മീഖ 5:1-15

5  “ആക്രമ​ണ​ത്തിന്‌ ഇരയാ​കുന്ന മകളേ,നീ ഇതാ സ്വയം മുറി​വേൽപ്പി​ക്കു​ന്നു.ശത്രു ഞങ്ങളെ ഉപരോ​ധി​ച്ചി​രി​ക്കു​ന്നു.+ അവർ ഇസ്രാ​യേ​ലി​ന്റെ ന്യായാ​ധി​പന്റെ മുഖത്ത്‌ വടി​കൊണ്ട്‌ അടിക്കു​ന്നു.+   ബേത്ത്‌ലെഹെം എഫ്രാത്തേ,+നീ യഹൂദാപട്ടണങ്ങളിൽ* തീരെ ചെറു​താ​ണെ​ങ്കി​ലുംഎനിക്കു​വേ​ണ്ടി ഇസ്രാ​യേ​ലി​നെ ഭരിക്കാ​നു​ള്ളവൻ നിന്നിൽനി​ന്ന്‌ വരും.+അവൻ പണ്ടുപണ്ടേ, പുരാ​ത​ന​കാ​ല​ത്തു​തന്നെ, ഉത്ഭവി​ച്ചവൻ.   ഗർഭിണിയായ സ്‌ത്രീ പ്രസവി​ക്കു​ന്ന​തു​വരെദൈവം അവരെ ഉപേക്ഷി​ക്കും. അവന്റെ ബാക്കി​യുള്ള സഹോ​ദ​ര​ന്മാർ ഇസ്രാ​യേൽ ജനത്തി​ലേക്കു തിരികെ വരും.   അവൻ എഴു​ന്നേ​റ്റു​നിന്ന്‌ യഹോ​വ​യു​ടെ ശക്തിയി​ലുംഅവന്റെ ദൈവ​മായ യഹോ​വ​യു​ടെ ശ്രേഷ്‌ഠ​മായ നാമത്തി​ലും ആടുകളെ മേയ്‌ക്കും.+ അവന്റെ മഹത്ത്വം ഭൂമി​യു​ടെ അതിരു​കൾവരെ എത്തും;+അങ്ങനെ അവർ സുരക്ഷി​ത​രാ​യി കഴിയും.+   അവൻ സമാധാ​നം കൊണ്ടു​വ​രും.+ അസീറി​യ​ക്കാർ നമ്മുടെ ദേശം ആക്രമി​ച്ച്‌ കോട്ട​ഗോ​പു​ര​ങ്ങ​ളിൽ കയറിയാൽ+നമ്മൾ അവർക്കെ​തി​രെ ഏഴ്‌ ഇടയന്മാ​രെ, അതെ, മനുഷ്യ​കു​ല​ത്തി​ലെ എട്ടു പ്രഭു​ക്ക​ന്മാ​രെ,* എഴു​ന്നേൽപ്പി​ക്കും.   അവർ നി​മ്രോ​ദി​ന്റെ ദേശത്തെ+ അതിന്റെ കവാട​ങ്ങ​ളിൽവെച്ച്‌ മേയ്‌ക്കും;അസീറി​യ​യെ വാളു​കൊണ്ട്‌ മേയ്‌ക്കും.+ അസീറി​യ​ക്കാർ നമ്മുടെ ദേശം ആക്രമി​ക്കു​ക​യും നമ്മുടെ മണ്ണിൽ കാൽ കുത്തു​ക​യും ചെയ്യു​മ്പോൾഅവൻ നമ്മളെ അവരിൽനി​ന്ന്‌ രക്ഷിക്കും.+   യാക്കോബിൽ ശേഷി​ക്കു​ന്നവർ ജനസമൂ​ഹ​ങ്ങൾക്കി​ട​യിൽയഹോ​വ​യിൽനി​ന്നുള്ള മഞ്ഞു​പോ​ലെ​യുംസസ്യങ്ങ​ളു​ടെ മേൽ പെയ്യുന്ന മഴപോ​ലെ​യും ആയിരി​ക്കും.അതു മനുഷ്യ​നെ ആശ്രയി​ക്കു​ന്നില്ല;മനുഷ്യ​മ​ക്കൾക്കു​വേണ്ടി കാത്തു​നിൽക്കു​ന്നു​മില്ല.   യാക്കോബിൽ ശേഷി​ക്കു​ന്നവർ ജനതകൾക്കി​ട​യിൽ,ജനസമൂ​ഹ​ങ്ങൾക്കി​ട​യിൽ,വന്യമൃ​ഗ​ങ്ങൾക്കി​ട​യി​ലെ സിംഹം​പോ​ലെ​യുംആട്ടിൻപ​റ്റ​ത്തിന്‌ ഇടയിലെ യുവസിംഹംപോലെയും* ആയിരി​ക്കും. അത്‌ അടുത്ത്‌ വന്ന്‌ ഇരയുടെ മേൽ ചാടി​വീണ്‌ അതിനെ കടിച്ചു​കീ​റു​ന്നു;അതിന്റെ വായിൽനി​ന്ന്‌ രക്ഷപ്പെ​ടു​ത്താൻ ആരുമില്ല.   നിന്റെ കൈ എതിരാ​ളി​കൾക്കു മീതെ ഉയർന്നി​രി​ക്കും;നിന്റെ ശത്രു​ക്ക​ളെ​ല്ലാം നശിച്ചു​പോ​കും.” 10  യഹോവ പ്രഖ്യാ​പി​ക്കു​ന്നു:“അന്നു ഞാൻ നിങ്ങളു​ടെ കുതി​ര​ക​ളെ​യും രഥങ്ങ​ളെ​യും ഇല്ലാതാ​ക്കും. 11  നിങ്ങളുടെ ദേശത്തെ നഗരങ്ങൾ ഞാൻ നശിപ്പി​ക്കും; കോട്ട​മ​തി​ലു​ള്ള സ്ഥലങ്ങ​ളെ​ല്ലാം ഞാൻ തകർത്തു​ക​ള​യും. 12  നിന്റെ ആഭിചാരം* ഞാൻ അവസാ​നി​പ്പി​ക്കും;മന്ത്രവാ​ദം ചെയ്യുന്ന ആരും നിങ്ങൾക്കി​ട​യി​ലു​ണ്ടാ​യി​രി​ക്കില്ല.+ 13  നിങ്ങളുടെ തൂണു​ക​ളും കൊത്തി​യു​ണ്ടാ​ക്കിയ രൂപങ്ങ​ളും ഞാൻ നശിപ്പി​ക്കും;നിങ്ങൾ കൈ​കൊണ്ട്‌ ഉണ്ടാക്കി​യ​വ​യ്‌ക്കു മുന്നിൽ നിങ്ങൾ ഇനി കുമ്പി​ടില്ല.+ 14  ഞാൻ നിങ്ങളു​ടെ പൂജാസ്‌തൂപങ്ങൾ* പിഴു​തെ​റി​യും;+നിങ്ങളു​ടെ നഗരങ്ങൾ നാമാ​വ​ശേ​ഷ​മാ​ക്കും. 15  എന്നെ അനുസ​രി​ക്കാത്ത ജനതക​ളോട്‌ഞാൻ ക്രോ​ധ​ത്തോ​ടെ​യും ഉഗ്ര​കോ​പ​ത്തോ​ടെ​യും പ്രതി​കാ​രം ചെയ്യും.”

അടിക്കുറിപ്പുകള്‍

അഥവാ “യഹൂദാ​കു​ല​ങ്ങ​ളിൽ.”
അഥവാ “നേതാ​ക്ക​ന്മാ​രെ.”
അഥവാ “സടയുള്ള, വളർച്ച​യെ​ത്തിയ സിംഹം​പോ​ലെ​യും.”
പദാവലി കാണുക.
പദാവലി കാണുക.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം