വിവരങ്ങള്‍ കാണിക്കുക

യേശു മരിച്ചത്‌ എന്തിനാണ്‌?

യേശു മരിച്ചത്‌ എന്തിനാണ്‌?

ബൈബി​ളി​ന്റെ ഉത്തരം

 യേശു​വി​ന്റെ മരണത്തി​ലൂ​ടെ മനുഷ്യ​രു​ടെ പാപങ്ങൾ ക്ഷമിച്ചു​കി​ട്ടു​ന്നു. അത്‌ മനുഷ്യർക്ക്‌ നിത്യ​മാ​യി ജീവി​ക്കാ​നു​ള്ള ഒരു അവസര​വും നൽകുന്നു. (റോമർ 6:23; എഫെസ്യർ 1:7) കഠിന​മാ​യ പരി​ശോ​ധ​ന​കൾ നേരി​ടു​മ്പോൾപ്പോ​ലും മനുഷ്യർക്ക്‌ ദൈവ​ത്തോ​ടു വിശ്വ​സ്‌ത​രാ​യി​രി​ക്കാൻ കഴിയു​മെന്ന്‌ യേശു​വി​ന്റെ മരണം തെളി​യി​ച്ചു.—എബ്രായർ 4:15.

 ഒരാളു​ടെ മരണം ഇത്ര​ത്തോ​ളം നേട്ടങ്ങൾ കൈവ​രി​ച്ചത്‌ എങ്ങനെ​യെ​ന്നു പരി​ശോ​ധി​ക്കു​ക.

  1.   യേശുവിന്റെ മരണം “നമ്മുടെ പാപങ്ങൾ ക്ഷമിച്ചു​ത​ന്നു.”—കൊ​ലോ​സ്യർ 1:14.

     ആദ്യമ​നു​ഷ്യ​നാ​യ ആദാം പൂർണ​നാ​യി, പാപമി​ല്ലാ​ത്ത​വ​നാ​യി സൃഷ്ടി​ക്ക​പ്പെ​ട്ടു. പക്ഷേ, ആദാം ദൈവ​ത്തോട്‌ അനുസ​ര​ണ​ക്കേ​ടു കാണി​ക്കാൻ തീരു​മാ​നി​ച്ചു. ആദാമി​ന്റെ ആ അനുസ​ര​ണ​ക്കേട്‌ അല്ലെങ്കിൽ പാപം പിൻത​ല​മു​റ​ക്കാ​രെ​യെ​ല്ലാം സാരമാ​യി ബാധിച്ചു. അതു​കൊ​ണ്ടാണ്‌ ‘ഒറ്റ മനുഷ്യ​ന്റെ അനുസ​ര​ണ​ക്കേ​ടു​കൊണ്ട്‌ അനേകർ പാപി​ക​ളാ​യെ​ന്നു’ ബൈബിൾ വിശദീ​ക​രി​ക്കു​ന്നത്‌.—റോമർ 5:19.

     യേശു​വും പൂർണ​ത​യു​ള്ള ഒരു വ്യക്തി​യാ​യി​രു​ന്നു. എന്നാൽ യേശു ഒരിക്ക​ലും പാപം ചെയ്‌തി​ല്ല. അതു​കൊ​ണ്ടാണ്‌ യേശു​വിന്‌ “നമ്മുടെ പാപങ്ങൾക്ക്‌ ഒരു അനുര​ഞ്‌ജ​ന​ബ​ലി​യാ​യി” മാറാൻ കഴിഞ്ഞത്‌. (1 യോഹ​ന്നാൻ 2:2, അടിക്കു​റിപ്പ്‌.) ആദാമി​ന്റെ അനുസ​ര​ണ​ക്കേട്‌ മനുഷ്യ​കു​ടും​ബ​ത്തെ പാപക്ക​റ​യാൽ കളങ്ക​പ്പെ​ടു​ത്തി​യ​പ്പോൾ, യേശു​വി​ന്റെ മരണം യേശു​വിൽ വിശ്വ​സി​ക്കു​ന്ന​വ​രു​ടെ പാപങ്ങൾ കഴുകി​ക്ക​ള​ഞ്ഞു.

     ഒരർഥ​ത്തിൽ മാനവ​കു​ടും​ബ​ത്തെ ആദാം പാപത്തിന്‌ വിറ്റു. എന്നാൽ നമുക്കു​വേ​ണ്ടി യേശു മനസ്സോ​ടെ മരിച്ചു​കൊണ്ട്‌ മാനവ​കു​ടും​ബ​ത്തെ മുഴു​വ​നാ​യി തിരികെ വാങ്ങി. അതു​കൊണ്ട്‌, “ആരെങ്കി​ലും ഒരു പാപം ചെയ്‌തു​പോ​യാൽ പിതാ​വി​ന്റെ അടുത്ത്‌ നമു​ക്കൊ​രു സഹായി​യുണ്ട്‌, നീതി​മാ​നാ​യ യേശു​ക്രി​സ്‌തു.”—1 യോഹ​ന്നാൻ 2:1.

  2.   യേശുവിൽ “വിശ്വ​സി​ക്കു​ന്ന ആരും നശിച്ചു​പോ​കാ​തെ അവരെ​ല്ലാം നിത്യ​ജീ​വൻ നേടാൻ” യേശു മരിച്ചു.—യോഹ​ന്നാൻ 3:16.

     എന്നേക്കും ജീവി​ക്കാ​നാണ്‌ ആദാമി​നെ സൃഷ്ടി​ച്ചത്‌. എങ്കിലും ആദാം പാപം ചെയ്‌തു​കൊണ്ട്‌ മരണശിക്ഷ ഏറ്റുവാ​ങ്ങി. ആദാമി​ലൂ​ടെ “പാപവും പാപത്തി​ലൂ​ടെ മരണവും ലോക​ത്തിൽ കടന്നു. അങ്ങനെ എല്ലാവ​രും പാപം ചെയ്‌ത​തു​കൊണ്ട്‌ മരണം എല്ലാ മനുഷ്യ​രി​ലേ​ക്കും വ്യാപി​ച്ചു.”—റോമർ 5:12.

     നേർവി​പ​രീ​ത​മാ​യി, യേശു​വി​ന്റെ മരണം പാപത്തി​ന്റെ കറ നീക്കുന്നു. അതോ​ടൊ​പ്പം യേശു​വിൽ വിശ്വ​സി​ക്കു​ന്ന​വ​രു​ടെ മരണശി​ക്ഷ​യും ഇല്ലാതാ​ക്കു​ന്നു. അതെക്കു​റിച്ച്‌ ബൈബിൾ ഇങ്ങനെ ചുരു​ക്ക​ത്തിൽ വിവരി​ക്കു​ന്നു: ‘പാപം മരണ​ത്തോ​ടൊ​പ്പം രാജാ​വാ​യി വാണതു​പോ​ലെ നമ്മുടെ കർത്താ​വാ​യ യേശു​ക്രി​സ്‌തു മുഖാ​ന്ത​രം നിത്യ​ജീ​വ​നി​ലേ​ക്കു നയിക്കുന്ന നീതി​യി​ലൂ​ടെ അനർഹദയ രാജാ​വാ​യി വാഴും.’—റോമർ 5:21.

     മനുഷ്യർക്ക്‌ കുറഞ്ഞ ആയുർ​ദൈർഘ്യം ആണുള്ളത്‌. എന്നാൽ നീതി​മാ​ന്മാ​രാ​യ മനുഷ്യർക്ക്‌ നിത്യ​ജീ​വൻ ദൈവം വാഗ്‌ദാ​നം ചെയ്‌തി​രി​ക്കു​ന്നു. ഇനി, മരിച്ചു​പോ​യ​വ​രെ ദൈവം വീണ്ടും ഉയിർപ്പി​ക്കും. അങ്ങനെ അവർക്കും യേശു​വി​ന്റെ ബലിമ​ര​ണ​ത്തിൽനിന്ന്‌ പ്രയോ​ജ​നം നേടാ​നാ​കും.—സങ്കീർത്ത​നം 37:29; 1 കൊരി​ന്ത്യർ 15:22.

  3.   യേശു ‘മരണ​ത്തോ​ളം അനുസ​ര​ണ​മു​ള്ള​വ​നാ​യി​രു​ന്നു.’ അതു​കൊണ്ട്‌ എത്ര വലിയ പരി​ശോ​ധ​ന​യോ ബുദ്ധി​മു​ട്ടോ വന്നാൽപ്പോ​ലും ഒരു മനുഷ്യന്‌ ദൈവ​ത്തോട്‌ വിശ്വ​സ്‌ത​നാ​യി​രി​ക്കാൻ സാധി​ക്കും എന്നു യേശു തെളി​യി​ച്ചു.—ഫിലി​പ്പി​യർ 2:8.

     ഒരു പൂർണ മനസ്സും ശരീര​വും ആദാമിന്‌ ഉണ്ടായി​രു​ന്നെ​ങ്കി​ലും തനിക്ക്‌ അർഹമ​ല്ലാ​ത്ത കാര്യ​ങ്ങൾക്കു​വേ​ണ്ടി സ്വാർഥ​ത​യോ​ടെ ആദാം മോഹി​ച്ചു. അങ്ങനെ ദൈവ​ത്തോട്‌ അനുസ​ര​ണ​ക്കേട്‌ കാണിച്ചു. (ഉൽപത്തി 2:16, 17; 3:6) പിന്നീട്‌, ദൈവ​ത്തി​ന്റെ മുഖ്യ​ശ​ത്രു​വാ​യ സാത്താൻ ഒരു വാദം കൊണ്ടു​വ​ന്നു. ഒരു മനുഷ്യ​നും നിസ്വാർഥ​മാ​യി ദൈവത്തെ അനുസ​രി​ക്കു​ക​യി​ല്ല എന്ന്‌. വിശേ​ഷിച്ച്‌, അയാളു​ടെ ജീവൻ അപകട​ത്തി​ലാ​കു​ന്ന ഒരു സാഹച​ര്യ​ത്തിൽ. (ഇയ്യോബ്‌ 2:4) എന്നാൽ വേദനാ​ക​ര​വും നിന്ദ്യ​വും ആയ മരണം സഹി​ക്കേ​ണ്ടി വന്നിട്ടു​പോ​ലും പൂർണ​മ​നു​ഷ്യ​നാ​യ യേശു ദൈവത്തെ അനുസ​രി​ക്കു​ക​യും ദൈവ​ത്തോട്‌ വിശ്വ​സ്‌ത​നാ​യി​രി​ക്കു​ക​യും ചെയ്‌തു. (എബ്രായർ 7:26) ഇത്‌ ഒരു കാര്യം തെളി​യി​ച്ചു, എത്രതന്നെ വലിയ പരി​ശോ​ധ​ന​ക​ളും പ്രശ്‌ന​ങ്ങ​ളും ഒരു മനുഷ്യന്‌ നേരി​ടേ​ണ്ടി വന്നാലും ദൈവ​ത്തോട്‌ വിശ്വ​സ്‌ത​നാ​യി​രി​ക്കാൻ അദ്ദേഹ​ത്തി​നു കഴിയും.

യേശു​വി​ന്റെ മരണ​ത്തെ​ക്കു​റി​ച്ചു​ള്ള ചോദ്യ​ങ്ങൾ

  •   എന്തു​കൊ​ണ്ടാണ്‌ യേശു​വിന്‌ മനുഷ്യ​രെ മോചി​പ്പി​ക്കാൻ പ്രയാ​സ​ങ്ങൾ സഹി​ക്കേ​ണ്ടി​വ​ന്ന​തും ഒടുവിൽ മരി​ക്കേ​ണ്ടി​വ​ന്ന​തും? യേശു​വി​ന്റെ മരണം ദൈവം എന്തു​കൊണ്ട്‌ ഒഴിവാ​ക്കി​യി​ല്ല?

     ദൈവ​ത്തി​ന്റെ നിയമം ഇങ്ങനെ പറയുന്നു: “പാപം തരുന്ന ശമ്പളം മരണം.” (റോമർ 6:23) ആ നിയമം ആദാമിൽനിന്ന്‌ മറച്ചു​വെ​ക്കു​ന്ന​തി​നു പകരം അനുസ​ര​ണ​ക്കേ​ടി​ന്റെ ശിക്ഷ മരണമാ​ണെന്ന്‌ ദൈവം ആദാമി​നോ​ടു പറഞ്ഞു. (ഉൽപത്തി 3:3) ആദാം പാപം ചെയ്‌ത​പ്പോൾ, “നുണ പറയാൻ കഴിയാത്ത ദൈവം” പറഞ്ഞതു​പോ​ലെ​ത​ന്നെ ചെയ്‌തു. (തീത്തോസ്‌ 1:2) തന്റെ പിൻത​ല​മു​റ​ക്കാർക്കു പാപം മാത്രമല്ല പാപത്തി​ന്റെ ശമ്പളമായ മരണവും ആദാം കൈമാ​റി​ക്കൊ​ടു​ത്തു.

     പാപി​ക​ളാ​യ മനുഷ്യർ മരണശിക്ഷ അർഹി​ക്കു​ന്നു. എങ്കിലും “ദൈവ​ത്തി​ന്റെ സമൃദ്ധ​മാ​യ അനർഹദയ” ദൈവം അവർക്കു വെച്ചു​നീ​ട്ടി. (എഫെസ്യർ 1:7) മാനവ​കു​ടും​ബ​ത്തെ മോചി​പ്പി​ക്കാൻ യേശു​വി​നെ പൂർണ​ത​യു​ള്ള ബലിയാ​യി അർപ്പി​ച്ചു​കൊണ്ട്‌ ദൈവം ചെയ്‌ത ക്രമീ​ക​ര​ണം തികച്ചും നീതി​യും വലിയ കരുണ​യും ആയിരു​ന്നു.

  •   യേശു മരിച്ചത്‌ എപ്പോ​ഴാണ്‌?

     യേശു മരിച്ചത്‌ സൂര്യോ​ദ​യ​ത്തി​നു ശേഷം “ഒൻപതാം മണി” നേരത്താണ്‌. അഥവാ ജൂതന്മാ​രു​ടെ പെസഹ ആചരണ​ദി​വ​സം ഉച്ച കഴിഞ്ഞ്‌ ഏകദേശം മൂന്നു മണിക്ക്‌. (മർക്കോസ്‌ 15:33-37, അടിക്കു​റിപ്പ്‌.) ആധുനിക കലണ്ടർ അനുസ​രിച്ച്‌ അത്‌ എ.ഡി. 33 ഏപ്രിൽ 1-ാം തീയതി​യാണ്‌.

  •   യേശു മരിച്ചത്‌ എവി​ടെ​യാണ്‌?

     “എബ്രാ​യ​യിൽ ഗൊൽഗോ​ഥ എന്നു വിളി​ക്കു​ന്ന തലയോ​ടി​ടം” എന്ന സ്ഥലത്താണ്‌ യേശു​വി​നെ വധിച്ചത്‌. (യോഹന്നാൻ 19:17, 18) യരുശ​ലേം “നഗരക​വാ​ട​ത്തി​നു പുറത്ത്‌” ആയിരു​ന്നു അന്ന്‌ ആ സ്ഥലം. (എബ്രായർ 13:12) അത്‌ ഒരു കുന്നിനു മുകളി​ലാ​യി​രി​ക്കാം. കാരണം യേശു​വി​ന്റെ വധനിർവ​ഹ​ണം നോക്കി​ക്കൊണ്ട്‌ “അകലെ” കുറെ പേർ നിൽക്കു​ന്നു​ണ്ടാ​യി​രു​ന്നെന്നു ബൈബിൾ പറയുന്നു. (മർക്കോസ്‌ 15:40) എന്നാൽ ഗൊൽഗോ​ഥ ഇപ്പോൾ എവി​ടെ​യാ​ണെന്ന്‌ ഉറപ്പോ​ടെ നമുക്കു പറയാ​നാ​വി​ല്ല.

  •   യേശു മരിച്ചത്‌ എങ്ങനെ?

     യേശു​വി​നെ ഒരു കുരി​ശിൽ തറച്ചു​കൊ​ന്ന​താ​യി അനേക​രും വിശ്വ​സി​ക്കു​ന്നു. പക്ഷേ ബൈബിൾ പറയുന്നു: “നിങ്ങൾ മരത്തിൽ തൂക്കി​ക്കൊ​ന്ന യേശു​വി​നെ നമ്മുടെ പിതാ​ക്കൻമാ​രു​ടെ ദൈവം ഉയിർപ്പി​ച്ചു.” (പ്രവൃത്തികൾ 5:30, പി.ഒ.സി. ബൈബിൾ) യേശു​വി​നെ വധിക്കാൻ ഉപയോ​ഗി​ച്ച ഉപകര​ണ​ത്തിന്‌ ബൈബി​ളെ​ഴു​ത്തു​കാർ സ്റ്റോ​റോസ്‌, സൈ​ലോൺ എന്ന രണ്ടു ഗ്രീക്കു​പ​ദ​ങ്ങ​ളാണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. ഈ വാക്കുകൾ ഒരൊറ്റ തടിക്ക​ഷ​ണ​ത്തെ അല്ലെങ്കിൽ തൂണിനെ കുറി​ക്കു​ന്നെന്ന്‌ പല പണ്ഡിത​ന്മാ​രും നിഗമ​ന​ത്തി​ലെ​ത്തി​യി​രി​ക്കു​ന്നു.

  •   യേശു​വി​ന്റെ മരണം ഓർമി​ക്കേ​ണ്ടത്‌ എങ്ങനെ?

     യഹൂദ​ന്മാ​രു​ടെ വാർഷിക ആഘോ​ഷ​മാ​യ പെസഹാ​രാ​ത്രി, ലളിത​മാ​യ ഒരു ചടങ്ങി​ലൂ​ടെ തന്റെ ഓർമ ആചരി​ക്കാൻ യേശു ശിഷ്യ​ന്മാ​രോട്‌ കൽപി​ച്ചു. യേശു ഇങ്ങനെ പറഞ്ഞു: “എന്റെ ഓർമ​യ്‌ക്കു​വേ​ണ്ടി ഇതു തുടർന്നും ചെയ്യുക.” (1 കൊരി​ന്ത്യർ 11:24) മണിക്കൂ​റു​കൾക്കു ശേഷം യേശു​വി​നെ ശത്രുക്കൾ വധിച്ചു.

      പെസഹാ​ക്കു​ഞ്ഞാ​ടി​നോ​ടാണ്‌ ബൈബി​ളെ​ഴു​ത്തു​കാർ യേശു​വി​നെ ഉപമി​ച്ചി​രി​ക്കു​ന്നത്‌. (1 കൊരി​ന്ത്യർ 5:7) ഇസ്രാ​യേ​ല്യർ അടിമ​ത്ത​ത്തിൽനിന്ന്‌ വിമോ​ചി​ത​രാ​യ​തി​ന്റെ ഓർമ​യാ​യി​രു​ന്നു പെസഹ. അതു​പോ​ലെ ക്രിസ്‌ത്യാ​നി​കൾ പാപത്തിൽനി​ന്നും മരണത്തിൽനി​ന്നും വിമോ​ചി​ത​രാ​യി​രി​ക്കു​ന്നു എന്നതിന്റെ ഓർമ​യാണ്‌ യേശു​ക്രി​സ്‌തു​വി​ന്റെ മരണത്തി​ന്റെ സ്‌മാ​ര​കാ​ച​ര​ണം. ചന്ദ്രമാ​സ​ക്ക​ല​ണ്ടർ അനുസ​രിച്ച്‌ വർഷത്തിൽ ഒരിക്കൽ നീസാന്‌ 14-നാണ്‌ പെസഹ ആഘോ​ഷി​ച്ചി​രു​ന്നത്‌. അതു​പോ​ലെ ആദ്യകാ​ല​ക്രി​സ്‌ത്യാ​നി​കൾ വർഷത്തിൽ ഒരിക്ക​ലാണ്‌ യേശു​വി​ന്റെ മരണത്തി​ന്റെ സ്‌മാ​ര​കാ​ച​ര​ണ​വും നടത്തി​യി​രു​ന്നത്‌.

     എല്ലാ വർഷവും നീസാന്‌ 14 വരുന്ന ദിവസം ദശലക്ഷ​ക്ക​ണ​ക്കിന്‌ ആളുകൾ ലോക​ത്തെ​മ്പാ​ടും യേശു​വി​ന്റെ മരണത്തി​ന്റെ ഓർമ കൊണ്ടാ​ടു​ന്നു.