കൊരി​ന്തി​ലു​ള്ള​വർക്ക്‌ എഴുതിയ ഒന്നാമത്തെ കത്ത്‌ 11:1-34

11  ഞാൻ ക്രിസ്‌തു​വി​ന്റെ അനുകാ​രി​യാ​യി​രി​ക്കു​ന്ന​തുപോ​ലെ നിങ്ങൾ എന്റെ അനുകാ​രി​ക​ളാ​കുക.+  നിങ്ങൾ എല്ലാ കാര്യ​ങ്ങ​ളി​ലും എന്നെ ഓർക്കു​ന്ന​തുകൊ​ണ്ടും ഞാൻ കൈമാ​റി​ത്തന്ന പാരമ്പ​ര്യ​ങ്ങൾ അങ്ങനെ​തന്നെ പിൻപ​റ്റു​ന്ന​തുകൊ​ണ്ടും ഞാൻ നിങ്ങളെ അഭിന​ന്ദി​ക്കു​ന്നു.  എന്നാൽ ഏതു പുരു​ഷന്റെ​യും തല ക്രിസ്‌തു;+ സ്‌ത്രീ​യു​ടെ തല പുരുഷൻ;+ ക്രിസ്‌തു​വി​ന്റെ തല ദൈവം.+ ഇതു നിങ്ങൾ മനസ്സി​ലാ​ക്ക​ണമെന്നു ഞാൻ ആഗ്രഹി​ക്കു​ന്നു.  ഒരു പുരുഷൻ തല മൂടി​ക്കൊ​ണ്ട്‌ പ്രാർഥി​ക്കു​ക​യോ പ്രവചി​ക്കു​ക​യോ ചെയ്യുന്നെ​ങ്കിൽ അയാൾ തന്റെ തലയെ അപമാ​നി​ക്കു​ക​യാണ്‌.  എന്നാൽ ഒരു സ്‌ത്രീ തല മൂടാതെ പ്രാർഥി​ക്കു​ക​യോ പ്രവചിക്കുകയോ+ ചെയ്യുന്നെ​ങ്കിൽ അവൾ തന്റെ തലയെ അപമാ​നി​ക്കു​ക​യാണ്‌. തല മുണ്ഡനം ചെയ്‌ത​വൾക്കു തുല്യ​യാണ്‌ ആ സ്‌ത്രീ.  ശിരോവസ്‌ത്രം ധരിക്കാൻ കൂട്ടാ​ക്കാത്ത സ്‌ത്രീ തന്റെ മുടി മുറി​ച്ചു​ക​ള​യട്ടെ. മുടി മുറി​ച്ചു​ക​ള​യു​ന്ന​തോ തല മുണ്ഡനം ചെയ്യു​ന്ന​തോ നാണ​ക്കേ​ടാണെന്നു തോന്നുന്നെ​ങ്കിൽ ആ സ്‌ത്രീ ശിരോ​വ​സ്‌ത്രം ധരിക്കട്ടെ.  പുരുഷൻ ദൈവ​ത്തി​ന്റെ പ്രതിരൂപവും+ തേജസ്സും ആയതു​കൊ​ണ്ട്‌ തല മൂടേ​ണ്ട​തില്ല. എന്നാൽ സ്‌ത്രീ പുരു​ഷന്റെ തേജസ്സാ​ണ്‌.  കാരണം പുരുഷൻ സ്‌ത്രീ​യിൽനി​ന്നല്ല, സ്‌ത്രീ പുരു​ഷ​നിൽനി​ന്നാണ്‌ ഉണ്ടായത്‌.+  മാത്രമല്ല, പുരു​ഷനെ സ്‌ത്രീ​ക്കുവേ​ണ്ടി​യല്ല, സ്‌ത്രീ​യെ പുരു​ഷ​നുവേ​ണ്ടി​യാ​ണു സൃഷ്ടി​ച്ചത്‌.+ 10  ഈ കാരണംകൊ​ണ്ടും ദൂതന്മാർ നിമി​ത്ത​വും സ്‌ത്രീ​യു​ടെ തലയിൽ കീഴ്‌പെ​ട​ലി​ന്റെ ഒരു അടയാളം ഉണ്ടായി​രി​ക്കട്ടെ.+ 11  എന്നാൽ കർത്താ​വി​ന്റെ ക്രമീ​ക​ര​ണ​ത്തിൽ പുരു​ഷനെ കൂടാതെ സ്‌ത്രീ​യോ സ്‌ത്രീ​യെ കൂടാതെ പുരു​ഷ​നോ ഇല്ല. 12  സ്‌ത്രീ പുരു​ഷ​നിൽനിന്ന്‌ ഉണ്ടായ​തുപോ​ലെ,+ പുരുഷൻ സ്‌ത്രീ​യി​ലൂ​ടെ ഉണ്ടാകു​ന്നു. എന്നാൽ എല്ലാം ഉണ്ടാകു​ന്നതു ദൈവ​ത്തിൽനി​ന്നാണ്‌.+ 13  നിങ്ങൾതന്നെ ഒന്നു വിലയി​രു​ത്തുക: തല മൂടാതെ ഒരു സ്‌ത്രീ ദൈവത്തോ​ടു പ്രാർഥി​ക്കു​ന്നത്‌ ഉചിത​മാ​ണോ? 14  നീണ്ട മുടി പുരു​ഷന്‌ അപമാ​ന​മാണെ​ന്നും 15  എന്നാൽ സ്‌ത്രീ​ക്ക്‌ അത്‌ അലങ്കാ​ര​മാണെ​ന്നും പ്രകൃ​തി​തന്നെ നിങ്ങളെ പഠിപ്പി​ക്കു​ന്നി​ല്ലേ? സ്‌ത്രീ​ക്കു തലമുടി നൽകി​യി​രി​ക്കു​ന്നതു ശിരോ​വ​സ്‌ത്ര​ത്തി​നു പകരമാ​യി​ട്ടാണ്‌. 16  ഇനി, ആരെങ്കി​ലും ഇതിൽനി​ന്ന്‌ വ്യത്യ​സ്‌ത​മായ മറ്റൊ​ന്നി​നുവേണ്ടി വാദി​ക്കാൻ ആഗ്രഹി​ക്കുന്നെ​ങ്കിൽ, ഇതല്ലാതെ മറ്റൊരു കീഴ്‌വ​ഴക്കം ഞങ്ങൾക്കോ ദൈവ​ത്തി​ന്റെ സഭകൾക്കോ ഇല്ലെന്നു പറഞ്ഞുകൊ​ള്ളട്ടെ. 17  ഞാൻ ഈ നിർദേ​ശ​ങ്ങളൊ​ക്കെ തരു​ന്നെ​ങ്കി​ലും നിങ്ങളെ അഭിന​ന്ദി​ക്കു​ന്നില്ല. കാരണം നിങ്ങൾ കൂടി​വ​രു​ന്ന​തുകൊണ്ട്‌ ഗുണമല്ല, ദോഷ​മാണ്‌ ഉണ്ടാകു​ന്നത്‌. 18  ഒന്നാമതായി, നിങ്ങൾ സഭയിൽ കൂടി​വ​രുമ്പോൾ നിങ്ങൾക്കി​ട​യിൽ ചേരി​തി​രിവ്‌ ഉള്ളതായി ഞാൻ കേൾക്കു​ന്നു. ഞാൻ അതു കുറെയൊ​ക്കെ വിശ്വ​സി​ക്കു​ക​യും ചെയ്യുന്നു. 19  നിങ്ങൾക്കിടയിൽ വിഭാ​ഗീ​യത ഉണ്ടാകു​മെന്ന കാര്യം തീർച്ച​യാണ്‌.+ അങ്ങനെ, ദൈവാം​ഗീ​കാ​ര​മു​ള്ളത്‌ ആർക്കെ​ല്ലാ​മാണെന്നു വെളിപ്പെ​ടു​മ​ല്ലോ. 20  നിങ്ങൾ കൂടി​വ​രു​ന്നതു ശരിക്കും കർത്താ​വി​ന്റെ അത്താഴം+ കഴിക്കാ​നല്ല. 21  കാരണം അത്താഴം നേര​ത്തേ​തന്നെ കഴിച്ചി​ട്ടാ​ണു നിങ്ങളിൽ പലരും അതിനു​വേണ്ടി വരുന്നത്‌. അതു​കൊണ്ട്‌, ആ സമയത്ത്‌ ഒരാൾ വിശന്നും മറ്റൊ​രാൾ ലഹരി​പി​ടി​ച്ചും ഇരിക്കു​ന്നു. 22  തിന്നാനും കുടി​ക്കാ​നും നിങ്ങൾക്കു വീടു​ക​ളി​ല്ലേ? അല്ല, നിങ്ങൾ ദൈവ​ത്തി​ന്റെ സഭയെ നിന്ദിച്ച്‌ ഒന്നുമി​ല്ലാത്ത പാവങ്ങളെ അവഹേ​ളി​ക്കു​ക​യാ​ണോ? നിങ്ങ​ളോ​ടു ഞാൻ എന്തു പറയാ​നാണ്‌? ഇതിനു ഞാൻ നിങ്ങളെ അഭിന​ന്ദി​ക്ക​ണോ? ഒരിക്ക​ലും ഞാൻ അതു ചെയ്യില്ല. 23  കാരണം കർത്താ​വിൽനിന്ന്‌ എനിക്കു കിട്ടി​യ​തും ഞാൻ നിങ്ങൾക്കു കൈമാ​റി​യ​തും ഇതാണ്‌: കർത്താ​വായ യേശു​വി​നെ ഒറ്റി​ക്കൊ​ടുത്ത രാത്രിയിൽ+ യേശു ഒരു അപ്പം എടുത്ത്‌ 24  നന്ദി പറഞ്ഞ്‌ പ്രാർഥി​ച്ച്‌ നുറു​ക്കി​യിട്ട്‌ ഇങ്ങനെ പറഞ്ഞു: “ഇതു നിങ്ങൾക്കുവേ​ണ്ടി​യുള്ള എന്റെ ശരീര​ത്തി​ന്റെ പ്രതീ​ക​മാണ്‌.+ എന്റെ ഓർമ​യ്‌ക്കുവേണ്ടി ഇതു തുടർന്നും ചെയ്യുക.”+ 25  അത്താഴം കഴിച്ച​ശേഷം പാനപാത്രം+ എടുത്തും യേശു അതു​പോലെ​തന്നെ ചെയ്‌തു. യേശു പറഞ്ഞു: “ഈ പാനപാ​ത്രം എന്റെ രക്തത്തിന്റെ അടിസ്ഥാ​ന​ത്തി​ലുള്ള പുതിയ ഉടമ്പടിയുടെ+ പ്രതീ​ക​മാണ്‌.+ ഇതു കുടി​ക്കുമ്പോഴൊ​ക്കെ എന്റെ ഓർമ​യ്‌ക്കാ​യി ഇതു ചെയ്യുക.”+ 26  കർത്താവ്‌ വരുന്ന​തു​വരെ, നിങ്ങൾ ഈ അപ്പം തിന്നു​ക​യും ഈ പാനപാ​ത്രം കുടി​ക്കു​ക​യും ചെയ്യുമ്പോഴൊ​ക്കെ കർത്താ​വി​ന്റെ മരണത്തെ പ്രഖ്യാ​പി​ക്കു​ക​യാണ്‌. 27  അതുകൊണ്ട്‌ യോഗ്യ​ത​യി​ല്ലാത്ത ആരെങ്കി​ലും കർത്താ​വി​ന്റെ അപ്പം തിന്നു​ക​യോ പാനപാ​ത്രം കുടി​ക്കു​ക​യോ ചെയ്‌താൽ കർത്താ​വി​ന്റെ ശരീര​വും രക്തവും സംബന്ധി​ച്ച്‌ അയാൾ കുറ്റക്കാ​ര​നാ​കും. 28  ഓരോ മനുഷ്യ​നും അപ്പം തിന്നു​ക​യും പാനപാ​ത്രം കുടി​ക്കു​ക​യും ചെയ്യു​ന്ന​തി​നു മുമ്പ്‌ അതിനു യോഗ്യ​നാ​ണോ എന്നു സ്വയം സൂക്ഷ്‌മ​മാ​യി വിലയി​രു​ത്തണം.+ 29  ശരീരത്തെ വിവേ​ചി​ച്ച​റി​യാ​തെ തിന്നു​ക​യും കുടി​ക്കു​ക​യും ചെയ്യു​ന്ന​യാൾ തനിക്കു​തന്നെ ശിക്ഷാ​വി​ധി വരുത്തിവെ​ക്കു​ക​യാണ്‌. 30  ഇതുകൊണ്ടാണു നിങ്ങളിൽ പലരും ദുർബ​ല​രും രോഗി​ക​ളും ആയിരി​ക്കു​ന്നത്‌. നല്ലൊരു സംഖ്യ ആളുകൾ മരിക്കുകയും* ചെയ്‌തി​രി​ക്കു​ന്നു.+ 31  പക്ഷേ നമ്മൾതന്നെ നമ്മളെ വിവേ​ചി​ച്ച​റി​യുന്നെ​ങ്കിൽ ആരും നമ്മളെ വിധി​ക്കില്ല. 32  ഇനി, വിധി​ക്കുന്നെ​ങ്കിൽത്തന്നെ അത്‌ യഹോവ* നമുക്കു ശിക്ഷണം തരുന്ന​താണ്‌.+ അങ്ങനെ​യാ​കുമ്പോൾ നമ്മൾ ലോകത്തോടൊ​പ്പം ശിക്ഷാ​വി​ധി​യിൽ അകപ്പെ​ടില്ല.+ 33  അതുകൊണ്ട്‌ എന്റെ സഹോ​ദ​ര​ങ്ങളേ, നിങ്ങൾ ആ അത്താഴ​ത്തി​നാ​യി കൂടി​വ​രുമ്പോൾ മറ്റുള്ള​വർക്കുവേണ്ടി കാത്തി​രി​ക്കുക. 34  വിശക്കുന്നയാൾ വീട്ടിൽനി​ന്ന്‌ ആഹാരം കഴിച്ചുകൊ​ള്ളണം. അങ്ങനെ​യാ​കുമ്പോൾ നിങ്ങൾ കൂടി​വ​രു​ന്നതു ന്യായ​വി​ധി​ക്കുവേ​ണ്ടി​യാ​കില്ല.+ ബാക്കി കാര്യങ്ങൾ ഞാൻ അവിടെ വരു​മ്പോൾ നേരെ​യാ​ക്കാം.

അടിക്കുറിപ്പുകള്‍

അക്ഷ. “ഉറങ്ങു​ക​യും.” സാധ്യ​ത​യ​നു​സ​രി​ച്ച്‌, ഇത്‌ ആത്മീയ​മ​ര​ണ​മാ​ണ്‌.
അനു. എ5 കാണുക.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം