യോഹ​ന്നാൻ എഴുതി​യത്‌ 15:1-27

15  “ഞാൻ ശരിക്കുള്ള മുന്തി​രി​ച്ചെ​ടി​യും എന്റെ പിതാവ്‌ കൃഷി​ക്കാ​ര​നും ആണ്‌.  എന്നിലുള്ള കായ്‌ക്കാത്ത ശാഖക​ളെ​ല്ലാം പിതാവ്‌ മുറിച്ചുകളയുന്നു. കായ്‌ക്കു​ന്ന​വ​യൊ​ക്കെ കൂടുതൽ ഫലം കായ്‌ക്കാൻ+ വെട്ടി​വെ​ടി​പ്പാ​ക്കി നിറുത്തുന്നു.  എന്നാൽ ഞാൻ നിങ്ങ​ളോ​ടു സംസാ​രിച്ച വചനത്താൽ നിങ്ങൾ ഇപ്പോൾത്തന്നെ വെടിപ്പുള്ളവരാണ്‌.+  എന്നോടു യോജിപ്പിലായിരിക്കുക. എങ്കിൽ ഞാനും നിങ്ങ​ളോ​ടു യോജിപ്പിലായിരിക്കും. മുന്തി​രി​ച്ചെ​ടി​യിൽനിന്ന്‌ വേർപെട്ട ശാഖകൾക്കു ഫലം കായ്‌ക്കാൻ കഴിയില്ല. അതുപോലെ, എന്നോടു യോജി​പ്പി​ല​ല്ലെ​ങ്കിൽ നിങ്ങൾക്കും ഫലം കായ്‌ക്കാൻ കഴിയില്ല.+  ഞാൻ മുന്തി​രി​ച്ചെ​ടി​യും നിങ്ങൾ ശാഖക​ളും ആണ്‌. ഒരാൾ എന്നോ​ടും ഞാൻ അയാ​ളോ​ടും യോജി​പ്പി​ലാ​ണെ​ങ്കിൽ അയാൾ ധാരാളം ഫലം കായ്‌ക്കും.+ കാരണം എന്നെക്കൂ​ടാ​തെ നിങ്ങൾക്ക്‌ ഒന്നും ചെയ്യാൻ* കഴിയില്ല.  എന്നോടു യോജിച്ചുനിൽക്കാത്തയാൾ, മുറി​ച്ചു​മാ​റ്റിയ ശാഖ​പോ​ലെ ഉണങ്ങിപ്പോകും. ആളുകൾ അവ ഒന്നിച്ചു​കൂ​ട്ടി തീയി​ലിട്ട്‌ കത്തിച്ചുകളയും.+  നിങ്ങൾ എന്നോടു യോജി​പ്പി​ലാ​യി​രി​ക്കു​ക​യും എന്റെ വചനങ്ങൾ നിങ്ങളിൽ നിലനിൽക്കു​ക​യും ചെയ്യു​ന്നെ​ങ്കിൽ നിങ്ങൾ ആഗ്രഹി​ക്കു​ന്നത്‌ എന്തും ചോദിച്ചുകൊള്ളുക. അതു നിങ്ങൾക്കു കിട്ടും.+  നിങ്ങൾ ധാരാളം ഫലം കായ്‌ക്കു​ന്ന​തു​കൊ​ണ്ടും എന്റെ ശിഷ്യ​ന്മാ​രാ​ണെന്നു തെളി​യി​ക്കു​ന്ന​തു​കൊ​ണ്ടും എന്റെ പിതാവ്‌ മഹത്ത്വപ്പെടുന്നു.+  പിതാവ്‌ എന്നെ സ്‌നേഹിക്കുന്നതുപോലെ+ ഞാനും നിങ്ങളെ സ്‌നേഹിക്കുന്നു. എന്റെ സ്‌നേ​ഹ​ത്തിൽ നിലനിൽക്കുക. 10  ഞാൻ പിതാവിന്റെ കല്‌പ​നകൾ അനുസ​രിച്ച്‌ പിതാവിന്റെ സ്‌നേ​ഹ​ത്തിൽ നിലനിൽക്കുന്നു.+ അതുപോലെ, നിങ്ങളും എന്റെ കല്‌പ​നകൾ അനുസ​രി​ക്കു​ന്നെ​ങ്കിൽ എന്റെ സ്‌നേ​ഹ​ത്തിൽ നിലനിൽക്കും.+ 11  “എന്റെ അതേ സന്തോഷം നിങ്ങൾക്കും തോന്നി നിങ്ങളു​ടെ സന്തോഷം അതിന്റെ പരകോ​ടി​യിൽ എത്താനാ​ണു ഞാൻ ഇതെല്ലാം നിങ്ങ​ളോ​ടു പറഞ്ഞത്‌.+ 12  ഇതാണ്‌ എന്റെ കല്‌പന: ഞാൻ നിങ്ങളെ സ്‌നേ​ഹി​ച്ച​തു​പോ​ലെ​തന്നെ നിങ്ങളും തമ്മിൽത്ത​മ്മിൽ സ്‌നേഹിക്കണം.+ 13  സ്‌നേ​ഹി​തർക്കു​വേണ്ടി സ്വന്തം ജീവൻ കൊടു​ക്കു​ന്ന​തി​നെ​ക്കാൾ വലിയ സ്‌നേഹമില്ല.+ 14  ഞാൻ കല്‌പി​ക്കു​ന്നതു നിങ്ങൾ ചെയ്യു​ന്നെ​ങ്കിൽ നിങ്ങൾ എന്റെ സ്‌നേഹിതരാണ്‌.+ 15  ഞാൻ ഇനി നിങ്ങളെ അടിമകൾ എന്നു വിളിക്കുന്നില്ല. കാരണം യജമാനൻ ചെയ്യുന്ന കാര്യങ്ങൾ അടിമയെ അറിയിക്കില്ലല്ലോ. ഞാൻ നിങ്ങളെ സ്‌നേ​ഹി​ത​ന്മാർ എന്നു വിളിക്കുന്നു. കാരണം എന്റെ പിതാ​വിൽനിന്ന്‌ കേട്ടതു മുഴുവൻ ഞാൻ നിങ്ങളെ അറിയിച്ചിരിക്കുന്നു. 16  നിങ്ങൾ എന്നെയല്ല, ഞാൻ നിങ്ങ​ളെ​യാ​ണു തിരഞ്ഞെടുത്തത്‌. നിങ്ങൾ പോയി നിലനിൽക്കുന്ന ഫലം കായ്‌ക്കാൻവേ​ണ്ടി​യാ​ണു ഞാൻ നിങ്ങളെ നിയമിച്ചത്‌. അതു​കൊണ്ട്‌ എന്റെ നാമത്തിൽ പിതാ​വി​നോട്‌ എന്തു ചോദി​ച്ചാ​ലും പിതാവ്‌ അതു നിങ്ങൾക്കു തരും.+ 17  “ഞാൻ നിങ്ങ​ളോട്‌ ഇതെല്ലാം കല്‌പി​ക്കു​ന്നതു നിങ്ങൾ തമ്മിൽത്ത​മ്മിൽ സ്‌നേഹിക്കാൻവേണ്ടിയാണ്‌.+ 18  ലോകം നിങ്ങളെ വെറു​ക്കു​ന്നെ​ങ്കിൽ അതു നിങ്ങൾക്കു മുമ്പേ എന്നെ വെറു​ത്തെന്ന്‌ ഓർത്തുകൊള്ളുക.+ 19  നിങ്ങൾ ലോകത്തിന്റെ ഭാഗമാ​യി​രു​ന്നെ​ങ്കിൽ ലോകം നിങ്ങളെ സ്വന്ത​മെന്നു കരുതി സ്‌നേഹിക്കുമായിരുന്നു. എന്നാൽ ഇപ്പോൾ ഞാൻ നിങ്ങളെ ലോക​ത്തിൽനിന്ന്‌ തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​തു​കൊണ്ട്‌ നിങ്ങൾ ലോകത്തിന്റെ ഭാഗമല്ല.+ അതു​കൊണ്ട്‌ ലോകം നിങ്ങളെ വെറുക്കുന്നു.+ 20  അടിമ യജമാ​ന​നെ​ക്കാൾ വലിയ​വ​ന​ല്ലെന്നു ഞാൻ പറഞ്ഞ കാര്യം മറക്കരുത്‌. അവർ എന്നെ ഉപദ്ര​വി​ച്ചെ​ങ്കിൽ നിങ്ങ​ളെ​യും ഉപദ്രവിക്കും.+ അവർ എന്റെ വചനം അനുസ​രി​ച്ചെ​ങ്കിൽ നിങ്ങളു​ടേ​തും അനുസരിക്കും. 21  എന്നാൽ എന്നെ അയച്ച വ്യക്തിയെ അറിയാ​ത്ത​തു​കൊണ്ട്‌ അവർ എന്റെ പേര്‌ നിമിത്തം ഇതൊക്കെ നിങ്ങ​ളോ​ടു ചെയ്യും.+ 22  ഞാൻ വന്ന്‌ അവരോ​ടു സംസാ​രി​ച്ചി​ല്ലാ​യി​രു​ന്നെ​ങ്കിൽ അവർക്കു പാപമുണ്ടാകുമായിരുന്നില്ല.+ എന്നാൽ ഇപ്പോൾ അവർക്ക്‌ അവരുടെ പാപത്തിന്‌ ഒരു ഒഴിക​ഴി​വും പറയാനില്ല.+ 23  എന്നെ വെറു​ക്കു​ന്നവൻ എന്റെ പിതാ​വി​നെ​യും വെറുക്കുന്നു.+ 24  മറ്റാരും ചെയ്യാത്ത കാര്യങ്ങൾ ഞാൻ അവരുടെ ഇടയിൽ ചെയ്‌തി​ല്ലാ​യി​രു​ന്നെ​ങ്കിൽ അവർക്കു പാപമുണ്ടാകുമായിരുന്നില്ല.+ എന്നാൽ ഇപ്പോൾ അവർ എന്നെ കണ്ടിട്ടും എന്നെയും എന്റെ പിതാ​വി​നെ​യും വെറുത്തിരിക്കുന്നു. 25  ‘അവർ ഒരു കാരണ​വു​മി​ല്ലാ​തെ എന്നെ വെറുത്തു’+ എന്ന്‌ അവരുടെ നിയമ​ത്തിൽ എഴുതി​യി​രി​ക്കു​ന്നതു നിറ​വേ​റാ​നാണ്‌ ഇതു സംഭവിച്ചത്‌. 26  ഞാൻ പിതാവിന്റെ അടുത്തു​നിന്ന്‌ നിങ്ങളു​ടെ അടു​ത്തേക്ക്‌ ഒരു സഹായി​യെ അയയ്‌ക്കും. അതു പിതാ​വിൽനിന്ന്‌ വരുന്ന സത്യത്തിന്റെ ആത്മാവാണ്‌.+ ആ സഹായി വരു​മ്പോൾ എന്നെക്കു​റിച്ച്‌ സാക്ഷി പറയും.+ 27  അപ്പോൾ നിങ്ങളും എനിക്കു​വേണ്ടി സാക്ഷി പറയണം.+ കാരണം നിങ്ങൾ തുടക്കം​മു​തൽ എന്റെകൂടെയുണ്ടായിരുന്നല്ലോ.

അടിക്കുറിപ്പുകള്‍

അഥവാ “ഉത്‌പാ​ദി​പ്പി​ക്കാൻ.”

പഠനക്കുറിപ്പുകൾ

വെട്ടി​വെ​ടി​പ്പാ​ക്കി: “വെട്ടി​വെ​ടി​പ്പാ​ക്കി” എന്നതിന്റെ ഗ്രീക്കു​പദം, യോഹ 15:3-ൽ “വെടി​പ്പു​ള്ള​വ​രാണ്‌” എന്നു പരിഭാഷ ചെയ്‌തി​രി​ക്കുന്ന ഗ്രീക്കു​പ​ദ​ത്തി​ന്റെ ക്രിയാ​രൂ​പ​മാണ്‌.

ജീവൻ: അഥവാ “ദേഹി.” കാലങ്ങ​ളാ​യി “ദേഹി” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​ട്ടുള്ള സൈക്കി എന്ന ഗ്രീക്കു​പ​ദ​ത്തി​ന്റെ അർഥം സന്ദർഭം നോക്കി​യാ​ണു തീരു​മാ​നി​ക്കു​ന്നത്‌. ഇവിടെ അത്‌ ഒരാളു​ടെ ജീവനെ കുറി​ക്കു​ന്നു.​—പദാവ​ലി​യിൽ “ദേഹി” കാണുക.

ഞാൻ ഇനി നിങ്ങളെ അടിമകൾ എന്നു വിളി​ക്കു​ന്നില്ല: “അടിമ” എന്നതിന്റെ ഗ്രീക്കു​പദം ഡൂലൊസ്‌ ആണ്‌. ഇതു പൊതു​വേ ഒരാളു​ടെ ഉടമസ്ഥ​ത​യി​ലുള്ള ആരെ​യെ​ങ്കി​ലും കുറി​ക്കാ​നാണ്‌ ഉപയോ​ഗി​ച്ചി​രു​ന്നത്‌. (മത്ത 8:9; 10:24, 25; 13:27) ദൈവ​ത്തി​ന്റെ​യും ദൈവ​പു​ത്ര​നായ യേശു​ക്രി​സ്‌തു​വി​ന്റെ​യും വിശ്വ​സ്‌ത​ദാ​സ​ന്മാ​രായ മനുഷ്യ​രെ​യോ (പ്രവൃ 2:18; 4:29; റോമ 1:1; ഗല 1:10) ദൈവ​ദൂ​ത​ന്മാ​രെ​യോ [വെളി 19:10, ഇവിടെ സുൻഡൂ​ലൊസ്‌ (ഒപ്പം പ്രവർത്തി​ക്കുന്ന അടിമ) എന്ന പദമാണു കാണു​ന്നത്‌.] കുറി​ക്കാൻ ആലങ്കാ​രി​ക​മാ​യും ഈ പദം ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. ഇനി, പാപത്തി​ന്റെ​യും (യോഹ 8:34; റോമ 6:16-20) ജീർണ​ത​യു​ടെ​യും (2പത്ര 2:19) അടിമ​ത്ത​ത്തിൽ കഴിയു​ന്ന​വരെ കുറി​ക്കാ​നും ഇതേ പദം ആലങ്കാ​രി​കാർഥ​ത്തിൽ ഉപയോ​ഗി​ച്ചി​രി​ക്കു​ന്ന​താ​യി കാണാം. തന്റെ പൂർണ​ത​യുള്ള ജീവൻ ബലിയർപ്പിച്ച യേശു, ആ രക്തത്തിന്റെ മൂല്യം​കൊണ്ട്‌ തന്റെ എല്ലാ അനുഗാ​മി​ക​ളു​ടെ​യും ജീവൻ വിലയ്‌ക്കു വാങ്ങി. അതു​കൊണ്ട്‌ ക്രിസ്‌ത്യാ​നി​കൾ തങ്ങളുടെ സ്വന്തമല്ല, ‘ക്രിസ്‌തു​വി​ന്റെ അടിമ​ക​ളാണ്‌.’ (എഫ 6:6; 1കൊ 6:19, 20; 7:23; ഗല 3:13) അപ്പോ​സ്‌ത​ല​ന്മാ​രെ യേശു സ്‌നേ​ഹി​ത​ന്മാർ എന്നു വിളി​ച്ചെ​ങ്കി​ലും, യേശു അവരെ പാപത്തിൽനിന്ന്‌ വീണ്ടെ​ടു​ത്ത​തു​കൊണ്ട്‌ അവർ യേശു​വി​ന്റെ അടിമ​ക​ളും​കൂ​ടെ​യാണ്‌. തന്റെ അനുഗാ​മി​കളെ കുറി​ക്കാൻ യേശു​തന്നെ ചില​പ്പോ​ഴൊ​ക്കെ “അടിമ” എന്ന പദപ്ര​യോ​ഗം ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌.​—യോഹ 15:20.

ലോകം: കോസ്‌മൊസ്‌ എന്ന ഗ്രീക്കു​പദം ഇവിടെ അർഥമാ​ക്കു​ന്നതു ദൈവ​സേ​വകർ ഒഴി​കെ​യുള്ള എല്ലാ മനുഷ്യ​രെ​യു​മാണ്‌. ദൈവ​ത്തിൽനിന്ന്‌ അകന്ന, നീതി​കെട്ട മനുഷ്യ​സ​മൂ​ഹ​മാണ്‌ അത്‌. തന്റെ ശിഷ്യ​ന്മാർ ലോകത്തിന്റെ ഭാഗമല്ല അഥവാ ഈ ലോകത്തിന്റെ സ്വന്തമല്ല എന്നു യേശു പറഞ്ഞതാ​യി രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഒരേ ഒരു സുവി​ശേ​ഷ​യെ​ഴു​ത്തു​കാ​രൻ യോഹ​ന്നാ​നാണ്‌. വിശ്വ​സ്‌ത​രായ അപ്പോ​സ്‌ത​ല​ന്മാ​രോ​ടൊ​പ്പം യേശു നടത്തിയ അവസാ​നത്തെ പ്രാർഥ​ന​യി​ലും ഇതേ കാര്യം രണ്ടു തവണ പറഞ്ഞി​രി​ക്കു​ന്ന​താ​യി കാണാം.​—യോഹ 17:14, 16.

പേര്‌: ദൈവ​ത്തി​ന്റെ വ്യക്തി​പ​ര​മായ പേര്‌. יהוה (യ്‌ഹ്‌വ്‌ഹ്‌) എന്ന നാല്‌ എബ്രായ അക്ഷരങ്ങൾ ഉപയോ​ഗിച്ച്‌ എഴുതുന്ന ഈ പേര്‌ മലയാ​ള​ത്തിൽ “യഹോവ” എന്നാണു പൊതു​വേ പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌. പുതിയ ലോക ഭാഷാ​ന്ത​ര​ത്തിൽ ഈ പേര്‌ എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽ 6,979 പ്രാവ​ശ്യ​വും ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളിൽ 237 പ്രാവ​ശ്യ​വും കാണാം. (ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളിൽ ദിവ്യ​നാ​മം ഉപയോ​ഗി​ച്ചി​രി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ കൂടുതൽ അറിയാൻ അനു. എ5-ഉം അനു. സി-യും കാണുക.) ബൈബി​ളിൽ, “പേര്‌” എന്ന പദം ചില​പ്പോൾ ആ വ്യക്തി​യെ​ത്ത​ന്നെ​യോ സമൂഹ​ത്തിൽ അയാൾക്കുള്ള പേരി​നെ​യോ കുറി​ക്കു​ന്നു. ഇനി ആ പദത്തിന്‌, ആ വ്യക്തി തന്നെക്കു​റിച്ച്‌ വെളി​പ്പെ​ടു​ത്തുന്ന എല്ലാ കാര്യ​ങ്ങ​ളെ​യും കുറി​ക്കാ​നാ​കും.​—വെളി 3:4, അടിക്കു​റിപ്പ്‌.

എന്റെ പേര്‌ നിമിത്തം: ബൈബി​ളിൽ “പേര്‌” എന്ന പദം, ആ പേര്‌ വഹിക്കുന്ന വ്യക്തി​യെ​ത്ത​ന്നെ​യോ സമൂഹ​ത്തിൽ അയാൾക്കുള്ള സത്‌പേ​രി​നെ​യോ കുറി​ക്കാ​റുണ്ട്‌. ഇനി ആ പദത്തിന്‌, ആ വ്യക്തി എന്തി​നെ​യെ​ല്ലാം പ്രതി​നി​ധാ​നം ചെയ്യു​ന്നോ അതി​നെ​യും കുറി​ക്കാ​നാ​കും. (മത്ത 6:9-ന്റെ പഠനക്കു​റി​പ്പു കാണുക.) എന്നാൽ യേശുവിന്റെ കാര്യ​ത്തിൽ ആ പേര്‌, പിതാ​വിൽനിന്ന്‌ യേശു​വി​നു ലഭിച്ച അധികാ​ര​ത്തെ​യും സ്ഥാന​ത്തെ​യും കൂടെ കുറി​ക്കു​ന്നു. (മത്ത 28:18; ഫിലി 2:9, 10; എബ്ര 1:3, 4) ലോക​ത്തി​ലെ ആളുകൾ തന്റെ അനുഗാ​മി​കൾക്കെ​തി​രെ തിരി​യു​മെ​ന്നും അവർ അങ്ങനെ ചെയ്യു​ന്നതു തന്നെ അയച്ച വ്യക്തിയെ അറിയാ​ത്ത​തു​കൊ​ണ്ടാ​യി​രി​ക്കു​മെ​ന്നും യേശു ഈ വാക്യ​ത്തിൽ പറയു​ന്നുണ്ട്‌. അവർക്കു ദൈവത്തെ അറിയാ​മാ​യി​രു​ന്നെ​ങ്കിൽ യേശുവിന്റെ പേര്‌ എന്തി​നെ​യെ​ല്ലാം പ്രതി​നി​ധാ​നം ചെയ്യു​ന്നെന്ന്‌ അവർ മനസ്സി​ലാ​ക്കു​ക​യും അത്‌ അംഗീ​ക​രി​ക്കു​ക​യും ചെയ്‌തേനേ. (പ്രവൃ 4:12) യഥാർഥ​ത്തിൽ, ദൈവത്തിന്റെ നിയമി​ത​ഭ​ര​ണാ​ധി​കാ​രി​യും രാജാ​ക്ക​ന്മാ​രു​ടെ രാജാ​വും ആണ്‌ യേശു, ജീവൻ നേടാൻ എല്ലാവ​രും കീഴ്‌പെട്ട്‌ വണങ്ങേണ്ട ഒരാൾ!​—യോഹ 17:3; വെളി 19:11-16; സങ്ക 2:7-12 താരത​മ്യം ചെയ്യുക.

അവരുടെ നിയമ​ത്തിൽ: എബ്രാ​യ​തി​രു​വെ​ഴു​ത്തു​കളെ മൊത്ത​ത്തി​ലാണ്‌ ഇവിടെ ‘നിയമം’ എന്നു വിളി​ച്ചി​രി​ക്കു​ന്നത്‌. ഇവിടെ കാണുന്ന ഉദ്ധരണി സങ്ക 35:19; 69:4 എന്നീ വാക്യ​ങ്ങ​ളിൽനി​ന്നു​ള്ള​താണ്‌. യോഹ 10:34; 12:34 എന്നീ വാക്യ​ങ്ങ​ളിൽ ‘നിയമം’ എന്നു പറഞ്ഞി​രി​ക്കു​ന്ന​തും ഇതേ അർഥത്തിൽത്ത​ന്നെ​യാണ്‌.

സഹായി: അഥവാ “ആശ്വാ​സകൻ; പ്രോ​ത്സാ​ഹകൻ; വക്താവാ​യി വാദി​ക്കു​ന്നവൻ.” “സഹായി” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന പരാ​ക്ലേ​റ്റൊസ്‌ എന്ന പദം ബൈബി​ളിൽ പരിശു​ദ്ധാ​ത്മാ​വി​നെ​യും (യോഹ 14:16, 26; 15:26; 16:7) യേശു​വി​നെ​യും (1യോഹ 2:1) കുറി​ക്കാൻ ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. ഈ പദത്തിന്റെ അക്ഷരാർഥ​ത്തി​ലുള്ള പരിഭാഷ, സഹായ​ത്തി​നാ​യി “ഒരാളു​ടെ അരികി​ലേക്കു വിളി​ക്ക​പ്പെ​ട്ട​യാൾ” എന്നാണ്‌. ഒരു ശക്തി മാത്ര​മായ പരിശു​ദ്ധാ​ത്മാ​വി​നെ​യാ​ണു യേശു ഇവിടെ ആളത്വം കല്‌പിച്ച്‌ “സഹായി” എന്നു വിളി​ച്ചത്‌. ഇനി, ഈ സഹായി ‘പഠിപ്പി​ക്കും,’ “സാക്ഷി പറയും,” “ബോധ്യം വരുത്തും,” “നയിക്കും,” ‘സംസാ​രി​ക്കും,’ ‘കേൾക്കും’ (യോഹ 14:26; 15:26; 16:7-13) എന്നൊക്കെ പറഞ്ഞ​പ്പോ​ഴും അത്‌ ഒരു വ്യക്തി​യാ​ണെ​ന്ന​പോ​ലെ​യാ​ണു യേശു സംസാ​രി​ച്ചത്‌. പക്ഷേ, വ്യക്തി​ക​ള​ല്ലാ​ത്ത​വ​യ്‌ക്കോ ജീവനി​ല്ലാ​ത്ത​വ​യ്‌ക്കോ ഇത്തരത്തിൽ ആളത്വം കല്‌പിച്ച്‌ സംസാ​രി​ക്കു​ന്നത്‌ ഒരു അലങ്കാ​ര​പ്ര​യോ​ഗ​മാണ്‌. ഈ അലങ്കാ​ര​പ്ര​യോ​ഗം തിരു​വെ​ഴു​ത്തു​ക​ളിൽ പലയി​ട​ത്തും കാണാം. ഉദാഹ​ര​ണ​ത്തിന്‌, ജ്ഞാനം, മരണം, പാപം, അനർഹദയ എന്നിവ​യെ​ക്കു​റി​ച്ചെ​ല്ലാം അങ്ങനെ പറഞ്ഞി​ട്ടുണ്ട്‌. (മത്ത 11:19; ലൂക്ക 7:35; റോമ 5:14, 17, 21; 6:12; 7:8-11) ഇപ്പറഞ്ഞ​വ​യിൽ ഒന്നു​പോ​ലും വ്യക്തി​കളല്ല. ഇനി, ദൈവാ​ത്മാ​വി​നെ പലപ്പോ​ഴും വ്യക്തി​ക​ള​ല്ലാത്ത കാര്യ​ങ്ങൾക്കൊ​പ്പ​മാ​ണു പട്ടിക​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌ എന്നതും, അത്‌ ഒരു വ്യക്തിയല്ല എന്ന വസ്‌തു​തയെ പിന്താ​ങ്ങു​ന്നു. (മത്ത 3:11; പ്രവൃ 6:3, 5; 13:52; 2കൊ 6:4-8; എഫ 5:18) ഈ ‘സഹായി​യെ’ കുറി​ക്കാൻ ഗ്രീക്കിൽ പുല്ലിം​ഗ​രൂ​പ​ത്തി​ലുള്ള സർവനാ​മം ഉപയോ​ഗി​ച്ചി​രി​ക്കു​ന്ന​തു​കൊണ്ട്‌ പരിശു​ദ്ധാ​ത്മാവ്‌ ഒരു വ്യക്തി​യാ​ണെന്നു ചിലർ വാദി​ക്കു​ന്നു. (യോഹ 14:26) എന്നാൽ ഈ വാദത്തിൽ കഴമ്പില്ല. “സഹായി” എന്നതിന്റെ ഗ്രീക്കു​പദം പുല്ലിം​ഗ​രൂ​പ​ത്തി​ലാ​യ​തു​കൊ​ണ്ടാ​ണു ‘സഹായി​യു​ടെ’ പ്രവർത്ത​ന​ങ്ങ​ളെ​ക്കു​റിച്ച്‌ പറയു​ന്നി​ട​ത്തും പുല്ലിം​ഗ​രൂ​പ​ത്തി​ലുള്ള സർവനാ​മം ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. ഗ്രീക്ക്‌ വ്യാക​ര​ണ​നി​യ​മ​മ​നു​സ​രിച്ച്‌ അങ്ങനെ​യാ​ണു വേണ്ടത്‌. (യോഹ 16:7, 8, 13, 14) ഇനി, പരിശു​ദ്ധാ​ത്മാ​വി​നെ കുറി​ക്കാൻ ‘ആത്മാവ്‌’ എന്നതിന്റെ ഗ്രീക്കു​പദം ഉപയോ​ഗി​ച്ചി​രി​ക്കുന്ന സന്ദർഭ​മെ​ടു​ക്കുക. അതിനെ കുറി​ക്കാൻ ഗ്രീക്കിൽ നപും​സ​ക​സർവ​നാ​മ​ങ്ങ​ളാണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. കാരണം ‘ആത്മാവ്‌’ എന്നതിന്റെ ഗ്രീക്കു​പദം (ന്യൂമ) നപും​സ​ക​ലിം​ഗ​ത്തി​ലാണ്‌.​—യോഹ 14:17-ന്റെ പഠനക്കു​റി​പ്പു കാണുക.

ദൃശ്യാവിഷ്കാരം