യൊൻ എന്ന ഗ്രീക്കു​പദം (പ്രായ്‌റ്റോ​റി​യം എന്ന ലത്തീൻ പദത്തിൽനി​ന്നു​ള്ളത്‌.) റോമൻ ഗവർണർമാ​രു​ടെ ഔദ്യോ​ഗി​ക​വ​സ​തി​യെ​യാ​ണു കുറി​ക്കു​ന്നത്‌. യരുശ​ലേ​മിൽ ഈ വസതി സാധ്യ​ത​യ​നു​സ​രിച്ച്‌ മഹാനായ ഹെരോദ്‌ നിർമിച്ച കൊട്ടാ​ര​മാ​യി​രു​ന്നു. ഇതിന്റെ സ്ഥാനം, യരുശ​ലേ​മി​ന്റെ തെക്കൻപ​കു​തി​യു​ടെ വടക്കു​പ​ടി​ഞ്ഞാ​റേ മൂലയ്‌ക്കാ​യി​രു​ന്നു. (ഇതിന്റെ സ്ഥാനം മനസ്സി​ലാ​ക്കാൻ അനു. ബി12 കാണുക.) പ്രത്യേ​കം ചില അവസര​ങ്ങ​ളിൽ മാത്ര​മാ​ണു പീലാ​ത്തൊസ്‌ യരുശ​ലേ​മിൽ താമസി​ച്ചി​രു​ന്നത്‌. ഉത്സവങ്ങ​ളു​ടെ സമയത്തും മറ്റും കുഴപ്പ​ങ്ങ​ളു​ണ്ടാ​കാ​നുള്ള സാധ്യത മുൻകൂ​ട്ടി​ക്ക​ണ്ടാ​യി​രു​ന്നു ഇത്‌. എന്നാൽ പീലാ​ത്തൊ​സി​ന്റെ സ്ഥിരതാ​മസം കൈസ​ര്യ​യി​ലാ​യി​രു​ന്നു.

നീ ജൂതന്മാ​രു​ടെ രാജാ​വാ​ണോ?: മത്ത 27:11-ന്റെ പഠനക്കു​റി​പ്പു കാണുക.

നീ ജൂതന്മാ​രു​ടെ രാജാ​വാ​ണോ?: സീസറി​ന്റെ അനുമ​തി​യി​ല്ലാ​തെ ആർക്കും റോമൻ സാമ്രാ​ജ്യ​ത്തിൽ രാജാ​വാ​യി ഭരിക്കാൻ കഴിയി​ല്ലാ​യി​രു​ന്നു. അതു​കൊ​ണ്ടാ​യി​രി​ക്കാം യേശു​വി​നെ ചോദ്യം ചെയ്‌ത​പ്പോൾ പീലാ​ത്തൊസ്‌ പ്രധാ​ന​മാ​യും യേശു​വി​ന്റെ രാജാ​ധി​കാ​രം എന്ന വിഷയ​ത്തിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ച്ചത്‌.

ഞാൻ ഒരു രാജാ​വാ​ണെന്ന്‌ അങ്ങുതന്നെ പറയു​ന്ന​ല്ലോ: താൻ ഒരു രാജാ​വാ​ണെന്ന്‌ യേശു ഈ മറുപ​ടി​യി​ലൂ​ടെ സ്ഥിരീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. (മത്ത 27:11; മത്ത 26:25, 64 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​കൾ താരത​മ്യം ചെയ്യുക.) എന്നാൽ പീലാ​ത്തൊസ്‌ ഉദ്ദേശി​ച്ച​തു​പോ​ലുള്ള ഒരു രാജാ​വാ​യി​രു​ന്നില്ല യേശു. കാരണം യേശു​വി​ന്റെ രാജ്യം ‘ഈ ലോക​ത്തി​ന്റെ ഭാഗമാ​യി​രു​ന്നില്ല.’ അതു​കൊ​ണ്ടു​തന്നെ അതു റോമിന്‌ ഒരു ഭീഷണി​യു​മ​ല്ലാ​യി​രു​ന്നു.​—യോഹ 18:33-36.

സത്യത്തിന്‌: യേശു ഇവിടെ പറഞ്ഞതു പൊതു​വി​ലുള്ള സത്യ​ത്തെ​ക്കു​റി​ച്ചല്ല, മറിച്ച്‌ ദൈവത്തിന്റെ ഉദ്ദേശ്യ​ങ്ങ​ളു​മാ​യി ബന്ധപ്പെട്ട സത്യ​ത്തെ​ക്കു​റി​ച്ചാണ്‌. ദൈവോദ്ദേശ്യത്തിന്റെ ഒരു പ്രധാ​ന​ഘ​ട​കം​തന്നെ “ദാവീദിന്റെ മകനായ” യേശു മഹാപു​രോ​ഹി​ത​നാ​യും ദൈവരാജ്യത്തിന്റെ ഭരണാ​ധി​കാ​രി​യാ​യും സേവി​ക്കുക എന്നുള്ള​താ​യി​രു​ന്നു. (മത്ത 1:1) താൻ ഭൂമി​യിൽ മനുഷ്യ​രു​ടെ ഇടയി​ലേക്കു വന്ന്‌, ഇവിടെ ജീവിച്ച്‌, ശുശ്രൂഷ നടത്തിയതിന്റെ ഒരു പ്രധാ​ന​കാ​രണം ആ രാജ്യ​ത്തെ​ക്കു​റി​ച്ചുള്ള സത്യം മറ്റുള്ള​വരെ അറിയി​ക്കുക എന്നതാ​യി​രു​ന്നെന്നു യേശു​തന്നെ വിശദീ​ക​രി​ച്ചി​ട്ടുണ്ട്‌. ദാവീദിന്റെ ജന്മനഗ​ര​മായ യഹൂദ്യ​യി​ലെ ബേത്ത്‌ലെ​ഹെ​മിൽ യേശു പിറന്ന​പ്പോ​ഴും അതിനു മുമ്പും ദൈവ​ദൂ​ത​ന്മാർ ഇതു​പോ​ലൊ​രു സന്ദേശം അറിയി​ച്ച​താ​യി നമ്മൾ വായി​ക്കു​ന്നു.​—ലൂക്ക 1:32, 33; 2:10-14.

സാക്ഷി​യാ​യി നിൽക്കാൻ: “സാക്ഷി നിൽക്കുക,” (മാർട്ടു​റേഓ) “സാക്ഷ്യം; സാക്ഷി” (മാർട്ടു​റീയ; മാർട്ടുസ്‌) എന്നൊക്കെ പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഗ്രീക്കു​പ​ദങ്ങൾ ക്രിസ്‌തീയ ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളിൽ വിശാ​ല​മായ അർഥത്തി​ലാണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. രണ്ടു പദങ്ങളു​ടെ​യും അടിസ്ഥാ​നാർഥം, നേരിട്ട്‌ അറിയാ​വുന്ന വസ്‌തു​ത​ക​ളെ​പ്പറ്റി സാക്ഷി പറയുക എന്നാ​ണെ​ങ്കി​ലും ആ പദങ്ങൾക്ക്‌ “ഒരു കാര്യം പരസ്യ​മാ​യി അറിയി​ക്കുക; സ്ഥിരീ​ക​രി​ക്കുക; എന്തി​നെ​യെ​ങ്കി​ലും കുറിച്ച്‌ നല്ലതു പറയുക” എന്നീ അർഥങ്ങ​ളും വരാം. അങ്ങനെ​തന്നെ യേശു​വും, തനിക്കു ബോധ്യ​മു​ണ്ടാ​യി​രുന്ന സത്യങ്ങ​ളെ​ക്കു​റിച്ച്‌ സാക്ഷി പറയു​ക​യും അതു മറ്റുള്ള​വരെ അറിയി​ക്കു​ക​യും ചെയ്‌ത​തി​നു പുറമേ തന്റെ പിതാവിന്റെ പ്രാവ​ച​നി​ക​വ​ച​ന​വും വാഗ്‌ദാ​ന​ങ്ങ​ളും സത്യമാ​ണെന്നു തെളി​യി​ക്കുന്ന രീതി​യിൽ ജീവി​ക്കു​ക​യും ചെയ്‌തു. (2കൊ 1:20) ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചും അതിന്റെ മിശി​ഹൈക​ഭ​ര​ണാ​ധി​കാ​രി​യെ​ക്കു​റി​ച്ചും ഉള്ള തന്റെ ഉദ്ദേശ്യം എന്താ​ണെന്നു ദൈവം വളരെ വിശദ​മാ​യി​ത്തന്നെ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രു​ന്നു. യേശുവിന്റെ ഭൗമി​ക​ജീ​വി​ത​വും ഒടുവിൽ യേശു വരിച്ച ബലിമ​ര​ണ​വും മിശി​ഹ​യെ​ക്കു​റി​ച്ചുള്ള പ്രവച​ന​ങ്ങ​ളെ​ല്ലാം നിറ​വേറ്റി. നിയമ​യു​ട​മ്പ​ടി​യിൽ മിശി​ഹയെ മുൻനി​ഴ​ലാ​ക്കിയ എല്ലാ മാതൃ​ക​ക​ളും അതിൽ ഉൾപ്പെ​ടു​മാ​യി​രു​ന്നു. (കൊലോ 2:16, 17; എബ്ര 10:1) ചുരു​ക്ക​ത്തിൽ, തന്റെ വാക്കി​ലൂ​ടെ​യും പ്രവൃ​ത്തി​യി​ലൂ​ടെ​യും യേശു ‘സത്യത്തി​നു സാക്ഷി​യാ​യി നിന്നു’ എന്നു പറയാം.

അങ്ങുതന്നെ അതു പറഞ്ഞല്ലോ: യേശു കയ്യഫയു​ടെ ചോദ്യം അവഗണി​ക്കു​ക​യാ​യി​രു​ന്നില്ല. കാരണം തന്നെ​ക്കൊണ്ട്‌ ഒരു കാര്യം ആണയിട്ട്‌ പറയി​ക്കാൻ മഹാപു​രോ​ഹി​തന്‌ അധികാ​ര​മു​ണ്ടെന്നു യേശു​വിന്‌ അറിയാ​മാ​യി​രു​ന്നു. (മത്ത 26:63) ഒരു പ്രസ്‌താ​വന സത്യമാ​ണെന്ന വസ്‌തു​ത​യ്‌ക്ക്‌ അടിവ​ര​യി​ടാൻ ജൂതന്മാർ ഉപയോ​ഗി​ച്ചി​രുന്ന ഒരു പ്രയോ​ഗ​മാ​യി​രു​ന്നി​രി​ക്കാം ഇത്‌. മർക്കോ​സി​ന്റെ സമാന്ത​ര​വി​വ​രണം ഇക്കാര്യം ശരി​വെ​ക്കു​ന്നു. കാരണം യേശു “അതെ” എന്നു മറുപടി പറയു​ന്ന​താ​യാ​ണു നമ്മൾ അവിടെ വായി​ക്കു​ന്നത്‌.​—മർ 14:62; മത്ത 26:25; 27:11 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​കൾ കാണുക.

നീതന്നെ അതു പറഞ്ഞല്ലോ: ചോദ്യ​കർത്താവ്‌ പറഞ്ഞ കാര്യം സത്യമാ​ണെ​ന്ന​തിന്‌ അടിവ​ര​യി​ടുന്ന ഒരു ജൂത​ശൈലി. ഒരർഥ​ത്തിൽ യേശു പറഞ്ഞത്‌ ഇതാണ്‌: “നീ അങ്ങനെ പറഞ്ഞല്ലോ, അതു സത്യമാണ്‌.” യേശു​വി​നെ ഒറ്റി​ക്കൊ​ടു​ത്ത​തി​ന്റെ ഉത്തരവാ​ദി​ത്വം യൂദാസ്‌ ഏറ്റെടു​ക്കു​ന്ന​താ​യി യൂദാ​സി​ന്റെ വാക്കു​കൾതന്നെ സൂചി​പ്പി​ച്ചെ​ന്നാ​യി​രി​ക്കാം യേശു ഉദ്ദേശി​ച്ചത്‌. ഈ സംഭവ​ത്തി​നു ശേഷം, യേശു കർത്താ​വി​ന്റെ സന്ധ്യാ​ഭ​ക്ഷണം ഏർപ്പെ​ടു​ത്തു​ന്ന​തി​നു മുമ്പുള്ള ഏതോ ഒരു സമയത്ത്‌ യൂദാസ്‌ ആ മുറി വിട്ട്‌ പോയി എന്നാണു യോഹ 13:21-30-ലെ വിവരണം സൂചി​പ്പി​ക്കു​ന്നത്‌. മത്തായി​യു​ടെ വിവര​ണ​ത്തിൽ പിന്നീട്‌ യൂദാ​സി​നെ​ക്കു​റിച്ച്‌ പരാമർശി​ക്കു​ന്നതു മത്ത 26:47-ലാണ്‌. അവിടെ യൂദാസ്‌ ഒരു ജനക്കൂ​ട്ട​ത്തോ​ടൊ​പ്പം ഗത്ത്‌ശെമന തോട്ട​ത്തി​ലേക്കു വരുന്ന​താ​യി പറയുന്നു.

എന്താണു സത്യം: സാധ്യ​ത​യ​നു​സ​രിച്ച്‌ പീലാത്തൊസിന്റെ ഈ ചോദ്യം പൊതു​വി​ലുള്ള സത്യ​ത്തെ​ക്കു​റി​ച്ചാ​യി​രു​ന്നു അല്ലാതെ തൊട്ടു​മുമ്പ്‌ യേശു സംസാ​രിച്ച ‘സത്യ​ത്തെ​ക്കു​റിച്ച്‌’ ആയിരു​ന്നില്ല. (യോഹ 18:37) പീലാത്തൊസിന്റെ ചോദ്യം ആത്മാർഥ​മാ​യി​രു​ന്നെ​ങ്കിൽ യേശു തീർച്ച​യാ​യും അതിന്‌ ഉത്തരം കൊടു​ത്തേനേ. എന്നാൽ പീലാത്തൊസിന്റേതു പുച്ഛവും സംശയ​വും കലർന്ന ഒരു ചോദ്യ​മാ​യി​രു​ന്നി​രി​ക്കാ​നാ​ണു സാധ്യത. മറ്റു വാക്കു​ക​ളിൽ പറഞ്ഞാൽ പീലാത്തൊസിന്റെ ചോദ്യം ഇങ്ങനെ​യാ​യി​രു​ന്നു: “സത്യമോ? എന്താണത്‌? അങ്ങനെ​യൊ​രു കാര്യമേ ഇല്ല!” പീലാ​ത്തൊസ്‌ അതിന്‌ ഉത്തരവും പ്രതീ​ക്ഷി​ച്ചു​കാ​ണില്ല. കാരണം ഒരു മറുപ​ടി​ക്കു​പോ​ലും കാത്തു​നിൽക്കാ​തെ അദ്ദേഹം പുറത്ത്‌ ജൂതന്മാ​രു​ടെ അടു​ത്തേക്കു പോകു​ന്ന​താ​യാ​ണു നമ്മൾ വായി​ക്കു​ന്നത്‌.

ഞാൻ നിങ്ങൾക്കൊ​രു തടവു​കാ​രനെ വിട്ടു​ത​രുന്ന പതിവു​ണ്ട​ല്ലോ: അക്ഷ. “നിങ്ങളു​ടെ സമ്പ്രദാ​യ​മ​നു​സ​രിച്ച്‌ ഞാൻ ഒരു തടവു​കാ​രനെ വിട്ടു​ത​ര​ണ​മ​ല്ലോ.” ഇങ്ങനെ ഒരു തടവു​കാ​രനെ വിട്ടു​കൊ​ടു​ക്കുന്ന പതിവി​നെ​ക്കു​റിച്ച്‌ മത്ത 27:15-ലും മർ 15:6-ലും പറഞ്ഞി​ട്ടുണ്ട്‌. സാധ്യ​ത​യ​നു​സ​രിച്ച്‌ ഇതു ജൂതന്മാർ തുടങ്ങി​വെച്ച ഒരു രീതി​യാ​യി​രു​ന്നു. കാരണം പീലാ​ത്തൊസ്‌ അവരോട്‌, “നിങ്ങളു​ടെ സമ്പ്രദാ​യ​മ​നു​സ​രിച്ച്‌” എന്നു പറയു​ന്ന​താ​യാ​ണു മൂലഭാ​ഷ​യിൽ കാണു​ന്നത്‌. ഇങ്ങനെ​യൊ​രു പതിവ്‌ നിലവിൽ വന്നതിന്റെ അടിസ്ഥാ​ന​ത്തെ​ക്കു​റി​ച്ചോ ഇത്തര​മൊ​രു കീഴ്‌വ​ഴ​ക്ക​ത്തെ​ക്കു​റി​ച്ചോ എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽ എങ്ങും കാണു​ന്നില്ല. അതു​കൊണ്ട്‌ യേശു​വി​ന്റെ കാലത്തി​നു മുമ്പ്‌ എപ്പോ​ഴോ ജൂതന്മാർ തുടങ്ങി​യ​താ​യി​രി​ക്കാം ഈ രീതി. പക്ഷേ ഈ ആചാരം റോമാ​ക്കാർക്ക്‌ ഒരു പുതു​മ​യ​ല്ലാ​യി​രു​ന്നി​രി​ക്കണം. കാരണം ജനക്കൂ​ട്ടത്തെ പ്രീതി​പ്പെ​ടു​ത്താൻ തടവു​കാ​രെ മോചി​പ്പി​ക്കുന്ന ഒരു രീതി റോമാ​ക്കാർക്കു​ണ്ടാ​യി​രു​ന്നു എന്നതിനു തെളി​വു​ക​ളുണ്ട്‌.

ദൃശ്യാവിഷ്കാരം

കി​ദ്രോൻ താഴ്‌വര
കി​ദ്രോൻ താഴ്‌വര

യരുശ​ലേ​മി​നെ​യും ഒലിവു​മ​ല​യെ​യും തമ്മിൽ വേർതി​രി​ക്കുന്ന കി​ദ്രോൻ താഴ്‌വര (നഹൽ കി​ദ്രോൻ), യരുശ​ലേം നഗരത്തി​ന്റെ കിഴക്ക്‌, ഏതാണ്ട്‌ തെക്കു​വ​ട​ക്കാ​യി നീണ്ടു​കി​ട​ക്കു​ന്നു. നഗരമ​തി​ലു​കൾക്ക്‌ അൽപ്പം വടക്കു​മാ​റി​യാണ്‌ ഈ താഴ്‌വര തുടങ്ങു​ന്നത്‌. തുടക്ക​ഭാ​ഗത്ത്‌ അതിനു വീതി കൂടു​ത​ലും, ആഴം കുറവും ആണ്‌. എന്നാൽ പിന്നീടു വീതി കുറഞ്ഞ്‌, ആഴം കൂടി​വ​രു​ന്നു. മുമ്പ്‌ ദേവാ​ലയം സ്ഥിതി ചെയ്‌തി​രുന്ന സ്ഥലത്തിന്റെ തെക്കേ അറ്റത്തോട്‌ അടുത്ത്‌ ഈ താഴ്‌​വര​യ്‌ക്ക്‌ ഏതാണ്ട്‌ 30 മീ. (100 അടി) ആഴവും 120 മീ. (390 അടി) വീതി​യും ഉണ്ട്‌. എന്നാൽ യേശു​വി​ന്റെ നാളിൽ ഇതിന്‌ ഇതിലും ആഴം ഉണ്ടായി​രു​ന്നി​രി​ക്കാം. ഈ താഴ്‌വര യഹൂദ്യ വിജന​ഭൂ​മി​യി​ലൂ​ടെ ചാവു​ക​ടൽവരെ നീണ്ടു​കി​ട​ക്കു​ന്നു. എ.ഡി. 33 നീസാൻ 14-ന്‌ ‘കർത്താ​വി​ന്റെ അത്താഴം’ ഏർപ്പെ​ടു​ത്തി​യിട്ട്‌ യേശു ഗത്ത്‌ശെമന തോട്ട​ത്തി​ലേക്കു പോയത്‌ ഈ താഴ്‌വര കുറുകെ കടന്നാണ്‌.​—യോഹ 18:1.

1. കി​ദ്രോൻ താഴ്‌വര

2. ദേവാ​ലയം സ്ഥിതി ചെയ്‌തി​രുന്ന സ്ഥലം

3. ഒലിവു​മല (ഇവിടെ കാണി​ച്ചി​രി​ക്കുന്ന ഭാഗത്ത്‌ നിറയെ ശവക്കല്ല​റ​ക​ളാണ്‌)

ക്രിസ്‌തീയ ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളു​ടെ അറിയ​പ്പെ​ടു​ന്ന​തി​ലേ​ക്കും ഏറ്റവും പഴക്കമുള്ള ശകലം
ക്രിസ്‌തീയ ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളു​ടെ അറിയ​പ്പെ​ടു​ന്ന​തി​ലേ​ക്കും ഏറ്റവും പഴക്കമുള്ള ശകലം

പപ്പൈ​റസ്‌ റൈലൻഡ്‌സ്‌ 457 (P52) ശകലത്തി​ന്റെ ഇരുപു​റ​വു​മാണ്‌ ഇവിടെ കാണി​ച്ചി​രി​ക്കു​ന്നത്‌. യോഹ​ന്നാ​ന്റെ സുവി​ശേ​ഷ​ത്തി​ന്റെ ഒരു ആദ്യകാ​ല​പ​കർപ്പിൽനി​ന്നുള്ള ഭാഗമാണ്‌ ഇത്‌. ഇംഗ്ലണ്ടി​ലെ മാഞ്ചെ​സ്റ്റ​റി​ലുള്ള ജോൺ റൈലൻഡ്‌സ്‌ യൂണി​വേ​ഴ്‌സി​റ്റി ലൈ​ബ്ര​റി​യിൽ സൂക്ഷി​ച്ചി​രി​ക്കുന്ന ഈ ശകലം, 1920-ൽ ഈജി​പ്‌തിൽനിന്ന്‌ ലഭിച്ച​താണ്‌. അതിന്റെ ഒരു വശത്ത്‌ യോഹ 18:31-33-ന്റെ ഒരു ഭാഗവും മറുവ​ശത്ത്‌ യോഹ 18:37, 38-ന്റെ ഒരു ഭാഗവും ആണ്‌ കാണു​ന്നത്‌. ഈ ശകലത്തി​ന്റെ ഇരുവ​ശ​ങ്ങ​ളി​ലും എഴുത്തു​ള്ള​തു​കൊണ്ട്‌ ഇത്‌ മുമ്പ്‌ ഒരു കോഡ​ക്‌സി​ന്റെ (അഥവാ പുസ്‌ത​ക​ത്തി​ന്റെ) ഭാഗമാ​യി​രു​ന്നെന്നു വ്യക്തം. ഈ ശകലത്തിന്‌ 9 സെ.മീ. (3.5 ഇഞ്ച്‌) നീളവും 6 സെ.മീ. (2.4 ഇഞ്ച്‌) വീതി​യും ആണുള്ളത്‌. ക്രിസ്‌തീയ ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളു​ടെ ഇപ്പോ​ഴു​ള്ള​തി​ലേ​ക്കും ഏറ്റവും പഴക്കമുള്ള ഗ്രീക്കു കൈ​യെ​ഴു​ത്തു​പ്ര​തി​യാണ്‌ ഇതെന്നു പല പണ്ഡിത​ന്മാ​രും അഭി​പ്രാ​യ​പ്പെ​ടു​ന്നു. ഇത്‌ എ.ഡി. രണ്ടാം നൂറ്റാ​ണ്ടി​ന്റെ ഏതാണ്ട്‌ ആദ്യപ​കു​തി​യി​ലേ​താണ്‌ എന്നാണ്‌ അവരുടെ പക്ഷം. യോഹ​ന്നാ​ന്റെ സുവി​ശേഷം എഴുതി​യത്‌ ഏതാണ്ട്‌ എ.ഡി. 98-ലാണ്‌. അതു​കൊണ്ട്‌ ഈ പകർപ്പ്‌ ഉണ്ടാക്കി​യത്‌, യോഹ​ന്നാ​ന്റെ സുവി​ശേ​ഷ​ത്തി​ന്റെ എഴുത്ത്‌ പൂർത്തി​യാ​യി ഏതാനും പതിറ്റാ​ണ്ടു​കൾക്കു​ള്ളിൽത്തന്നെ ആയിരി​ക്കാം. ക്രിസ്‌തീയ ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളു​ടെ ആധുനി​ക​കാല പരിഭാ​ഷ​കൾക്ക്‌ ആധാര​മാ​യി ഉപയോ​ഗി​ക്കുന്ന, കുറെ​ക്കൂ​ടെ പൂർണ​രൂ​പ​ത്തി​ലുള്ള ഗ്രീക്കു കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളു​മാ​യി ഈ ശകലത്തി​ലെ പാഠം നന്നായി യോജി​ക്കു​ന്നു.