റോമി​ലു​ള്ള​വർക്ക്‌ എഴുതിയ കത്ത്‌ 5:1-21

5  അതു​കൊണ്ട്‌ വിശ്വാ​സ​ത്തി​ന്റെ പേരിൽ നമ്മളെ നീതി​മാ​ന്മാ​രാ​യി പ്രഖ്യാ​പി​ച്ചി​രി​ക്കുന്ന സ്ഥിതിക്ക്‌,+ നമ്മുടെ കർത്താ​വായ യേശു​ക്രി​സ്‌തു​വി​ലൂ​ടെ നമുക്കു ദൈവ​വു​മാ​യി സമാധാ​ന​ത്തി​ലാ​യി​രി​ക്കാം.*+  യേശുവിലൂടെയാണല്ലോ നമ്മൾ ഇപ്പോൾ ആസ്വദി​ക്കുന്ന, ദൈവ​ത്തി​ന്റെ അനർഹ​ദ​യ​യി​ലേക്കു വിശ്വാ​സ​ത്താൽ നമുക്കു പ്രവേ​ശനം കിട്ടി​യത്‌.+ ദൈവ​മ​ഹ​ത്ത്വ​ത്തിൽ പങ്കു​ചേ​രാ​മെന്ന പ്രത്യാ​ശ​യു​ള്ള​തു​കൊണ്ട്‌ നമുക്കു സന്തോ​ഷി​ക്കാം.*  അതു മാത്രമല്ല, കഷ്ടതക​ളി​ലും നമുക്ക്‌ ആനന്ദി​ക്കാം.*+ കാരണം കഷ്ടത സഹനശക്തിയും+  സഹനശക്തി അംഗീകാരവും+ അംഗീ​കാ​രം പ്രത്യാ​ശ​യും ഉളവാക്കുന്നെന്നു+ നമുക്ക്‌ അറിയാം.  നമ്മുടെ പ്രത്യാശ ഒരിക്ക​ലും നമ്മളെ നിരാ​ശ​പ്പെ​ടു​ത്തില്ല.+ കാരണം നമുക്കു നൽകിയ പരിശുദ്ധാത്മാവിലൂടെ* ദൈവ​ത്തി​ന്റെ സ്‌നേഹം നമ്മുടെ ഹൃദയ​ങ്ങ​ളി​ലേക്കു ചൊരി​ഞ്ഞി​രി​ക്കു​ന്നു.+  നിശ്ചയിച്ച സമയത്ത്‌ ക്രിസ്‌തു അഭക്തർക്കു​വേണ്ടി മരിച്ചു. നമ്മൾ ദുർബലരായിരിക്കുമ്പോൾത്തന്നെ+ ക്രിസ്‌തു അങ്ങനെ ചെയ്‌തു.  നീതിനിഷ്‌ഠനായ ഒരാൾക്കു​വേണ്ടി ആരെങ്കി​ലും മരിക്കു​ന്നത്‌ അപൂർവ​മാണ്‌. നല്ലവനായ ഒരാൾക്കു​വേണ്ടി ഒരുപക്ഷേ ആരെങ്കി​ലും മരിക്കാൻ തയ്യാറാ​യേ​ക്കാം.  എന്നാൽ നമ്മൾ പാപി​ക​ളാ​യി​രി​ക്കു​മ്പോൾത്ത​ന്നെ​യാ​ണു ക്രിസ്‌തു നമുക്കു​വേണ്ടി മരിച്ചത്‌. ഇതിലൂ​ടെ ദൈവം നമ്മളോ​ടുള്ള തന്റെ സ്‌നേഹം കാണി​ച്ചു​ത​രു​ന്നു.+  അതുകൊണ്ട്‌ ക്രിസ്‌തു​വി​ന്റെ രക്തത്തി​ലൂ​ടെ നമ്മളെ നീതി​മാ​ന്മാ​രാ​യി പ്രഖ്യാപിച്ചുകഴിഞ്ഞ+ സ്ഥിതിക്ക്‌, ക്രിസ്‌തു​വി​ലൂ​ടെ നമ്മൾ ദൈവ​ക്രോ​ധ​ത്തിൽനിന്ന്‌ രക്ഷപ്പെടുമെന്ന്‌+ എത്രയ​ധി​കം ഉറപ്പാണ്‌! 10  നമ്മൾ ശത്രു​ക്ക​ളാ​യി​രു​ന്ന​പ്പോൾത്തന്നെ പുത്രന്റെ മരണത്തി​ലൂ​ടെ ദൈവ​വു​മാ​യി അനുരഞ്‌ജനത്തിലായെങ്കിൽ+ ഇപ്പോൾ അനുര​ഞ്‌ജ​ന​ത്തി​ലാ​യി​ക്ക​ഴിഞ്ഞ നമുക്കു പുത്രന്റെ ജീവൻമൂ​ലം രക്ഷ കിട്ടു​മെ​ന്നു​ള്ളത്‌ എത്ര ഉറപ്പാണ്‌! 11  അതു മാത്രമല്ല, നമ്മുടെ കർത്താ​വായ യേശു​ക്രി​സ്‌തു​വി​ലൂ​ടെ ദൈവ​വു​മാ​യി ലഭിച്ച ബന്ധം നിമി​ത്ത​വും നമ്മൾ ആനന്ദി​ക്കു​ന്നു. വാസ്‌ത​വ​ത്തിൽ ക്രിസ്‌തു​വി​ലൂ​ടെ​യാ​ണ​ല്ലോ നമുക്ക്‌ ഇപ്പോൾ അനുര​ഞ്‌ജനം സാധ്യ​മാ​യത്‌.+ 12  ഒരു മനുഷ്യ​നി​ലൂ​ടെ പാപവും പാപത്തി​ലൂ​ടെ മരണവും ലോക​ത്തിൽ കടന്നു.+ അങ്ങനെ എല്ലാവ​രും പാപം ചെയ്‌ത​തു​കൊണ്ട്‌ മരണം എല്ലാ മനുഷ്യ​രി​ലേ​ക്കും വ്യാപി​ച്ചു.+ 13  നിയമം നൽകു​ന്ന​തി​നു മുമ്പും പാപം ലോക​ത്തു​ണ്ടാ​യി​രു​ന്നു. എന്നാൽ നിയമ​മി​ല്ലാ​ത്ത​പ്പോൾ പാപം കണക്കി​ടു​ന്നില്ല.+ 14  എങ്കിലും ആദാം മുതൽ മോശ വരെ മരണം രാജാ​വാ​യി വാണു. ആദാം ചെയ്‌ത​തു​പോ​ലുള്ള പാപം ചെയ്യാ​ത്ത​വ​രു​ടെ മേൽപോ​ലും മരണം ആ സമയത്ത്‌ വാഴ്‌ച നടത്തി. വരാനി​രു​ന്ന​വ​നോ​ടു പല കാര്യ​ങ്ങ​ളി​ലും സാമ്യ​മു​ള്ള​വ​നാ​യി​രു​ന്ന​ല്ലോ ആദാം.+ 15  എന്നാൽ അപരാ​ധ​ത്തി​ന്റെ കാര്യം​പോ​ലെയല്ല സമ്മാന​ത്തി​ന്റെ കാര്യം. ഒരാളു​ടെ അപരാധം അനേകം പേരുടെ മരണത്തി​നു കാരണ​മാ​യി. അതേസ​മയം, ദൈവ​ത്തി​ന്റെ അനർഹ​ദ​യ​യും യേശു​ക്രി​സ്‌തു എന്ന ഒരാളു​ടെ അനർഹദയയാൽ+ ദൈവം സൗജന്യ​മാ​യി നൽകുന്ന സമ്മാന​വും അനേകർക്കു സമൃദ്ധ​മാ​യി അനു​ഗ്ര​ഹങ്ങൾ ലഭിക്കാൻ ഇടയാക്കി!+ 16  സൗജന്യമായി കിട്ടിയ ഈ സമ്മാനം​കൊ​ണ്ടുള്ള നേട്ടങ്ങളെ ആ ഒരു മനുഷ്യ​ന്റെ പാപത്തി​ന്റെ ഭവിഷ്യത്തുകളോടു+ താരത​മ്യ​പ്പെ​ടു​ത്താ​നാ​കില്ല. കാരണം ഒറ്റ അപരാ​ധ​ത്തെ​ത്തു​ടർന്ന്‌ ആളുകളെ കുറ്റക്കാ​രെന്നു വിധിച്ചു.+ എന്നാൽ പല അപരാ​ധ​ങ്ങൾക്കു ശേഷം ലഭിച്ച സമ്മാനം അനേകരെ നീതി​മാ​ന്മാ​രാ​യി പ്രഖ്യാ​പി​ച്ചി​രി​ക്കു​ന്നു.+ 17  ഒറ്റ മനുഷ്യ​ന്റെ അപരാധം കാരണം അയാളി​ലൂ​ടെ മരണം രാജാ​വാ​യി വാണെ​ങ്കിൽ,+ അനർഹ​ദ​യ​യും സൗജന്യ​മാ​യി കിട്ടുന്ന നീതി എന്ന സമ്മാനവും+ സമൃദ്ധ​മാ​യി ലഭിച്ചവർ യേശു​ക്രി​സ്‌തു എന്ന ഒരു വ്യക്തിയിലൂടെ+ ജീവിച്ച്‌ രാജാ​ക്ക​ന്മാ​രാ​യി വാഴുമെന്നത്‌+ എത്രയോ ഉറപ്പാണ്‌! 18  അങ്ങനെ, ഒറ്റ അപരാധം കാരണം എല്ലാ തരം മനുഷ്യ​രെ​യും കുറ്റക്കാ​രാ​യി വിധി​ച്ച​തു​പോ​ലെ,+ ഒറ്റ നീതി​പ്ര​വൃ​ത്തി​യു​ടെ അടിസ്ഥാ​ന​ത്തിൽ എല്ലാ തരം മനുഷ്യരെയും+ നീതി​മാ​ന്മാ​രാ​യി പ്രഖ്യാ​പിച്ച്‌ അവർക്കു ജീവൻ നൽകും.+ 19  ഒറ്റ മനുഷ്യ​ന്റെ അനുസ​ര​ണ​ക്കേ​ടു​കൊണ്ട്‌ അനേകർ പാപികളായതുപോലെ+ ഒറ്റ വ്യക്തി​യു​ടെ അനുസ​ര​ണം​കൊണ്ട്‌ അനേകർ നീതി​മാ​ന്മാ​രാ​യി​ത്തീ​രും.+ 20  അപരാധങ്ങൾ പെരു​കു​ന്ന​തി​നാ​യി പിന്നെ നിയമം​കൂ​ടെ രംഗ​ത്തെത്തി.+ എന്നാൽ പെരു​കുന്ന പാപ​ത്തെ​യും കവിയു​ന്ന​താ​യി​രു​ന്നു അനർഹദയ. 21  എന്തിനുവേണ്ടി? പാപം മരണ​ത്തോ​ടൊ​പ്പം രാജാ​വാ​യി വാണതുപോലെ+ നമ്മുടെ കർത്താ​വായ യേശു​ക്രി​സ്‌തു മുഖാ​ന്തരം നിത്യ​ജീ​വ​നി​ലേക്കു നയിക്കുന്ന+ നീതി​യി​ലൂ​ടെ അനർഹദയ രാജാ​വാ​യി വാഴാൻവേണ്ടി.

അടിക്കുറിപ്പുകള്‍

മറ്റൊരു സാധ്യത “നമ്മൾ ദൈവ​വു​മാ​യി സമാധാ​ന​ത്തി​ലാ​ണ്‌.”
മറ്റൊരു സാധ്യത “നമ്മൾ സന്തോ​ഷി​ക്കു​ന്നു.”
മറ്റൊരു സാധ്യത “നമ്മൾ ആനന്ദി​ക്കു​ന്നു.”
ദൈവത്തിന്റെ ശക്തിയെ കുറി​ക്കു​ന്നു.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം